തിരക്കഥ
T H E K I N G D O M OF T R A V A N C O R E
A tale story from the country of God
=========================
One line story :- Who killed Diwan Raja Kesavadas ?Who is the villan ? The King ! OR Jayanthan Namboothiri ?
End of this story a crime came to light. A research investigation of the death
of Raja Kesavadas.
18 - )൦ നൂറ്റാണ്ട്
മൈസൂർ രാജാവ് ഹൈദരാലിയുടെ പടയോട്ടം.1766 ൽ ഹൈദർ മലബാർ കീഴടക്കുന്നു .അധികം താമസിയാതെ കോലത്തുനാടും കടത്തനാടും വള്ളുവനാടും കൊച്ചിയും ഹൈദരുടെ കാൽകീഴിലായി .ഫാറൂഖാബാദിൽ (ഇപ്പോഴത്തെ ഫാറൂഖ്)ഹൈദർ മൈസൂർ രാജ്യത്തിൻറെ ഒരു താത്കാലിക തലസ്ഥാനം ഉണ്ടാക്കി തിരുവിതാംകൂർ കൂടി ആക്രമിച്ചു കീഴടക്കാൻ പദ്ധതിയിടുന്നു .
ഹൈദർ അലിയുടെ തിരുവിതാംകൂർ ആക്രമിച്ചു കീഴടക്കാനുള്ള ശ്രമം 1767 ൽ
പരാജയപ്പെടുന്നു .തിരുവിതാംകൂർ രാജ്യത്തിൻറെ സൈനിക ശക്തി ഹൈദരുടെ സൈനിക ശക്തിയേക്കാൾ കുറവായിരുന്നു .പക്ഷെ തിരുവിതാംകൂറിന്റെ യുദ്ധതന്ത്രം മികവുറ്റതായിരുന്നു .ഹൈദർ തോറ്റു പിൻമാറി .
1789 ൽ ഹൈദരുടെ മകൻ ടിപ്പു തിരുവിതാംകൂർ ആക്രമിച്ചു കീഴടക്കാൻ വരുന്നു. തിരുവിതാംകൂറും യുദ്ധത്തിനു തയ്യാറാകുന്നു .1790 ൽ മൈസൂർ സൈന്യം തിരുവിതാംകൂർ സൈന്യത്തെ ആലുവ പുഴയുടെ തീരത്തു വച്ച്
നടന്ന യുദ്ധത്തിൽ പരാജയപെടുത്തുന്നു. ടിപ്പുവിൻറെ മുഴുവൻ സൈന്യത്തിനും ആലുവ പുഴ മുറിച്ചു തിരുവിതാംകൂർ രാജ്യത്തു പ്രവേശിക്കുവാൻ സാധിക്കുന്നില്ല .
(British Take The Malabar, Battle of Calicut 1790 December 7 to Dec 12.
Malabar Manual-page 472 & 473)
1790 Dec 12 ൽ ഈസ്റ്റ് ഇൻഡ്യാ കമ്പനിയുടെ കേണൽ ജെയിംസ് (Colonel James Hartley) കോഴിക്കോട് കീഴടക്കി മൈസൂർ സൈന്യാധിപൻ ഹസ്സൻ അലിയെ തടവിലാക്കുന്നു . ഈ സമയം ആലുവ പുഴയിൽ ഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ ടിപ്പുവിന്റെ സൈന്യത്തിന് ഒരുപാടു നാശനഷ്ടങ്ങൾപരാജയപ്പെടുന്നു .തിരുവിതാംകൂർ രാജ്യത്തിൻറെ സൈനിക ശക്തി ഹൈദരുടെ സൈനിക ശക്തിയേക്കാൾ കുറവായിരുന്നു .പക്ഷെ തിരുവിതാംകൂറിന്റെ യുദ്ധതന്ത്രം മികവുറ്റതായിരുന്നു .ഹൈദർ തോറ്റു പിൻമാറി .
1789 ൽ ഹൈദരുടെ മകൻ ടിപ്പു തിരുവിതാംകൂർ ആക്രമിച്ചു കീഴടക്കാൻ വരുന്നു. തിരുവിതാംകൂറും യുദ്ധത്തിനു തയ്യാറാകുന്നു .1790 ൽ മൈസൂർ സൈന്യം തിരുവിതാംകൂർ സൈന്യത്തെ ആലുവ പുഴയുടെ തീരത്തു വച്ച്
നടന്ന യുദ്ധത്തിൽ പരാജയപെടുത്തുന്നു. ടിപ്പുവിൻറെ മുഴുവൻ സൈന്യത്തിനും ആലുവ പുഴ മുറിച്ചു തിരുവിതാംകൂർ രാജ്യത്തു പ്രവേശിക്കുവാൻ സാധിക്കുന്നില്ല .
(British Take The Malabar, Battle of Calicut 1790 December 7 to Dec 12.
Malabar Manual-page 472 & 473)
ഉണ്ടാകുന്നു. (വെള്ളപൊക്കം തിരുവിതാംകൂർ രാജാവ് ഉണ്ടാക്കിയതാണെന്നും പറയപെടുന്നുണ്ട്,സത്യാവസ്ഥ അറിയില്ല )
സ്വന്തം രാജ്യമായ മൈസൂറിന്റെ രക്ഷയ്ക്കായി 1790ൽ തിരുവിതാംകൂർ എന്ന സ്വപ്നം ടിപ്പു ഉപേക്ഷിക്കുന്നു .പൂർവാധികം ശക്തനായി തിരിച്ചുവരും എന്നു പ്രഖ്യാപിച്ചു കൊണ്ട് ടിപ്പു സുൽത്താൻ മൈസൂറിലേയ്ക്ക് മടങ്ങുന്നു
1799 മെയ് 4 ന് വൈകുന്നേരം ബ്രിട്ടീഷ്കാരുമായുള്ള യുദ്ധത്തിൽ മരിക്കുന്നു .
----------------------
മുകളിൽ സൂചിപ്പിച്ചതു മുഴുവനും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രം അറിഞ്ഞതിനേക്കാൾ ഗഹനവും നിഗുഢവുമാണ്.ചിലപ്പോൾ അതു നമ്മെ വിസ്മയപ്പെടുത്തിക്കളയും .
ചില വിചിത്ര സംഭവങ്ങൾ കേൾക്കുമ്പോൾ അതിൻറെ അറ്റംതേടിപോകുന്ന ഒരുതരം ഭ്രാന്തൻ സ്വഭാവം ഉണ്ടെനിക്ക്. ഒന്നും കേട്ടറിഞ്ഞ പോലെ വിശ്വസിക്കാത്ത,വായിച്ചതൊന്നും പൂർണ്ണമായി ഉൾകൊള്ളാത്ത എല്ലാത്തിനും ഒരുപാടു തലങ്ങളും സൂക്ഷ്മഭേദങ്ങളും ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു മനസ്സു കൂടി ഈ കഥയിൽ നിങ്ങൾക്കു കാണാൻ സാധിച്ചേക്കാം.
സത്യത്തിനു ചരിത്രത്തെ അതിജീവിക്കാൻ കഴിയണം. വ്യക്തികളെ മനസ്സിലാക്കി അവർ ജീവിച്ച ഭൂതകാലത്തെ മനസിലാക്കാനുള്ള ഒരു ശ്രമം നടത്തുകയാണ്.ഇവിടെ ചരിത്രം എൻറെ ഭാവനയ്ക്ക് വഴിമാറി കൊടുക്കുകയാണ് .
എത്ര വലിയ കരുത്തനെങ്കിലും അവനു ഈ ഭൂമിയിൽ ഏതെങ്കിലും ഒരു വസ്തുവിനെ പേടി കാണും. മനുഷ്യൻ ഉൾപ്പെടെ ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും ദൈവം അങ്ങനെയാണ് സൃഷ്ട്ടിച്ചത് . എലിക്ക് പാമ്പ്, പാമ്പിനു കീരി, പട്ടിക്ക് വെള്ളം .
മൈസൂറിലെ ഉണങ്ങി വരണ്ട ഭൂമിയിൽ യുദ്ധം ചെയ്തു പഠിച്ച ടിപ്പുവിന് വെള്ളം പേടിയായിരുന്നു. ആലുവ പുഴയുടെ തീരത്തു വെച്ചു നടന്ന യുദ്ധത്തിൽ തന്നെ തിരുവിതാംകൂറിലെ ചാരന്മാർ അത് മനസിലാക്കി .
ഇതൊരു സാങ്കല്പിക രാജ്യമാണ് .തെക്കു കന്യാകുമാരി മുതൽ വടക്കു ആലുവ പുഴ വരെയും കിഴക്കു പശ്ചിമഘട്ടം മുതൽ പടിഞ്ഞാറു അറബിക്കടൽ വേറെയും പരന്നു കിടക്കുന്ന വിശാലമായ തിരുവിതാംകൂർ രാജ്യം. ഈ രാജ്യത്തെ ആക്രമിച്ചു കീഴടക്കാൻ വടക്കുനിന്നും ഒരു മുസ്ലിം ഭരണാധികാരി എത്തുന്നു .ദുഷ്ടനായ മുസ്ലിം ഭരണാധികാരി ആലുവ പുഴ കടന്നു തിരുവിതാംകൂർ രാജ്യത്തു പ്രവേശിക്കുന്നു .യുദ്ധത്തിൽ മുസ്ലിം ഭരണാധികാരി കൊല്ലപ്പെടുന്നു .തിരുവിതാംകൂറിൽ ധർമ്മം പുനഃസ്ഥാപിക്കപെടുന്നു .
-----------------------------
ഈ കഥ രൂപപ്പെടുത്താൻ എന്നെ സഹായിച്ച ഒരുപാടു പേരുണ്ട്അതിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല.
എടുത്തു പറയേണ്ട പേരുകൾ പിള്ളച്ചേട്ടൻ(forest officer)
വെളിയനാട്ട് അച്ഛൻ (അപ്പുപ്പൻ ),കാവലത്തുള്ള വള്ളം കെട്ടുന്ന തച്ചൻ അപ്പുപ്പൻ , തിരുവനന്തപുരത്തുള്ള സുഹൃത്തുക്കൾ,തമ്പാനൂര് ട്രെയിനിൽ പുസ്‌തകം വിൽക്കുന്ന വയസ്സൻ അപ്പുപ്പൻ etc .
-----------------------------
റോമൻ സംസ്കാരത്തെയും ഈജിപ്ഷ്യൻ സംസ്കാരത്തെയും ഗ്രീക്ക് സംസ്കാരത്തെയും (Roman, Egyptian and Greek Civilization)കുറിച്ച് ഒരുപാടു സിനിമകൾ ഹോളിവൂഡിൽ ഇറങ്ങിയിട്ടുണ്ട് .
ഏതൊരു വിദേശ സംസ്കാരത്തോടും കിടപിടിക്കുന്ന ഒരു സംസ്കാരം18 -)൦ നൂറ്റാണ്ടിൽ തിരുവിതാംകൂറിൽ നിലനിന്നിരുന്നു എന്നുലോകത്തെ ബോധ്യപ്പെടുത്തുന്ന ഒരു സിനിമയായിരിക്കും ഇത് .
വലിയ ഒരു ക്യാൻവാസിൽ മാത്രമേ ഈ കഥ ചിത്രീകരിക്കാൻ സാധിക്കു അതുകൊണ്ടു തന്നെ ഒരു ഹോളിവുഡ് സിനിമയ്ക്ക് പറ്റുന്ന രീതിയിലാണ് ഒരോ ഫ്രെമുകളും കംപോസ് ചെയ്തിരിക്കുന്നത് .
പലരും കോട്ടകൾ പണിത് മതിലുകൾ ഉയർത്തി കാവൽക്കാരെ നിർത്തിയത് തങ്ങളെ സ്വയം രക്ഷിക്കാൻ വേണ്ടിയായിരുന്നു . അവസാനം കോട്ട പണിയിച്ചവരെക്കാൾ കരുത്തൻ വന്നപ്പോൾ കോട്ട തരിപ്പണമായി .പക്ഷെ പ്രകൃതി ഒരുക്കിയ കോട്ട തകർക്കാൻ ഒരു ഭരണാധികാരിക്കും കഴിഞ്ഞില്ല.
1 .അയാൾ എന്തിനുവേണ്ടി ആയിരുന്നു പൊരുതിയത് ?
2 .അയാൾ ഇത്രയും സമ്പത്തു കൊള്ളയടിച്ചു സ്വന്തം നാട്ടിലേയ്ക്ക് കൊണ്ടുപോയത് എന്തിനായിരുന്നു ?
3 .അയാൾ തൻറെ ഇളം തലമുറയെ മുഴുവൻ അനാഥമാക്കി സ്വയം പൊരുതി മരിച്ചത് എന്തിനുവേണ്ടി ?
4 .ഇപ്പോൾ അയാളുടെ തലമുറ എങ്ങനെ ജീവിക്കുന്നു ?
വർഷങ്ങൾക്കു മുൻപ് ജലമലിനീകരണത്തെ കുറിച്ച് ഒരു documentary film ചെയ്യാൻ വേണ്ടിയാണ് കുട്ടനാടിനെ കുറിച്ചു കൂടുതൽ പഠിക്കുന്നത് . ആ ഒരു പഠനമാണ് ഈ തിരക്കഥയുടെ നട്ടെല്ല് .പിന്നെ ഓഗസ്റ്റിലെ പ്രളയം കുറെ കാര്യങ്ങൾ കൂടി പഠിപ്പിച്ചു തന്നു.
നമ്മുടെ കാല്പാടുകൾ ദൂരത്തെ അടയാളപ്പെടുത്തുന്നില്ല മനസ്സിൻ്റെ അനന്തതയെ മുഴുമിപ്പിക്കാനും നമുക്ക് കഴിയില്ല എളിയതോതിൽ ഈ അനന്തതയെ മനസിലാക്കാനുള്ള ശ്രമമാകാം എൻ്റെ എഴുത്ത് .
സിനിമകൾക്കായി ഫ്രെമുകൾ എഴുതി ഉണ്ടാക്കുന്ന ഒരു കഥപറച്ചിലുകാരനായി എന്നെ നിങ്ങൾക്ക് കാണാൻ കഴിഞ്ഞാൽ എൻ്റെ രീതികൾ ഇഷ്ടപെടുന്ന ഏതെങ്കിലും ഒരു സംവിധായകൻ എന്നെ വിളിച്ചാൽ ഞാനും ധന്യനായി .
അനുഗ്രഹിക്കുക !
സ്നേഹപൂർവ്വം : സനിൽ കണ്ണോത്ത്
1
പദ്മനാഭസ്വാമി ക്ഷേത്രം -പകൽ
ഇപ്പോഴത്തെ കാലഘട്ടം -2018
തിരുവിതാംകൂർ രാജകുടുംബത്തിലെ പുതുതലമുറയിൽ പെട്ട പാർവതി ഭായി തമ്പുരാട്ടിയും മകൾ ലക്ഷ്മിയും ബന്ധുജനങ്ങളും കൂടി ക്ഷേത്രസന്നിധിയിലേയ്ക്ക് വരുന്നു
ക്ഷേത്ര പരിസരത്തു ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ട്. രാജകുടുംബാംഗങ്ങൾ ആയതുകൊണ്ട് കാവൽ നിക്കുന്ന പോലീസുകാർ തമ്പുരാട്ടിയെ അഭിവാദ്യം ചെയ്തു ക്ഷേത്രത്തിനുള്ളിലേയ്ക്ക് കയറ്റിവിടുന്നു .
കാർത്തിക തിരുനാൾ പാർവതീ ഭായിയെയും മകം തിരുനാൾ ലക്ഷ്മി ഭായിയെയും ക്ഷേത്രത്തിലേയ്ക്ക് ആനയിക്കുന്ന ക്ഷേത്രം കാര്യക്കാർ .
തൃപ്പടിദാനച്ചടങ്ങ് - രാജകുടുംബത്തിലെ ഇളയതലമുറയിൽ പെട്ട ഒരു കുട്ടിയുടെ തൃപ്പടിദാനച്ചടങ്ങ്. രാജകുടുംബത്തിലെ എല്ലാ അംഗങ്ങളും ക്ഷേത്രത്തിലുണ്ട് .
ഒരു വയസുള്ള ഒരു കുട്ടിയെ ക്ഷേത്രത്തിലെ ഒറ്റക്കൽ മണ്ഡപത്തിൽ കിടത്തുന്ന കുടുംബാംഗം. ക്ഷേത്രം പൂജാരി ക്ഷേത്രത്തിൽ നിന്നുള്ള തീർത്ഥജലം കുട്ടിയുടെ ദേഹത്ത് തളിക്കുന്നു .
മന്ത്രങ്ങൾ ഉരുവിടുന്ന ക്ഷേത്രം പൂജാരി. പദ്മനാഭ ദാസനായി പ്രഖ്യാപിച്ചുകൊണ്ട് പൂജാരി കുട്ടിയുടെ പേര് വിളിക്കുന്നു .
"ശ്രീ പദ്മനാഭദാസ വാഞ്ചിപാലമഹാരാജാ ശ്രീ ആയില്യം തിരുനാൾ വീര ഗോദവർമ്മ കുലശേഖര പെരുമാൾ "
വീണ്ടും മന്ത്രങ്ങൾ ഉരുവിടുന്ന പൂജാരി
"സർവൈശ്യര്യ പ്രദം നൃണാം
ആധി വ്യാധി നിവാരണം
ശ്രീമന്നാരയാണോ വിഷ്ണൂർ വാസുദേവോ ഭി രക്ഷതു :
പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പുറത്തു നിന്നുള്ള ദൃശ്യം.ലോങ്ങ് ഷോട്ട് . സൂം ചെയ്തു വരുന്ന ക്യാമറ .
[കുറിപ്പ് : തൃപ്പടിദാനം - ഒറ്റക്കൽ മണ്ഡപത്തിന്റെ മധ്യഭാഗത്തു പുളിയിലക്കര പരിവട്ടം വിരിക്കുന്നു. അതിൽ കുട്ടിയുടെ ശിരസ്സ് പടിഞ്ഞാറു വരത്തക്കവണ്ണം പദ്മനാഭന് അഭിമുഖമായി ഒറ്റക്കൽ മണ്ഡപത്തിൽ മലർത്തി കിടത്തുന്നു. കുട്ടിയുടെ അമ്മ പോറ്റിയുടെ കൈയിൽ നിന്നും തീർത്ഥജലം വാങ്ങി കുട്ടിയുടെ ദേഹത്തു തളിക്കുന്നു.
ഈ കഥപറച്ചിലിൽ തൃപ്പടിദാന ചടങ്ങിന് വലിയ പ്രാധാന്യം ഇല്ല. തിരുവിതാംകൂറിലെ ഇളം തലമുറയിൽ പെട്ട ലക്ഷ്മി ഭായിയിലൂടെയും ടിപ്പു സുൽത്താൻ തലമുറയിൽ പെട്ട അലി അക്ബറിലൂടെയുമാണ് ഈ കഥ മുന്നോട്ടു പോകുന്നത്.
കുട്ടനാട്ടിലെ കാലാവസ്ഥാ വ്യതിയാനത്തെ പറ്റി പഠിക്കാൻ UN(united nations) അയയ്ക്കുന്ന പ്രതിനിധി സംഘത്തിൽ ലക്ഷ്മിയും അലിയും അംഗങ്ങൾ ആയി കുട്ടനാട്ടിൽ എത്തുന്നു. അവരിലൂടെയാണ് ഈ കഥ മുന്നോട്ടു പോകുന്നത്]

2
ഊട്ടുപുര -പകൽ same day
ഊട്ടുപുരയിൽ ഭക്ഷണം കഴിക്കുന്ന രാജകുടുംബാംഗങ്ങൾ ,വിപുലമായ ചടങ്ങ്. പാർവതിയും മകൾ ലക്ഷ്മിയും മുതിർന്ന കുടുംബാംഗങ്ങളുമായി സംസാരിച്ചു നിക്കുന്നു .
മഹേന്ദ്രവർമ്മ (പാർവതിയുടെ മൂത്ത സഹോദരൻ ),ഗൗരി (ലക്ഷ്മിയുടെ കസിൻ )ലക്ഷ്മിയുടെ അമ്മായിമാർ ,പാർവതിയുടെ ഇളയ സഹോദരങ്ങൾ
കൂടെ പാർവതിയും ലക്ഷ്മിയും
മഹേന്ദ്രവർമ്മ : ലക്ഷ്മി മോൾക്ക് United Nation ൻറെ ഏതോ scholarship കിട്ടിയെന്നു ഗൗരി പറഞ്ഞല്ലോ ?
ലക്ഷ്മി : അതെ അമ്മാവാ, UNEP യുടെ !
മഹേന്ദ്രവർമ്മ : UNEP മീൻസ് ?
ലക്ഷ്മി : UNEP is an agency for United Nations !
ഈ സമയം ഗൗരി ഇടയ്ക്കു കയറി
ഗൗരി : അച്ഛാ ഇവള് Dec 20 നു എന്തോ പ്രബന്ധം അവതരിപ്പിക്കാൻ പോളണ്ടിൽ പോകുവാണെന്ന്, ഇന്ത്യയിൽ നിന്നും അകെ രണ്ടുപേർക്കേ അവസരം കിട്ടിയിട്ടുള്ളു, അതിൽ ഒരാളാ നമ്മുടെ മകം തിരുനാൾ ലക്ഷ്മി ഭായി.
ലക്ഷ്മി : അതിനു അമ്മ ഇതുവരെ സമ്മതിച്ചിട്ടില്ല പോകാൻ, അമ്മാവൻ ഒന്ന് സമ്മതിപ്പിച്ചു തരണം .
മഹേന്ദ്രവർമ്മ : കോപ് -24 ഉച്ചകോടിയാണോ മോളെ ?
ലക്ഷ്മി : അതെ അമ്മാവാ !
പാർവതിയെ നോക്കി മഹേന്ദ്രവർമ്മ
മഹേന്ദ്രവർമ്മ :190 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാ കാലാവസ്ഥ വ്യതിയാനത്തെ പറ്റി ചർച്ച നടത്താൻ പോളണ്ടിലെ കാറ്റോവിറ്റ്സ്(katowice ) നഗരത്തിൽ നടക്കുന്ന ഉച്ചകോടിയിൽ സംഗമിക്കുക. അതുകഴിഞ്ഞു 180 രാജ്യങ്ങളിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ നാട്ടിലെ കാലാവസ്ഥാ വ്യതിയാനത്തെ പറ്റി 10 മിനിറ്റ് വീതമുള്ള പ്രബന്ധങ്ങൾ അവതരിപ്പിക്കാനുള്ള അവസരവും ഉണ്ട്. ഒരു രാജ്യത്തു നിന്ന് ഒരാളെ വെച്ചാ സെലക്ട് ചെയ്യുക. അതിലൊരാളാ ലക്ഷ്മി. കഴിവുള്ള കുട്ടികൾക്കു മാത്രമേ അതുപോലുള്ള വേദിയിൽ പ്രസംഗിക്കാൻ അവസരം കിട്ടു. നീ അവളുടെ ഉത്സാഹത്തെ നശിപ്പിക്കാതേ.
ലക്ഷ്മി : ഇന്ത്യയിൽ നിന്നും എന്നെ കൂടാതെ ഒരാളുകൂടിയുണ്ട് അമ്മാവാ, ഒരു അലി അക്ബർ from കൽക്കട്ട, പുള്ളിക്കാരനെ contact ചെയ്യാൻ ഞാൻ ഒരു മെയിൽ അയച്ചു നോക്കി, no replay !

ഈ സമയം ബിന്ദുപണിക്കരെ പോലുള്ള ഒരു അമ്മായി
ബിന്ദു : മെയിൽ അയക്കുന്നതൊക്കെ കൊള്ളാം, ആരെയും പോയി പ്രേമിച്ചു കളയരുത്, നമ്മുടെ റോയൽ ഫാമിലിയാ അതോർമ്മ വേണം എപ്പോഴും!
ഒരു അമ്മാവൻ : നിന്നെ പോലെ എന്തായാലും ലക്ഷ്മി കാണിക്കില്ല !
ബിന്ദു : ഞാൻ എന്ത് കാണിച്ചെന്നാ അമ്മാവൻ പറയുന്നേ ?
വേറെയൊരു അമ്മായി ലക്ഷ്മിയെ പിച്ചി കൊണ്ട്
അമ്മായി : ഇവള് റോയൽ ഫാമിലിയിൽ നിന്ന് തന്നെ ഒരാളെ കണ്ടുവെച്ചിട്ടുണ്ട് അതുകൊണ്ടു ധൈര്യമായിട്ടു വിട്ടോ പാർവതിയേച്ചി,
മഹേന്ദ്രവർമ്മ : അജയ്‌വർമ്മ ഇപ്പോ എവിടെയാ ?
പാർവതി : ബ്രിട്ടനിലാ ഏട്ടാ!
ബിന്ദു : അതു ശരി എന്നെ അറിയിക്കാതെ എല്ലാരും കൂടി കല്യാണാലോചന നടത്തിയല്ലേ ! നോക്കിക്കോ ഞാൻ ഇനി കല്യാണത്തിന് വരില്ല !
ഏങ്ങലടിച്ചു കരയുന്ന ബിന്ദു
ബിന്ദു : അല്ലേലും പാർവ്വതിയേച്ചി എന്നെ എപ്പോഴും അന്യയായിട്ടല്ലേ കാണൂ!
പാർവതി : എന്റെ ബിന്ദു തൃപ്പൂണിത്തുറയിൽ നിന്നും ഗോവിന്ദൻ അമ്മാവൻ വിളിച്ചു ലക്ഷ്മിയുടെയും അജയുടെയും കല്യാണം ആലോചിക്കണം എന്ന് പറഞ്ഞത് നേരാ, ആലോചന ഒന്നും നടന്നിട്ടില്ല അങ്ങനെ വല്ലതും ഉണ്ടായാൽ ആദ്യം നിന്നെയല്ലേ അറിയിക്കൂ!
പെട്ടെന്ന് കരച്ചിൽ മാറി ബിന്ദുവിന്റെ മുഖം പ്രസന്നമാകുന്നു
ലക്ഷ്മിയെ പിച്ചിയ അമ്മായി അടക്കത്തിൽ ലക്ഷ്മിയോട്,
അമ്മായി : രണ്ടാളും ഭയങ്കര ചാറ്റിങ്ങും ഫോൺ വിളീം ആണെന്നാ ഞാൻ അറിഞ്ഞത്!
ആരും കാണാതെ അമ്മായിയെ പിച്ചുന്ന ലക്ഷ്മി.
3
ദുബായ് നഗരം - വൈകുന്നേരം
ദുബായിലുള്ള തിരക്കുള്ള ഒരു ജംഗ്ഷനിൽ ഗ്രീൻ സിഗ്നൽ കാത്തുകിടക്കുന്ന ഒരു കാർ
അലി അക്ബർ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നു.
ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന അലി അക്ബറുടെ ക്ലോസപ്പ് ഷോട്ട്(കാറിനു പുറത്തുനിന്നുള്ള ക്ലോസപ്പ് ഷോട്ട്)
അലിക്കടുത്തായി മുൻസീറ്റിൽ ഇരിക്കുന്ന സന്തോഷ്
പുറകിലത്തെ സീറ്റിൽ ഇരുന്നു മൊബൈൽ നോക്കുന്ന സേവി എന്നു വിളിക്കുന്ന സേവ്യർ
[ദുബായിലുള്ള മൾട്ടിനാഷണൽ കമ്പനിയിൽ ആണ് അലി അക്ബറും സേവ്യറും സന്തോഷും ജോലി ചെയ്യുന്നത്. മൂന്നുപേരും ഒരു മുറിയിൽ താമസിക്കുന്ന സുഹൃത്തുക്കൾ ആണ്]
3(a) - കാറിനുൾഭാഗം
-------------------------------
സന്തോഷും അലിയും തമ്മിലുള്ള സംഭാഷണം
സന്തോഷ്: ലീവ് എടുക്കുന്ന കാര്യം പറഞ്ഞപ്പോൾ ബോസ്സ് എന്തുപറഞ്ഞടാ?
അലി: ബോസ് ഒന്നും മിണ്ടിയില്ല!
സന്തോഷ്: നിനക്കെന്നാ പോളണ്ടിലെ ഉച്ചകോടിയിൽ ജോയിൻ ചെയേണ്ടത്?
ട്രാഫിക് ഗ്രീൻ സിഗ്നൽ വീഴുമ്പോൾ കാർ മുന്നോട്ടെടുക്കുന്ന അലി
അലി: ഈ മാസം 29 ന്, 28 ന് രാത്രി ഫ്‌ളൈറ്റിന് പോണം!
സന്തോഷ്: നീ ഇല്ലെങ്കിൽ ഭയങ്കര ബോറഡിയാ! സേവി ഏതുസമയത്തും ഫോണിൽ നോക്കി ഇരുപ്പാ,
ഒന്നും മിണ്ടാതെ കാറോടിക്കുന്ന അലി
സന്തോഷ്: ഞാനും ലീവിന് നാട്ടിൽ പോയാലോ എന്നാലോചിക്കുവാ?
ഹെഡ് ഫോൺ ചെവിയിൽ ഉള്ളതിനാൽ സേവി സന്തോഷും അലിയും തമ്മിലുള്ള സംസാരം കേൾക്കുന്നില്ല
ഹെഡ്‍ഫോൺ ചെവിയിൽ വെച്ച് മൊബൈൽ നോക്കി ഇരിക്കുന്ന സേവിയുടെ ക്ലോസപ്പ് ഷോട്ട്
സന്തോഷ്: പ്രളയം കഴിഞ്ഞിട്ട് നമ്മൾ നാട്ടിൽ പൊയിലല്ലാ! പ്രളയം തകർത്ത നമ്മുടെ നാട് കാണാൻ ഒരു കൊതി
അലി: 1924 ലെ വെള്ളപൊക്കം കഴിഞ്ഞപ്പോൾ നിന്റെ അപ്പൂപ്പന് നിധി കിട്ടിയപോലെ നിനക്കും ചിലപ്പോൾ കിട്ടും
സന്തോഷ്: അപ്പ ഇപ്പോഴും പറയും മറഞ്ഞുകിടക്കുന്ന നിധിയെ പുറത്തുകൊണ്ടുവരുന്നത് ഏതെങ്കിലും ജലപ്രവാഹം ആയിരിക്കുമെന്ന്!
വണ്ടി ഓടിക്കുന്ന അലി
സേവി ഫോണിൽ നിന്നും കണ്ണെടുത്തു അലിയെ നോക്കി
സേവി: എടാ എനിക്ക് വിശന്നിട്ടു പാടില്ല, റെസ്റ്റോറന്റിൽ വണ്ടി നിർത്തണം.
അലി: ഇവൻ തിന്നുന്നതൊക്കെ ശരീരത്തിലെ ഏതു അവയവം ആണോ വലിച്ചെടുക്കുന്നത്?
ഹെഡ്‍ഫോൺ ചെവിയിൽ ഉള്ളതിനാൽ അലി പറഞ്ഞത് സേവി കേൾക്കുന്നില്ല
റോഡ് സൈഡിൽ ഉള്ള ഇന്ത്യൻ റെസ്റ്റോറന്റിലേയ്ക്ക് കാർ തിരിക്കുന്ന അലി
4
ദുബായ് - റോഡ് സൈഡിലുള്ള ഇന്ത്യൻ റെസ്റ്റോറന്റ്
പകൽ വൈകുന്നേരം
------------------------------
--------------Written By--Sanil Kannoth-----------------------
No part of this script content,idea and characters mayreproduced without written permission of the Author.For information regarding permission, write to
Sanil kannoth
Kannothveli House, Mararikulam North POAlappuzha-688523.Kerala, India.email: sanilkannoth@gmail.com, eskayscript@gmail.comphone: +91 9496281020
Kannothveli House, Mararikulam North PO
No comments:
Post a Comment