നെഫെർറ്റിതി എന്ന കപ്പലിലെ യാത്രയെ കുറിച്ചുള്ള വിവരണം
കൊച്ചിയിലെ കായൽ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് കപ്പലിൻ്റെ മുകൾ തട്ടിലിരുന്നു ഫോർട്ട്കൊച്ചിയും ഷിപ്പിയാർഡും കണ്ട് , കൊച്ചിയുടെ കായൽ തീരങ്ങളുടേയും കടൽ തീരങ്ങളുടേയും ഭംഗി ആവോളം നുകർന്ന് അറബിക്കടലിലെത്തി തീരത്തുനിന്നും 37 കിലോമീറ്ററോളം ഉൾകടലിലേയ്ക്ക് യാത്ര ചെയ്ത് അറബിക്കടലിൻ്റെ വശ്യ സൗന്ദര്യം കണ്ടു മയങ്ങി ആഴകടലിൽ നിന്നുകൊണ്ടൊരു സൂര്യസ്തമയം കാണാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ ?
കുട്ടിക്കാലത്ത് കടൽ തീരത്തുനിന്ന് തിരകൾ എണ്ണുമ്പോൾ എന്നെങ്കിലും ഒരു കപ്പലിൽ ആഴകടലിലേയ്ക്ക് യാത്ര ചെയ്തു പോകണം എന്ന് നിങ്ങൾ ആഗഹിച്ചിട്ടില്ലേ !
Nefertiti Cruise Vessel നിങ്ങളുടെ ആഗ്രഹം സാധിച്ചുതരും !.
ഫുഡ് ഉൾപ്പെടെ ഒരാൾക്ക് 1,999 /- രൂപയാണ് കമ്പനി ഈടാക്കുന്നത്. പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 499/- രൂപയ്ക്ക് യാത്ര ചെയ്യാം. വലിയ ഷിപ്പിൻ്റെ ഗണത്തിൽ നെഫെർതിതിയെ പെടുത്താൻ പറ്റില്ല , എങ്കിലും സൗകര്യങ്ങൾ ആവശ്യത്തിനുണ്ട്. മീറ്റിംഗുകൾ നടത്താൻ പറ്റിയ ഹാൾ, ഫുഡ് കോർട്ട് , കുട്ടികൾക്ക് കളിക്കാനുള്ള ഏരിയ , കുട്ടികൾക്കു ഗെയിം കളിക്കാനുള്ള 3 D തീയേറ്റർ , കോറിഡോർ , വരാന്ത , ടോപ് ഡക്ക് , ക്യാപ്റ്റൻ ക്യാബിൻ എന്നിവയുണ്ട്. ആൾക്കഹോളിക് & നോൺ ആൾക്കഹോളിക് കൗണ്ടർ ഷിപ്പിലുണ്ട് , പക്ഷെ 1,999 /- രൂപയുടെ പാക്കേജിൽ ഡ്രിങ്ക്സ് ഉൾപ്പെട്ടിട്ടില്ല, ആവശ്യമുള്ളവർക്കു പൈസ കൗണ്ടറിൽ അടച്ചു ഉപയോഗിക്കാം.
ഒരേ സമയം 200 പേർക്ക് യാത്ര ചെയ്യാം . ക്യാപ്റ്റൻ ഉൾപ്പെടെ 15 crew മെംബേർസ് ഉണ്ട് . എന്തെങ്കിലും എമർജൻസി ഉണ്ടായാൽ ഷിപ്പിൽ ഒരു ബോട്ടും 250 പേർക്കുള്ള ലൈഫ് ജാക്കറ്റും റെഡിയാണ്. നേവിയും coast guard ഉം അടുത്ത് കിടക്കുന്നതുകൊണ്ട് സുരക്ഷയെ കുറിച്ച് പേടിക്കേണ്ട കാര്യം ഒട്ടുംതന്നെയില്ല.
 |
എറണാകുളം നഗരത്തേയും ബോൾഗാട്ടി ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം. എറണാകുളത്തേയും ബോൾഗാട്ടിയേയും വല്ലാർപാടത്തേയും ബന്ധിപ്പിക്കുന്ന ഗോശ്രീ പാലങ്ങൾ ദ്വീപ് നിവാസികളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് കാരണമായിട്ടുണ്ട് |
 |
ബോൾഗാട്ടി ജെട്ടിയിൽ യാത്രക്കാരെ കാത്തുകിടക്കുന്ന NEFERTITI എന്ന കപ്പൽ. ഈ കപ്പലിൽ കയറാനാണ് ഞാനും ഫാമിലിയും ബോൾഗാട്ടിയിൽ എത്തിയത്. |
 |
മട്ടാം ചേരി വാർഫിലേയ്ക്ക് സർവീസ് നടത്തുന്ന വലിയ കണ്ടൈനറുകൾ വഹിക്കാൻ ശേഷിയുള്ള ജങ്കാർ |
 |
നെഫെർറ്റിതി (Neferneferuaten Nefertiti) BC പതിനാലാം നൂറ്റാണ്ടിൽ ഈജിപ്റ്റ് ഭരിച്ചിരുന്ന ഒരു രാജ്ഞ്ജിയുടെ പേരാണ് . ഈജിപ്റ്റ് ഭരണാധികാരിയായിരുന്ന അഖ് നാതൻ്റെ പത്നി ആയിരുന്നു നെഫെർറ്റിതി. രാജ്ഞിയുടെ പേരാണ് ഷിപ്പിന് ഇട്ടിരിക്കുന്നത് .
|
 |
NEFERTITI is a MS class 4 special trade passenger ship owned and operated by Kerala Shipping and Inland Navigation Corporation Limited. (KSINC).
|
 |
ലോവർ ഡെക്കിൽ നിന്നുള്ള ദൃശ്യം. 200 പേർക്ക് ഇരിക്കാവുന്ന ഹാൾ ലോവർ ഡെക്കിൽ ഒരുക്കിയിട്ടുണ്ട് |
 |
മിഡിൽ ഡക്കിൽ നിന്നുള്ള കൊച്ചി നഗരത്തിൻ്റെ ദൃശ്യം, മുകളിലെ ഡെക്കിൽ ഇപ്പോൾ അടിച്ചുപൊളി പാട്ടും ഡാൻസും നടക്കുകയാണ് . |
 |
അകത്തേയും പുറത്തേയും കാഴ്ചകൾ , ലോവർ ഡെക്കിൽ നിന്നുള്ള ദൃശ്യം .
|
 |
ഉൾക്കടലിൽ നിന്നുള്ള എറണാകുളം നഗരത്തിൻ്റെ ഒരു വിദൂര ദൃശ്യം. വർഷങ്ങൾക്കു മുൻപ് ഞാൻ നടത്തിയ ഒരു ബോട്ട് യാത്രയിൽ പച്ചപ്പിൻ്റെ ചെറിയ പൊട്ടുകൾ എനിക്ക് കാണാൻ കഴിഞ്ഞെങ്കിൽ ഇപ്പോൾ ആ പച്ചപ്പിൻ്റെ സ്ഥാനം കോൺക്രീറ്റ് വനങ്ങൾ കൈയടക്കിയിരിക്കുന്നു. വെള്ള ചായം പൂശിയ വലിയ ഫ്ലാറ്റ് സമുച്ചയങ്ങളാണ് ദൂരെ കാണുന്നത്.
|
 |
ഉൾക്കടലിൽ മൽസ്യ ബന്ധനം നടത്തുന്ന ഫിഷിങ് ബോട്ട്. കപ്പലിലെ മുകൾ നിലയിൽ നിന്നുകൊണ്ട് ചെറു ബോട്ടുകൾ മൽസ്യ ബന്ധനം നടത്തുന്ന കാഴ്ച മനോഹരമാണ് |
 |
ഉൾകടലിൽ നിന്നുള്ള ഒരു ആസ്തമയ ദൃശ്യം . പോർട്ടിൽ നിന്നുള്ള അനുമതി കാത്തുകിടക്കുന്ന കപ്പലും ചിത്രത്തിൽ കാണാം
|
 |
Alcohol & Non Alcohol counter ആണ് ചിത്രത്തിൽ ആ ൾക്കഹോൾ കൗണ്ടർ ഈ ഡക്കിൽ അനുവദിച്ചിട്ടുണ്ട്. പക്ഷെ 1,999/ - രൂപയുടെ പാക്കേജിൽ ഫുഡ് മാത്രമേയുള്ളൂ , കുടിക്കണമെങ്കിൽ വേറെ pay ചെയ്യണം.
|
 |
ഫുഡ് കോർട്ട് , നല്ല മെലഡി സംഗീതം കേട്ടുകൊണ്ട് നമുക്ക് ഭക്ഷണം കഴിക്കാം |
 |
മുകൾ നിലയിൽ കാഴ്ചകൾ ആസ്വദിക്കുന്നസഞ്ചാരികൾക്കിടയിൽ |
 |
മിഡിൽ ഡക്കിൽ വിശ്രമിക്കാനുള്ള ഏരിയ. അപ്പർ ഡക്കിൽ അടിച്ചുപൊളി പാട്ടും ഡാൻസും ആണെങ്കിൽ ഈ ഏരിയയിൽ മെലഡി സംഗീതമാണ്. ഗിറ്റാറിൻ്റെ അകമ്പടിയിൽ ഒരു കലാകാരൻ നല്ല ഗാനങ്ങൾ ആലപിക്കുന്നുണ്ട് |
 |
താഴത്തെ നിലയിലെ സംഗീത വിരുന്ന് |
 |
ഷിപ്പിൻ്റെ അപ്പർ ഡക്കിൽ നിന്നുള്ള കൊച്ചി നഗരത്തിൻ്റെ രാത്രി ദൃശ്യം . മടക്ക യാത്രയിൽ എടുത്തത്.
|
കൊച്ചിയുടെ തീരങ്ങളുടേയും കടലിൻ്റെയും സൗന്ദര്യം ഈ ഷിപ്പിലെ യാത്രയിൽ നിങ്ങൾക്ക് ആസ്വദിക്കാം. കർശനമായ സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞു മാത്രമേ യാത്രക്കാരെ ഷിപ്പിലേയ്ക്ക് പ്രവേശിപ്പിക്കൂ. തിരിച്ചറിയൽ രേഖകൾ കരുതുക.
ഉൾക്കടലിൽ നിന്നെടുത്ത വീഡിയോ നോക്കുക
No comments:
Post a Comment