മാരാരി ഗോൾഡ്

മാരാരി ഗോൾഡ് 

"beware of bribe or estimate a straight cash bribe "



 കഥാപാത്രങ്ങൾ 

1 . ഗണപതി (ഗണേഷ് ജോയി )- മത്സ്യത്തൊഴിലാളി 
2 .രാജു - സർക്കാർ  ജീവനക്കാരൻ 
3 .രാഹുൽ -ഫോട്ടോഗ്രാഫർ 
4 .വത്സല ജോയി - ഗണപതിയുടെ അമ്മ 
5 .മന്ത്രവാദി മച്ചാൻ (പ്രദീപ് ചെത്തുതെങ്ങുച്ചിറ ) - മന്ത്രവാദകർമി
6 .ചെല്ലപ്പൻ  തെങ്ങുചെത്തുചിറ  - ചെത്തുകാരൻ  
7 .ധന്യ പ്രതാപ് - ഇംഗ്ലീഷ് ടീച്ചർ 
8 .പ്രതാപൻ - റിട്ട : മിലിറ്ററി ഓഫീസർ 
9 .ശ്രീജ  - രാഹുലിൻറെ  ഭാര്യ
10 . പാർവ്വതി  - രാജുവിൻറെ  ഭാര്യ
11 . മന്ത്രവാദി മച്ചാൻറെ  അമ്മ
12 . മന്ത്രവാദി മച്ചാൻറെ  അച്ഛൻ
13 . റയിൽവെ  ജീവനക്കാരൻ  1
14 . റയിൽവെ  ജീവനക്കാരൻ  2
15 . structure തള്ളുന്ന ജീവനക്കാരൻ
16 . ICU വിലെ  ഡോക്ടർ
17 . ICU വിലെ  നേഴ്സ്
18 . രാജുവിൻെ അച്ഛൻ
19 . രാജുവിൻറെ  'അമ്മ
20 . ശ്രീദേവി  ടീച്ചർ - സ്കൂൾ  ഹെഡ് മിസ്ട്രസ്
21 . ശിവൻറെ  അച്ഛൻ
22 . ശിവൻറെ  'അമ്മ
23 . പൂർവ്വ  വിദ്യാർഥികൾ  (ഒരു ബാച്ച് )
24 . ജയശങ്കർ : രാജുവിന്റെ  അളിയൻ (സർക്കിൾ ഇൻസ്‌പെക്ടർ )
25 . മേനോൻ സർ - മന്ത്രിയുടെ അടുപ്പക്കാരൻ



              1 


                   വൃത്തിയുള്ള  ഒരു കടൽത്തീരം . നേരം  വെളുത്തു വരുന്നതിന്റെ  പ്രതീതി  ജനിപ്പിക്കുന്ന  സീനുകൾ . പ്രഭാതത്തിന്റെ  ആദ്യ കിരണങ്ങൾ .  കടലിൽ നിന്നും കരയിലേക്ക് പറക്കുന്ന പക്ഷികൾ . 
                  നേരം കുറച്ചു കൂടി വെളുത്തു വരുമ്പോൾ കടലിൽ കുറച്ചു മൽസ്യബന്ധനവള്ളങ്ങൾ  നങ്ങൂരമിട്ടു കിടക്കുന്നതിന്റെ  ദൃശ്യങ്ങൾ . കടൽ തീരത്തു കൂടി പ്രഭാതസവാരിക്കിറങ്ങിയ ടുറിസ്റ്റുകൾ . നങ്ങൂരമിട്ടു  കിടക്കുന്ന  മൽസ്യബന്ധന വള്ളങ്ങളെ കാത്തിരിക്കുന്ന ചെറുകിട കച്ചവടക്കാർ .  പലരും മൊബൈൽ ഫോൺ വഴി കച്ചവടം ഉറപ്പിക്കാൻ  ശ്രമിക്കുന്നുണ്ട്   .
                അകലെ കടലിൽ നിന്നും കരയെ ലക്ഷ്യമാക്കി വള്ളം തുഴഞ്ഞു
വരുന്ന ഒരു ചെറുപ്പക്കാരൻ . നാം കുറച്ചുകൂടി അടുത്ത് കാണുമ്പോൾ  അത്    ഗണപതിയാണ് ഏകദേശം 35  വയസ്സ് പ്രായം തോന്നുന്ന ആരോഗ്യദൃഡഗാത്രനായ ഒരു ചെറുപ്പക്കാരൻ .

                                      
  ടൈറ്റിൽ ഇവിടെ തുടങ്ങുന്നു  

                                                  

              2


ടൈറ്റിൽ തുടർച്ച ...
                                  
                       രാവിലെ  ബൈക്കിൽ ഗണപതിയുടെ വീട് ലക്ഷ്യമാക്കി വരുന്ന സുഹൃത്തുക്കൾ ആയ രാഹുലും രാജുവും .  (ഓർമ വച്ച കാലം മുതൽ  രാഹുലും രാജുവും ഗണപതിയും സുമനും ശിവനും (ലേറ്റ്) ഉറ്റ  സുഹൃത്തുക്കൾ ആണ് .
                    ഗണപതിയുടെ അമ്മ  വത്സലജോയി വീടിൻറെ  മുൻവശം വൃത്തിയാക്കി കൊണ്ടിരിക്കുന്നു . അമ്മ നിക്കുന്നതിനടുത്തായ് ബൈക്ക്  നിർത്തുന്ന രാഹുൽ .

രാജു          :     ഗണപതി എണീറ്റില്ലേയമ്മേ  ?

വത്സല     :    ഓ ... 3  മണി  ആയപ്പോൾ  വലയും  ചൂണ്ടയും  ആയി
                         കടലിലേയ്ക്ക് പോയതാ , എപ്പോഴും പറയുന്നതുപോലെ
                         ഞാൻ  പറഞ്ഞതാ  ഒറ്റയ്ക്ക് പോകണ്ടന്ന്  ...ആര്  കേൾക്കാനാ!


(വത്സലജോയി  സംസാരിക്കുമ്പോൾ  ചിലപ്പോൾ തനി കടപ്പുറം ഭാഷയും  ചിലപ്പോൾ  നായർ തറവാട്ടിലെ സ്ത്രീകളുടെ സംസാരരീതിയും  വരുന്നുണ്ട്.
രാജു നായർ തറവാടുകളിലെ  സംസാരരീതി  ഉപയോഗിക്കുന്നു . രാഹുൽ  ഈഴവ കുടുംബങ്ങളിലെ സംസാരരീതി ഉപയോഗിക്കുന്നു .  പൊതുവിൽ   ചേർത്തല  നിവാസികൾ സംസാരിച്ചുവരുന്ന  കൊച്ചി  ചുവയിലുള്ള  സംസാരരീതി )

വത്സല (നീരസത്തിൽ )  :     ഒന്നാതരം  കണ്ടക്ടർ  ജോലി  കളഞ്ഞിട്ടു അവൻ        മീൻ പിടിക്കാൻ നടക്കുന്നു . (ദേഷ്യം കൊണ്ട്സംസാരം പൂർത്തിയാക്കാൻ പറ്റാതെ കയ്യിലിരുന്ന ചൂല് നിലതെറിഞ്ഞിട്ട്  തിരിഞ്ഞുനിന്ന് )

വത്സല  :  മീൻ പിടിക്കുമ്പോൾ കിട്ടുന്ന സുഖം വേറെ എന്തുജോലി ചെയ്താലും കിട്ടുകേലെന്ന് ...., ഓഖി വന്നേപ്പിന്നെ അവൻ കടലിൽ പോയി തിരിച്ചുവരും വരെ മനസ്സിൽ അധിയാ .

രാഹുൽ :  KSRTC  ഇപ്പൊ ഭയങ്കര നഷ്ടത്തിലല്ലേ  അമ്മച്ചി  !    അതിനേക്കാൾ   കൂടുതൽ അവൻ കടലിൽ പോയി ഉണ്ടാക്കുന്നില്ല  ?

വത്സല  :  (ദീർഘനിശ്വാസം വിട്ട് ..) മീൻ പിടിച്ചു നടക്കുന്നവന് എൻറെ  സമുദായത്തിന്നു  ആരേലും പെണ്ണ് കൊടുക്കുവോ മോനെ  !  ........   അവൻറെ  അച്ഛൻ ആണെങ്കിൽ എന്നെ മതം മാറ്റാനും സമ്മതിച്ചില്ല .
......അച്ചായൻ പോയേ പിന്നെ ഒരു കമ്മ്യൂണിസ്റ്റ് കാരനെപോലും കണികാണാൻ പോലും കിട്ടുന്നില്ല .

രാജു  :  അമ്മച്ചി 2  കട്ടൻ ഇട്ടുവയ്ക്ക് അപ്പോഴേയ്ക്കും ഞങ്ങൾ അവനെ നോക്കിട്ടു വരാം .

കടൽത്തീരം ലക്ഷ്യമാക്കി നടക്കുന്ന രാഹുലും രാജുവും


വത്സല :(ഉറക്കെ ):  വരുമ്പോളേക്കും ഞാൻ കാപ്പി റെഡിയാക്കി വയ്ക്കാം




              3


കടൽത്തീരം (രാവിലെ )


        വള്ളം തുഴഞ്ഞു ഗണപതി തീരത്തേയ്ക്കു അടുക്കുന്നു .  വള്ളത്തിൽ നിന്നും ഇറങ്ങി തനിയെ വള്ളം ഉന്തി കരയ്ക്കു കയറ്റുന്ന ഗണപതി . വള്ളത്തിൽ നിന്നും രണ്ടു വലിയ മീൻ വാലിൽ പിടിച്ചെടുത്ത്‌  ഉറച്ച കാൽവെപ്പുകളോടുകൂടി  കരയിലേയ്ക്കു നടക്കുന്ന ഗണപതി . നടന്നുവരുന്ന കൂട്ടത്തിൽ മീൻ ഉയർത്തിക്കാട്ടി കച്ചവടം ഉറപ്പിക്കാനും ശ്രമിക്കുന്നുണ്ട് . 


ഗണപതി   :  മാരാരി ബീച്ചിൻെറ  സ്വന്തം മീൻ ( കയ്യിലിരിക്കുന്ന മീൻ ഒന്നുകൂടി ഉയർത്തി )     മാരാരിഗോൾഡ് , ഐസിടാത്ത , മലിനമാകാത്ത  മാരാരി ബീച്ചിൽ മാത്രം കിടന്നുവളർന്ന  മാരാരി ബീച്ചിലെ  മീൻ , ആർക്കും വില പറയാം

രാഹുൽ  : പിന്നെ മാരാരി ബീച്ചിൽ മാത്രം കിടന്നുവളർന്ന മീനല്ലേ അവൻ പിടിച്ചോണ്ടുവന്നേക്കുന്നത്

രാജു  :  പിടിക്കാൻ മാത്രമല്ല , മാർക്കറ്റ് ചെയ്യാനും അവനറിയാം!കണ്ടില്ലേ ?


കച്ചവടം ഉറപ്പിക്കാൻ ശ്രമിക്കുന്ന ഗണപതിയുടെ long shot
രാഹുലിനെയും രാജുവിനെയും കാണുന്ന ഗണപതി
camera  move  ആകുന്നു , ആൾക്കൂട്ടത്തെ കവർ  ചെയ്‌തു  നീങ്ങുന്ന ക്യാമറ  ഗണപതിയുടെ  ശരീരസൗന്ദര്യം  മുഴുവൻ കാണുന്ന side view    വരുമ്പോൾ  fix  ആകുന്നു .  രാഹുലിൻെയും രാജുവിൻെയും  ഇടയിൽ കൂടി ഗണപതിയെ സൂം  ചെയ്യുന്ന ക്യാമറ .  രാഹുലിനെയും രാജുവിനെയും നോക്കി ചിരിക്കുന്ന ഗണപതി .    ക്യാമറ  രാഹുലിൻെയും രാജുവിൻെയും  ഇടയിൽ ആയതുകൊണ്ട് ഗണപതിയുടെ ചിരി പ്രേക്ഷകർക്കു നേരേയാകുന്നു .


ഗണപതി  :  ആർക്കും വില പറയാം   മാരാരി ബീച്ചിലെ സ്വന്തം മീൻ മാരാരിഗോൾഡ്

സ്‌ക്രീനിൽ ഗണപതി മീൻ ഉയർത്തി പ്രേക്ഷകരെ നോക്കി ചിരിക്കുമ്പോൾ ക്യാമറ freeze  ആകുന്നു .


     ടൈറ്റിൽ  ഇവിടെ
====================== 

        സംവിധാനം 
-------------------------------------

            4  



രാവിലെ -  (ഗണപതിയുടെ വീട് )
-------------------------------------------------------


   ഓടുമേഞ്ഞ ഉമ്മറം ഉള്ള അരപ്രൈസ്‌ കെട്ടിയ വൃത്തിയുള്ള ഒരു ചെറിയ വീട്  . ചുവരിൽ യേശുവിൻെയും  ഹിന്ദുദൈവങ്ങളുടെയും ചിത്രം . ഇടതുവശത്തെ ഭിത്തിയിൽ ഗണപതിയുടെ അച്ഛൻറെ (ജോയി സാമുവൽ  ) ചിത്രം മാലയിട്ടു സൂക്ഷിച്ചിരിക്കുന്നു .അരികിലായി  ഇ.എം.എസ് , A K G   തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രം . വലതു വശത്തെ ഭിത്തിയിൽ  ശിവനും സുമനും ഗണപതിയും രാഹുലും രാജുവും ചിരിച്ചുകൊണ്ടിരിക്കുന്ന വലിയ ക്യാൻവാസിലുള്ള ചിത്രം .അതിനടുത്തു തന്നെ ശിവൻെറ ചിത്രം മാലയിട്ടു സൂക്ഷിച്ചിരിക്കുന്നു .

ഉമ്മറത്തിട്ടിരിക്കുന്ന ഡസ്‌കിലിരുന്നു പുട്ടും മുട്ടക്കറിയും കഴിക്കുന്ന രാഹുലും രാജുവും ഗണപതിയും   ( രാഹുലും രാജുവും രാവിലെ ബൈക്കിൽ വന്നപ്പോൾ ഇട്ടിരുന്ന ഡ്രസ്സ് , ഗണപതി കടപ്പുറത്തു നിന്നപ്പോൾ ഇട്ടിരുന്ന ഡ്രസ്സ് മാറ്റി കൈലി ഉ ടുത്തിരിക്കുന്നു )

രാജു  :  ചാണീന്നു  സുമൻറെ  ചിറ്റപ്പൻ വിളിച്ചിരുന്നു .

രാഹുൽ : നാളെ തൃശൂർ കാവിൽ കളമെഴുത്തും പാട്ടുവാ ....ചിറ്റപ്പൻ ഇന്നുച്ചയ്ക്കേ    പോകും . നീ നാളെ  രാവിലെ തൃശൂർ എത്തിയാ മതി 

ഗണപതി : ഞാൻ എങ്ങനെ പോകും 

രാജു :  രാത്രി ട്രെയിനു  കേറിയാമതി  


ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് വയറ്റിൽ കൈ പൊത്തിപിടിച്ചു എഴുന്നേൽക്കുന്ന ഗണപതി കൈ പോലും കഴുകാൻ നിക്കാതെ പുറത്തെ കക്കൂസിലേയ്ക്ക് ഓടുന്നു .

ഇതുകണ്ടുവരുന്ന  അമ്മ 

അമ്മ :   തിന്നുമ്പോൾ തൂറുന്ന ശീലം എന്നുതീരും ദൈവമേ  !

രാഹുൽ:  വൃത്തികെട്ടവൻ 

മഗ്ഗിൽ കൊണ്ടുവന്ന ചായ ഗ്ലാസ്സിലേയ്ക്ക് പകർത്തുന്ന വത്സല 

രാജു :  വൃത്തികെട്ടവൻ തിന്നാനുള്ള മൂഡുകളഞ്ഞു .

രാഹുൽ :  പിന്നേ ...നിനക്കുവേണ്ടൽ ഇങ്ങുതാ  ഞാൻ കഴിച്ചോളാം .

പുറത്തുനിന്നും ഗണപതിയുടെ ഉച്ചത്തിലുള്ള ശബ്ദം 

ഗണപതി (ശബ്ദം ) :  അമ്മേ ....അമ്മോ ....

അടുക്കളയിൽ നിന്നും വത്സലജോയിയുടെ ശബ്ദം 

വത്സല :  എന്താ അമ്മയ്ക്ക് ....(നീരസം )

ഗണപതി :  കുറച്ചു വെള്ളം കക്കൂസിൻറെ  വാതുക്കൽ വെച്ചേക്ക് ...

വത്സല :  (ദേഷ്യത്തിൽ)   സൗകര്യപ്പെടുകേല  ...നീ കഴുകണ്ട

ഗണപതിയുടെ ഫോൺ റിങ്‌  ചെയ്യുന്ന ശബ്ദം  .വത്സല അകത്തുനിന്നും ഫോൺ എടുത്തുകൊണ്ടുവരുന്നു .  ഡിസ്‌പ്ലേയിൽ  " സുമൻ  U S A  "  എന്ന് തെളിഞ്ഞിരിക്കുന്നതുകൊണ്ടു  വത്സല പെട്ടെന്നു ഫോൺ എടുക്കുന്നു .

വത്സല  : അമേരിക്കെന്നു  സുമൻകുഞ്ഞാ ..

വത്സല  :  ഹലോ   ..മോനേ , സുഖമായിരിക്കുന്നോടാ  !

സുമൻ (ഫോണിൽ ) :  നന്നായിരിക്കുന്നു അമ്മച്ചി  ...

അമ്മയുടെ കൈയിൽ നിന്നും ഫോൺ വാങ്ങി സ്പീക്കർ ഓൺ  ചെയ്യുന്ന രാഹുൽ . തിരിച്ചു ഫോൺ അമ്മയുടെ കൈയിൽ തന്നെ കൊടുക്കുന്നു 

രാഹുൽ  :  ചാണി  ....എന്നാടാ വിശേഷം .

സുമൻ (ഫോൺ ):  എന്താടാ ശ്രീജയും ആയി പിന്നേം വഴക്കയോ ?  

രാഹുൽ :  ഇല്ലടാ  ....എന്താ  ?

സുമൻ (ഫോൺ ) :  അല്ലാ ...രാവിലെ തന്നെ ഗണപതിയുടെ അടുത്തേക്കു പോന്നതുകൊണ്ടു ചോദിച്ചതാ .

വത്സല : എലിസബത്തെത്തിയെ മോനെ  ?

സുമൻ (ഫോൺ):  അതുപറയാനാ അമ്മേ  വിളിച്ചേ ...എലിസബത്തു പ്രസവിച്ചു  , ആൺകുട്ടിയാ ...,സിസേറിയൻ ആയിരുന്നു .

വത്സല  : (സന്തോഷത്തിൽ ):  മോനേ  പോലെയാണോ  ? 

സുമൻ (ഫോൺ ) :  എലിസബത്തിന്റെ  നിറമാ അവനു കിട്ടേയ്ക്കുന്നെ ...ഫോട്ടോ അയക്കാം .

രാജു  :  എടാ ചിലവ് എപ്പോഴാ  ?

സുമൻ (ഫോൺ ):  നീയും അവിടുണ്ടോ ?    എന്താടാ കാര്യം  ?....

രാജു :  നാളെ  തൃശൂർ പാട്ടുണ്ട് , ഗണപതിയേയും ചിറ്റപ്പനെയും കൂടി തൃശ്ശൂർക്ക് വിടാനാ ....,  ഞാനും രാഹുലും കൂടി ഹരിപ്പാട്ടെ പാട്ടിനു പോകും 
രണ്ടും കൂടി ഒരുദിവസം വന്നതിന്റെ ടെൻഷൻ .

സുമൻ (ഫോൺ ) :  എടാ ഞാൻ അവിടെ ഇല്ലാത്തതിന്റെ കുറവ് ചിറ്റപ്പൻ അറിയരുത് . ഞാൻ  US  നു പോന്നപ്പോൾ അതായിരുന്നു ചിറ്റപ്പനു പരാതി .

രാജു : അതൊക്കെ ഞങ്ങളുനോക്കിക്കോളാം ,  ...കുഞ്ഞും അമ്മയും സുഖമായിരിക്കുന്നോടാ  ?

സുമൻ (ഫോൺ ) :  ഒരു കുഴപ്പോം ഇല്ലടാ  ! ...എടാ ഗണപതി എന്തിയേ  ?

പെട്ടെന്ന് അമ്മ ചാടിക്കേറി 

അമ്മ :  അവൻ തിന്നുന്നതിനിടയ്ക്കു  തൂറാൻ പോയി .

സുമൻ (ഫോൺ ) :  വൃത്തികെട്ടവൻ  !

'അമ്മ :  നിങ്ങൾ മൂന്നുപേരും പെണ്ണ് കെട്ടി കുട്ടികളും ആയി .
മോൻ ഗണപതിയെ കൂടി അമേരിക്കേ കൊണ്ടുപോകുവോ  ?  അവിടുന്നെകിലും അവനൊരു പെണ്ണിനെ കണ്ടുപിടിച്ചു കൊടുക്കുവോ ? (കരയുന്ന വത്സലജോയി )

സുമൻ (ഫോൺ )ഞാൻ വിളിക്കാഞ്ഞിട്ടാണോ അമ്മേ  ...? അവൻ വരഞ്ഞിട്ടല്ലെ  !

           4 (a )

കക്കൂസിൽ പോയ ശേഷം ചുറ്റുപാടും നോക്കി കിണറ്റിൽ നിന്നും വെള്ളം കോരി എടുത്തു വീണ്ടും കക്കൂസിലേയ്ക്ക് പോകുന്ന ഗണപതി .


      4 (തുടർച്ച )

സുമൻ (ഫോൺ ) : എടാ ..അടുത്തമാസം  ശിവൻറെ  ഓർമദിവസമാ ...

കൂട്ടുകാർക്കിടയിൽ പെട്ടെന്നു ദുഃഖം തളം കെട്ടുന്നു .  മൂളുന്ന രാജു .

സുമൻ (ഫോൺ )  :  ശിവൻറെ  പേരിൽ സ്കൂളിൽ ഒരു ലൈബ്രറി തുടങ്ങുന്നതിനെപ്പറ്റി ഞാൻ ശ്രീദേവി ടീച്ചറിനോട് സംസാരിച്ചു ...

സുമൻ പറയുന്നത് ശ്രദ്ധിച്ചു\നിക്കുന്ന കൂട്ടുകാർ 

വത്സല : നല്ലകാര്യം മക്കളെ ...ശിവനുവേണ്ടി അത്രയെങ്കിലും നിങ്ങൾ ചെയ്യണം  .

സുമൻ (ഫോൺ ) : ചെയ്യും അമ്മേ   ..... , സമയം ഒരുപാടായി ഞാൻ കിടക്കട്ടെ 
ഗണപതി കക്കൂസിന്നിറങ്ങുമ്പോൾ തിരക്കിയെന്നു പറ . 

വത്സല :  എന്നാൽ മോൻ പോയി ഉറങ്ങിക്കോ  !

സുമൻ (ഫോൺ ) :  ഗുഡ്‌നൈറ്റ് 

രാഹുൽ  :  നീ ഇങ്ങോട്ടു ഗുഡ്മോർണിംഗ് പറയടാ ...ഗുഡ്‌നൈറ്റ് ഞങ്ങൾ പറയാം ....

ചിരിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്യുന്ന സുമൻ 

സുമൻ (ഫോൺ ) :  ഗുഡ്മോർണിംഗ്   !

രാഹുൽ  & രാജു  :  ഗുഡ്‌നൈറ്റ് ,



                 5 



റെയിൽവേ സ്റ്റേഷൻ (രാത്രിസമയം )


              അധികം തിരക്കില്ലാത്ത ഒരു റെയിൽവേ സ്റ്റേഷൻ ഫ്ലാറ്റ് ഫോം .              TVM - MANGLORE (മാവേലി എക്സ്പ്രസ്സ് ) വരുന്നതിന്റെ  അന്നൗൺസ്‌മെന്റ് .
ഗണപതിയെ യാത്രയാക്കാൻ വന്നിരിക്കുന്ന രാഹുലും ഗണപതിയും .


രാജു :  തൃശ്ശൂർ സ്റ്റേഷനിൽ ഗോപൻ കാണും 

ഗണപതി :  മൂളുന്നു ( താല്പര്യം ഇല്ലാത്ത മട്ടിൽ )

രാജു : നിനക്കെന്താ ഒരു മൂഡൗട്ട്  ?

ഗണപതി : ഒറ്റയ്ക്കല്ലേ മച്ചു  !  ബോറടിക്കും അതോർത്താ 

രാഹുൽ : ഇവനു ഒറ്റയ്ക്ക് നടുക്കടലിൽ പോയി ചൂണ്ടയിട്ടിരിക്കാം ...ഒരു ബോറടിയും ഇല്ല  !

ട്രെയിൻ വന്നു നിക്കുന്നു . ജനറൽ കംപാർട്മെൻറ് നോക്കി പോകുന്ന ഗണപതി 

രാജു :  രണ്ടു മണിക്കൂറത്തെ കാര്യല്ലേ ഉള്ളൂ , നീ ഒന്നു മയങ്ങുമ്പോഴേക്കും സ്ഥലം എത്തും 

നിറയെ യാത്രക്കാരുള്ള  ജനറൽ കംപാർട്മെന്റിലേയ്ക്ക്  ഗണപതി കയറുന്നു 

ട്രെയിൻ നീങ്ങുന്നു .  രാഹുലും രാജുവും കൈ വീശുന്നു 



             6 


രാത്രി (ട്രെയിൻ compartment ) 

ഗണപതി നാലുപേർ ഇരിക്കുന്ന ഒരു സീറ്റിൽ അഡ്ജസ്റ്റ് ചെയ്തു ഇരിക്കുന്നു . കുറച്ചുപേർ ട്രെയിനിൽ നിലത്തുകിടന്നും ഇരുന്നും ഉറങ്ങുന്നുണ്ട് . ഗണപതി എതിർവശത്തെ സീറ്റിൽ ഇരിക്കുന്ന സുന്ദരിയായ പെൺകുട്ടിയെ ശ്രദ്ധിക്കുന്നു .
സ്ലീപ്പർ കോച്ച് ബുക്ക് ചെയ്യാതെ രാത്രി വളരെ തിരക്കുള്ള ജനറൽ കംപാർട്മെന്റിൽ പെൺകുട്ടിയെയും കൊണ്ട് യാത്ര ചെയ്യുന്ന മദ്ധ്യവയസ്സനെ 
ഗണപതി ദേഷ്യത്തിൽ നോക്കുന്നു . യാത്രക്കാരെല്ലാം ഉറക്കത്തിൻറെ  ആലസ്യത്തിലേയ്ക്ക് വീഴുന്നു .  ഗണപതിയും മദ്ധ്യവയസ്കനും പെൺകുട്ടിയും ഉറങ്ങാതിരിക്കുന്നു .   മദ്ധ്യവയസ്കൻ വല്ലാതെ അസ്വസ്ഥനാണ് . ഇടയ്ക്കു നെഞ്ചുതടവുന്നുണ്ട് .


മദ്ധ്യ വയസ്സൻ :     നെടുമ്പാശേരി ട്രെയിൻ നിർത്തുവോ  ?

ഗണപതി  :  ആലുവ  കഴിഞ്ഞു തൃശൂർ ( ഗണപതി സംസാരിച്ചുകൊണ്ടു ബാഗിൽ നിന്നും വെള്ളം എടുത്തു കുടിക്കുന്നു ) ആലുവ ഇറങ്ങിയാൽ മതി പിന്നെ നെടുമ്പാശ്ശേരിക്കു  10  - 12  കിലോമീറ്ററേ  കാണൂ .

പെൺകുട്ടിയും മദ്ധ്യവയസ്കനും ഒരുപാടു അസ്വസ്ഥരാണെന്നു ഗണപതി മനസിലാകുന്നു .

ഗണപതി   :  ആലുവ ഇറങ്ങിയാൽ ഓട്ടോ കിട്ടും നെടുമ്പാശേരിക്ക് , 

പെൺകുട്ടിയും ഗണപതിയും പരസ്പരം നോക്കുന്നു .

മദ്ധ്യവയസ്കൻ വല്ലാതെ വിയർക്കുന്നു . നെഞ്ചുവേദന വന്നപോലെ ഇടതുവശം തിരുമ്മുന്നു . ഗണപതിയുടെ കൈയിലിരിക്കുന്ന വെള്ളത്തിനായി മദ്ധ്യവയസ്കൻ കൈ നീട്ടുന്നു .  ഗണപതി വെള്ളം കൊടുക്കുന്നു 

ഗണപതി :  എന്തുപറ്റി സർ  ?

മദ്ധ്യവയസ്കൻ  : വല്ലാത്ത  നെഞ്ചു ......വേ ...

സംസാരം പൂർത്തിയാക്കാൻ സാധിക്കും മുൻപേ മദ്ധ്യവയസ്കൻ  പെൺകുട്ടിയുടെ ദേഹത്തേക്കു കുഴഞ്ഞു വീഴുന്നു .  

ഗണപതി എണീറ്റു മദ്ധ്യവയസ്കനെ  പിടിക്കുന്നു .  ഗണപതി കാര്യം പന്തിയല്ല എന്നുമനസിലാക്കി ബഹളം വച്ചു യാത്രക്കാരെ ഉണർത്തുന്നു . ഒരു യാത്രക്കാരൻ റെയിൽവേ എമർജൻസി നമ്പർ ഗണപതിക്ക്‌ കൊടുക്കുന്നു . ഗണപതി എമർജൻസി നമ്പറിൽ വിളിച്ചു കാര്യങ്ങൾ വിശദീ കരിക്കുന്നു.  അടുത്ത സ്റ്റേഷൻ എത്തുമ്പോൾ ട്രെയിൻ നിർത്തും എന്നും അവിടെ മെഡിക്കൽ ടീം  കാത്തുനിക്കുമെന്നും  എമർജൻസി നമ്പറിൽ നിന്നും പറയുന്നു .  രോഗിയെ ഫ്ലാറ്റ് ഫോമിലേയ്ക്ക് ഇറക്കിനിർത്താൻ എമർജൻസി നമ്പറിൽ നിന്നും ആവശ്യപ്പെടുന്നു .  ഗണപതി എല്ലാം സമ്മതിക്കുന്നു .

അടുത്ത സ്റ്റേഷനിൽ ട്രെയിൻ നിക്കുന്നു 

പെൺകുട്ടി  :  പപ്പയെ ഒന്നിറക്കാൻ സഹായിക്കുവോ  ? എൻറെ   കൈയിൽ ലഗേജ് ഉണ്ട് . 

ഗണപതി തലയാട്ടുന്നു 

പെൺകുട്ടി ബാഗുകൾ എടുത്തു തോളത്തും പുറത്തും ബാക്കി കയ്യിലും പിടിക്കുന്നു .  ഗണപതിയും രണ്ടു യാത്രക്കാരും  കൂടി മദ്ധ്യവയസ്കനെ ട്രെയിനിൽ നിന്നും പിടിച്ചിറകുന്നു . ഇറക്കിയ ഉടനെ മറ്റു രണ്ടുയാത്രക്കാരും ഓടി ട്രെയിനിൽ കയറുന്നു . മദ്ധ്യവയസ്കൻ പെട്ടെന്നു വീഴുന്നു . ഗണപതി പെട്ടെന്നുതന്നെ മദ്ധ്യവയസ്കനെ താങ്ങി തന്റെ  മടിയിലേക്കു കിടത്തുന്നു .  അകലെ നിന്നും സ്ട്രക്ചർ തള്ളി ഓടിവരുന്ന അറ്റൻഡറും  റെയിൽവേ ജീവനക്കാരും .

ട്രെയിൻ ഹോൺ അടിച്ചു നീങ്ങി തുടങ്ങുന്നതു  നിസ്സഹായതയോടുകൂടി നോക്കുന്ന ഗണപതി .  റെയിൽവേ ജീവനക്കാരും ഗണപതിയും ചേർന്ന് രോഗിയെ സ്ട്രച്ചറിൽ കിടത്തി റെയിൽവേ സ്റ്റേഷനു പുറത്തേയ്ക്കു കൊണ്ടുപോകുന്നു പുറത്തു വെയിറ്റ് ചെയ്തുകിടക്കുന്ന ആംബുലൻസിലേയ്ക്ക് രോഗിയെ കയറ്റുന്നു .  ആംബുലൻസിലെ മെയിൽ നേഴ്സ്  പെട്ടെന്നുതന്നെ രോഗിയെ മോണിറ്റർ ചെയ്യാനുള്ള മെഷീൻ ദേഹത്ത് ഘടിപ്പിക്കുന്നു . ആംബുലൻസിൽ കയറി ഇരിക്കുന്ന പെൺകുട്ടി . ആംബുലൻസിൽ കയറാതെ മടിച്ചു നിക്കുന്ന ഗണപതി .  

നിസ്സഹായാവസ്ഥയിൽ ഗണപതിയെ നോക്കുന്ന പെൺകുട്ടി 

റെയിൽവേ ജീവനക്കാരൻ :  ആ കുട്ടിയെ ഒറ്റയ്ക്ക് വിടുന്നത് എങ്ങനെയാ  ....രോഗിയുടെ അവസ്ഥ എന്താന്നറിയില്ലലോ  ?  (ഗണപതിയെ നോക്കി )    താനും കൂടി കയറൂ   !  .

എന്തുചെയ്യണം എന്നറിയാതെ നിക്കുന്ന ഗണപതി , പുറകിൽ നിന്നും റെയിൽവേ ജീവനക്കാരൻ തള്ളുമ്പോൾ യാന്ത്രികമായി ആംബുലൻസിൽ കയറുന്നു .  പെൺകുട്ടി ആശ്വാസത്തിൽ നിറകണ്ണുകളോടെ ഗണപതിയെ നോക്കുന്നു 

ആംബുലൻസിന്റെ വാതിൽ അടയുന്നു .   

                 7 


ആംബുലൻസിന്റെ ഉൾഭാഗം  (രാത്രി )


ആധുനിക സൗകര്യങ്ങൾ ഉള്ള ആംബുലൻസിൽ കിടക്കുന്ന മധ്യവയസ്കൻ . മെയിൽ നേഴ്സ്  മോണിറ്ററിൽ രോഗിയുടെ അവസ്ഥ ആശുപത്രിയിലെ ഡോക്ടറെ ഫോണിലൂടെ അറിയിക്കുന്നു .  

നേഴ്സ് :  ഇസിജി യിൽ  നല്ല വേരിയഷൻ കാണുന്നുണ്ട് സർ 

ഡോക്ടർ (മൊബൈൽ ) : ക്രിട്ടിക്കൽ  കേസ് ഇവിടെ അറ്റൻഡ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല .

നേഴ്സ് :  എന്തുചെയ്യണം  സർ 

ഡോക്ടർ (ഫോൺ ) :   ഞങ്ങൾ casuality വെയിറ്റ് ചെയ്യാം . രോഗിയെ ആംബുലൻസിൽ നിന്നും ഇറക്കണ്ട .

നേഴ്സ്  : ശരി  സർ 

                8 

താലൂക്ക് ആശുപത്രി ( രാത്രിസമയം )


        താലൂക്ക് ഗവർമെന്റ് ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിൻറെ  മുൻവശം . casuality ൽ  രണ്ടു ഡോക്ടർമാർ ഇരിക്കുന്നു .രാത്രി ആയതുകൊണ്ട് എമർജൻസി കേസുകൾ വരുന്നുണ്ട്  (അപകടം പറ്റി  വരുന്ന ഏതെങ്കിലും സീൻ  ) 

രോഗിയെയും  കൊണ്ട്  ഗണപതിയും  പെൺകുട്ടിയും  കയറിയ  ആംബുലൻസ്  അത്യാഹിതത്തിന്റെ  മുൻവശത്തു  വന്നു നിക്കുന്നു .  ഡോക്ടർമാർ  പെട്ടെന്ന്  ആംബുലൻസിൽ കയറി  രോഗിയെ  നോക്കുന്നു 

ഡോക്ടർ  :  E C G  ൽ  നല്ല  വേരിയേഷൻ കാണുന്നുണ്ട് .  അടുത്ത അറ്റാക്ക് വരുന്നതിനുമുമ്പ്   എമർജൻസി  ഓപ്പറേഷനു സൗകര്യം ഉള്ള ഹോസ്പിറ്റലിലോട്ടു  മാറ്റണം  

ഡോക്ടർ  പെട്ടെന്നുതന്നെ  രോഗിക്കു  ഫസ്റ്റ് എയ്ഡ്  ആയി ഒരു ഇൻജെക്ഷൻ  കൊടുക്കുന്നു .   

ഒന്നും മിണ്ടാതെ  പരസ്പരം  നോക്കുന്ന  ഗണപതിയും  പെൺകുട്ടിയും 

ഡോക്ടർ  പെട്ടെന്ന്തന്നെ  രോഗിയെ  നല്ല ഒരു ഹോസ്പിറ്റലിലേയ്ക്ക്  റഫർ  ചെയ്യുന്നു .  ഗണപതിക്ക്‌  അവിടെയും  ഇറങ്ങാൻ സാധിക്കുന്നില്ല  .  ആംബുലൻസിന്റെ  വാതിൽ  അടയുന്നു .  ആധുനിക സൗകര്യങ്ങളുള്ള  ആശുപത്രിയിലേയ്ക്ക്   ആംബുലൻസ്  നീങ്ങുന്നു .


                   9 


രാത്രി (ആംബുലൻസിന്റെ  ഉൾഭാഗം )

                             അസ്വസ്ഥതയും  നിരാശയും  കൂടി  വല്ലാത്ത അവസ്ഥയിൽ  ഇരിക്കുന്ന  ഗണപതി  . രാഹുലിനെ  ഫോണിൽ  വിളിക്കുന്ന  ഗണപതി .  രാഹുലിനെ  കിട്ടാതെ  വരുമ്പോൾ  രാജുവിനെ  വിളിക്കുന്നു  .

                       9 (എ)

രാത്രി (രാജുവിൻറെ  കിടപ്പുമുറി )


         രാജുവും  പാർവതിയും  മോളും  കട്ടിലിൽ  കിടന്നുറങ്ങുന്നു .  തുടരെ ഫോൺ അടിക്കുന്നതുകേട്ട്  ഉറക്കം  നഷ്ടപെട്ട ദേഷ്യത്തിൽ  ഫോണിൽ  നോക്കുന്ന  രാജു  . ഗണപതി  ആണെന്നു  മനസിലായപ്പോൾ  പെട്ടെന്നുഫോൺ   എടുക്കുന്നു  .


രാജു  :  ( ഉറക്കപിച്ചിൽ )  എന്താടാ  ?

ഗണപതി  : എടാ  ഒരു  പ്രശ്നം  ഉണ്ടായി  , എനിക്കു  തൃശൂർ  കാവിൽ  എത്താൻ  പറ്റിയില്ല .  ഞാൻ  ഇപ്പൊ  എറണാകുളത്തോട്ട്  പോകുവാ  , ഒരു  രോഗിയെ  അത്യാവശ്യമായി  ഹോസ്പിറ്റലിൽ  എത്തിക്കണം .  നീ  ഇപ്പൊ  തന്നെ  തൃശൂർ  കാവിൽ  പോണം .

രാജു : (ദേഷ്യത്തിൽ ) അപ്പോ  ഹരിപ്പാട്ടേകാര്യം  ആരുനോക്കുമെടാ  !

രാജുവിന്റെ  ഉച്ചത്തിലുള്ള  സംസാരം കേട്ട്  ഭാര്യ ചാടി എണീക്കുന്നു

ഗണപതിയുടെ  ശബ്ദം  പ്രേക്ഷകർക്കു കൂടി  കേൾക്കാവുന്ന രീതിയിൽ  കാണിക്കുക

ഗണപതി രാജുവിനെ കാര്യങ്ങൾ പറഞ്ഞു മനസിലാകുന്നതിന്റെ   സ്പീഡ്  movement .


 9  (ആംബുലൻസിന്റെ  ഉൾഭാഗം )

ഗണപതി  :  ഇനി എന്തുചെയ്യും

സീൻ  9 (എ ) രാജുവിന്റെ  കിടപ്പുമുറി

രാജു  : (ദേഷ്യത്തിൽ ) പാട്ടിന്റെ  കാര്യം ചിറ്റപ്പനും ചേച്ചിം  കൂടി  നോക്കും  .
പക്ഷെ  കളത്തിന്റെ   കാര്യം  ചിറ്റപ്പനെ  കൊണ്ട്  ഒറ്റയ്ക്ക്  നടക്കില്ല  .(വീണ്ടും  ഉച്ചത്തിൽ )  നീയെന്തിനാ  ആവശ്യം  ഇല്ലാത്ത വയ്യാവേലി  എടുത്തു തലയിൽ വയ്ക്കുന്നത് .  നീ  മാത്രമേ  ഉണ്ടായിരുന്നൊള്ളോ  ട്രെയിനിൽ  അയാളെ  കൊണ്ടുപോകാൻ .

സീൻ 9  (ആംബുലൻസിലിന്റെ  ഉൾഭാഗം )

ഗണപതിയുടെ  ഫോൺ സംഭാഷണം ശ്രെദ്ധിച്ചിരിക്കുന്ന  പെൺകുട്ടി

ഗണപതി  :  എടാ  ആ  പെൺകുട്ടിയെ  കണ്ടപ്പോൾ എനിക്ക് നമ്മുടെ  രാജിയുടെ മുഖമാ  ഓർമ്മവന്നത് .  രാജിക്കാണ്  ഇങ്ങനെ ഒരവസ്ഥ  വന്നതെങ്കിൽ  നമ്മൾ  വിട്ടിട്ടു പോരുമോ  ?

9 (a ) രാജുവിന്റെ  കിടപ്പുമുറി

രാജുവിന്റെ  ഭാര്യ  പാർവതി  ആഗ്യത്തിൽ രാജുവിനോട്  സംസാരിക്കാൻ    ശ്രമിക്കുന്നുണ്ട്  . രാജു  ശ്രദ്ധിക്കാത്തതിനാൽ  വീണ്ടും  കിടക്കുന്നു .

രാജിയുടെ (അനിയത്തി ) കാര്യം  പറയുമ്പോൾ  രാജുവിന്റെ ദേഷ്യം  തണുക്കുന്നു .

രാജു  :  നീയൊരു  സൊല്യൂഷൻ  പറ  ?

ഗണപതി  :  നമുക്ക്  മന്ത്രവാദിയെ  വിളിച്ചുനോക്കിയാലോ  ?

രാജു  :  മല്ലിക്കാട് കാവിലെ  കഴിഞ്ഞ  സർപ്പംപാട്ടിന്‌  മന്ത്രവാദി  വെള്ളം  അടിച്ചോണ്ടു  കളത്തിൽ  കയറിയതിനു  ചിറ്റപ്പനുമായി  ഭയങ്കര വഴക്കു നടന്നതാ .

ഗണപതി  :  അതൊന്നും  ഇനി  നോക്കിട്ടു കാര്യമില്ല  .

രാജു  :  ഞാൻ  മന്ത്രവാദിയെ ഒന്നുവിളിക്കട്ടെ  ?...

ഗണപതി  :  അവസാനനിമിഷം  സർപ്പം പാട്ടിനാണെന്നു പറഞ്ഞുവിളിച്ചാൽ  അവൻ  വരില്ല ...എന്തെങ്കിലും  തന്ത്രത്തിൽ  വിളിക്കണം  .

എന്തോ ആലോചിക്കുന്ന  രാജു

രാജു :  എടാ  കഴിഞ്ഞദിവസം  ബീച്ചിൽ വച്ച്  മന്ത്രവാദിയെ  കണ്ടായിരുന്നു  . രാഹുലും  ഉണ്ടായിരുന്നു .  നമ്മളെക്കാൾ  അവനടുപ്പം രാഹുലുമായിട്ടാ ....
അവനു അമേരിക്കയ്ക്ക്  പോകാൻ സുമനോട്  പറഞ്ഞു ഒരു വിസ  റെഡിയായാക്കി  കൊടുക്കണമെന്ന് രാഹുലിനോട്  പറയുന്ന കേട്ടു .

ഗണപതി  :  എന്നിട്ടു രാഹുൽ എന്തുപറഞ്ഞു   ?

രാജു  :  റെഡിയാക്കാമെന്ന്   !..



 9 (ആംബുലൻസിന്റെ  ഉൾഭാഗം )

രാത്രി

ഗണപതി പറയുന്നത് ശ്രദ്ധിക്കുന്ന  പെൺകുട്ടി ..ഇടയ്ക്കു  ആരെയോ  മൊബൈലിൽ  ട്രൈ  ചെയ്യുന്നുണ്ട്   . കിട്ടാതെ വരുമ്പോൾ നിരാശ്ശയാകുന്നു .


ഗണപതി  :  അമേരിക്കൻവിസ   !   ഇതുവച്ചു നമ്മൾ മന്ത്രവാദിയെ  തൃശൂർ  കാവിലെത്തിക്കും

ഗണപതി രാജുവിന്  മന്ത്രവാദിയെ  വിളിക്കാനുള്ള  ഉപായം  പറഞ്ഞുകൊടുക്കുന്നു  ( പ്രേക്ഷകർ  കേൾക്കുന്നില്ല  )



9 (എ) രാജുവിന്റെ  കിടപ്പുമുറി

ഗണപതി  പറയുന്നതു  ശ്രദ്ധാപൂർവ്വം  കേൾക്കുന്ന  രാജു  ( ഗണപതിയുടെ  സംസാരം  പ്രേക്ഷകർ  കേൾക്കുന്നില്ല )
രാജു ഫോൺ ചെയ്യുന്നതു ശ്രദ്ധിച്ചു രാജുവിന്റെ  മടിയിൽ കിടക്കുന്ന പാർവതി


9 ( ആംബുലൻസിന്റെ  ഉൾഭാഗം ) രാത്രി


ഗണപതി  ഓക്കേ  പറഞ്ഞു രാജുവിന്റെ കാൾ  കട്ട് ചെയ്യുന്നു .
ആശ്വാസത്തിൽ  ദീർഘനിശ്വാസം  വിടുന്ന ഗണപതി
പെൺകുട്ടിയും ഗണപതിയും പരസ്പരം  നോക്കുന്നു

ഗണപതി  :  അച്ഛന് ഒന്നും പറ്റില്ല  !  സർപ്പത്താന്മാര്  കാത്തോളും



 9 (a ) രാജുവിന്റെ  കിടപ്പുമുറി  രാത്രി


ഗണപതിയുടെ  കാൾ  കട്ട് ചെയ്തു  മന്ത്രവാദിയുടെ  നമ്പർ ഡയൽ  ചെയ്യാൻ ശ്രമിക്കുന്ന  രാജു

പാർവതി  :  എൻറെ  ഉറക്കം കളഞ്ഞിട്ടു  ഫോൺ ചെയ്യണ്ട  ...
( കൊഞ്ചിക്കൊണ്ട് )   എന്നെ  ഉറക്കി താ .....

കാര്യം മനസിലാക്കിയ പോലെ ചിരിക്കുന്ന രാജു

രാജു  : എന്തുവേണേലും  ചെയ്തുതരാം  പൊന്നേ  !  .... ആദ്യം ഞാൻ  മന്ത്രവാദിയെ  വിളിക്കട്ടെ  !

രാജു  പാർവതിയുടെ തലയിൽ തലോടിക്കൊണ്ട്  മന്ത്രവാദിയെ വിളിക്കുന്നു .


                 10 

കടൽത്തീരം - നിലാവുള്ള രാത്രി 


                   ടൂറിസ്റ്റുകൾക്ക്  വിശ്രമിക്കാൻ  രണ്ടു തെങ്ങുകൾക്കു ഇടയിൽ വലിച്ചു കെട്ടിയ ആട്ടുതൊട്ടിലിൽ കിടന്നുറങ്ങുന്ന  മന്ത്രവാദിമച്ചാൻ .  (ഏകദേശം  30  വയസിനടുത്തു പ്രായം , എപ്പോഴും തമാശ നിറഞ്ഞ മുഖഭാവം )
ആട്ടുതൊട്ടിലിനു താഴെ ഒഴിഞ്ഞ മദ്യക്കുപ്പിയും  വെള്ളക്കുപ്പിയും .

- മന്ത്രവാദിമാച്ചന്  ടൂറിസ്റ്റുകൾക്ക്  ആട്ടുതൊട്ടിലും കസേരയും  ടേബിളും  വാടകയ്ക്ക് കൊടുക്കുന്ന  സൈഡ് ബിസിനസ് കൂടിയുണ്ട് . ബീച്ചിൽ  തന്നെയുള്ള  രാഹുലിന്റെ പറമ്പിലെ കെട്ടിടത്തിലാണ്  മന്ത്രവാദി  കസേരയും ടേബിളും ഒക്കെ  സൂക്ഷിച്ചുവയ്ക്കുന്നത് .  രാഹുൽ  പറമ്പിലെ  ഷെഡിന്റെ  ഒരു താക്കോൽ  മന്ത്രവാദിയുടെ കൈയിൽ കൊടുത്തിട്ടുണ്ട് .  അവധി ദിവസങ്ങളിലും  വൈകുന്നേരങ്ങളിലും  മന്ത്രവാദി  കടപ്പുറത്തു കാണും .

മന്ത്രവാദി മച്ചാന്റെ   ഫോണിലേയ്ക്ക്   രാജുവിന്റെ  കോൾ  വരുന്നു . ഒന്നുരണ്ടു തവണ  വിളിച്ചു കഴിയുമ്പോൾ  മന്ത്രവാദി  ഫോൺ എടുക്കുന്നു 

മന്ത്രവാദി  :  (ഉറക്കപിച്ചിൽ)  : ഹാലോ  !

എന്തുപറയും  എന്നാലോചിക്കുന്ന  രാജു  

രാജു  :   ഞാൻ  രാജുവാ !...

മന്ത്രവാദി  :  രാജുവോ  ? ....ക്യാപ്റ്റൻ  രാജുവോ  ?  മണിയൻപിള്ള  രാജുവോ ?
കൂടോത്രം  വല്ലതും ആണെങ്കിൽ  ഞാൻ  ഏറ്റു  സർ  !

രാജു  :  അല്ലടാ  ഞാൻ  പനയ്ക്കലേ  രാജുവാ   !...

മന്ത്രവാദി :  രാഹുലേട്ടന്റെ  കൂട്ടുകാരൻ  രാജുവേട്ടൻ 

രാജു :  അതെ  !  .... എടാ  അമേരിക്കേന്നു  സുമൻ വിളിച്ചു ...ചാണിലെ ,
നീ  അറിയില്ലേ  !

മന്ത്രവാദി  : അറിയും അണ്ണാ ...ഞാൻ  രാഹുലേട്ടനോട്  പറഞ്ഞാരുന്നു  എനിക്കൊരു  വിസ റെഡിയാക്കി തരാൻ ...

രാജു  : നിന്റെം  ഗണപതിയുടെയും  വിസ സുമൻ ഉടനെ  റെഡിയാക്കും  ...നിനക്കു  താല്പര്യക്കുറവുണ്ടോ  ? 

ആട്ടുതൊട്ടിലിൽ നിന്നും ചാടി എണീക്കുന്ന മന്ത്രവാദി .  മന്ത്രവാദിക്കു  സന്തോഷം അടക്കി നിർത്താൻ  പറ്റുന്നില്ല  ..

രാജു  :  നീയെന്താ ഒന്നും മിണ്ടത്തെ  ?

മന്ത്രവാദി  :  സന്തോഷം കൊണ്ട് എന്താ പറയേണ്ടേന്നു  അറിയില്ലണ്ണാ  !...
...രാഹുലണ്ണൻ  ഇത്ര പെട്ടെന്ന്  സുമൻ അണ്ണനോട്  പറയുമെന്ന് ഓർത്തില്ല  !
റാണി ചേച്ചിയെ  ഒപ്പിച്ചുകൊടുത്താൽ  വിസ  റെഡിയാക്കാമെന്നാ  എന്നോടു  പറഞ്ഞത്  !.

-റാണിയുടെ  കാര്യം അറിയുമ്പോൾ ഞെട്ടുന്ന രാജു  .

രാജു :  നീ ഇനി റാണിയെ ഒപ്പിക്കാനൊന്നും  നിക്കണ്ട  ! ... സ്കൂളിൽ  പഠിക്കുമ്പോൾ  കുറേ  ഒലിപ്പിച്ചു നടന്നതാ ...  ഇപ്പോഴും  നിർത്തീല്ല   
വഷളൻ  .

റാണിയുടെ  കാര്യം  പറയുമ്പോൾ രാജുവിന്റെ  മടിയിൽ കിടന്നു കാതുകൂർപ്പിക്കുന്ന  പാർവതി .

മന്ത്രവാദി  :  അണ്ണാ  ...ഞാൻ  പറഞ്ഞെന്ന്  രാഹുലണ്ണനോട്   പറയല്ലേ  ! 

രാജു  :  ഇല്ലടാ  !.... നീ  ഇപ്പൊ  തന്നെ  തൃശൂർ  പോണം , അവിടെ  ഗണപതിയുണ്ട് . അവനുമായി  രാവിലെ  തന്നെ  എറണാകുളത്തു വന്ന്  ഏജന്റിനെ  കാണണം . കുറെ  പേപ്പർ റെഡിയാക്കാനുണ്ട് .

മന്ത്രവാദി  :  ഞാൻ  ഇപ്പൊ എങ്ങനെ വരും അണ്ണാ  ? ....

രാജു  :  നീ  ഗണപതിയുടെ  ബൈക്ക് എടുത്തിട്ട്  പോ ...,ഞാൻ  വത്സലമ്മയെ 
വിളിച്ചു  പറഞ്ഞോളാം  .  നിൻറെ  SSLC  ബുക്ക് , ആധാർ എല്ലാം എടുത്തോണം .
മന്ത്രവാദി  :  ശരിയണ്ണാ  !....

രാജു  :   എടാ  ഗണപതിക്ക്‌ ഒരു താല്പര്യവും ഇല്ല  അമേരിക്കയ്ക്ക്  പോകാൻ , അവനെ  എങ്ങനേലും  കാര്യം പറഞ്ഞു മനസിലാക്കണം .

മന്ത്രവാദി  :  ഞാൻ  ശ്രമിക്കാം അണ്ണാ  ...., ദേഷ്യം  വന്നാൽ ഗണപതിയണ്ണൻ   പുലിയാ   ...എന്നാലും ഞാൻ  നോക്കും .. അടി കൊണ്ടാലും  സാരമില്ല ..എങ്ങനെങ്കിലും  അമേരിക്കയിൽ  എത്തിപെട്ടാ  മതി . 

ഫോൺ  കട്ട്  ചെയ്യുന്ന  രാജു 

      10 (a)

രാജുവിൻറെ  കിടപ്പുമുറി 

പാർവതി  :  ആരാ  റാണി  ?....

രാജു :  റാണിയോ  ?  ആ ...., ഞാൻ  ഗണപതിയെ  വിളിക്കട്ടെ  !

പാർവതി  : (ഫോൺ  പിടിച്ചുവാങ്ങി ) പറഞ്ഞിട്ട് വിളിച്ചാൽ മതി 

രാജു : അത് ....രാഹുൽ പണ്ട് പുറകെനടന്ന  ഒരു പെണ്ണാ  .....( ഫോണിനു  കൈ നീട്ടുന്ന  രാജു )

പാർവതി  : (ഫോൺ  കൊടുത്തിട്ട് ) : ശരിയാക്കികൊടുക്കാം  ..  നാളെ  തന്നെ  ശ്രീജയോട്  പറയുന്നുണ്ട്  .

രാജു  :  നീ  ആരോടും  പറയാൻ നിക്കണ്ട ...  ഞാൻ  അവനെ  പറഞ്ഞു  മനസിലാക്കിക്കോളാം  .

പാർവതി :  രാജുവേട്ടൻ  എന്തൊക്കെ  പ്രോബ്ലം  ഉണ്ടായാലും  കൂട്ടുകാരുടെ  സൈഡല്ലേ  നിക്കു  !..

ഗണപതിയെ  ഡയൽ  ചെയ്യുന്ന  രാജു 

        10 (b )

ആംബുലൻസിന്റെ  അകം (രാത്രി )

പെൺകുട്ടി സ്വന്തം  ഫോണിൽ ആരെയോ  ട്രൈ  ചെയ്യുന്നുണ്ട്  .  കിട്ടാതെ  വരുമ്പോൾ  നിരാശയാകുന്നു .

ഗണപതിയുടെ  ഫോണിൽ  രാജു  വിളിക്കുന്നു . ഗണപതി  ഫോൺ എടുക്കുന്നു .

രാജു  :  എടാ  എല്ലാം  ഓക്കേ  , നിന്നെ മന്ത്രവാദി  വിളിക്കും  .നീ  വത്സലാമ്മയെ  വിളിച്ചിട്ടു  മന്ത്രവാദി  വരുമ്പോൾ ബൈക്കിന്റെ  താക്കോൽ  കൊടുക്കാൻ പറ  .

ഫോൺ  കട്ട്  ചെയ്യുന്ന  ഗണപതി 

   11

കടൽത്തീരം  ( രാത്രി )


 അമേരിക്കയിലേക്ക്   പോകാനുള്ള   സന്തോഷത്തിൽ   ആട്ടുതൊട്ടിലും  അഴിച്ചു  കസേരയും  ചുമന്നു  ബീച്ചിൽ  തന്നെയുള്ള  രാഹുലിൻറെ   പറമ്പിലെ   ഷെഡിലേയ്ക്ക്   പോകുന്ന  മന്ത്രവാദി  . തനിയെ  സംസാരിച്ചുകൊണ്ട്   പറമ്പിലെ  ഷെഡിലേയ്ക്ക്  കയറുന്ന   മന്ത്രവാദി  .

മന്ത്രവാദി  :  ഞാനും  ഗണപതിയണ്ണനും   പോയാ  പിന്നെ  ഈ   പറമ്പുപോക്കാ 
നല്ലൊരു  നോട്ടക്കാരനെ  കണ്ടുപിടിച്ചു   കൊടുക്കണം  . 

    12 


മന്ത്രവാദിയുടെ   വീട്  (രാത്രി )

രാത്രി  സ്വന്തം  വീട്ടിൽ  കയറിചെന്നിട്ടു  അച്ഛനെയും അമ്മയേയും   വിളിച്ചുണർത്തുന്ന  മന്ത്രവാദിമച്ചാൻ .  ഉറക്കം  നഷ്ടപെട്ട  നീരസത്തിൽ   എണീക്കുന്ന  അച്ഛനും  അമ്മയും .  അച്ഛൻ  വാതിൽ  തുറക്കുന്നു  .
അകത്തേയ്ക്കു  കയറുന്ന  മന്ത്രവാദി   രണ്ടുപേരോടും  കൂടി

ഗണപതി : അമേരിക്കയിൽ എനിക്ക് ജോലി ശരിയായി ,എത്രയും പെട്ടെന്ന് എനിക്ക് അമേരിക്കയിൽ എത്തണം !

അച്ഛനും അമ്മയും  പരസ്പരം  നോക്കുന്നു 

അച്ഛനെയും അമ്മയെയും കടന്നു  മുറിയിൽ  കയറി  ബ്രുഷും  പേസ്റ്റും  തോർത്തുമായി   കിണറ്റിൽ  കരയിലോട്ടു  പോകുന്ന  മന്ത്രവാദി .

അച്ഛൻ  : രാവിലെ  തന്നെ  നാരായണൻ വൈദ്യരെ  ഒന്നുകാണണം 

അമ്മ  : എന്തിനാ  ?

അച്ഛൻ  : അവൻറെ  തലയിൽ  ഒരു  നെല്ലിക്കാത്തളം  വയ്ക്കണം  .
ദേഷ്യത്തോടെ  കിടക്കാൻ  പോകുന്ന  അച്ഛൻ .

കുളിച്ചു തിരിച്ചുവരുന്ന  മന്ത്രവാദി  പോകാനായി  ഒരുങ്ങുന്ന  കൂട്ടത്തിൽ   കാര്യങ്ങൾ   വിശദീകരിക്കുന്നു .  തിരിച്ചറിയൽ  കാർഡും  ആധാറും   ബാഗിൽ  വയ്ക്കുന്ന   മന്ത്രവാദി  .

മന്ത്രവാദി  :  അമ്മാ ... റേഷൻകാർഡ്  കൂടി  തന്നേക്ക്  ..

അമ്മ  :  റേഷൻ കാർഡ്  അച്ഛൻ  കൊണ്ടുപോയി  കളഞ്ഞു . ഇതുവരെ  കിട്ടില്ലാ 

മന്ത്രവാദി  : അല്ലേലും  ഈ  അച്ഛന്  ഒരു ശ്രദ്ധയും  ഇല്ല  

അച്ഛൻ  : അതേടാ  ..കുരുത്തംകെട്ടവനേ   നിൻറെ  തലവെട്ടം  കണ്ടപ്പോൾ  തുടങ്ങിയതാ  ഈ  വീട്ടീന്ന്   ഓരോ  സാധനങ്ങൾ  കാണതാകാൻ .

അമ്മ   :  നീ  എന്നുവരും  ?

മന്ത്രവാദി  : രണ്ടുദിവസം  കഴിഞ്ഞു  !

അമ്മ  :  കണ്ണോത്തെ  പറമ്പിൽനിന്നും  രണ്ടു തേങ്ങാകൂടി  എടുത്തുതന്നിട്ടു  പോടാ  ..അരയ്ക്കാൻ  ഒറ്റ തേങ്ങായില്ല  .

മന്ത്രവാദി  : പറമ്പിൽ  കിട്ടുന്നതൊക്കെ  രാഹുലേട്ടന്റെ   അമ്മച്ചി  എടുത്തോണ്ടുപോയി 

പോക്കറ്റിൽ  നിന്നും   പൈസ  എടുത്തുകൊടുത്തുകൊണ്ട് ..

മന്ത്രവാദി   :  അമ്മ   ലാസറേട്ടന്റെ   കടയിൽ നിന്നും  വാങ്ങിക്കൂ  ?

പുറത്തേയ്ക്കു  വന്നു  ദൈവങ്ങളുടെ  ഫോട്ടോ  വച്ചിരിക്കുന്നിടത്തു  വന്നു  പ്രാർത്ഥിക്കുന്ന  മന്ത്രവാദി .  ഒരുവശത്തായി   ബിജെപി   നേതാക്കളുടെ   ചിത്രങ്ങളും  വച്ചിട്ടുണ്ട്  .

മന്ത്രവാദി  :  ഞാൻ  പോയിവരാം  അമ്മച്ചി  .

     13 

ഗണപതിയുടെ  വീട്  (രാത്രി )

അകത്തു ലൈറ്റ്  ഉണ്ട്  . ഗണപതിയുടെ  വീട്ടിലോട്ടു വരുന്ന  മന്ത്രവാദി  .

മന്ത്രവാദി  :  വത്സലച്ചേച്ചി .....വത്സലേച്ചി  ?

കതക്‌തുറക്കുന്ന  വത്സലജോയ്

ബൈക്കിൻറെ   താക്കോലും  500  രൂപയും കൂടി  വത്സലാജോയി  മന്ത്രവാദിയുടെ  കൈയിൽ  കൊടുക്കുന്നു .

മന്ത്രവാദി  : ഞാനും  ഗണപതിയണ്ണനും  കൂടി  അമേരിക്കയ്ക്കു  പോകുവാ  ചേച്ചി .  പെട്ടെന്നു  തന്നെ  പേപ്പറൊക്കെ  റെഡിയാക്കണം . തൃശ്ശൂർ  ചെന്നിട്ടു  ഗണപതിയണ്ണനെയും  കൂട്ടി  എറണാകുളത്തുള്ള  ആളിനെ  കണ്ടാൽ  മതിയെന്നാ  രാജുഅണ്ണൻ  പറഞ്ഞെ  !

വത്സല :  എൻറെ  ഭഗവതി  !  അവസാനം  നീ  എൻറെ   പ്രാർത്ഥന  കേട്ടല്ലോ   ?
അവനു  നല്ല  ബുദ്ധി  കാണിച്ചാലോ  !

ബൈക്ക്  സ്റ്റാർട്ട്  ചെയ്തു  റൈസ്  ചെയ്യുന്ന  മന്ത്രവാദി

വത്സല  : അധികം  സ്പീഡിലൊന്നും  പോകണ്ട  , സൂക്ഷിച്ചുപോയിട്ടു വാ  ...

   14 

ആംബുലൻസിന്റെ  ഉൾഭാഗം  (രാത്രി )

പെൺകുട്ടി  ആരെയോ  മൊബൈൽ ഫോണിൽ  ട്രൈ  ചെയ്യുന്നു . 
ഗണപതിയും  മെയിൽ  നഴ്സും  രോഗിയുടെ  അവസ്ഥയെപ്പറ്റി  സംസാരിക്കുന്നു .  മോണിറ്റർ  ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന  മെയിൽ നേഴ്സ് . 

  15 

രാത്രി - നഗരത്തിലെ  ആധുനിക സൗകര്യങ്ങൾ ഉള്ള  ആശുപത്രി 

നഗരത്തിലെ  ആധുനിക സൗകര്യങ്ങൾ  ഉള്ള  ആശുപത്രിയുടെ  അത്യാഹിതത്തിൽ  വേഗത്തിൽ  വന്നു നിക്കുന്ന  ഗണപതി  കയറിയ  ആംബുലൻസ് .   

ആംബുലൻസിൽ  നിന്നും  രോഗിയെ  ഇറക്കുന്നു  .  ഡോക്ടർമാരുടെ  സംഘം  രോഗിയെ  പരിശോധിക്കുന്നു .  അത്യാഹിതത്തിൽ  നിന്നും  രോഗിയെ  ICU  വിലേയ്ക്ക്  മാറ്റുന്നു .  

15 (എ)

ICU  പുറം ഭാഗം  - രാത്രി 

ICU  വിൻറെ പുറത്തു നിക്കുന്ന  പെൺകുട്ടിയും  ഗണപതിയും . പെൺകുട്ടി  ആരെയോ  ഫോണിൽ  ബന്ധപ്പെടാൻ  ശ്രമിക്കുന്നു .  കിട്ടാത്തപ്പോൾ  നിരാശ .
സീനിയർ ആയ  ഡോക്ടർ  ICU  യിൽ  നിന്നും  പുറത്തേയ്ക്കു  വരുന്നു . 

ഡോക്ടർ  :  ആരാ  രോഗിയുടെ  അടുത്ത  ബന്ധു  ? 

പെൺകുട്ടി  : എൻറെ  പാപ്പയാ  !

ഡോക്ടർ  : പെട്ടെന്നു  തന്നെ  ഓപ്പറേഷൻ  ചെയ്യണം  . ( ഓപ്പറേഷൻ  ആവശ്യമുള്ള  ഹൃദയസംബദ്ധമായ  രോഗത്തിൻറെ  പേര്  )  താമസിച്ചാൽ  അപകടമാണ്  

പെൺകുട്ടി  : പെട്ടെന്ന്  ചെയ്‌തോ  സർ  ?  (കരഞ്ഞിട്ട് )  ...എനിക്ക്  എൻറെ  പപ്പയെ  വേണം  !

വല്ലാണ്ടാകുന്ന  ഗണപതി  

ഡോക്ടർ  :  മോള്  സമാധാനമായി  ഇരുന്നു  പ്രാർത്ഥിക്ക്  .... , ഒന്നുരണ്ടു  പേപ്പർ  സൈൻ  ചെയ്യണം .  സിസ്റ്റർ  ഇപ്പൊ  കൊണ്ടുവന്നു തരും .

തലയാട്ടുന്ന  പെൺകുട്ടി 

പുറത്തെ കസേരയിൽ  ഇരിക്കുന്ന  പെൺകുട്ടി . ഗണപതി  അടുത്തായി  നിക്കുന്നു .  ICU വിൽ  നിന്ന്  നേഴ്സ്  ഇറങ്ങിവരുന്നു  . പേപ്പർ  പെൺകുട്ടിയുടെ  കയ്യിൽ  കൊടുക്കുന്നു  . പെൺകുട്ടി  നേഴ്സ്  കൊടുത്ത  പേപ്പറിൽ  ഒപ്പിടുന്നു .  വേറൊരു  പേപ്പർ  ഗണപതിയുടെ  നേരേ  നീട്ടുന്ന   നേഴ്സ് . 

നേഴ്സ്  :  താഴെ  റിസപ്ഷനിൽ  പോയി  ബില്ലടയ്ക്കണം .

നേഴ്സ്  കൊടുത്ത പേപ്പർ വാങ്ങി  പെൺകുട്ടിയെ  നോക്കുന്ന ഗണപതി .
അകത്തേയ്ക്കു  പോകുന്ന  നേഴ്സ് .

പെൺകുട്ടി  ബാഗിൽ നിന്നും  A T M  കാർഡ്  ഗണപതിക്ക്‌ കൊടുത്തിട്ട്  പിൻനമ്പർ  പറഞ്ഞു  കൊടുക്കുന്നു .

ഗണപതി  : ഞാൻ  പോയി  ബില്ലടച്ചു വരാം  . 

താഴേയ്ക്കു  പോകുന്ന  ഗണപതി . ഫോണിൽ  വീണ്ടും  ആരെയോ  ബന്ധപ്പെടാൻ  ശ്രമിക്കുന്ന  പെൺകുട്ടി ... 

15 (ബി )

രാത്രി  -ഹോസ്പിറ്റൽ  റിസപ്ഷൻ  

രാത്രി  ആയതുകൊണ്ട്  അധികം  തിരക്കില്ല  .  ഗണപതി  ബില്ലടയ്ക്കുന്നു .  ഗണപതി  റിസപ്ഷനിൽ  വച്ചിരിക്കുന്ന  ക്ലോക്കിൽ  2  മണി  കഴിഞ്ഞിരിക്കുന്നതു   കണ്ട്  അത്ഭുതപ്പെടുന്നു .

  15  

രാത്രി  - ICU  വിൻറെ  മുൻവശം  

ബില്ലടച്ചു  എടിഎം  കാർഡ്  തിരികെ  പെൺകുട്ടിയെ  ഏല്പിക്കുന്ന  ഗണപതി
പെൺകുട്ടി  ഇരിക്കുന്നതിനടുത്തായി  കസേരയിൽ  ഇരിക്കുന്നു .  സീറ്റിലിരുന്നു  മയങ്ങുന്ന  ഗണപതി  . സമയം  പോകുന്നതിൻറെ  ദൃശ്യങ്ങൾ .
ഫോൺ  അടിക്കുന്ന  ശബ്ദം  കേട്ട്  മയക്കത്തിൽ നിന്നും  ഉണരുന്ന  ഗണപതി

ഗണപതി  : ഹലോ  !

മന്ത്രവാദി  :  അണ്ണാ  ഞാൻ  മന്ത്രവാദിയാ  . ഞാൻ  തൃശൂർ എത്തി  ,കാവിലയ്ക്കുള്ള  വഴിയെങ്ങെനെയാ  ?
(മന്ത്രവാദിയുടെ  ഫോൺ  സംഭാഷണം  പ്രേക്ഷകർക്കു കൂടി  കേൾക്കാവുന്ന  രീതിയിൽ  കാണിക്കുക )

തൃശൂർ  എത്തി  എന്നതുകേട്ടു  ഞെട്ടുന്ന  ഗണപതി

ഗണപതി  :  നീ  എത്രയിലാ  വണ്ടി ഓടിക്കുന്നേ   ?

മന്ത്രവാദി  : ഞാൻ  പതുക്കെയാ  ഓടിച്ചുപൊന്നേ  അണ്ണൻ  വഴി പറ

   16 

രാത്രി  -ഹൈവേ സൈഡിലുള്ള  രാത്രി  തട്ടുകട 

കുറച്ചു വണ്ടികൾ  തട്ടുകടയുടെ സമീപം  നിർത്തിയിട്ടിരിക്കുന്നു .  ഡ്രൈവർ മാരായ  കുറച്ചാളുകൾ  തട്ടുകടയുടെ  സമീപം  നിന്ന്  കട്ടൻ ചായ കുടിക്കുന്നു .
അതിനടുത്തു ബൈക്ക് സ്റ്റാൻഡിൽ  വച്ച്  ഗണപതിയുമായി  ഫോണിൽ സംസാരിക്കുന്ന  മന്ത്രവാദി  .  ഗണപതിയും മന്ത്രവാദിയും തമ്മിലുള്ള  ഫോൺ  സംഭാഷണം  ഇടവിട്ട്  കാണിക്കുക 

ഗണപതി (ഫോൺ ) : തൃശ്ശൂർ  വടക്കുംനാഥന്റെ  വടക്കുവശം കൂടി  ഒരു  റോഡുണ്ട്  .  - ബാക്കി  പ്രേക്ഷകർ  കേൾക്കുന്നില്ല   

മന്ത്രവാദി : mm 

മന്ത്രവാദി  മൂളുന്നതുമാത്രം  പ്രേക്ഷകർ  കേൾക്കുന്നു 

   15  

ഹോസ്പിറ്റൽ  ICU  വിൻറെ  മുൻവശം - രാത്രി  ( തുടർച്ച )

മന്ത്രവാദിയും  ആയി ഫോണിൽ  സംസാരിക്കുന്ന  ഗണപതി 

ഗണപതി  : ഞാൻ  വരൻ  താമസിച്ചാൽ  നീ  കളം  വരയ്ക്കാൻ  കേറിക്കോണം  !

  16  

തുടർച്ച  - രാത്രി  തട്ടുകട 

മന്ത്രവാദി  :  അപ്പോ  അണ്ണൻ  കാവിൽ  ഇല്ലേ  ?

  15 

ICU  മുൻവശം  - രാത്രി 

പതറുന്ന  ഗണപതി  

ഗണപതി  :  ഞാൻ  ഇപ്പൊ  വേറെയൊരു  സ്ഥലത്തു നിക്കുവാ  .. നീ  കാവിൽ  ചെന്ന്  കുളിച്ചു റെഡിയാകുമ്പോളേക്കും  ഞാൻ  എത്താം  .

പെട്ടെന്ന്  ഫോൺ കട്ട്  ചെയ്യുന്ന  ഗണപതി 

  16  

രാത്രി  തട്ടുകട 

സംശയത്തിൽ  ഫോണിൽ  നോക്കുന്ന  ഗണപതി  . തട്ടുകടയിൽ  നിന്നും  കട്ടൻ  ഓർഡർ  ചെയ്യുന്നു 

 15  

 ICU  മുൻവശം  രാത്രി 

ഗണപതിയെ  തന്നെ  ശ്രദ്ധിച്ചിരിക്കുന്ന  പെൺകുട്ടി . ICU  വിൻറെ  വാതിൽ  തുറക്കുന്ന  ശബ്ദം കേട്ട്  എഴുന്നേൽക്കുന്ന  പെൺകുട്ടിയും  ഗണപതിയും  ഡോക്ടറുടെ  അടുത്തേയ്ക്കു ചെല്ലുന്നു .

ഡോക്ടർ  :  ഓപ്പറേഷൻ  കഴിഞ്ഞു  .പേടിക്കേണ്ടാതായിട്ടു  ഒന്നും  ഇല്ല  ..
100 % ഉറപ്പ്  24  മണിക്കൂർ  കഴിഞ്ഞേ  പറയാൻ പറ്റൂ   ...കുട്ടി  ഇനി  സമാധാനമായി  ഇരുന്നോളൂ   !

പെൺകുട്ടി  : താങ്ക്‌യൂ  ഡോക്ടർ  !  

ദീർഘനിശ്വാസം  വിട്ടു  ആശ്വാസത്തോടെ  കസേരയിൽ ഇരിക്കുന്ന  പെൺകുട്ടി 

ഗണപതി  :  ഞാൻ  താഴെ  പോയി  ചായ വാങ്ങി  വരാം  .

പെൺകുട്ടി  :  ഞാനും  കൂടി  വരാം  ... ഹോസ്പിറ്റലിൽ  തന്നെ  റൂം  കിട്ടുവോ എന്ന്  തിരക്കണം .

ബാഗുകൾ  വച്ചിരിക്കുന്ന  സ്ഥലത്തുനിന്നും  ഹാൻഡ്ബാഗ്  മാത്രം എടുത്തു തോളത്തിടുന്ന  പെൺകുട്ടി  ഗണപതിയും  ആയി  ലിഫ്റ്റിനടുത്തേയ്ക്കു  നടക്കുന്നു . 

   17  

ഹോസ്പിറ്റിൽ  റിസപ്ഷൻ  കൗണ്ടർ  - രാത്രി 

റൂം  ബുക്ക്  ചെയ്യുന്ന  പെൺകുട്ടി  . ഗണപതി  ഗ്ലാസിൽ  രണ്ടു ചായയും  ആയി  വരുന്നു . റിസപ്ഷനിൽ  ഇട്ടിരിക്കുന്ന  സെറ്റിയിൽ  ഇരിക്കുന്ന  ഗണപതിയും  പെൺകുട്ടിയും .  ഗണപതി  നീട്ടിയ  ചായ  വാങ്ങുന്ന  പെൺകുട്ടി .

ഗണപതി  : റൂം  കിട്ടിയോ  ?

പെൺകുട്ടി  : കിട്ടി   ഇപ്പോഴാ  ഒന്നു  സമാധാനമായത്  .

ഗണപതി  : ഇനി  പേടിക്കാനൊന്നും  ഇല്ല  ..കുട്ടി  റൂമിൽ  പോയി  സുഖമായി  കിടന്നുറങ്ങൂ .    എനിക്ക്  7  മണിക്കെങ്കിലും   തൃശൂർ  എത്തണം . അവിടെ  കാവിൽ  കളമെഴുത്തും  പുള്ളുവൻ പാട്ടും നടക്കുവാ ..

പെൺകുട്ടി  : ചേട്ടായി  ഇനി  പൊക്കോ , എങ്ങനെ  നന്ദി  പറയണം  എന്നൊന്നും  അറിയില്ല ..നന്ദി  പറഞ്ഞാൽ  തീരുന്ന  കടപ്പാടൊന്നും  അല്ല  എനിക്ക്  ചേട്ടായിയോട് ....( കണ്ണ്  നിറയുന്നു ) മനസ്സിൽ  ഈശ്വരന്മാരുടെ  സ്ഥാനത്താ  ഇപ്പൊ  ചേട്ടായി ...പപ്പാ  സുഖമായി  കഴിഞ്ഞിട്ട്  ഞങ്ങൾ  വരുന്നുണ്ട്  ചേട്ടായിയുടെ  വീട്ടിലേയ്‌ക്ക്‌  ...

ഗണപതി  :  എൻറെ  പേര്  ഗണപതി  ! അങ്ങനെ  വിളിച്ചാൽ മതി  .

ചായ  കുടിച്ച ഉടനെ  ഗണപതിക്ക്‌  തൂറാൻ  മുട്ടുന്നു . വയറു പൊതി  ടോയ്‌ലറ്റ്  തിരയുന്ന  ഗണപതി .അതുവഴി  വന്ന  നഴ്‌സിനോട്   ടോയ്‌ലറ്റ്  തിരക്കുന്ന  ഗണപതി . ഗ്ലാസ്  താഴെ  വച്ച്  നേഴ്സ്  ചൂണ്ടിയ  സ്ഥലത്തേയ്ക്ക്  ഓടുന്ന  ഗണപതി .  നഴ്സും  പെൺകുട്ടിയും  ഗണപതിയുടെ  ഓട്ടം  കണ്ടു   ചിരിക്കുന്നു .

ചായ  കുടിച്ചുകൊണ്ടിരിക്കുന്ന  പെൺകുട്ടി . പെൺകുട്ടി  ഫോണിൽ  ആരെയോ  വിളിക്കാൻ  ശ്രമിക്കുന്നു .  കിട്ടാതെ  ഫോൺ  കട്ട്  ചെയ്യുന്നു .
ബാഗിൽ  നിന്നും പേപ്പറും പേനയും  എന്ത് സ്വന്തം  ഫോൺ നമ്പർ  എഴുതുന്ന  പെൺകുട്ടി .

ടോയ്‌ലെറ്റിൽ  പോയശേഷം  ചമ്മിയ  ചിരിയോടെ  പെൺകുട്ടിയുടെ  അടുത്ത് വരുന്ന  ഗണപതി 

ഗണപതി  : കുട്ടികാലം  മുതലുള്ള  ശീലാ ... അമ്മ  ഇപ്പോഴും  വഴക്കിടും  ഈയൊരു  ശീലം  മാറ്റാത്തതിന് .

പെൺകുട്ടി  : (ചിരിച്ചിട്ട് ) : കൂടുതൽ  സംസാരിച്ചു  സമയം കളയണ്ട  , 
പേപ്പർ  ഗണപതിക്ക്‌ നേരെ  നീട്ടികൊണ്ട്  

പെൺകുട്ടി  :  ഇതിൽ  എന്റെ  ഫോൺ നമ്പർ  ഉണ്ട് . കാവിലെ  തിരക്ക്  കഴിയുമ്പോൾ  എന്നെ  വിളിക്കണം  . ഞാൻ  കാത്തിരിക്കും  ! ചേട്ടായിയുടെ  വിളിയും  പ്രതീക്ഷിച്ചുകൊണ്ട് ....

തലയാട്ടി  പേപ്പർ  വാങ്ങുന്ന  ഗണപതി  

ഗണപതി  : (ബാഗ്  എടുത്തു തോളിൽ ഇട്ട് ) : ഞാൻ  ഇറങ്ങിക്കോട്ടെ  ?

തലയാട്ടുന്ന  പെൺകുട്ടി . നടന്നു നീങ്ങുന്ന  ഗണപതിയെ  നോക്കി  നിക്കുന്ന  പെൺകുട്ടി . ഹോസ്പിറ്റലിലെ   ഗേറ്റിനടുത്തു  ചെന്ന്  തിരിഞ്ഞുനോക്കുന്ന  ഗണപതി .  പെൺകുട്ടി  കൈ  വീശുന്നു  .

    18

ബസ്സ്  സ്റ്റാൻഡ് - നേരം  വെളുത്തുവരുന്നു 

ഓട്ടോയിൽ   ബസ്സ് സ്റ്റാൻഡിൽ  വന്നിറങ്ങുന്ന  ഗണപതി . സാമാന്യം  തിരക്കുള്ള  ഒരു  സൂപ്പർ  ഫാസ്റ്റ്  ബസ്സ്  സ്റ്റാൻഡിൽ നിന്നും  നീങ്ങുമ്പോൾ  ഓടി  ബസിൽ  കയറുന്ന  ഗണപതി . ബസ്സ്  ടൗൺ  വിട്ടു  സ്പീഡ് ആകുന്നു .

18 (a )

ബസ്സിനുൾഭാഗം  - വെളുപ്പാൻകാലം 

സാമാന്യം  തിരക്കുള്ള  ബസിൽ  ഗണപതി  നീക്കുകയാണ് . കണ്ടക്ടർ  ടിക്കറ്റ്  ചോദിക്കുന്നു .

ഗണപതി  :  ഒരു  തൃശ്ശൂർ  ..

പോക്കറ്റിൽ നിന്നും  പൈസ  എടുക്കുന്ന  കൂട്ടത്തിൽ  പെൺകുട്ടി  കൊടുത്ത  ഫോൺ  നമ്പർ  എഴുതിയ  കടലാസ്സ്  പറന്ന്  ബസ്സിന്‌  പുറത്തേയ്ക്കു  പോകുന്നു 

പറന്നു പോകുന്ന  പേപ്പറിന്റെ  ക്ലോസപ്പ്  ഷോട്ട്  . 

നിസ്സഹായാവസ്ഥയിൽ  എന്തൊക്കെയോ  പുലമ്പി  ബഹളം വയ്ക്കുന്ന  ഗണപതി .  ബസ്സ്  നിർത്താതെ  പോകുന്നു .

    19 

പ്രഭാതം - പുരാതനമായ  ഒരു തറവാട്ടിലെ  സർപ്പക്കാവ് 


    തറവാട്ടിലെ  കുളത്തിൽ  ഇറങ്ങി  കുളിച്ചശേഷം  കളമെഴുത്തും  പാട്ടും  നടക്കുന്ന  കാവിലേയ്ക്ക്  നടക്കുന്ന  ഗണപതി . മുണ്ടും  മേൽമുണ്ടും  വേഷം .
നെറ്റിയിൽ  ഭസ്മകുറി .
ചിറ്റപ്പനും (സുമൻ  വിളിക്കുന്നത് കേട്ട്  അങ്ങനെ  വിളിക്കുന്നു ) മന്ത്രവാദിയും  കൂടി  സർപ്പക്കളം  വരയ്ക്കുന്നു . മഞ്ഞൾപൊടിയും  അരിപ്പൊടിയും  മിക്സ് ചെയ്തു  നിറക്കൂട്ടുകൾ  ഉണ്ടാക്കുന്ന  മന്ത്രവാദി . അരിപൊടി  കൊണ്ട്  കളം  വരയ്ക്കുന്ന  ചിറ്റപ്പൻ . ചേച്ചി  (ചിറ്റപ്പന്റെ  മകൾ ) പുല്ലുവ വീണയുടെ  ശ്രുതി  ശരിയാകുന്നു .  കളം  വരയ്ക്കുന്നത്  മറ്റുള്ളവർ  കാണാതിരിക്കാൻ  കളത്തിനു ചുറ്റും  മറ  കെട്ടിയിട്ടുണ്ട് . കാവിലേയ്ക്ക്  നാട്ടുകാർ  വരുന്നതിന്റെ  ദൃശ്യങ്ങൾ .  കാവിനു ചുറ്റും  അത്യാവശ്യം  തിരക്കുണ്ട് .  ദൂരസ്ഥലത്തുള്ള  ബന്ധുക്കൾ  വളരെക്കാലത്തിനു  ശേഷം  കണ്ടുമുട്ടുമ്പോൾ  ഉള്ള  സംഭാഷണങ്ങൾ .  
     കവിനുചുറ്റും  കെട്ടിയ  മറയുടെ  ഒരു ഭാഗം  പൊക്കി  അകത്തു  പ്രവേശിക്കുന്ന  ഗണപതി .  ഗണപതിയെ  കാണുന്ന  മന്ത്രവാദിയും  ചിറ്റപ്പനും .
ഗണപതിയുടെ മുഖത്തു സന്തോഷം . ചിറ്റപ്പന്  ദേഷ്യഭാവം . ചേച്ചിയുടെ അടുത്തേയ്ക്കു  ചെല്ലുന്ന  ഗണപതി . 

ചേച്ചി  :  കളം  തീരാത്ത  ദേഷ്യമാ  അച്ഛന്  , നീ  പെട്ടന്ന്‌  കളം  തീർക്കാൻ  സഹായിക്ക് ....

ഗണപതിയും  കൂടെ  ചേരുമ്പോൾ  പെട്ടെന്ന് കളം  പൂർത്തിയാകുന്നു . ഗണപതി  കളത്തിനു  ചുറ്റും കെട്ടിയ  മറ  നീക്കുന്നു .  സർപ്പം തുള്ളലിൽ  പങ്കെടുക്കുന്ന  കുടുംബത്തിലെ  അംഗങ്ങളെ  യഥാസ്ഥാനത്തു  നിർത്തുന്ന  ഗണപതി .  കളത്തിൽ  നിന്നും അല്പം  അകലെ  ഇരിക്കുന്ന  കുടുംബാംഗങ്ങൾ .

ചിറ്റപ്പൻ  തേങ്ങ വെള്ളം  കളയാതെ  മുറിച്ചു നിലത്തുവച്ചിട്ട്  ചെത്തിപ്പൂവ് ഇട്ടു  രാശി  പറയുന്നു .

പുള്ളുവൻ പാട്ട്  ആരംഭിക്കുന്നു .
പുള്ളുവൻ പാട്ടിനുപയോഗിക്കുന്ന  സംഗീതോപകരണങ്ങളാൽ  കമ്പോസ്  ചെയ്ത  ഒരു ഗാനം .  കളം  കാണിക്കുമ്പോൾ  തനതു പുള്ളുവൻ പാട്ടിന്റെ  സംഗീതവും  കളം  മാറുമ്പോൾ  സംഗീതവും  ചേഞ്ച്  ആകുന്നു . സീനുകൾ  ചേഞ്ച്  ആകുമ്പോൾ  ഗണപതിയുടെയും  കൂട്ടുകാരുടെയും  വർത്തമാനകാല  സംഭവങ്ങൾ .  


ലിറിക്  ഇടയ്ക്കു  വേണ്ട  വരികൾ 


മാരാരി  കാക്കുന്ന  നാടാണ്  ...
ഇതു  നേരുള്ള  കൂട്ടർ  തൻ  നാടാണ് ....
മാരാരി ദേവൻറെ  നാടാണ് ...
ഇത്  മാരാരികുളമെന്ന  ദേശമാണ് .


ചന്ദനം  പൂക്കുന്ന  കാവുണ്ട് ...
ഇവിടെ  കര  മുഴുവൻ  കാക്കുന്ന  ദേവിയുണ്ട് 
കരവാഴും  ദേവി തൻ  കാവലുണ്ട് ...
ഇവിടെ  കണിച്ചുകുളങ്ങര  ദേവിയുണ്ട് 


അർത്തുങ്കലച്ഛൻ  കാവലാണ് ..
ഇത്  സുനാമി  തീണ്ടാത്ത നാടാണ് 
പ്രളയം  മുക്കാത്ത  നാടാണ് ...
ഇത്  മാരാരിക്കുളമെന്ന  നാടാണ് .


നേരുള്ള  കൂട്ടർ  തൻ  നാടാണ് 
ഇത്  മാരാരിക്കുളമെന്ന  നാടാണ് 
മാരാരി  ദേവൻറെ  നാടാണ് 
ഇത്  മാരാരിക്കുളമെന്ന  ദേശമാണ് . 


  20

പകൽ  - ബേക്കറിയുടെ  ഉൾഭാഗം 

രാജു   P H D  ചെയ്യുന്ന  ചങ്ങനാശേരിയിൽ  കോളേജിനടുത്തുള്ള  ബേക്കറിയിൽ  ഇരിക്കുന്ന  രാഹുലും  ഗണപതിയും .  ( രാജു  ഇപ്പോൾ  ഗവണ്മെന്റ്  സർവീസിൽ  പ്യൂൺ  ആയി  ജോലിചെയ്യുന്നു.   കോളേജ്  അധ്യാപകൻ  ആകുക  എന്ന  മോഹം  സഫലീകരിക്കാൻ  ലീവിടുത്തു  P H D  ക്കു  ചേർന്ന്  പഠിക്കുന്നു )

രാജുവും കൂടെ  പഠിക്കുന്ന  സുഹൃത്തും  കൂടി  ബേക്കറിയിലേക്കു  വരുന്നതിന്റെ  ദൃശ്യം . രാജുവിന്റെ  കൂടെ  വന്ന സുഹൃത്ത്  ഗണപതിക്കും  രാഹുലിനും  കൈ  കൊടുത്തു കസേരയിൽ  ഇരിക്കുന്നു . 

രാജു  :  അടുത്ത മാസം  ഇവിടുത്തെ  ക്ലാസ്  കഴിയും . വീണ്ടും  പഴയ  പ്യൂൺ  പണിക്കു  തിരിച്ചുപോകണം  എന്നോർക്കുമ്പോഴാ  ....ഓഫീസിലേയ്ക്ക്  പോകാനേ  ഇപ്പോ  മടിയായി ...

ഗണപതി  : നീ  എന്തിനാ ഇത്രേം  പഠിച്ചിട്ട്  വല്ലവനും  ചായ  വാങ്ങിച്ചുകൊടുക്കാൻ  നിക്കുന്നത് . ജോലി  രാജി വച്ചിട്ട്  വല്ല  ബിസിനസ്സും  നോക്ക് , അല്ലങ്കിൽ  സുമൻറെ  കൂടെ  അമേരിക്കയ്ക്ക് പോ!...

രാഹുൽ  :  അവന്റെ  ഏറ്റവും  വലിയ  ആഗ്രഹം  അല്ലായിരുന്നോ  കോളേജ്  അധ്യാപകൻ  ആകുക  എന്നത് ..അത്  മനസ്സിൽ  കിടക്കുമ്പോൾ  വേറെ  എന്തു ചെയ്താലും  ശരിയാവില്ല .  കൈക്കൂലി  കൊടുത്താണെലും  ഏതെങ്കിലും  കോളേജിൽ  കേറാൻ  നോക്ക്  !

രാജു  :  എല്ലാം കൂടി  തപ്പി പെറുക്കിയാൽ  10 -25  ലക്ഷം  കാണും  എന്റേം  
പാർവതിയുടേം  കൈയിൽ ....അതിനാരാ  ജോലി  തരിക  ?

ബേക്കറിയിലെ  ജോലിക്കാരൻ  വരുമ്പോൾ  മെനു  നോക്കി  ഫുഡ്  ഓർഡർ  ചെയ്യുന്ന  രാഹുൽ . 

രാജുവിന്റെ  ഫോൺ റിങ്  ചെയ്യുന്നു ..രാജു  ഫോണിൽ  നോക്കിയിട്ട് ..

രാജു  : മന്ത്രവാദിയാ  ..., എന്തുപറയും  അവനോട്  ?

രാജു  ഫോൺ സ്‌പീക്കറിൽ  ഇടുന്നു 

രാജു : ഹലോ  !

മന്ത്രവാദി  : എൻറെ  കാര്യം  എന്തായണ്ണാ  ?... ആൾക്കാരൊക്കെ  കളിയാക്കാൻ  തുടങ്ങി . ഇനിം  താമസിച്ചാൽ  ഞാൻ  വല്ല  കൂടോത്രവും  ചെയ്തു പോകും 

ഞെട്ടി  പരസ്പരം  നോക്കുന്ന  രാജുവും  രാഹുലും 

രാജു  : നിന്നേം  ഗണപതിയേം  കൂടി  ഇംഗ്ലീഷ് ലാംഗ്വേജ്  പഠിപ്പിക്കാൻ  ചേർക്കാനാ  സുമൻ  വിളിച്ചപ്പോൾ  പറഞ്ഞേ  !... ലാംഗ്വേജ്  ക്ലിയർ ആയാലേ  പോകാനുള്ള  വിസ  കിട്ടൂ .  നീ  വൈകിട്ട്  കടപ്പുറത്തെ  രാഹുലിൻറെ  പറമ്പിലോട്ടു വാ  ..ബാക്കി  അപ്പോൾ  പറയാം .

,മന്ത്രവാദി  : (സങ്കടത്തിൽ ): ഞാൻ  എല്ലാ  ദിവസവും  രാഹുലണ്ണൻറെ  പറമ്പിലൊണ്ട് .  വൈകിട്ട്  കാണാം .

ഫോൺ  കട്ട്  ചെയ്യുന്ന  രാജു 

ഗണപതി  : എനിക്കെങ്ങും  വയ്യ  ഇംഗ്ലീഷ്  പഠിക്കാൻ  !

രാഹുൽ  : (ഉറക്കെ )  എടാ  അവൻ  വല്ല  കൂടോത്രവും  ചെയ്യും . ഇറച്ചി  വീട്ടുകാരന്  ചെയ്തിട്ട്  അങ്ങേര്  ഇതുവരെ  എണീറ്റിട്ടില്ല  .

രാജു  : നീ  കാരണമാ  ഈ  പ്രശ്നം  ഉണ്ടായേ ..., ഒരു  ഭാഷ  പഠിക്കുന്നത്  എപ്പോഴായാലും  ഉപകാരപ്പെടും . മന്ത്രവാദിയുടെ  കൂടെ  നീ  പോയേ  പറ്റു 
ഞാനും  രാഹുലും  കൂടി നിങ്ങളെ  ഇംഗ്ലീഷ് അക്കാഡമിയിൽ  കൊണ്ടുപോയി ആക്കും .

ഗണപതി  : എടാ  SSLC  പരീക്ഷയ്ക്കു  എനിക്ക് ഇംഗ്ലീഷിനു  കിട്ടിയത്  15  മാർക്കാണ് .  എന്നെ  കൊണ്ട് പറ്റില്ല  ഇംഗ്ലീഷ്  പഠിക്കാൻ . 

രാഹുൽ  : എടാ  സംസാരിക്കാൻ  പഠിക്കാൻ  സിമ്പിൾ  ആണ്  

ഗണപതി  : എൻറെ  കൈയിൽ  പൈസ  ഇല്ല  

രാഹുൽ  : പൈസ  ഞാൻ  കൊടുത്തോളം , നീ  അമേരിക്കയിൽ  എത്തീട്ട്  തിരിച്ചുതന്നാൽ  മതി  .

അസ്വസ്ഥനാകുന്ന  ഗണപതി 

രാഹുൽ  : ഇനി  ഇതിൽ മാറ്റമില്ല . 

    21 

കടപ്പുറം - വൈകുന്നേരം  രാഹുലിൻറെ  പറമ്പിനു   മുൻവശം 

രാഹുലിന്റെ  പറമ്പിനു     തെക്കുവശം  നിന്നാൽ  കുറച്ചു ദൂരെ   കിഴക്കുവശത്തുള്ള  ഗണപതിയുടെ  വീട്  കാണാം  - അങ്ങനെയുള്ള  ലൊക്കേഷൻ  തിരഞ്ഞെടുക്കുക . 

സൂര്യൻ  കടലിൽ  മറയുന്നതിന്റെ  ദൃശ്യം . പകൽ  മാഞ്ഞു  പോകുന്നതിന്റെ  ഫീലിംഗ്  വരുത്തുക  . 

രാഹുലും  രാജുവും  ഗണപതിയും  കൂടി  കടപ്പുറത്തുകൂടി  നടന്ന്  രാഹുലിന്റെ  പറമ്പിൽ  കയറുന്നു . തെങ്ങിനുമുകളിലേക്കു  നോക്കി   വളം  ഇടുന്നതിനെ  പറ്റി  പറയുന്ന  ഗണപതി .

ദൂരെ  നിന്ന്  മന്ത്രവാദി  നടന്നുവരുന്നതിൻറെ  ലോങ്ങ്  ഷോട്ട്  .
ബർമുഡയും  ബനിയനും  വേഷം . കൈയിൽ  മടക്കുന്ന  ടേബിൾ , തലയിൽ  കോച്ചി  മാതിരിയുള്ള  കസേര , കസേരയുടെ  മുകളിൽ  വലിച്ചു കെട്ടുന്ന  ആട്ടുതൊട്ടിൽ .

നടന്നുവരുന്ന  മന്ത്രവാദിയുടെ  ക്ലോസപ്പ്  ഷോട്ട്

ഗണപതി  :  ഇവൻ  കസേരയും തോട്ടിലും  കൊണ്ട്  കുറച്ചുപൈസ  ഉണ്ടാക്കുന്നുണ്ട് . ബീച്ചിൽ  തിരക്കുള്ളപ്പോൾ  കസേരയ്ക്ക്  100  - 150  ഒക്കെയാ  വാങ്ങിക്കുന്നത് .

രാഹുൽ  : പെർഫ്യൂമിൻറെ  മണം  നോക്കിയാ  അവൻ  സായിപ്പിൻറെ  സ്റ്റാൻഡേർഡ്  മനസിലാകുന്നത്

ഗണപതി  : ലവ്വേഴ്‌സോ  കറക്കുകമ്പിനിയോ  ആണേൽ  അവൻ  നിൻറെ   പറമ്പിലാ  കസേര  ഇട്ടുകൊടുക്കുന്നത് .   മറയ്ക്കു  വേണേൽ  കുടയും  വച്ചുകൊടുക്കും .

രാഹുൽ  : അവൻ  എന്നോട്  പറഞ്ഞിട്ടുണ്ട്  ...മരങ്ങളും  വേലിയും  ഉള്ളതുകൊണ്ട്  ആരും  ശ്രദ്ധിക്കില്ലന്ന്  !..

രാജു  :  നീ  റാണിയുടെ  പുറകെ  നടക്കാൻ  തുടങ്ങിട്ടു  എന്തായി  ?  വല്ലതും  റെഡിയായോ  ?

റാണിയുടെ  കാര്യം  പറയുമ്പോൾ  പതറുന്ന  രാഹുൽ

മനഃപൂർവം  രാഹുലിനിട്ട്  ഒരു  കൊട്ടുകൊടുക്കാൻ  വേണ്ടി  രാജു....

രാജു  : പാർവതിയാ  എന്നോടിതു പറഞ്ഞത്  . അവരുടെ  ഗ്രൂപ്പിലൊക്കെ  ചർച്ചയായിട്ടുണ്ട് ... ശ്രീജ  താമസിയാതെ  അറിയും . അവളോട്  പറയാനുള്ളതൊക്ക  ആലോചിച്ചുവെച്ചോ  !

പേടിച്ചു കണ്ണ് മിഴിക്കുന്ന രാഹുൽ

ഗണപതി  : (രാഹുലിനെ  നോക്കി ) -സ്കൂളിൽ  പഠിക്കുമ്പോൾ  തുടങ്ങിയതാ  ..റാണി ...റാണിന്നും  പറഞ്ഞു നടക്കാൻ ..നാണമില്ലേ  നിനക്ക്  !

കൂട്ടുകാർ  അറിഞ്ഞതിനാൽ  ചമ്മൽ  കാര്യമാക്കാതെ  റാണീയെ  കുറിച്ചുവിവരിക്കുന്ന  രാഹുൽ .

മന്ത്രവാദി  നടന്നുവന്നു  ടേബിൾ  നിലത്തുവയ്ക്കുന്നു . ഗണപതി  സഹായിക്കുന്നു . മന്ത്രവാദി  ഇട്ടിരുന്ന  ബനിയൻ  പൊക്കി  ബർമുഡയ്ക്കുള്ളിൽ  നിന്നും  മദ്യക്കുപ്പി  എടുത്ത്  ടേബിളിൽ  വയ്ക്കുന്നു .

മന്ത്രവാദി  :  ആവശ്യം  ഉള്ളവൻ  മാത്രം  കഴിക്കുക . ബാക്കി  വരുന്നത്  ഞാൻ  എടുക്കും.

രാഹുൽ  : ( പേഴ്‌സിൽ  നിന്നും  പൈസ എടുത്തുകൊടുത്തുകൊണ്ട് )  എവിടെ  എല്ലാരും  ആവശ്യം  ഉള്ളവരാ ..നീ  പോയി  ഗ്ലാസ്  എടുത്തിട്ടുവാ  ..

ഗ്ലാസ്  എടുക്കാൻ  രാഹുലിൻറെ  പറമ്പിലുള്ള  ഷെഡിലേയ്ക്ക്  പോകുന്ന  മന്ത്രവാദി

രാഹുൽ  : റാണിയെ  വളയ്ക്കാൻ  ഇവൻ  എന്തോ  കൂടോത്രം  ചെയ്യുന്നുണ്ട് . ഒരു മാസത്തിനുള്ളിൽ  റാണി  എന്നെ തിരക്കി   സ്റ്റുഡിയോയിൽ  വരുമെന്നാ  അവൻ  പറയുന്നേ  !..

ഗണപതി  :  അപ്പത്തിന്റേം  വീഞ്ഞിൻറേം  ടെസ്റ്റ്  അറിഞ്ഞവനാ  പുതിയ  പള്ളി  തിരക്കി  നടക്കുന്നേ  ...ഇതുവരെ  അപ്പോം വീഞ്ഞും  കഴിക്കാഞ്ഞതു  എന്തായാലും  നന്നായി  !

രാജുവിൻറെ  ഫോണിലേയ്ക്ക്  അമേരിക്കയിൽ  നിന്നും സുമൻ വിളിക്കുന്നു .

രാജു  : പറയടാ  !

സുമൻ (ഫോൺ ) :  തൃശൂർ  കാവിലെ  പാട്ട്  നന്നായോ  ?

രാജു  :  നന്നായി  ...മന്ത്രവാദിയെ  സർപ്പംപാട്ടിനാണെന്നു  അറിയിക്കാതെ  തൃശൂർ  എത്തിച്ചു ഞങ്ങൾ  പാട്ടു നടത്തി ( കാര്യങ്ങൾ  വിശദികരിക്കുന്ന  രാജു  )

മന്ത്രവാദി  വന്നു ടേബിളിൽ ഗ്ലാസ്  നിരത്തുന്നു

മന്ത്രവാദി : (മാനത്തു  നോക്കി ) : അണ്ണാ  ഒരു  മഴക്കോള്  കാണുന്നുണ്ട്  !

ഗണപതി  : കാറ്റടിച്ചു പൊക്കോളും  .

ഗ്ലാസ്  നിറച്ചു രാജുവിനെ  വിളിക്കുന്ന  സുഹൃത്തുക്കൾ

രാജു  ഫോൺ സ്പീക്കർ മോഡിൽ  ഇട്ട് സുഹൃത്തുക്കളുടെ  അടുത്തേയ്ക്കു  ചെല്ലുന്നു . സുഹൃത്തുക്കൾ  എല്ലാം  ഗ്ലാസ്  പൊക്കി  ചിയേർസ്  പറയുന്നു .

രാഹുൽ  :  എടാ  ചാണീ ....വരുവാണേൽ  ഒരണ്ണം  അടിക്കാം  !

സുമൻ (ഫോൺ ) : പോടാ  കൊതിപ്പികാതെ  !..., നിൻറെ  റാണിയുടെ  കാര്യം  എന്തായി ..നാറ്റക്കേസാകാറയോ  ?...

രാഹുൽ : രണ്ടു കൂട്ടുകാരുള്ളതുകൊണ്ടു  ഇനി  ആരും  അറിയാനില്ല  , എന്നാ  എന്തെങ്കിലും  സഹായം  ? ...നീ  ഇവിടാരുന്നങ്കിൽ  ഈകാര്യത്തിൽ എന്തെങ്കിലും സഹായം  കിട്ടിയേനേ  !..

സുമൻ (ഫോൺ ) : ഈ  കാര്യത്തിൽ  ഞാൻ  ശ്രീജയുടെ  സൈഡേ  നിക്കു  !

രാഹുൽ  :  ഓ ഹോ ....

ഫോണിനടുത്തേക്കു  അല്പം  അടുത്തു  നിക്കുന്ന  മന്ത്രവാദി

മന്ത്രവാദി  : സുമനണ്ണാ  !...

സുമൻ (ഫോൺ ) : ആരാടാ ..പുതിയ ഒരാൾ  ?

മന്ത്രവാദി  : ഞാൻ  ചെത്തുതെങ്ങും  ചിറയിലെ  പ്രദീപാ  !  മന്ത്രവാദി  എന്നു  പറഞ്ഞാലേ  എന്നെ  എല്ലാരും  അറിയൂ  അണ്ണാ  !

സുമൻ  : നീയും  ഗണപതിയും  സ്പോക്കൺ  ഇംഗ്ലീഷിനു   പോകാൻ  തുടങ്ങിയോ ?

മന്ത്രവാദി  : (സന്തോഷത്തിൽ) : ഇല്ലണ്ണാ  ...നാളെ  തൊട്ടു പോകാനാ  രാജുവണ്ണൻ  പറഞ്ഞേ  ...

സുമൻ (ഫോൺ ) :  ഗണപതി എന്തിയെടാ  ? ..എടാ  ഗണപതി !..

ഗണപതി  :  ഞാൻ  ഇവിടുണ്ട്  മച്ചു ..

സുമൻ (ഫോൺ ) : കല്യാണക്കാര്യം  ഏന്തയാടാ  ?

ഗണപതി  : ഇതാ  ഞാൻ മിണ്ടാതിരുന്നേ  !...

സുമൻ (ഫോൺ ) : നീ  നാളെ  തൊട്ട് ക്ലാസിനു  പോകാൻ തുടങ്ങിക്കോ  ..മന്ത്രവാദി  ഉണ്ടല്ലോ  കൂട്ട് ..

സുമൻ (ഫോൺ ) (സീരിയസ്  ആയി)  : എടാ  എല്ലാരോടും  കൂടി  ഒരു  കാര്യം
ഞാൻ  ശ്രീദേവി  ടീച്ചറെ  വിളിച്ചാരുന്നു .ശിവൻറെ  പേരിൽ  ലൈബ്രറി  തുടങ്ങാൻ  PTA  കൂടിയപ്പോൾ  സ്കൂൾ കമ്മിറ്റി  തീരുമാനമെടുത്തു .  അവർ  ഒരു  മുറി  ലൈബ്രറിക്കായി  വിട്ടുതരും .  1  ലക്ഷം  രൂപ  ഞാൻ  രാഹുലിന്റെ
അക്കൗണ്ടിൽ  ഇട്ടേക്കാം . നിങ്ങൾ  എല്ലാരും കൂടി  സ്കൂളിൽ പോയി  മുറി  നോക്കണം . ഫർണിഷ്  ചെയ്യാൻ  നല്ല ആരേലും ഏൽപ്പിക്കണം .

രാജു  : നാളെ  കഴിഞ്ഞു ഞങ്ങൾ  ശ്രീദേവി ടീച്ചറെ  പോയി കാണാം  ..

സുമൻ(ഫോൺ ) : അപ്പോൾ  ശരി  ...നിങ്ങൾ  ആഘോഷിക്കൂ  ..ഞാൻ  രാവിലെയുള്ള  ജോഗ്ഗിങ്ങിനു  ഇറങ്ങുവാ  ..ബൈ  !

ഫോൺ  കട്ട്  ചെയ്യുന്ന  രാജു . രണ്ടാമത്തെ  പെഗ്  ഗ്ലാസ്സിലേയ്ക്ക്  ഒഴിക്കുന്ന  മന്ത്രവാദി

മന്ത്രവാദി  : കരിക്കു കൂടി  ഉണ്ടെങ്കിൽ  നന്നായേനെ  ..,ഞാൻ കേറി കരിക്കിടട്ടെ

രാഹുൽ  : നീയാണല്ലേ  ..കരിക്കിട്ടു  കുടിച്ചിട്ട്  പറമ്പിലൊക്കെ  തൂറിവയ്ക്കുന്നത്  ?

മന്ത്രവാദി  : അമ്മയാണേ  സത്യം  !  തൂറിട്ടു  രണ്ട് അഴ്ച്ചയായി

രാഹുൽ : അതെന്താ ..നീ  കഴിക്കുന്നതൊക്കെ  ആവിയായി  പോകുമോ  ?

മന്ത്രവാദി  : എനിക്ക്  ഭയങ്കര മലം  പിടുത്തം  ഉണ്ട് . കഴിഞ്ഞ  ആഴ്ച  നാരായണൻ  വൈദ്യരുടെ  അടുത്ത് പോയി  എനിമ  വച്ചുകഴിഞ്ഞാ  വയറ്റിന്നു  പോയത് . പിന്നെ  ഇതുവരെ  പോയിട്ടില്ല  ..
ആ  എന്നോടാ  തൂറി  നാറ്റിച്ചെന്നു  പറയുന്നത്  . സത്യം  പറഞ്ഞാൽ  തൂറാൻ  കൊതിയായി  അണ്ണാ  !...

ഗണപതി  : നീ  ഭാഗ്യവാനാടാ ....എനിക്ക്  രാവിലെ  വയറ്റിലോട്ട്  എന്തെങ്കിലും
ചെന്നാൽ  മതി  ...അപ്പൊ  തൂറാൻ  മുട്ടും . പിന്നെ  ആറു പിടിച്ചാലും  നിക്കില്ല .

രാഹുൽ  : നിൻറെ  അപ്പി  നീ  തന്നെ  പിടിക്കണം

എല്ലാരും  നല്ല  മൂഡിൽ  ആകുന്നു

രാജു  : മതി ..ഇപ്പോഴും  അപ്പി  ..അപ്പി  . നാളെ  എറണാകുളത്തു  പോകേണ്ടതാ ,ഞാനും  രാഹുലും  കൂടി  കാറുമായി  വരാം . നീയും  മന്ത്രവാദിയും  ജംഗ്ഷനിൽ  കാണണം .

ഗ്ലാസിൽ  മിച്ചം  ഇരുന്ന  മദ്യം കുടിച്ചു ഗ്ലാസ്  കളിയാക്കുന്ന  രാജു

രാജു  :  അപ്പോ  നിങ്ങൾ  ഇരിക്ക് , ഞാൻ  പോകുവാ

മന്ത്രവാദി  : ഫിനിഷ്  ചെയ്ത്  പോകാം അണ്ണാ  !

രാഹുൽ  : അവൻ  പോട്ടെടാ .. അല്ലങ്കിൽ  പാർവതി  ഇപ്പൊ  വിളി  തുടങ്ങും . പെങ്കോന്തൻ ...!

രാജു  രാഹുൽ  ഇരിക്കുന്ന  കസേരയുടെ  അടുത്ത്  ചെന്ന്  താഴെ  മണ്ണിൽ  ഇരിക്കുന്നു

രാജു  : (ശബ്ദം  താഴ്ത്തി ) : നിനക്ക്  എന്തുവേണേലും  വിളിക്കാം  ..ഞാൻ  ഇപ്പൊ  ചെന്നിട്ട്  കുളിക്കും

രാഹുൽ  : എന്നിട്ട്  ?

രാജു  :   ലഘുവായിട്ടു  എന്തെങ്കിലും കഴിക്കും  !

രാഹുൽ : എന്നിട്ട്  ?

രാജു  : മോളെ  ഉറക്കി  അമ്മയുടെ  അടുത്തുകൊണ്ടുപോയി  കിടത്തും .

ആകാംക്ഷയോടെ  നിക്കുന്ന  കൂട്ടുകാർ

രാഹുൽ  : എന്നിട്ട്  ?

രാജു  : പിന്നെ  മുറിയിൽ  ഞാനും  പാർവതിയും  മാത്രം

രാഹുൽ  : എന്നിട്ട്  ?

രാജു  : 2  പെഗ്ഗിന്റെ   പെരുപ്പും  സുന്ദരിയായ  ഭാര്യയും ...., ഇനിം  താമസിച്ചാൽ  എൻറെ  പ്ലാനൊക്കെ  പോളിയും  ..അപ്പോൾ  എല്ലാർക്കും  ഗുഡ്‌നൈറ്റ് ....

രാജു  പോകുന്നത്  നോക്കി നിക്കുന്ന  കൂട്ടുകാർ

രാഹുൽ  : ഭാഗ്യവാൻ

മന്ത്രവാദി  ഗ്ലാസ്  കൈയിൽ പിടിച്ചു  മദ്യം  കഴിക്കാതെ  ഇരിക്കുന്നു

മന്ത്രവാദി  : ബാക്കി  കൂടെ  പറയിച്ചു  വിട്ടാൽ  മതിയായിരുന്നു .. ഇനി  അണ്ണൻ  പറ  ...അണ്ണന്റെ  കഥ  .

ഗണപതി  : എന്തു  കഥ  ..അണ്ണൻ  അടിച്ചിട്ടു  ചെല്ലുന്ന  ദിവസം  ശ്രീജ  ബെഡ്‌റൂം  ലോക്ക്  ചെയ്തു  കളയും . പിന്നെ  അണ്ണൻ  കിടക്കുന്നതു  വിസിറ്റിംഗ്  റൂമിൽ  സെറ്റിലാ  ..

മന്ത്രവാദി  :  അയ്യോ  !.. അപ്പോ  അണ്ണൻ  എന്നും  വിസിറ്റിംഗ്  റൂമിൽ  സെറ്റിലാണോ  കിടക്കുന്നത്  ..,

രാഹുൽ  : (ദേഷ്യപ്പെട്ട്) : നീ  ഒരണ്ണം  ഒഴിച്ചേ  ..കഥ  കേൾക്കാനിരിക്കുന്നു  2  ബാച്ചിലേഴ്‌സ് .. പോയി  പെണ്ണ്  കെട്ടാൻ  നോക്ക് .

ഗണപതി  : എന്നിട്ട്  ഞങ്ങളെ  കൂടി  കുടുക്കാനല്ലേ  ..

മന്ത്രവാദി  മദ്യം  നിറച്ച ഗ്ലാസ്  ഗണപതിക്കും  രാഹുലിനും  കൊടുക്കുന്നു .  എല്ലാരും  നല്ല  മൂഡാകുന്നു .

രാഹുൽ  : വീട്ടിൽ  ചെന്നാൽ  ഒരു  സ്വസ്ഥതയും  ഇല്ല  .., കല്യാണം  കഴികണ്ടെന്നേ  ഇപ്പോ  തോന്നി  പോകുവാ  !....

ഗണപതി  : ശിവൻ  ഉണ്ടായിരുന്നെങ്കിൽ  എല്ലാരുടെ  പ്രശ്നങ്ങൾക്കും  പെട്ടെന്ന്  പരിഹാരം  ഉണ്ടായേനേ  അല്ലേടാ  ? ...

മന്ത്രവാദി  കെട്ടിയ  ആട്ടുതൊട്ടിലിൽ  പോയി കിടക്കുന്ന  രാഹുൽ

പ്രിയ കൂട്ടുകാരനെ  പറ്റി  പറയുമ്പോൾ  മൗനം  തളം  കെട്ടുന്നു .

കുപ്പിയിൽ   ബാക്കിയുള്ളത്  തുല്യമായി  ഒഴിക്കുന്ന  മന്ത്രവാദി ..

രാഹുൽ  : നമ്മുടെ  കാലം  വരെയെങ്കിലും  അവനെ  എല്ലാരും  ഓർക്കണം  !

രാഹുൽ  : നീ  ഓർക്കുന്നുണ്ടോടാ   മഴയുള്ളപ്പോൾ  ശിവൻ  ഇപ്പോഴും  പാടുന്ന  ആ   നാടൻ  പാട്ട്  ..

ഗണപതി  : മറക്കാൻ  പറ്റുവോടാ   നമുക്കത്  ..

പാട്ട്  മൂളുന്ന  ഗണപതി


ലിറിക്  - ഫോക്  ടൈപ്പിലുള്ള  ഒരു  നാടോടി ഗാനം

"മഴ  പോ  ...മഴ  പോ  ...നാളെ  വരുമ്പോൾ
 ചക്കര  പീര  കുഴച്ചുതരാം ...
 ഇപ്പൊ  നീ  പൊയ്ക്കോളൂ  ...ഇപ്പൊ  നീ  പെയ്യല്ലേ  !
 ഞങ്ങടെ  കൈയിൽ  കുടയില്ലേ  ... ഞങ്ങൾക്കാർക്കും  ബാഗില്ലേ  ! "


ഗാനരംഗം : ശിവൻറെയും  സുമൻറെയും  രാജുവിൻറെയും  ഗണപതിയുടെയും  രാഹുലിന്റെയും  കുട്ടികാലത്തേയ്ക്കുള്ള   തിരിച്ചുപോക്ക് .

ധാരാളം  മത്തി  കിട്ടുന്ന  സമയം , സ്കൂളിൽ  പോകാൻ  ഗണപതിയുടെ  വീട് വഴി  വരുന്ന  സുഹൃത്തുക്കൾ . ഗണപതിയുടെ  അമ്മ  മത്തിയുടെ  മുട്ട  മാത്രം  എടുത്ത്  ഉണ്ടാക്കിയ  പലഹാരം  ( അരിപൊടി  ചേർത്ത് ) എല്ലാവരും  ചേർന്ന്  കഴിക്കുന്നു . പോകുന്ന  വഴി  രാഹുലിൻറെ  പറമ്പിൽ  തേങ്ങാ  വെട്ടുന്നത്  കണ്ട്  എല്ലാവരും  തേങ്ങാ  വെള്ളം  കുടിക്കുന്നു .
ക്ലാസ്സിൽ  ഇരിക്കുന്ന  കൂട്ടുകാർ .. ആദ്യം  ഗണപതി  കക്കൂസിലേയ്ക്ക്  ഓടുന്നു .
ഗണപതി  കക്കൂസിൽ  നിന്നും  ഇറങ്ങുമ്പോൾ  രാഹുൽ   കക്കൂസിൻറെ   വാതുക്കൽ  നിക്കുന്നു . പിന്നെ  സുമൻ , ശിവൻ , രാജു .  അവസാനം  എല്ലാവരും  കൂടി  ഒരുമിച്ച്  ഒരു  കക്കൂസിൻറെ  ക്ലോസറ്റിനു  ചുറ്റും  ഇരിക്കുന്ന  മുകളിൽ  നിന്നുള്ള  ഷോട്ട്  .

(ഇതുപോലെ  കുട്ടികാലത്തെ  മനോഹരമായ  മുഹൂർത്തങ്ങൾ  കോർത്തിണക്കിയ  ഗാനരംഗം )

സുമൻറെ  ചിറ്റപ്പൻ  കളമിടുന്നത്  നോക്കിയിരിക്കുന്ന  കൊച്ചു  കൂട്ടുകാർ ....,
ഗണപതിയുടെ  അച്ഛൻ  കൊച്ചുകൂട്ടുകാരെ  എല്ലാരേയും  തോണിയിൽ  കയറ്റി  കടലിലേയ്ക്ക്  തുഴഞ്ഞു പോകുന്ന സീൻ  .

ഗാനം  തീരുമ്പോൾ  മന്ത്രവാദിയും  ഗണപതിയും  രാഹുലും  പറ്റുപിടിച്ചു
കസേരയിലും  ആട്ടുതൊട്ടിലിലും  ആയി  കിടന്നുറങ്ങുന്നു .

   22 

പകൽ -നഗരം 

ഒരുപാട്  നിലകളുള്ള  നഗരത്തിലെ  ഒരു  കെട്ടിടം . ഈ  കെട്ടിടത്തിൻറെ  ഒരു  നിലയിൽ  ഇംഗ്ലീഷ്  ഭാഷ  (Spoken  English ) പഠിപ്പിക്കുന്ന  ഒരു  സ്ഥാപനം  പ്രവർത്തിക്കുന്നു . ഈ  സ്ഥാപനത്തിലാണ്  ഗണപതി  ട്രെയിനിലും  ആശുപത്രിയിലും  വച്ച്  സഹായം  ചെയ്തു  കൊടുത്ത  പെൺകുട്ടി  ജോലി  ചെയ്യുന്നത് . 

ഇതൊന്നും  അറിയാതെ  ആ  സ്ഥാപനത്തിലേക്ക്  ഗണപതിയേയും  മന്ത്രവാദിയേയും  ഇംഗ്ലീഷ്  പഠിപ്പിക്കാൻ  ചേർക്കാൻ  വരുന്ന  രാജുവും രാഹുലും . 

22 (a )

പകൽ 

ഇംഗ്ലീഷ് അക്കാദമി  പ്രവർത്തിക്കുന്ന  കെട്ടിടത്തിൻറെ  താഴെ  പാർക്കിംഗ്  ഏരിയയിൽ കാർ  പാർക്ക്  ചെയ്യുന്ന  രാജു .  കാറിലിരുന്ന്  ഉറങ്ങുന്ന  രാഹുലും  ഗണപതിയും . മന്ത്രവാദി  മാത്രം  സന്തോഷത്തിൽ  ഇരിക്കുന്നു .

മന്ത്രവാദി  രാഹുലിനോടായി ..

മന്ത്രവാദി  : അണ്ണാ  സ്ഥലം  എത്തി  !..

രാഹുൽ  : എത്തിയാ... ഇന്നലത്തെ  ഹാങ്ങോവർ  ഇതുവരെ  മാറിയില്ല  
തലയ്ക്കു  വല്ലാത്ത  കനം .

ഗണപതി  : നിങ്ങൾ  പോയി  മന്ത്രവാദിയെ  ചേർത്തിട്ട്  വാ ,, എനിക്കും  വല്ലാത്ത  തലവേദന .

രാജു  : (ദേഷ്യത്തിൽ )  :  ഇന്നലെ  വലിച്ചു കെട്ടിയപ്പോൾ  ഓർക്കണമായിരുന്നു  തലവേദന  വരുമെന്ന്  !.. മച്ചു  ഇറങ്ങിക്കേ ...എനിക്ക്  കാർ  ലോക്ക്  ചെയ്യണം .

താല്പര്യം  ഇല്ലാതെ  കാറിൽ നിന്നും  ഇറങ്ങുന്ന  ഗണപതി 

22 (b )

പകൽ  - ഇംഗ്ലീഷ്  അക്കാഡമിയുടെ  റിസപ്‌ഷൻ കൗണ്ടർ 

റിസപ്ഷനിലേയ്ക്ക്   കയറി  ചെല്ലുന്ന  സുഹൃത്തുക്കൾ .  റിസപ്ഷനിൽ  ഇരിക്കുന്ന  പെൺകുട്ടിയെ  കാണുമ്പോൾ  ഗണപതിയുടെ  മുഖത്ത്  ആശ്ചര്യഭാവം  !

പെൺകുട്ടി  : (ദേഷ്യത്തിലും  സങ്കടത്തിലും ) : ഫോണിൽ  വിളിക്കാതിരുന്നപ്പോൾ  ഹോസ്പിറ്റലിലേയ്ക്ക്  വരും  എന്നുവിചാരിച്ചു .

ഗണപതി  :  ഫോൺ  നമ്പർ എഴുതിയ  പേപ്പർ  ബസ്സിൽ വച്ച്  പോയി ..
അതാ  വിളിക്കാഞ്ഞേ  !

പെൺകുട്ടി  : ഞങ്ങൾ ഡിസ്ചാർജായി  പോരുമ്പോൾ  ഹോസ്പിറ്റലിൽ  പറഞ്ഞിട്ടാ  പോന്നത് .  ഗണപതി  എന്ന ആള്  തിരക്കിയാൽ അഡ്രസ്സ്  കൊടുക്കാൻ .....

രാഹുൽ  : അവൻ  കൊച്ചിലേ  മുതൽ അങ്ങനാ  പെങ്ങളേ ...ഇടിച്ചു കയറി  ബന്ധം  സ്ഥാപിക്കാൻ  അവനറിയില്ല .  

രാജു  : ഒരുപാട്  RESERVED CHARACTER  അണ്   ഗണപതി .  ഞങ്ങളാ  അവനെ  ഇത്രയെങ്കിലും  മാറ്റി എടുത്തേ ...അവൻ  വളർന്നുവന്ന  ചുറ്റുപാടും  അങ്ങനെയായിരുന്നു  !

ഗണപതിയെ നോക്കി  മന്ദഹസിക്കുന്ന  പെൺകുട്ടി ..

പെട്ടെന്ന്  പെൺകുട്ടിയുടെ  അടുത്തേയ്ക്ക്  institute  ലെ  ഡയറക്ടർ  ആയ  ലേഡി  കടന്നു വരുന്നു  ( ഏകദേശം  50  വയസിനടുത്തു  പ്രായം ). പെൺകുട്ടി  പെട്ടെന്ന്  മാഡത്തിന്  ഗണപതിയെ  പരിചയപ്പെടുത്തുന്നു 

പെൺകുട്ടി  : mam ...ഇത്  ഗണപതി  .. പപ്പയ്ക്ക്  ട്രെയിനിൽ  വച്ച്  അറ്റാക്ക്  വന്നപ്പോൾ  ഹോസ്പിറ്റലിൽ  എത്തിക്കാൻ  സഹായിച്ച  ആളാ  !

മാഡം  : ധന്യ  ഒരുപാടു  വിഷമിച്ചിരിക്കുവായിരുന്നു ...ഗണപതി  വിളിക്കാഞ്ഞിട്ട് ... എങ്ങനെയറിഞ്ഞു  ധന്യ  ഇവിടുണ്ടന്ന്  ?

ധന്യ  എന്നാണ്  പേര്  എന്നുമനസ്സിലാക്കി

ഗണപതി  : ശരിക്കും  ഇവിടെ  വന്നു കഴിഞ്ഞാണ്  ..ധന്യ  ഇവിടെയാണ്  വർക്ക്  ചെയ്യുന്നത്  എന്ന്  മനസിലാക്കുന്നത് ..

ആശ്ചര്യപ്പെടുന്ന ധന്യ

ഗണപതി  മന്ത്രവാദിയെ  ചൂണ്ടി

ഗണപതി  : ഇവന്  അമേരിക്കയിൽ  ജോലി  ശരിയായി ..ഇവനെ  spoken  ഇംഗ്ലീഷിനു  ചേർക്കാൻ  വന്നതാ ...

മന്ത്രവാദി  : അപ്പോ  ..അണ്ണൻ  ചേരുന്നില്ലേ  ? ...

ഗണപതിയുടെ  മുഖത്തു ചമ്മൽ

മാഡം  : എനിക്കല്പം  തിരക്കുണ്ട്  .. നിങ്ങൾ  സംസാരിക്കൂ  ...

ഗണപതിയേയും  സുഹൃത്തുക്കളെയും  നോക്കി  കൈ  കൂപ്പുന്ന  മാഡം

ധന്യ  പെട്ടെന്ന്  തന്നെ  രണ്ടുഅഡ്മിഷൻ  ഫോം  മന്ത്രവാദിയുടെ  കൈയിൽ  കൊടുക്കുന്നു . മന്ത്രവാദി  ഒരണ്ണം  ഗണപതിക്കു  നീട്ടുന്നു .  ഗണപതി  വാങ്ങാതിരിക്കുമ്പോൾ  രാജു  ഫോം  വാങ്ങി  ഫിൽ  ചെയ്യാൻ  ഇരിക്കുന്നു .

ഗണപതിയുടെ  മുഖത്തു കാണുന്ന  നീരസം  ധന്യ  ശ്രദ്ധിക്കുന്നു

ഇതിനിടയിൽ  ധന്യയുമായി  അടുപ്പം  സ്ഥാപിക്കാൻ  ശ്രമിക്കുന്ന  രാഹുൽ . രാഹുൽ  ധന്യയുടെ  അടുത്ത് ചെന്ന് ..

രാഹുൽ : അച്ഛന്  ഇപ്പൊ  എങ്ങനെയുണ്ട്  ?

ധന്യ : പപ്പ  സുഖമായിരിക്കുന്നു  !.

ധന്യ  പെട്ടന്ന്  രാഹുലിൻറെ  നേരെ  വിരൽ  ചൂണ്ടി . guess  ചെയ്യുന്ന  പോലെ  നിന്നിട്ട്  ....

ധന്യ  :  ങും  ..... മന്ത്രവാദി  ! ?

അഡ്മിഷൻ  ഫോം  ഫില്ലുചെയ്തുകൊണ്ടിരുന്ന  മന്ത്രവാദി  ധന്യയുടെ  ഉറക്കെയുള്ള  വിളി  കേട്ട്  ചാടി  എണീക്കുന്നു  ...

മന്ത്രവാദി  അത്ഭുതപെട്ടുകൊണ്ട് ...

മന്ത്രവാദി  : എൻറെ  പേര്  എങ്ങനെ  മനസിലായി  ?..

ധന്യ  : (ചമ്മലോടെ ) : അപ്പൊ  മന്ത്രവാദി  അല്ല  !

ധന്യ  വീണ്ടും  രാഹുലിനെ  ചൂണ്ടി  ... (guess  ചെയ്യുന്നു  )

ധന്യ  :  ങും  .....രാജു  !  ?

ഫോം  ഫില്ലുചെയ്തുകൊണ്ടിരുന്ന  രാജു  ചാടി  എണീക്കുന്നു .

ധന്യ  വീണ്ടും  ചമ്മിയതിനാൽ  ദേഷ്യം  അഭിനയിച്ചുകൊണ്ട്  ... ഗണപതിയോടായി ....

ധന്യ  : ഇവര്  ആരൊക്കെയാണെന്ന്  പരിചയപ്പെടുത്താനുള്ള  മര്യാദയെങ്കിലും  കാണിക്ക്  ഗണപതിയേട്ടാ  !...

ഗണപതി  ക്ഷമാപൂർവ്വം  .... sorry

രാഹുലിനെ  കാണിച്ചുകൊണ്ട് ..

ഗണപതി  :  ഇത്  രാഹുൽ , ഫോട്ടോഗ്രാഫർ . ബോംബെ , ബാംഗ്ലൂർ  ഒക്കെ  പോയി  ഫോട്ടോഗ്രാഫിയിൽ  സ്പെഷ്യലൈസ്  ചെയ്യലാ  ഹോബി  . ഭാര്യ  ശ്രീജ  .ടീച്ചറാ ..ഒരു  കുട്ടി

ധന്യയെ  നോക്കി  കൈ കൂപ്പുന്ന  രാഹുൽ

രാജുവിനെ കാണിച്ചുകൊണ്ട് ...

ഗണപതി  : ഇത്   രാജു  , GOVERNMENT  സർവീസിലാ ...ഇപ്പോ  ലീവെടുത്തു   PHD  ചെയ്യുവാ .. , കോളേജ്  അധ്യാപകൻ  ആകുക  എന്നതാണ്  ജീവിതലക്ഷ്യം അതുടനെ  നടക്കും  . ഭാര്യ  പാർവതി  നേഴ്സ് .  ഒരു  കുട്ടി ,

മന്ത്രവാദിയെ  കാണിച്ചുകൊണ്ട് ....

ഗണപതി  : ഇത്  മന്ത്ര ....അല്ല  ..പ്രദീപ്  തെങ്ങുചെ ...അല്ല  ചെത്തുതെങ്ങുച്ചിറ
മന്ത്രവാദത്തിൽ  ....അല്ല  കൂടോത്രത്തിൽ  സ്പെഷ്യലൈസ്  ചെയ്യുന്നു .

ധന്യയെ  നോക്കി  നല്ലോണം  കൈ  കൂപ്പുന്ന  മന്ത്രവാദി

പിന്നീട്  ഗണപതി  സ്വയം  പരിചയപ്പെടുത്തുന്നു

ഗണപതി  :  ഞാൻ  ഗണേഷ് ജോയ് .  മീൻ പിടുത്തം ആണ്  മുഖ്യ തൊഴിൽ . അച്ചായൻ  മരിച്ചുപോയി  . ഇപ്പൊ  ഞാനും  അമ്മച്ചിയും  മാത്രമുള്ള  സന്തുഷ്ട കുടുംബം .

ആകാംക്ഷയിൽ  ധന്യ

ധന്യ  : അപ്പോ  ചേട്ടായി  പുള്ളുവനല്ലേ  ? ...!

രാഹുൽ  : യഥാർത്ഥ  പുള്ളുവൻ  അങ്ങ്  അമേരിക്കയിലാ  ...  ഞങ്ങൾ  എല്ലാം  ഡ്യൂപ്ലിക്കേറ്റ്  !...

ധന്യ  :  ചുമ്മാതല്ല  ...ആലപ്പുഴ  ജില്ലയിലെ  കംപ്ലീറ്റ്  പുള്ളുവ കുടുംബത്തിൻറേം  ലിസ്റ്റ്  ഞാൻ  നോക്കി .. ഗണപതി  എന്ന  പേര്  മാത്രം  ഇല്ല  !

അത്ഭുതപ്പെടുന്ന  സുഹൃത്തുക്കൾ ...

ധന്യ  :  ഇൻഫോസിസിൽ  എൻറെയൊരു  ഫ്രണ്ട്  ഉണ്ട് ..അവളാ  ഡീറ്റെയിൽസ്  എടുത്തുതന്നത് .  പിന്നെ  പപ്പയുടെ  ഒരു  ഫ്രണ്ട്  വഴി  വില്ലേജ്  ഓഫീസിലൊക്കെ  തിരക്കി ...

രാഹുൽ  : എന്തായാലും  ആളെ  ഞങ്ങൾ  കൊണ്ടതന്നിട്ടുണ്ട്  ..രണ്ടുപേരേം  നല്ലോണം  ഇംഗ്ലീഷ്  പഠിപ്പിച്ചേക്കണം  .

ധന്യ  ഗണപതിയെ  നോക്കി  കൊണ്ട്  ..

ധന്യ  : ഇനി  വെറുതെ  വിടാനൊന്നും  ഞാൻ ഉദ്ദേശ്ശിച്ചിട്ടില്ല  !...   ( വാച്ചിൽ  നോക്കിയിട്ട്  ) എനിക്ക്  ക്ലാസ്സ്  ടൈമായി  .. അല്ലങ്കിൽ  പുറത്തുപോയി  ഓരോ  ചായ  കുടിക്കാമായിരുന്നു  .   മാഡം  പോയാൽ  പിന്നെ  ചാർജ്  എനിക്കാ ..

രാജു  :  ചായയൊക്കെ  ഇനി ഒരിക്കലാകാം  .. അപ്പോൾ   ഗംഭീര  സദ്യ  തന്നെ  ഞങ്ങൾക്ക്  തരണം  !..    (ഫിൽ ചെയ്തഫോം  ധന്യയ്ക്ക്  കൊടുക്കുന്നു )

ധന്യ  : (ചിരിച്ചുകൊണ്ട് ) : ഏറ്റു  !...

ധന്യ  ഗണപതിയെ  നോക്കി ..

ധന്യ  : ചേട്ടായിയെ  കണ്ടെന്ന്  പറയുമ്പോൾ  പപ്പയ്ക്ക്  ഭയങ്കര  സന്തോഷം  ആയിരിക്കും  .  ഞായറാഴ്ച  ഞാനും  പപ്പയും  വീട്ടിലോട്ടു  വരുന്നുണ്ട്  ..
എങ്ങും  പോയി  കളയരുത്  !..

ഗണപതി  : (ചിരിച്ചുകൊണ്ട് ) :   ഇല്ല  !  ഞാൻ  ഇല്ലങ്കിലും  അമ്മച്ചി  കാണും  !

രാഹുൽ  : അപ്പോ  പെങ്ങടെ  ക്ലാസ്സ്  നടക്കട്ടെ  !.. ഞങ്ങൾ   ഇറങ്ങുവാ  ...

എല്ലാവരും  പോകാനായി  എഴുന്നേൽക്കുന്നു  .

    23 


പകൽ  - ഇംഗ്ലീഷ് അക്കാദമി  പ്രവർത്തിക്കുന്ന  ബിൽഡിങ്ങിലെ  പാർക്കിംഗ്  ഏരിയ 

കാറിനടുത്തു  നിക്കുന്ന  കൂട്ടുകാർ  

രാഹുൽ  ഗണപതിയോടായി ..

രാഹുൽ  : ആ  കുട്ടിക്ക്  നിന്നോട്  എന്തോ  ഒരു  ഇഷ്ട്ടം  ഉണ്ട്  !

മന്ത്രവാദി  : എനിക്കും  തോന്നി  

രാഹുൽ  : പ്രേമം  ആണെങ്കിൽ  നീ  എതിരൊന്നും  പറയണ്ടാ  ...

ഗണപതി  ദേഷ്യപ്പെട്ട്  ..

ഗണപതി  : പ്രേമം  ..., അച്ചായൻ  പ്രേമിക്കാൻ  പോയതാ  ഇപ്പൊ  അമ്മ  അനുഭവിച്ചോണ്ടിരിക്കുന്നേ ... നിനക്കൊന്നും  അത്  മനസിലാവില്ല ... ബന്ധുക്കളൊന്നും  ഇല്ലാത്തവൻറെ   അവസ്ഥ  ..

ഗണപതി  പെട്ടെന്ന് തന്നെ  കാറിൽ  കയറി  ഇരിക്കുന്നു  .പരസ്പരം  നോക്കുന്ന  രാഹുലും  രാജുവും  .

       24 


                                                        
വൈകുന്നേരം  - ഗ്രാമത്തിലെ  ഒരു  കവല 

സാധാരണക്കാരായ  ആൾക്കാർ  മാത്രമുള്ള  ഒരു  കവല  . അത്യാവശ്യം  തിരക്കുണ്ട് . ഒരു  പറയ്ക്കെഴുന്നെള്ളത്തു  കടന്നുപോകുന്നതിൻറെ  ദൃശ്യം .
പറയ്ക്കെഴുന്നെള്ളത്തിനെ  കടന്ന്  ബൈക്കിൽ  വരുന്ന  ഗണപതി ,മന്ത്രവാദി  കവലയിൽ  നിക്കുന്നത്  കണ്ടു ഗണപതി  ബൈക്ക് മന്ത്രവാദിക്കു സമീപം നിർത്തുന്നു . 

മന്ത്രവാദി  : ചെറുവള്ളി കാവിലെ  പറയെടുപ്പാ  !..

ജീപ്പിൽ  ചെറുവള്ളിക്കാവിലെ  ഉത്സവത്തിൻറെ  അറിയിപ്പ്  കടന്നുവരുന്നു 

അറിയിപ്പ്  :  ഭക്തജനങ്ങളെ ... നാട്ടുകാരെ ... ചെറുവള്ളി  ശ്രീ  ദേവീ  ക്ഷേത്രത്തിലെ  ഉത്സവം  ഈ  മാസം  21  നു  കൊടിയേറി  26  നു  സമാപിക്കുകയാണ് .  മികച്ച  കലാകാരൻമാരെ  അണിനിരത്തി  വമ്പിച്ച  പരിപാടികളാണ്  ദേവസ്വം  ആവിഷ്കരിച്ചിരിക്കുന്നത് . സമാപനദിവസം  
നമ്മുടെയെല്ലാം  കണ്ണിലുണ്ണിയായ ചെല്ലപ്പൻ തെങ്ങുചെത്തുചിറ നയിക്കുന്ന മെഗാസ്റ്റേജ്ഷോ ഉണ്ടായിരിക്കുന്നതാണ് .  ഈ  പരിപാടി  കാണാൻ  നിങ്ങളെ  എല്ലാവരെയും  ചെറുവള്ളി  ക്ഷേത്രമൈതാനത്തേയ്‌ക്ക്‌  ക്ഷണിച്ചു  കൊള്ളുന്നു .

ഗണപതിയേയും  മന്ത്രവാദിയെയും  കടന്ന്  announcement  വാഹനം  കടന്നു പോകുമ്പോൾ  ജീപ്പിൽ  മൈക്കും  പിടിച്ചിരിക്കുന്ന  ചെല്ലപ്പൻ  തെങ്ങുചെത്തുചിറയെ  കാണുന്നു .

കൈ  പൊക്കി  ഗണപതിയേയും  മന്ത്രവാദിയെയും  അഭിവാദ്യം  ചെയ്യുന്ന  ചെല്ലപ്പൻ( ഏകദേശം  45 - 50  വയസ്സ്  പ്രായം , ഒരു  കലാകാരൻറെ  രൂപം ഉള്ള  ചെത്തുകാരൻ ) 

ജീപ്പിൽ  ഇരിക്കുന്ന  ചെല്ലപ്പൻ  തെങ്ങുചെത്തുചിറയുടെ  ക്ലോസപ്പ്  ഷോട്ട് .

ഗണപതി  : കഴിഞ്ഞ  വർഷം  ഇങ്ങേരുടെ  നാടകത്തിൽ  അഭിനയിച്ചതിൻറെ 
കേട്  ഇതുവരെ  മാറീട്ടില്ല  ....  വെറുതെ  നാട്ടുകാരുടെ  കൂവുമേടിക്കാൻ ....

മന്ത്രവാദി  : ലാസ്റ്റ്  സീൻ  അണ്ണൻ  ഉടലോടെ  സ്വർഗ്ഗത്തിലേയ്ക്ക്  പോകുമ്പോൾ  അണ്ണൻ  കയർ  പൊട്ടി  നിലത്തുവീണതല്ലേ  !..

ബൈക്ക്  സ്റ്റാർട്ട്  ചെയ്യുന്ന  ഗണപതി 

ഗണപതി  :  നീ  വരുന്നുണ്ടങ്കിൽ  കേറിക്കോ  ,,, രാഹുലിൻറെ  സ്റ്റുഡിയോയിലേയ്ക്കാ ...

മന്ത്രവാദി  :  ബീച്ചിൽ  നല്ല  തിരക്കുണ്ട് .., ഞാൻ  ചെല്ലട്ടണ്ണാ .., നാളെ  ക്ലാസിനു  പോകാൻ  വരണേ  ....

ഗണപതി  :  ങ....

ബൈക്ക്  സ്റ്റാർട്ട്  ചെയ്യുന്ന  ഗണപതി

       25  

വൈകുന്നേരം  - രാഹുലിൻറെ  സ്റ്റുഡിയോ 
-----------------------------------------------------------------

മാർക്കറ്റിലുള്ള  രാഹുലിന്റെ  സ്റ്റുഡിയോയുടെ  ഗ്ലാസ്  ഡോർ  തള്ളി  അകത്തു  കയറുന്ന  ഗണപതി . സ്റ്റുഡിയോയിലെ  സഹായി  ആദർശ്  കമ്പ്യൂട്ടറിൽ  എന്തോ  ചെയ്യുന്നുണ്ട് . 

സ്റ്റുഡിയോയിലെ  റിസപ്ഷൻ  കൗണ്ടറിനു  സമീപം  രാഹുലും  രാജുവും  ഇരിക്കുന്നതിനടുത്തു  കസേര  വലിച്ചിട്ടിരിക്കുന്ന  ഗണപതി 

ഗണപതി  : എന്താടാ  അത്യാവശ്യ കാര്യം  ?

രാജു  : മിനിസ്റ്ററുടെ  അടുപ്പക്കാരൻ    ഒരു  മേനോൻ  സാറിനെ  ഞാൻ  കോളേജിൽ  വച്ച്  കണ്ടു . N S S ലെ  കോളേജിൽ  ലക്ച്ചറുടെ ഒഴിവ്  
വന്നിട്ടുണ്ട് .   60  ലക്ഷം  കൊടുത്താൽ  ജോലി  വാങ്ങി  തരാമെന്നാ  മേനോൻ  സർ  പറയുന്നത് . പുള്ളിയുടെ  കെയർഓഫ്     ജോലിക്കു  കയറിയ  കുറച്ചു  പേരുടെ  ലിസ്റ്റും  തന്നു  ....അന്വേഷിക്കാൻ ....

രാഹുൽ  :  നീ  എന്ത്  പറഞ്ഞു  ?..

രാജു  : ഒന്നും  പറഞ്ഞില്ല  ഈ  കാര്യം  ആദ്യം  പറയുന്നത്  നിങ്ങളോടാ ...

രാഹുൽ  : ഞങ്ങൾ  മേനോനെ  പറ്റി  അന്വേഷിക്കട്ടെ ...എന്നിട്ടു  ഉറപ്പു പറയാം  പൈസ  നമുക്ക്  എങ്ങനേലും  ഉണ്ടാക്കാം ..

രാജു  : സത്യം  പറഞ്ഞാൽ  ഇപ്പോഴത്തെ  ജോലിക്ക്  പോകാൻ തന്നെ  മടിയായി .. ഇന്നൊരുത്തിക്ക്  ചായ  കൊണ്ടുപോയി  കൊടുത്തപ്പോൾ  മധുരം  പോരാന്ന് 

ഗണപതി  : പ്രൊമോഷൻ  കിട്ടുവെന്നൊക്കെ  പറഞ്ഞല്ലേ  നീ  പോയി  ജോയിൻ  ചെയ്തത് ..ഇപ്പോ  എന്തായി  ?..

രാഹുൽ  : ഗവ : ജോലി  കിട്ടിയാൽ  മാത്രേ  ഇവിടെ  ജീവിക്കാൻ  പറ്റുവുള്ളോ ...കക്കൂസ്സ്   കഴുകുന്ന  പണിയാണേലും  ഗവ : ജോലിയാണോ ... പിന്നെ  അവനു  കളക്ടറുടെ  പദവിയാ  നാട്ടുകാര്  കൊടുക്കുന്നത് .

ഗണപതി  : നീ  എന്തിനാ  ഈ  ജോലിയിൽ  കടിച്ചുതൂങ്ങി  കിടക്കുന്നേ  ....രാജി  വച്ചിട്ട്  സുമൻറെ  അടുത്തേയ്ക്ക്  പോകാൻ  നോക്ക് ... , വെറുതെ  60  ലക്ഷം  കൈക്കൂലി  കൊടുത്തു .. അയാൾ  നമ്മളെ  ചതിച്ചാൽ  എന്തുചെയ്യും .

ഒന്നും  മിണ്ടാതെ  ഇരിക്കുന്ന  രാജു  ...

രാജുവിൻറെ  വിഷമം  കണ്ടു  രാഹുൽ 

രാഹുൽ  : നീ  എന്തിനാ  നല്ല  ഒന്നാം തരം  കണ്ടക്ടർ  പണി  വേണ്ടന്നു  വച്ച്  മീൻ  പിടിക്കാൻ  നടക്കുന്നത്‌ ..., എന്തു കൊണ്ട്  നീ  സുമൻ  വിളിച്ചിട്ട്  അമേരിക്കയ്‌ക്ക്  പോയില്ല  ...

ഗണപതി  : അത്  എനിക്ക്  കടലിൽ  പോയില്ലെങ്കിൽ  ഉറക്കം  കിട്ടില്ല  !..

രാഹുൽ  : നിനക്ക്  മീൻപിടുത്തം  പോലെ  ..രാജുവിന്  ഇഷ്ടപെട്ട  പണിയാ  കോളേജ്  അധ്യാപകൻ  ആകുക  എന്നുള്ളത് .  അതിനുള്ള  ശ്രമം ആണ്  ..അവൻ  നടത്തികൊണ്ടിരിക്കുന്നത് .

കസ്റ്റമേഴ്സ്  സ്റ്റുഡിയോയിൽ  വരുമ്പോൾ  പോകാനായി  എഴുന്നേൽക്കുന്ന  രാജു

രാജു  : എനിക്ക്  രാജിയുടെ  അടുത്തൊന്ന്  പോണം  ..അളിയനേം  പിള്ളേരേം  കണ്ടിട്ട്  ഒരാഴ്ചയായി ..

ഗണപതി  : ഞാനും  ഇറങ്ങുവാ ...ശിവൻറെ  വീടുവരെ  പോണം . അവൻറെ അമ്മയുടെ മരുന്നൊക്ക  തീരാറായി കാണും  .

രാഹുൽ  : നിനക്ക്  പൈസ  വല്ലതും  വേണോ  മരുന്ന്  വാങ്ങാൻ ...

ഗണപതി  : പൈസ  ഉണ്ടടാ  . .. ..എപ്പോഴും ശിവന്റെ  അമ്മ   ..മരുന്നിൻറെ  പൈസേം   കൊണ്ടുവരും   ... പൈസ  വേണ്ടമ്മേന്നു  പറയുമ്പോൾ  ഉള്ള  കരച്ചിലാ  സഹിക്കാൻ  പറ്റാത്തത് ...

രാഹുൽ  : പാവം  ...കഴിഞ്ഞ  ദിവസം  അമ്പലത്തിൽ  വച്ച് കണ്ടപ്പോൾ  മോളെ  എടുത്തു കുറെ  ഉമ്മ  കൊടുത്തു . ... അപ്പോഴും  ശിവൻറെ  കാര്യം  പറഞ്ഞു  കുറെ  കരഞ്ഞു  ....

     26  

ഞായറാഴ്ച  -ഉച്ചസമയം  ഗണപതിയുടെ  വീട് 
-------------------------------------------------------------------------

അടുക്കളയിൽ  ചോറും  കറികളും  അടുപ്പിച്ചുവച്ചു  ഒരുമിച്ചിരുന്ന്       ഭക്ഷണം കഴിക്കാനൊരുങ്ങുന്ന  ഗണപതിയും  അമ്മയും .

ഇറച്ചി  പാത്രത്തിൽ  നിന്നും  ഒരു  കഷണം  ഇറച്ചി  എടുത്ത്  ടേസ്റ്റ്  നോക്കുന്ന  ഗണപതി .

ഗണപതി  : കിളുന്ത് ഇറച്ചിയാ ..നല്ലോണം  വെന്തിട്ടുണ്ട് ...

26  (എ )

ഗണപതിയുടെ  വീടിൻറെ  മുൻവശം - ഉച്ചസമയം 
-----------------------------------------------------------------------------

മന്ത്രവാദിയും  ധന്യയും  പപ്പയും (ട്രെയിൻ  യാത്രയിൽ  ഗണപതി  സഹായിച്ച  മദ്ധ്യവയസ്കൻ ) കൂടി  ഗണപതിയുടെ  വീട്ടിലേയ്ക്ക്  വരുന്നു .

മന്ത്രവാദി  : ഗണപതിയണ്ണാ ...., വത്സലേച്ചി ...

ഗണപതി  : കേറിവാടാ ..അമ്മച്ചി  നല്ല  ബീഫ്  ഉണ്ടാക്കിട്ടുണ്ട് ...

ഇറച്ചിയുടെ  മണം  മൂക്കിലടിക്കുമ്പോൾ  വായിൽ  വെള്ളം  വരുന്ന  മന്ത്രവാദി 

മന്ത്രവാദി  : അണ്ണന്   2  ഗസ്റ്റ്  ഉണ്ട് ..

രാഹുലും രാജുവും  ആണെന്ന്  വിചാരിച്ചു  ഗണപതി  അകത്തുനിന്നും  ഉറക്കെ ...

ഗണപതി (വോയിസ് ഓവർ ) : എല്ലാരും  അടുക്കളയിലോട്ടു  വാ ... ഇവിടിരുന്നു  കഴിക്കാം .

മന്ത്രവാദി  ധന്യ ടീച്ചറിനോടായി ..

മന്ത്രവാദി  : ടീച്ചറും  സാറും  അകത്തോട്ടു  ചെല്ല് ..ഗണപതിയണ്ണന്   ഫോർമാലിറ്റി  ഒട്ടും  ഇഷ്ടമല്ല .., കക്കൂസിൽ  ഇരുന്നാണ്  വിളിക്കുന്നതെങ്കിൽ  നമ്മൾ  കക്കൂസിൽ  ചെന്നിരിക്കണം  !.. അല്ലങ്കിൽ  തെറി  ഉറപ്പാ ...

ചിരിക്കുന്ന  ധന്യയും  പപ്പയും 

മന്ത്രവാദി  :  ഞാൻ  ഇറങ്ങുവാ ...വൈകിട്ട്  ഒരു പൂജയുണ്ട് , അകത്തു കയറിയാൽ  ചിലപ്പോൾ  ബീഫ്  കഴിച്ചുപോകും 

ധന്യ  : പൂജ  വല്ല  കൂടോത്രം ആണോ  ?...

അതെ  എന്ന  അർഥത്തിൽ  ചിരിക്കുന്ന  മന്ത്രവാദി 

   26  

  തുടർച്ച 
----------------

അകത്തേയ്ക്ക്  കയറി  ചെല്ലുന്ന  ധന്യയും  പപ്പയും ...ധന്യയേയും പപ്പയേയും   കാണുന്ന  അമ്മയും  ഗണപതിയും 

മന്ത്രവാദി  ( വോയിസ്  മാത്രം ) : അണ്ണാ ...ഇപ്രാവശ്യം  ചെറുവള്ളി  കാവിലെ  ഉത്സവത്തിന്  കളിക്കാൻ  ചെല്ലപ്പനാശാൻ  നാടകം  തയ്യാറാക്കുന്നുണ്ട് .  എനിക്കും  അണ്ണനും  റോളുണ്ടന്നാ  ആശാൻ  പറഞ്ഞേ  !...

ഗണപതി  : (ഉറക്കെ ) : എനിക്ക്  വയ്യ  കൂവുമേടിക്കാൻ ... ഒരു  നാടകം  അങ്ങേര്  ഇതുവരെ  വിജയിപ്പിച്ചിട്ടുണ്ടോ  ?...

മന്ത്രവാദി  : (വോയിസ്  ഓവർ ) : അതൊക്കെ  ആശാനോട്  അണ്ണൻ  നേരിട്ട്  പറഞ്ഞാൽ  മതി ... . ഞാൻ  ഇറങ്ങുവാ ....

ധന്യയേയും  പപ്പയെയും  കണ്ടു  മനസിലാകാത്ത  പോലെ  നോക്കുന്ന  വത്സലാജോയ് 

ഗണപതി  :  അമ്മേ ....ഇത്  തൃശ്ശൂർ  കാവിലെ  പാട്ടിനു പോയപ്പോൾ  നെഞ്ചുവേദന  വന്ന  സാറാ ...

ആളെ  മനസിലായപ്പോൾ  വത്സലയുടെ  മുഖം  സന്തോഷം  കൊണ്ട്  നിറയുന്നു 

വത്സല  : ഇവൻ  അന്ന്  വന്നപ്പോഴേ  വിശേഷങ്ങളൊക്ക  പറഞ്ഞു . ധന്യകുഞ്ഞു  ഫോൺ നമ്പർ എഴുതിക്കൊടുത്ത  പേപ്പർ പോയി  അതാ  വിളിക്കാഞ്ഞേ ... ഇടയ്ക്കു  ഞാൻ  പറഞ്ഞതാ  ഹോസ്പിറ്റലിൽ  പോയി  തിരക്കാൻ ...ആരു  കേൾക്കാനാ  !

ധന്യ  : (സന്തോഷത്തിൽ ): എൻറെ  പേര്  എങ്ങനെയറിഞ്ഞു  ?

അമ്മ  : ഇവൻ  എല്ലാ കാര്യോം  എന്നോട്  പറയാറുണ്ട് .. എനിക്കവനും  അവനു ഞാനും  മാത്രമല്ലേയുള്ളൂ  !..

ഗണപതിയെ  നോക്കി  ചിരിക്കുന്ന  ധന്യ 

അമ്മ  : അയ്യോ  ! ...നിങ്ങളെ  നിർത്തി  ഞങ്ങൾ  കഴിക്കാനിരിക്കുന്നു  (എണീക്കുന്നു ) ഞാൻ  ചോറെടുക്കാം  ...കഴിച്ചിട്ട്  സംസാരിക്കാം .

ധന്യ  ഓടി  ചെന്ന്  അമ്മയെ  പിടിക്കുന്നു 

ധന്യ  : അമ്മ  കഴിച്ചിട്ട്  എണീറ്റാൽ  മതി  !..

അമ്മ  : അതിനു ഞാൻ  കഴിക്കാൻ  തുടങ്ങിയില്ല  !.  ഇനി  വിളമ്പി  എല്ലാർക്കും  കൂടി  ഇരിക്കാം .

ഗണപതിയെ  നോക്കി  അമ്മ 

അമ്മ  :  നീ  ഇരുന്നു കഴിച്ചോളൂ  ...

അമ്മ  നല്ല  രണ്ടു പ്ലേറ്റ്  എടുത്ത്  കഴുകാൻ  കൊണ്ടുപോകുന്നു . കൂടെ  ധന്യയും  സഹായിക്കാൻ  കൂടുന്നു . പുറത്തെ  ഡസ്ക്  വൃത്തിയാക്കുന്ന  അമ്മ 
ധന്യ  ചോറുവിളമ്പിയ  പാത്രം  രണ്ടു  കയ്യിലും  ആയി  കൊണ്ടുവന്നു ടേബിളിൽ  വയ്ക്കുന്നു . ഇറച്ചിക്കറി  പാത്രത്തിൽ  പകർത്തി  ഡെസ്കിൽ  വയ്ക്കുന്ന  അമ്മ ധന്യ  മീൻകറിയും  തോരനും  ഒരോ  പാത്രത്തിലായി  വയ്ക്കുന്നു 

അമ്മ  : ഞായറാഴ്ച  ആയതുകൊണ്ടാ  ഇത്രേം  കറികൾ .  സാധാരണ  ഒരു  കറിയേ  കാണൂ 

പ്രതാപൻ  : ഞങ്ങൾ  ഞായറാഴ്ച  വന്നത്  എന്തായാലും  നന്നായി  അല്ലേ 
മോളേ  !..

ഈ  സമയം  ഗണപതി  പ്ളേറ്റും  പിടിച്ചു ഉമ്മറത്തെ  അര പ്രൈസിൽ  വന്നിരിക്കുന്നു കഴിക്കുന്നു  . പുറത്തെ  ബക്കറ്റിൽ  നിന്നും  വെള്ളം  എടുത്ത്  കൈ  കഴുകുന്ന  ധന്യയും  പപ്പയും

പ്രതാപൻ  : വത്സലാമ്മയും  കൂടി  ചോറെടുക്ക് ..എല്ലാർക്കും  ഒരുമിച്ചു  കഴിക്കാം

വത്സല  അകത്തുപോയി  പാത്രത്തിൽ  ചോറുമായി  വന്നു  ഗണപതി  ഇരിക്കുന്നതിനടുത്തായി  ഇരുന്നു കഴിക്കുന്നു

ഇറച്ചിക്കറി  എടുക്കാൻ  ശ്രമിക്കുന്ന  പ്രതാപൻ ..തടയുന്ന  ധന്യ

ധന്യ  : ഡോക്ടർ  പ്രത്യേകം  പറഞ്ഞതാ ...ഇറച്ചി  കഴിക്കരുതെന്ന് ...

വത്സല  : ഇച്ചിരി  കൊടുക്ക്  മോളേ  ..ടേസ്റ്റു നോക്കാൻ ...

ഗണപതി  : നിങ്ങൾ  അന്ന്  എവിടെ  പോയതായിരുന്നു  ട്രെയിനിൽ ..

ധന്യ  :  ഹോ  !...  ഇപ്പോഴെങ്കിലും  ചോദിക്കാൻ  തോന്നിയല്ലോ  ?

ചിരിക്കുന്ന  ധന്യയും  അമ്മയും

പ്രതാപൻ  :  (ധന്യയെ  ചൂണ്ടി ) : ഇവളുടെ  മമ്മി  ഷില്ലോങിലാ ...അവൾക്കു  ഗോഹൗട്ടി  വച്ച്  ആക്‌സിഡൻറ്  പറ്റി  ക്രിട്ടിക്കൽ  സ്റ്റേജിൽ  ആയി ....ബോധം  വന്നപ്പോൾ  എന്നേം  മോളേം  കാണണം  എന്നും  പറഞ്ഞു  ബഹളം  ആയി .

  പ്രതാപൻ  : 3 . 30  നുള്ള  ഫ്‌ളൈറ്റിന്  ഷില്ലോങ്ങിലേയ്ക്ക്   പോകാൻ  എയർപോർട്ടിലേക്ക്പോകുന്ന  വഴിയാ  ട്രെയിനിൽ  വച്ച്  നെഞ്ചുവേദന  വന്നു  ഞാൻ  ആശുപത്രിയിൽ  അഡ്മിറ്റ് ആയത്  വാഹന  പണി മുടക്കായതു കൊണ്ടു  ടാക്സി  ഒന്നും  കിട്ടീല്ല .. അതാ ടിക്കറ്റ്  പോലും എടുക്കാതെ  ട്രെയിനിൽ  കയറിയേ ....

ഗണപതി  : മമ്മിക്ക്  ഇപ്പൊ  എങ്ങനെയുണ്ട്  ?

പ്രതാപൻ  : അപകടനിലയൊക്കെ  തരണം  ചെയ്തു . തനിയെ  ഒന്നും  ചെയ്യാറായിട്ടില്ല .  ഞങ്ങൾ  ചെല്ലാത്തതിന്  പിണങ്ങി  ഇരിക്കുവാ ...എനിക്ക്  ഒരു  മാസം  കൂടി  റസ്റ്റ്  എടുക്കണോന്നാ  ഡോക്ടർ  പറഞ്ഞേ ...

വത്സല  : ഇവിടെ  സാറിൻറെ  ബന്ധുക്കളൊക്കെ  ?

പ്രതാപൻ  : ഞാൻ  ഷില്ലോങ്ങിൽ  ചെന്നു  ബന്ധം  കൂടിയപ്പോഴേ  ഇവിടുള്ള  ബന്ധുക്കളൊക്കെ   അകൽച്ചയായി . പിന്നെ  ഷില്ലോങ്  ചെന്നിട്ട്  വീടും  സ്ഥലവും  ഒക്കെ  വാങ്ങി  സെറ്റിൽ  ആയതായിരുന്നു .  മോള്  ജനിച്ചേ  പിന്നെയാ  ഇങ്ങോട്ട്  പോന്നത് .  ( ധന്യയെ  ചൂണ്ടി ) ഇവൾക്കാണെങ്കിൽ  ഷില്ലോങ്ങിലെ  കാലാവസ്ഥ  ഒട്ടും  പിടിക്കില്ല ...ഇവളുടെ  മമ്മിക്ക്  കേരളത്തിലെ  കാലാവസ്ഥ  പിടിക്കില്ല  .... ഇപ്പോ  ഇന്ത്യയിൽ  എവിടേലും  എല്ലാർക്കും  കൂടി  ഒരുമിച്ചു  താമസിക്കാൻ  പറ്റിയ  സ്ഥലം അന്വേഷിക്കലാ
എൻറെ  ജോലി

ഭക്ഷണം  കഴിഞ്ഞു കൈ  കഴുകാൻ  എണീക്കുന്ന  പ്രതാപൻ .കൂടെ  ഗണപതിയും  എണീക്കുന്നു .

പ്രതാപൻ  അമ്മയോടും  ധന്യയോടും  ആയി ...

പ്രതാപൻ  : നിങ്ങൾ  പതുക്കെ  കഴിച്ചിട്ട്  എണീറ്റാൽ  മതി . ഞാൻ  ഗണപതിയും  ആയി  കടപ്പുറം  വരെ  ഒന്നു  നടന്നിട്ടു വരാം .

ധന്യ : ശരി  പപ്പാ ... ഇതൊക്ക  ഒതുക്കി  ഞാനും  ബീച്ചിലോട്ടു  വരാം

കൈ  കഴുകി  ഗണപതിയും  ആയി  ബീച്ചിലോട്ട്  നടക്കുന്ന  പ്രതാപൻ

         27  

കടപ്പുറം - ഉച്ചസമയം 
---------------------------------

കത്തുന്ന  വെയിൽ . കടലിലേയ്ക്ക്  നോക്കാൻ  കഴിയാത്തത്ര  തീഷ്ണതയുണ്ട്  വെയിലിന് ...ഗണപതിയും  പ്രതാപനും  രാഹുലിൻറെ  പറമ്പിൻന്റെ    തെക്കുപടിഞ്ഞാറേ  മൂലയിൽ  തണൽ  വിരിച്ചു നിക്കുന്ന  വലിയ 
മരത്തിനടുത്തേയ്ക്ക്  നടക്കുന്നു .  ആ  മരത്തിനടുത്തു  തന്നെ  മന്ത്രവാദി  വാടകയ്ക്ക്   കൊടുക്കുന്ന  കസേരയും  ടേബിളും  വച്ചിട്ടുണ്ട് .    ഗണപതി  രണ്ടുകസേര  എടുത്ത്  മരത്തിനു കീഴിൽ  തണലത്ത്‌  ഇടുന്നു .   രണ്ടുപേരും  കസേരയിൽ  ഇരിക്കുന്നു  .  (വെയിലിൻറെ  തീഷ്ണത  തോന്നുന്ന  ഒരു  ആഗിളിൽ  ക്യാമറ  സെറ്റ്  ചെയ്യുക )


പ്രതാപൻ  : ഗണപതി  അന്നു  ട്രെയിനിൽ  ഇല്ലായിരുന്നെങ്കിൽ  ധാന്യമോള്  ഒറ്റയ്ക്കായി  പോയേനേ ... മോളെപ്പോഴും  പറയും  ഈശ്വരനാ ...അന്ന്  ഗണപതിയേട്ടന്റെ  രൂപത്തിൽ  വന്നതെന്ന് ...

ഗണപതി  :   അയ്യോ  !...ഈശ്വരൻ  എവിടെ  ...ഈ  പാവം  ഗണപതിയെവിടെ

പ്രതാപൻ  : എല്ലാം  ഒരു  നിമിത്തം  ആയിട്ടാ  എനിക്ക്  തോന്നുന്നത് ...ഗണപതിക്കറിയാവോ ...ധന്യയുടെ  മമ്മിക്ക് accident   അല്ലായിരുന്നു .
murder  attempt  ആയിരുന്നു . എൻറെ  കുടുംബത്തെ  മുഴുവൻ  ഇല്ലാതാക്കാനാ  ആ  terrorist group ശ്രമിക്കുന്നത് .

ഗണപതി  : (ആകാംക്ഷയിൽ) : ധന്യക്ക്  ഈ  കാര്യം  അറിയാവോ  ?

പ്രതാപൻ  : ഇല്ല  !.. ഞാൻ  സർവിസിൽ  ഉള്ളപ്പോൾ  ഒരു  മാവോയിസ്റ്  ഗ്രൂപ്പിനെ  അമർച്ച  ചെയ്യാനുള്ള  ഓപ്പറേഷനു  നേതൃത്വം  കൊടുത്തിരുന്നു .
അഞ്ചു  ദിവസം  കൊണ്ട് ഞങ്ങളുടെ  ഗ്രൂപ്പ്  ആ  വില്ലേജിൽ  ഉണ്ടായിരുന്ന  മാവോ ഗ്രൂപ്പിനെ  തുടച്ചു നീക്കി  കളഞ്ഞു .  അതിൽ  അവരുടെ  കുറേ  ആൾക്കാർ  മരിച്ചു  . അതിൻറെ  പകയാ  ഇപ്പോഴും  അവർ  എൻറെ  കുടുംബത്തോട്  പുലർത്തുന്നത് .

ഒന്നും മിണ്ടാതെ  പ്രതാപൻ  പറയുന്നത്  ശ്രദ്ധിച്ചു കേൾക്കുന്ന  ഗണപതി

ഗണപതി  :  എന്തു  പ്രശ്‍നം  ഉണ്ടായാലും  ഞാൻ  സാറിനൊപ്പം  നിക്കാം ....
അതിനേക്കാൾ  വലിയ  ഉറപ്പൊന്നും  എൻറെ  കൈയിലില്ല  സർ

സന്തോഷം  കൊണ്ട്  കണ്ണ് നിറയുന്ന  പ്രതാപൻ . ഗണപതിയുടെ  കൈ  പിടിക്കുന്നു .

പ്രതാപൻ  :  മതി  ...  ഗണപതിയോട്  സംസാരിച്ചു കഴിഞ്ഞപ്പോൾ  മനസ്സിന്  വല്ലാത്ത  സമാധാനം  തോന്നുന്നു .

പ്രതാപൻ എണീറ്റു  കണ്ണുതുടയ്ക്കുന്നു

പ്രതാപൻ  : എനിക്കെന്തെങ്കിലും  പറ്റിയാൽ  ധന്യ  ഈ  കടപ്പുറത്തു  സേഫ്  ആയിരിക്കും . ആ  ഒരു  ഉറപ്പു മതി  എനിക്ക് .

ഗണപതി ചെന്ന്  പ്രതാപന്റെ  കൈ പിടിക്കുന്നു

ഗണപതി  : ചതിയും  വഞ്ചനയും  ഇല്ലാത്ത  ജോയി സാമുവൽ  എന്ന  പഴയ  ഒരു  കമ്മ്യൂണിസ്റ്റ്കാരൻറെ  മകനാ  ഞാൻ .  എന്തു  പ്രശ്നം  ഉണ്ടെങ്കിലും  സാറിനു  എന്നെ  വിളിക്കാം .  ഞാൻ  ഉണ്ടാകും  കൂടെ  !   ഇതു  ഗണേഷ്  ജോയിയുടെ  ഉറപ്പാ ... ജീവൻ  പോയാലും  ഈ  ഉറപ്പു   മാറില്ല   !

പ്രതാപൻ  ചെന്ന്  ഗണപതിയെ  കെട്ടിപ്പിടിക്കുന്നു  . ഗണപതിയും  പ്രതാപനും  തമ്മിലുള്ള  ബന്ധം  കൂടുതൽ ദൃഢമാകുന്നു .

പ്രതാപനും  ഗണപതിയും  നിക്കുന്നിടത്തേയ്ക്കു  നടന്നു വരുന്ന  ധന്യ

ധന്യ  കാണാതിരിക്കാൻ  പ്രതാപൻ  കണ്ണ്  തുടയ്ക്കുന്നു

പ്രതാപൻ  : നിങ്ങൾ  സംസാരിക്ക് ... ഞാൻ  ഗണപതിയുടെ  വീട്ടിൽ  ചെന്ന്  ഇച്ചിരിനേരം  കിടക്കട്ടെ ... ഉമ്മറത്തു  നല്ല  കാറ്റാ ...

നടന്നു  പോകുന്ന  പ്രതാപൻ.   ധന്യയും  ഗണപതിയും കടപ്പുറത്തു  തനിച്ചാകുന്നു .

ധന്യയും  ഗണപതിയും  കുറച്ചുനേരം  ഒന്നും  മിണ്ടാതെ  നിക്കുന്നു

ധന്യ  : കടല്  ഭയങ്കര  ഇഷ്ട്ടമാണല്ലേ  !...

ഗണപതി  മൂളുന്നു .

ധന്യ  : വത്സലാമ്മ  പറഞ്ഞു  കുറച്ചു കാര്യങ്ങൾ ..

ഗണപതി  ഒന്നും  മിണ്ടുന്നില്ല

ധന്യ  :  ഞാനും  ഇപ്പൊ  ഇതൊക്കെ  ഇഷ്ടപ്പെടാൻ  തുടങ്ങി

ഗണപതി  : അമ്മച്ചിയുടേം  അച്ചായന്റെയും  ഫസ്റ്റ് നൈറ്റ്  അവർ  ആഘോഷിച്ചത്  കടലിൽ  വെച്ചാ  ...അമ്മേടെ  വയറ്റിൽ  എനിക്ക്  ജീവൻ  വെച്ചത്  ചിലപ്പോൾ  കടലിൽ വെച്ചാകും .   അതാ  എനിക്ക്  കടലിനോട്  ഇത്രേം  സ്നേഹം  എന്നൊക്കെ  പറഞ്ഞു  കൂട്ടുകാർ  കളിയാക്കാറുണ്ട് .

ധന്യ ആകാംക്ഷ  അടക്കാനാവാതെ  ഗണപതിയെ  നോക്കുന്നു

ഗണപതി  : അമ്മ  വലിയൊരു  നായർ  തറവാട്ടിലെയായിരുന്നു . ഒരു  ദിവസം  അച്ചായൻ  പാർട്ടിക്കാരുമായി  ചെന്നു  വിളിച്ചു . അമ്മ  ഇറങ്ങി  ഇങ്ങു  പോന്നു ...   അവരു  പോന്ന പുറകേ  അമ്മയുടെ  ആങ്ങളമാരും  അമ്മാവന്മാരും  അവരുടെ  ആശ്രിതരും  കൂടി  വലിയൊരു  പട  കടപ്പുറത്തെത്തി .  അച്ചായൻ  കടപ്പുറത്തിരുന്ന  വള്ളം  ഇറക്കി  അമ്മയെ  കയറ്റി  കടലിലിലേയ്ക്ക്  തുഴഞ്ഞുപോയി . ഒന്നരയാഴ്ചയോളം   അമ്മയും  അച്ചായനും  കടലിൽ  തന്നെ  ആയിരുന്നു . അത്യാവശ്യ സാധനങ്ങളൊക്കെ  അച്ചായന്റെ  കൂട്ടുകാർ  പുറം കടലിൽ  എത്തിച്ചുകൊടുത്തു .

ഇടയ്ക്കു  മൂകത

ഗണപതി  : അമ്മച്ചി  ഇടയ്‌ക്കൊക്കെ  പറയുന്നതുകേൾക്കാം  ... ജീവിതത്തിലെ  ഏറ്റവും  നല്ല  മുഹൂർത്തം  അച്ചായനുമായി  പുറം കടലിൽ  കഴിഞ്ഞ  ദിവസങ്ങൾ  ആണെന്ന് ...

ധന്യക്ക്  സന്തോഷം  അടക്കാൻ  പറ്റുന്നില്ല

ധന്യ  : എന്നേം  കൊണ്ടുപോകുവോ  ഒരുദിവസം  പുറം കടലിൽ ..

ഗണപതി  ചിരിച്ചുകൊണ്ട്

ഗണപതി  : എന്തിനാ ...ഫസ്റ്റ് നൈറ്റ്  ആഘോഷിക്കാനാ  ... കല്യാണം  കഴിഞ്ഞു രണ്ടാളും  കൂടി  ഇങ്ങുപോര് ... ഒരു  ബോട്ട്  ഞാൻ  റെഡിയാക്കി  തരാം .

ധന്യ  : (പരിഭവം ) : ഗണപതിയേട്ടന്റെ  കൂടെ  കുഞ്ഞുവെള്ളത്തിൽ  കടലിൽ  കൊണ്ടുപോകുവോ  എന്നാ  ഞാൻ  ചോദിച്ചേ  !....

ഗണപതി  : പപ്പാ  സമ്മതിച്ചാൽ  കൊണ്ടുപോകാം  ...

romantic  ആയ  ഒരു  ദിവാസ്വപ്നം  കാണാൻ  തുടങ്ങുന്ന  ധന്യ

           27  (a)

കടപ്പുറം ( ഉച്ച  കഴിഞ്ഞുള്ള  സമയം)
------------------------------------------------------------

ഒരു  ചെത്തുതെങ്ങിൻറെ  ലോങ്ങ്  ഷോട്ട് . ചെത്തുതെങ്ങിൽ  നിന്നും  ഇറങ്ങുന്ന  ചെല്ലപ്പൻ  ചെത്തുകാരൻ .  തെങ്ങിനു  താഴെ  വെച്ച  കന്നാസും  എടുത്ത്  ഗണപതിയും  ധന്യയും  ഇരിക്കുന്ന  വശത്തേക്ക്  നടന്നുവരുന്ന  ചെല്ലപ്പൻ  ചെത്തുകാരൻ

            27  

തുടർച്ച  - ഉച്ച  കഴിഞ്ഞ  സമയം 


ഗണപതിയും  ധന്യയും  ഇരിക്കുന്ന സ്ഥലത്തേയ്ക്ക്  വരുന്ന  ചെല്ലപ്പൻ  ചെത്തുകാരൻ .  ചെത്തുകാരൻറെ  വേഷം  . മാട്ടത്തിൽ(തെങ്ങിനു  മുകളിൽ  കള്ള്  ശേഖരിക്കാൻ  വയ്ക്കുന്ന  പാത്രം )  നിന്നും  കള്ള്  ഊറ്റി  ഒഴിക്കാനുള്ള  കുടം  പുറകിലുണ്ട് . കൈയിൽ  പകുതി  കള്ളു  നിറഞ്ഞ  ഒരു  കന്നാസും .

ഗണപതി  ചെല്ലപ്പൻ ചേട്ടനെ  കണ്ടു  കുശലം  ചോദിക്കുന്നു

ഗണപതി  : കഴിയാറായില്ലേ  ..ചേട്ടാ  !

ചെല്ലപ്പൻ : കണ്ണോത്തെ  പറമ്പിലെ  കൂടിയുണ്ട് .   ഇപ്രാവശ്യത്തെ  നാടകത്തിനു  നീയും  മന്ത്രവാദിയും  കൂടി  വേണം . നമുക്ക്  ഗംഭീരമാക്കാം .

ഗണപതി  :(താല്‌പര്യം  ഇല്ലാതെ ) ഞാനില്ല ... ചേട്ടൻ  വേറേ  ആരെയെങ്കിലും  നോക്ക് ...വീട്ടിൽ  അമ്മ  ഒറ്റയ്ക്കാ ..റിഹേഴ്‌സലൊക്കെ  കഴിയുമ്പോൾ  രാത്രി  ആകും .

ചെല്ലപ്പൻ  : (വിടാൻ  ഭാവം ഇല്ലാതെ )റിഹേഴ്‌സലൊക്കെ  നമുക്ക്  നേരത്തെ  ആക്കാം .  നീ  ഇല്ലാതെ  പറ്റില്ല ..

ധന്യ  : അപ്പോ  ..US  നു പോകുമ്പോൾ  അമ്മ  ഒറ്റയ്ക്കാവില്ലേ  !..

ഗണപതി  : അതിന്  ആരുപോണൂ  US  ന് ...

ചെല്ലപ്പൻ  :  ഈ  കുട്ടി  ഏതാ  ?...

ഗണപതി  : ടൗണിൽ  ഉള്ളതാ  ചേട്ടാ .. ധന്യ  എന്റെ  ഫ്രണ്ടാ  !..

ചെല്ലപ്പൻ  : കൊച്ചു  ക്ഷമിക്കണം  കേട്ടോ  !.. സാധാരണ  ഇവൻറെ  കൂടെ  ഒരു  പെണ്ണിനേയും  കണ്ടിട്ടില്ല .. അതുകൊണ്ടു  ചോദിച്ചതാ ..

ചിരിക്കുന്ന  ധന്യ

ചെല്ലപ്പൻ  : നിങ്ങൾ  സംസാരിക്ക് ..റിഹേഴ്സലിന്റെ  കാര്യം  ഞാൻ  വിളിച്ചുപറയാം .

നടന്നു പോകുന്ന ഗണപതി

ധന്യ  : ആരെയെങ്കിലും  കല്യാണം  കഴിക്ക് .. അപ്പോ  അമ്മച്ചിക്കും  ഒരു കൂട്ടാകും

ഗണപതി  : അതിന്  ആരു  പെണ്ണു തരാനാ ...ക്രിസ്ത്യാനികൾ  ആരും  തരികേല
നായർ  കുടുംബത്തിലെ  ഒരു  ആലോചന  ഒത്തു വന്നതാ .. അത്  അമ്മയുടെ  ബന്ധുക്കൾ  തന്നെ  മുടക്കി ...

ധന്യ  : ഭാഗ്യം !..

പെട്ടെന്ന്  ഞെട്ടുന്ന  ഗണപതി

ഗണപതി  :   ങേ  !....

ധന്യ  : (ചമ്മി ) :  ആ  പെണ്ണിന്  എന്തെങ്കിലും  കുഴപ്പം കാണുവായിരിക്കും ... നല്ല  പെണ്ണിനെ  ഇനിം  നോക്കാലോ  ?...

ഗണപതി  : അതിനിനി  ആരു  പെണ്ണുകാണാൻ  പോകുന്നു  .. എനിക്കു  മതിയായി

ധന്യ  : ഞാൻ  മതിയോ  ?..

ഗണപതി  : എന്ത്  ?..

ധന്യ  : (ദേഷ്യം  അഭിനയിച്ചു ) : ഹോ ... ഇനി  എങ്ങനെ  പറഞ്ഞു  മനസിലാക്കാനാ .. ഞാൻ  മതിയോ  പെണ്ണായി  എന്ന് ..

ഒരു  തമാശ  കേട്ടപോലെ  ചിരിക്കുന്ന  ഗണപതി

ധന്യയുടെ  ദിവാസ്വപ്നത്തിൽ  കൂടി  romantic  ആയ  കുറച്ചു  മുഹൂർത്തങ്ങൾ  ഉള്ള  ഒരു  ഗാനരംഗം  .
  

   28

രാജുവിൻറെ  വീട് (വൈകുന്നേരം )
------------------------------------------------------

  വിസിറ്റിംഗ്   റൂമിലെ  സെറ്റിയിൽ  ഇരിക്കുന്ന  രാജുവിൻറെ  അച്ഛൻ  വിജയപ്പൻ നായരും  അമ്മ  സരസ്വതിയും 

വിസിറ്റിംഗ്  റൂമിലെ  ഭിത്തിയിൽ  കോൺഗ്രസ്  നേതാക്കളായ  ഇന്ദിര ഗാന്ധി , രാജീവ് ഗാന്ധി , കെ . കരുണാകരൻ , ഗാന്ധിജി  തുടങ്ങിയവരുടെ  ചിത്രങ്ങൾ 
(മൂന്നു  കൂട്ടുകാരും  മൂന്നു  രാഷ്ട്രീയപാർട്ടിയിൽ  വിശ്വസിക്കുന്നു , അത്  പ്രേക്ഷകർക്ക്  മനസിലാകുന്ന  വിധം  ഹൈലൈറ്  ചെയ്തു  കാണിക്കുക )

എതിർവശത്തെ  ഭിത്തിയിൽ  ശിവനും  രാജുവും  സുമനും  ഗണപതിയും  രാഹുലും  ചിരിച്ചുകൊണ്ടിരിക്കുന്ന  വലിയ  ഫ്രയിമിലുള്ള  ചിത്രം . അടുത്തു  തന്നെ  ശിവൻറെ  ചിത്രം  മാലയിട്ടു  സൂക്ഷിച്ചിരിക്കുന്നു .

അച്ഛൻ  : ജോലിക്കുവേണ്ടി  ഇത്രേം പൈസ  നമ്മൾ  എങ്ങനെ  കൊടുക്കുമെടാ 
....അവസാനം  അയാൾ  നമ്മളെ  ചതിച്ചാലോ  ?

അമ്മ   :  ഇവിടെ  എല്ലാം  കൂടി  തപ്പി പെറുക്കിയാൽ  10  - 15  ലക്ഷം  കാണും .
അവസാന കാലത്തു  ഞങ്ങൾക്ക്  എന്തെങ്കിലും  അസുഖം  വന്നാൽ  പിന്നെ  നിൻറെയോ  രാജിയുടെയോ  മുന്നിൽ  കൈ നീട്ടണം  . ആ ഗതികേട്  നീ  ഞങ്ങൾക്ക്  വരുത്തരുത് .

അച്ഛന്റെയും  അമ്മയുടെയും  സംസാരം  കേട്ടുകൊണ്ട്  അടുക്കളയിൽ  നിന്നും  വിസിറ്റിംഗ്  റൂമിലേയ്ക്ക്  വരുന്ന  പാർവതി 

പാർവതി  : അമ്മ  രാജുവേട്ടനെ  ഓരോന്നു  പറഞ്ഞു  വിഷമിപ്പിക്കാതെ .... 
എത്രനാൾ  ഓഫീസിൽ  ഓരോരുത്തർക്കും  ചായ  വാങ്ങിക്കൊടുത്തു  വല്ലവന്റേം  ആട്ടും തുപ്പും  സഹിച്ചു രാജുവേട്ടൻ  ജോലി  ചെയ്യും .  P H D  കൂടി  എടുത്ത  ആളല്ലേ  !

അമ്മ  : ഞാൻ  അവനെ  വിഷമിപ്പിക്കാൻ  പറഞ്ഞതല്ല  മോളേ  !... എന്റ്റേയും  അച്ഛന്റെയും  അക്കൗണ്ടിൽ  കിടക്കുന്ന  പൈസ  ഞങ്ങളുടെ  കാലം കഴിഞ്ഞാൽ  അവനുള്ളതാ ...  ഇത്രയും  വലിയ  തുക  ജോലിക്കു വേണ്ടി 
കൈക്കൂലി  കൊടുത്തിട്ട്  അവസാനം  അയാൾ  നമ്മളെ  ചതിച്ചാലോ  ? ....
ആരേയും  വിശ്വസിക്കാൻ  പറ്റാത്ത  കാലമാ ...

അമ്മയുടെ  സംസാരം  കേട്ട്  പുറത്തുനിന്നും  അകത്തേയ്ക്കു  വരുന്ന  രാഹുലും  ഗണപതിയും .

ഗണപതി  : ഞങ്ങൾ  അയാളെ  പറ്റി  അന്വേഷിച്ചമ്മേ  !  ഇതുവരെ  അയാൾ  ആരേയും  പറ്റിച്ചതായി  അറിയാൻ  കഴിഞ്ഞില്ല .

രാഹുൽ  : തെക്കേലെ  മോനിയേട്ടന്റെ  മകൻ   S S L C  മൂന്നു  തവണ  എഴുതീട്ടും  ജയിച്ചില്ല .. അവസാനം  മോനിയേട്ടൻ  മേനോൻ സർ  വഴിയാ 
മകന്  യൂണിവേഴ്സിറ്റി  ജോലി  ശരിയാക്കിയേ ...  ജോലി  കിട്ടി കഴിഞ്ഞു  ഡിഗ്രികാരി  പെണ്ണിനെ  കൊണ്ട്  മകനെ  കെട്ടിക്കേം  ചെയ്തു .

അമ്മ  : നമ്മൾ  ഇത്രേം  പൈസ  കൊടുക്കുന്നതിനു  ഒരു തെളിവ്  സൂക്ഷിക്കണം 
എല്ലാത്തിനും  നിങ്ങൾ  കൂടെ  കാണണം .

ഗണപതി  : ഞങ്ങൾ  എപ്പോഴെങ്കിലും  അവനെ  ഒറ്റയ്ക്ക്  വിട്ടിട്ടുണ്ടോ അമ്മേ .

അമ്മ  : ശിവൻ  ഉണ്ടായിരുന്നെങ്കിൽ  ഞാൻ  ഒരെതിരും  പറയില്ലായിരുന്നു 
ചതിയും വഞ്ചനയും  ഉള്ള  ആൾക്കാരെ  മുൻകൂട്ടി  കാണാൻ  ശിവന്  
പ്രത്യേക   കഴിവായിരുന്നു.  രാജിക്ക്  ആദ്യം  വന്ന  ആലോചന , അച്ഛൻ  ഉൾപ്പടെ  എല്ലാരും  പറഞ്ഞു  അതു  നടത്താന്ന്....

അമ്മ  :  ശിവാനാ   പറഞ്ഞത്  അത്  വേണ്ടാന്ന് .. അവൻ  രാജിയെ  ചതിക്കുമെന്ന് അവസാനം  രാജിയും  പറഞ്ഞു  ശിവേട്ടനും  കൂടി  ഇഷ്ടപെട്ട  ഒരു  ചെറുക്കനെ  മതി  അവൾക്കെന്ന് ..   ഈ  കാര്യവും  പറഞ്ഞു  അച്ഛൻ ശിവനുമായി  കുറച്ചുനാൾ  മിണ്ടാതെ  നടന്നു .  

(അമ്മയുടെ  സംസാരത്തിനിടയ്ക്കു    മറ്റുള്ളവരുടെ  എക്സ്പ്രെഷൻ  കാണിക്കുക) 

അമ്മ  : അവസാനം  ആ  ചെറുക്കൻ  പെൺവാണിഭ കേസിൽ  വിലങ്ങും  വച്ച്  പോലീസു കാരുടെ  ഇടയിൽ  നിക്കുന്ന പടം പത്രത്തിൽ  വന്നപ്പോഴാ  അച്ഛൻ  ഞെട്ടിയെ  !...

നന്ദിയോടെ  ശിവൻറെ  ഫോട്ടോയിൽ  നോക്കുന്ന  അമ്മ  !

രാഹുൽ  :  (രാജുവിനോട് ) : നീ  എന്തു  തീരുമാനിച്ചു  ?

രാജു  : ഈ  ആഴ്ച  തന്നെ  പൈസ  കൊടുക്കാനാ  മേനോൻ സർ  പറഞ്ഞത് 
അടുത്ത മാസാ INTERVIEW . അതിനുമുൻപ്  interview board  ലുള്ള  എല്ലാരേം  കണ്ടു  വിഹിതം  കൊടുക്കണം .

രാഹുൽ  : ശ്രീജയുടെ  ലോക്കറിൽ  ഇരിക്കുന്ന  ഗോൾഡ്  മുഴുവൻ  എടുക്കാം  പണയം  വയ്ക്കാൻ , പിന്നെ  അക്കൗണ്ടിൽ  4  ലക്ഷം  കിടപ്പുണ്ട്  അതും  എടുക്കാം .

ഗണപതി  : ആധാരം  എടുത്തോളാൻ  അമ്മച്ചി  പറഞ്ഞു  .. അതു  സൊസൈറ്റിയിൽ  പണയം വെച്ചാൽ  8  ലക്ഷം  തരാമെന്നാ  സെക്രട്ടറി  പറഞ്ഞേ

പാർവതി  : വീട്ടിൽ നിന്ന്  കുറച്ചു പൈസ  തരുന്നു അച്ഛൻ പറഞ്ഞിട്ടുണ്ട് . പിന്നെ  ലോക്കറിൽ ഉള്ള സ്വർണവും  എടുത്തു പണയം വയ്ക്കാം .

അമ്മ : അക്കൗണ്ടിലെ  പൈസ  ഞങ്ങളും തന്നേക്കാം . സ്ഥലവും വീടും  പണയം വയ്ക്കാൻ ഞാൻ  സമ്മതിക്കില്ല .

രാജു  : അളിയനും  കുറച്ചു പൈസ  സുഹൃത്തുക്കളോട്  സംഘടിപ്പിച്ചു തരാമെന്നു  പറഞ്ഞിട്ടുണ്ട് .

ഗണപതി  : അപ്പൊ  നീ  ധൈര്യമായിട്ടു  ഒരു തീയതി  പറഞ്ഞോ  !  പോരായ്മ  എന്തെങ്കിലും  ഉണ്ടെങ്കിൽ  സുമനോടു  ചോദിക്കാം  .

അമ്മ  : ഭഗവതി  ... എൻറെ  മക്കളെ  കാത്തോളണേ  !  എല്ലാം  ഭംഗിയായാൽ  ഞാൻ  ഒരു  ചുറ്റു വിളക്കു  നടത്തിയേക്കാം  !

രാഹുൽ  : ഒരുകാര്യത്തിൽ  മാത്രം  നമ്മുടെ  അമ്മമാര്  ഒരുപോലാ  അല്ലേടാ  ഗണപതി .

ചിരിക്കുന്ന  ഗണപതി

ഗണപതി  : വഴിപാടിൻറെ  കാര്യത്തിൽ  വത്സലാമ്മയെ  തോൽപ്പിക്കാൻ  ആർക്കും പറ്റില്ല

ഗണപതി  പറയുന്നത് കേട്ട്  ചിരിക്കുന്ന  സുഹൃത്തുക്കളും  അച്ഛനും

             29 

സ്കൂൾ അങ്കണം  - പകൽ 
-----------------------------------------

  ഗണപതിയും  കൂട്ടുകാരും  പണ്ടു  പഠിച്ചിരുന്ന  സ്കൂളിലേയ്ക്ക്  കാറിൽ വരുന്നു .  ശാന്തമായ  അന്തരീക്ഷത്തിൽ  ക്ലാസ്  നടക്കുന്ന  പ്രതീതി . ഇടയ്ക്കു  ടീച്ചർമാരുടെ  സംസാരം  ഉയർന്നു കേൾക്കാം . H M (ശ്രീദേവി ടീച്ചറുടെ ) മുറിയിലേയ്ക്കു  നടക്കുന്ന  കൂട്ടുകാർ . 

   29 (a) 

HM  ന്റെ  മുറിയിൽ  ഇരിക്കുന്ന  സുഹൃത്തുക്കൾ 
-----------------------------------------------------------------------------

ശ്രീദേവി ടീച്ചർ  : സുമൻ വിളിച്ചപ്പോൾ  പറഞ്ഞു  നിങ്ങൾ  ഇന്നു  വരുമെന്ന്  .

രാജു  : ശിവൻറെ  പേര് തന്നെ  ലൈബ്രറിക്ക്  ഇടുന്നതിൽ  ആർക്കും  എതിർപ്പില്ലലോ  ടീച്ചർ  ?

ശ്രീദേവി  ടീച്ചർ  : ഇതുവരെ  ഇല്ല  ! ഈ  സ്കൂളിൽ  പഠിച്ചവരിൽ  ഏറ്റവും  മിടുക്കനായ  കുട്ടിയായിരുന്നു  ശിവൻ . ശിവനേക്കാൾ  മിടുക്കനായ  കുട്ടിയെ  എനിക്ക്  പിന്നീട്  പഠിപ്പിക്കാൻ പറ്റിയിട്ടില്ല  !

നിശബ്ദം  ശ്രീദേവി ടീച്ചർ  പറയുന്നത്  ശ്രദ്ധിക്കുന്ന  കൂട്ടുകാർ 

ശ്രീദേവി ടീച്ചർ  : മറ്റു കുട്ടികൾക്ക് പ്രചോദനം ആകുന്ന വിധത്തിൽ വേണം  ലൈബ്രറി  ഒരുക്കാൻ .

പ്യൂൺ  വരാൻ  വേണ്ടി ബെൽ  പ്രസ്സ്  ചെയ്യുന്ന  ശ്രീദേവി ടീച്ചർ 

ശ്രീ . ടീച്ചർ :  റൂം  കുറെ നാളായി  തുറക്കാതെ  ഇട്ടിരിക്കുവാ , പഴയ കുറെ  ഫർണിച്ചർ  കാണും , അതൊക്കെ  വേണമെങ്കിൽ  ഉപയോഗിച്ചോളൂ ..

പ്യൂൺ  കയറിവരുമ്പോൾ  ടീച്ചർ  പ്യുണിനോടായി ...

ടീച്ചർ  : ഇവർക്ക്  ലൈബ്രറി  തുടങ്ങാൻ  തീരുമാനിച്ച  മുറി  കാണിച്ചുകൊടുക്ക് 

പ്യൂൺ  : ശരി  മാഡം  !

ടീച്ചർ  : നിങ്ങൾ  ചെന്ന്  മുറി  നോക്ക് .. എനിക്ക്  കുറച്ചു ജോലി കൂടിയുണ്ട് . അത് കഴിഞ്ഞു ഞാൻ  അങ്ങോട്ട്  വരാം .

കൂട്ടുകാർ  : ശരി  ടീച്ചർ  .

     30 

പകൽ  -സ്കൂൾ കെട്ടിടം 
---------------------------------------

 കുറെ  നാളായി  തുറക്കാതെ  ഇട്ടിരുന്ന  മുറി  തള്ളിത്തുറക്കുന്ന  പ്യൂൺ .
(ക്യാമറ മുറിക്കുള്ളിൽ  വച്ചിരിക്കുന്നു ) . പീയൂണും  ഗണപതിയും  സുഹൃത്തുക്കളും  മുറിക്കകത്തേയ്ക്കു  കയറുന്നു .

പൊടിയും  മാറാലയും  പിടിച്ചിരിക്കുന്ന  മുറി

പ്യൂൺ  : ഇതിൽ കിടക്കുന്ന  തടിയും  പഴയ ഫർണിച്ചറും  ലൈബ്രറിയുടെ  ലൈബ്രറിയുടെ  ആവശ്യത്തിന്  എടുത്തോളാൻ  മാഡം  പറഞ്ഞിട്ടുണ്ട് .

പൊടിയുടെ  ബുദ്ധിമുട്ടുകൊണ്ട്  തുമ്മുന്ന  സുഹൃത്തുക്കൾ  !

റൂമിനുള്ളിലെ  പല  ആംഗിളിലുള്ള  ഷോട്ട്

രാഹുൽ  : നാളെ  തന്നെ  റൂം  ക്ലീൻ ചെയ്യാൻ  ആളെ  നിർത്തണം

   31  

കടൽത്തീരം  - വൈകുന്നേരം 
---------------------------------------------

വർക്കിംഗ് ഡേ  ആയതുകൊണ്ട്  കടപ്പുറത്തു അധികം  തിരക്കില്ല . ഗസ്റ്റുകൾക്കു വേണ്ടി  കസേരയും  ആട്ടുതൊട്ടിലും  ആയി  കസ്റ്റമേഴ്സ്റ്റിനെ  തിരഞ്ഞു നടക്കുന്ന  മന്ത്രവാദിമച്ചാൻ . കടൽത്തീരത്തു നിന്ന് മാറി  ആരും ശ്രദ്ധിക്കാത്തിടത്തിരിക്കുന്ന  രണ്ടു  യുവമിഥുനങ്ങളെ കാണുന്ന മന്ത്രവാദി . കണ്ടമാത്രയിൽ  യുവമിഥുനങ്ങൾ  രണ്ടും ചുറ്റിക്കളി ആണെന്നു  മനസിലാക്കി  യുവമിഥുനങ്ങളെ സമീപിക്കുന്ന  മന്ത്രവാദി . 

മന്ത്രവാദി  : ഇതിനേക്കാൾ സൗകര്യമായി  നിങ്ങൾക്കിരുന്നു  സംസാരിക്കാൻ  പറ്റിയ  സ്ഥലം  എന്റെ  കസ്റ്റഡിയിൽ  ഉണ്ട് . 500  രൂപ  തന്നാൽ  മതി . രണ്ടുപേർക്കും  കൂടി  കിടക്കാൻ പറ്റുന്ന  വലിയ  ആട്ടുതൊട്ടിലും  കെട്ടിത്തരാം .
താല്പര്യത്തോടെ ..എന്നാൽ  സംശയത്തിൽ  പരസ്പരം  നോക്കുന്ന  യുവമിഥുനങ്ങൾ .

യുവാവ്  മന്ത്രവാദിയോടായി ..

യുവാവ്  : എവിടെയാ  ..പ്രൈവസി  ഉള്ള  സ്ഥലം ആണോ  ?

മന്ത്രവാദി  കൈ ചൂണ്ടി  രാഹുലിന്റെ  പറമ്പു കാണിക്കുന്നു 

മന്ത്രവാദി  : സർ  വന്നു കാണ് , കണ്ട് ഇഷ്ടപ്പെട്ടു പൈസ തന്നാൽ മതി .

യുവാവ്  പെൺകുട്ടിയെ  നോക്കി 

യുവാവ് : നീ  ബീച്ചിലോട്ടു മാറിനിക്ക് . ഞാൻ സ്ഥലം നോക്കിട്ട്  മൊബൈലിൽ  വിളിക്കാം . അപ്പോ  വന്നാൽ മതി . 

തലയാട്ടി  ബീച്ചിലേയ്ക്ക്  നീങ്ങുന്ന  പെൺകുട്ടി 

യുവാവും മന്ത്രവാദിയും  കൂടി  രാഹുലിന്റെ  പറമ്പു ലക്ഷ്യമാക്കി  നടക്കുന്നു 


 32 

വൈകുന്നേരം  - കടൽത്തീരത്തുള്ള  രാഹുലിന്റെ പറമ്പ് 
----------------------------------------------------------------------------------------


രാഹുലിന്റെ  പറമ്പിലെ  മുള  കൊണ്ട് നിർമിച്ച  ചെറിയ  ഗേറ്റ്  തുറന്നുകിടക്കുന്നതു  കണ്ടു  സംശയിച്ചു  നിക്കുന്ന  മന്ത്രവാദി 

മന്ത്രവാദി  : ഞാനിറങ്ങിയപ്പോൾ  ഗേറ്റ്  അടച്ചു കെട്ടിയതാണല്ലോ  
ആരാ  ഇപ്പൊ  തുറന്നത്  . കണ്ണോത്തെ  അമ്മ  തേങ്ങ  എടുക്കാൻ  വന്നു കാണുമോ  ?  എങ്കിൽ  പരിപാടി  പൊളിഞ്ഞത്  തന്നെ  !

വേലി  കടന്ന്  പറമ്പിലേക്ക്  കയറുന്ന  മന്ത്രവാദി . 

ഒരു സംഘം  ചെറുപ്പക്കാർ  തെങ്ങിൽ കയറി  കരിക്കിടുന്നത്  കാണുന്ന മന്ത്രവാദി 

കരിക്കിടുന്നവരെ  തടയാൻ ശ്രമിക്കുന്ന മന്ത്രവാദി 

മന്ത്രവാദി  : നീയൊക്കെയാണല്ലേ    പറമ്പിൽ കേറി കരിക്കിട്ടൊണ്ട്  പൊയ്ക്കൊണ്ടിരുന്നത്  അല്ലേടാ !..

മന്ത്രവാദിയും ചെറുപ്പക്കാരുടെ  സംഘവും തമ്മിൽ വഴക്ക് നടക്കുന്നു 
രംഗം  പന്തിയല്ല  എന്നു  മനസിലാക്കി  മന്ത്രവാദിയുടെ  കൂടെ വന്ന യുവാവ്  വേഗം രക്ഷപെടുന്നു .

മന്ത്രവാദിക്ക്  ചെറുപ്പക്കാരുടെ  സംഘത്തിനടുത്തു  അടിച്ചു നിക്കാൻ പറ്റുന്നില്ല . മന്ത്രവാദി  ഗണപതിയെ  വിളിക്കുന്നു .

  33 

ഗണപതിയുടെ  വീട് -വൈകുന്നേരം 
-------------------------------------------------------

ഗണപതിയുടെ  വീടിന്റെ  ഉമ്മറത്തിരുന്നു  കട്ടൻ ചായ  കുടിക്കുന്ന ഗണപതിയും  രാജുവും രാഹുലും . 

ഗണപതിയുടെ ഫോൺ റിങ് ചെയ്യുന്നു .

ഗണപതി  : മന്ത്രവാദി  ആണല്ലോ  !

ഗണപതി  ഫോൺ എടുത്ത് 

ഗണപതി  : എന്താടാ  !

മന്ത്രവാദി  :  അണ്ണാ  വേഗം  രാഹുലണ്ണന്റെ  പറമ്പിലോട്ടു  വാ ..കുറച്ചുപേർ  പറമ്പീന്ന് കരിക്കിടുന്നു .

കരഞ്ഞുകൊണ്ട്  മന്ത്രവാദി 

മന്ത്രവാദി  : തടയാൻ  നോക്കിയ എന്നെ  എല്ലാരും കൂടി തല്ലി അണ്ണാ ...
വേഗം വാ ....

ചാടി  എണീക്കുന്ന ഗണപതി 

ഗണപതി : വിടരുതവന്മാരെ ... ഞാൻ  ദേ  എത്തി ..

ഫോൺ  കസേരയിൽ ഇട്ട്  കടപ്പുറം ലക്ഷ്യമാക്കി ഓടുന്ന  മന്ത്രവാദി 

കാര്യം  മനസ്സിലാകാതെ  പരസ്പരം നോക്കുന്ന  രാഹുലും രാജുവും 
അവരും  ഗണപതിയുടെ  പുറകെ  ഓടുന്നു .

ഈ  കാര്യങ്ങൾ ഒന്നും അറിയാതെ  അടുക്കളയിൽ  നിന്നും ഗണപതിക്കും കൂട്ടുകാർക്കും കഴിക്കാനുള്ള പലഹാരങ്ങളും  ആയി വരുന്ന വത്സലജോയി .
മൂന്നുപേരെയും  ഉമ്മറത്തുകാണാതെ  അമ്പരന്നു നിക്കുന്ന വത്സല ജോയി .

വത്സല  : ചായ  കൊടുത്തിട്ടു പലഹാരം എടുക്കാൻ അടുക്കളയിൽ പോകുമ്പോൾ  മൂന്നും  ഉണ്ടാരുന്നല്ലോ  ?

ഗണപതിയെ  നീട്ടിവിളിക്കുന്ന വത്സലജോയി .

പകുതി കുടിച്ചുവെച്ച  ഗ്ലാസ് കാണുന്ന  വത്സലജോയി 

വത്സലജോയി  : വല്ല  കുട്ടിച്ചാത്തനും കേറികാണും  മൂന്നിന്റേയും  ദേഹത്ത് 

34 

കടപ്പുറം -രാഹുലിന്റെ  പറമ്പ് 
-------------------------------------------------

ഓടി  വരുന്ന ഗണപതി കാണുന്നത്  മന്ത്രവാദിയെ  അടിച്ചിട്ട്  കരിക്കിൻ കുലകളുമായി  പറമ്പിനു പുറത്തേയ്ക്കു  ഇറങ്ങാൻ ശ്രമിക്കുന്ന അഞ്ച്  അംഗ  സംഘത്തെയാണ് . ഗണപതി  കുലയുമായി നിക്കുന്ന  ഒരാളെ ചവിട്ടി  താഴെയിടുന്നു . രാഹുലും  രാജുവും കൂടി  വരുന്നതോടുകൂടി  പൊരിഞ്ഞ ഇടി  നടക്കുന്നു .

മന്ത്രവാദി  തൊട്ടിൽ  കെട്ടുന്ന വലയിൽ സംഘത്തിലെ  ഒരാളെ കുരുക്കി  ആക്രമണം നടത്തുന്നു . നിസ്സഹായനായി വലയിൽ കുരുങ്ങി കിടക്കുന്ന സംഘാഗം .

ഗണപതിയോടും കൂട്ടുകാരോടും അടിച്ചുനിക്കാൻ സാധിക്കാതെ സംഘം ഓടി രക്ഷപെടുന്നു .  രാഹുലും മന്ത്രവാദിയും  സംഘത്തെ  പിന്തുടർന്ന്  കടപ്പുറത്തുകൂടി  ഓടുന്നു .

പെട്ടെന്നു സംഘത്തലവൻ  തിരിഞ്ഞു നിക്കുന്നു . രാഹുലിനും ഗണപതിക്കും നേരേ  കൈ ചൂണ്ടി സംഘത്തലവൻ .

സംഘത്തലവൻ  : ഉപ്പായി സംഘത്തെയാ  നീയൊക്കെ  നോവിച്ചു വിട്ടിരിക്കുന്നത് ...ഓർത്തോ  !

രാഹുലും മന്ത്രവാദിയും  പരസ്പരം  നോക്കുന്നു 

പെട്ടെന്നു വായുവിലൂടെ  ഒരു കരിക്ക് പറന്നുവരുന്നു . രാഹുലിനെയും മന്ത്രവാദിയെയും കടന്ന്  കരിക്കു  സംഘത്തലവന്റെ  നെഞ്ചിൽ  പതിക്കുന്നു .

ഗണപതി  എറിഞ്ഞ കരിക്കിൻറെ  ശക്തിയിൽ  സംഘത്തലവൻ  തെറിച്ചു മലർന്നടിച്ചു  വീഴുന്നു .

സംഘത്തലവൻ  : അയ്യോ  !....

മലർന്നടിച്ചു കിടക്കുന്ന സംഘത്തലവനെ  വലിയ  ഒരു തിര വന്നു മൂടുന്നു

---------------------------------------------

   I  N  T  E  R  V  E  L 

----------------------------------------------

35

സ്ക്കൂൾ  അങ്കണം - പകൽ 
------------------------------------------

സ്ക്കൂൾ  അങ്കണത്തിലേയ്ക്ക്  ബൈക്കിൽ  വരുന്ന  രാഹുലും ഗണപതിയും . കുട്ടികൾ ക്ലാസ്സിലുണ്ട് . ക്ലാസ്  നടക്കുന്നതിന്റെ പ്രതീതിയുള്ള അന്തരീക്ഷം .
ലൈബ്രറിയുടെ പണി നടക്കുന്ന മുറിയിലേയ്ക്കു ചെല്ലുന്ന രാഹുലും ഗണപതിയും . ഷെൽഫുകളുടെയും മറ്റു ഫർണീച്ചറുകളുടേയും  പണി  ഏകദേശം  തീർന്നതിന്റെ  പ്രതീതി . പണിക്കാർ  മറ്റുപണികൾ  ചെയ്തു തീർക്കുന്നതിന്റെ  ദൃശ്യങ്ങൾ . ശ്രീദേവി ടീച്ചർ  കയറിവരുമ്പോൾ  ബഹുമാനത്തോടെ  ഒതുങ്ങി നിക്കുന്ന രാഹുലും ഗണപതിയും .

ശ്രീദേവി ടീച്ചർ  : ഞാൻ വിചാരിച്ചതിനേക്കാൾ ഭംഗിയായിട്ടുണ്ട് !

രാഹുൽ  : ഇനി പെയിന്റിംഗ്(painting )  കൂടിയേ ഉള്ളൂ  ടീച്ചർ 

ഗണപതി  : പെയിന്റിംഗ്  ഞങ്ങളുടെ  ബാച്ചിൽ പഠിച്ച  ജോസഫ്  ഫ്രീ ആയി ചെയ്തു താരമെന്നാ  പറഞ്ഞേ  !

ശ്രീദേവി ടീച്ചർ  : ഏത് ...നമ്മുടെ വഴക്കാളി ജോസഫോ  ?

ചിരിക്കുന്ന ഗണപതിയും രാഹുലും 

രാഹുൽ  :അവനിപ്പോ ഭയങ്കര ഡീസൻറ്റായി  ടീച്ചറെ !

ശ്രീദേവി ടീച്ചർ  : 90 -91  ബാച്ചിൽ പഠിച്ച എല്ലാരേം ഉദ്‌ഘാടന ചടങ്ങിന് വിളിക്കണം . 90  ൽ  ഞാൻ സർവീസിൽ കയറി ആദ്യം പഠിപ്പിക്കുന്ന ബാച്ച് നിങ്ങളുടെയാ. പഴയ കുട്ടികളെയൊക്കെ കാണാൻ ഒരു മോഹം .

പിന്നെ  സങ്കടത്തിൽ ശ്രീദേവി ടീച്ചർ 

ശ്രീദേവി ടീച്ചർ : ഈ  വർഷം  ഞാനും റിട്ടയർ ആകും .

പഴയ കാര്യങ്ങൾ ഓർത്തു നിക്കുന്ന ടീച്ചറും ശിഷ്യന്മാരും .

ഗണപതി : ടീച്ചറുടെ കല്യാണത്തിന് ശിവൻറെ കൂടെ ഞാനും വന്നായിരുന്നു . വിളിക്കാത്ത കല്യാണത്തിന് വരില്ലെന്നു പറഞ്ഞു ഇവന്മാര് ഒഴിഞ്ഞു .

ഗണപതി ഇടയ്ക്കു മൗനം 

ഗണപതി : പിന്നെ ശിവൻ വിളിച്ചാൽ എനിക്ക് ചെല്ലാതിരിക്കാൻ പറ്റില്ല ടീച്ചറെ  , അതുകൊണ്ടാ ഞാൻ വന്നത് . അല്ലാതെ ഇവരു പറയുന്ന പോലെ എനിക്ക് സദ്യ കഴിക്കാനുള്ള കൊതി കൊണ്ടല്ല !

ചിരിക്കുന്ന ടീച്ചറും രാഹുലും 

രാഹുൽ : ഭയങ്കര പായസ കൊതിയാനാ ടീച്ചറേ !

ശ്രീദേവി ടീച്ചർ : നിങ്ങളുടെ ബാച്ച് കഴിഞ്ഞപ്പോൾ  ശിവൻ മാത്രമേ ഇടയ്ക്ക് എന്നെ കാണാൻ സ്കൂളിൽ വരാറുണ്ടായിരുന്നുള്ളൂ ... എയർഫോഴ്‌സിൽ ചേരാൻ പോയപ്പോഴും എൻറെ കാലുതൊട്ട് അനുഗ്രഹം വാങ്ങിയ അവൻ പോയേ !

കണ്ണു തുടയ്ക്കുന്ന ടീച്ചർ 

നിശബ്ദത 

രാഹുലിന്റെ ഫോൺ റിങ് ചെയ്യുന്ന സൗണ്ട് . രാഹുൽ ഫോണിൽ നോക്കി 

രാഹുൽ : രാജുവാ !

രാഹുൽ ഫോൺ എടുക്കുന്നു 

രാജു : എടാ അത്യാവശ്യ കാര്യം ഉണ്ട് .നീയും ഗണപതിയും കൂടി വീട്ടിലേയ്ക്കു വാ !

രാഹുൽ : എന്താടാ  ?

രാജു : വന്നിട്ട് പറയാം 

ഫോൺ കട്ട് ചെയ്യുന്ന രാഹുൽ   

രാഹുൽ ടീച്ചറിനോടായി 

രാഹുൽ : ടീച്ചറെ  ഞങ്ങൾ ഇറങ്ങുവാ ! എന്ത് കാര്യം ഉണ്ടെങ്കിലും എന്നെയോ ഗണപതിയെയോ വിളിച്ചാൽ മതി 

തലയാട്ടുന്ന  ശ്രീദേവിടീച്ചർ 

 36 

രാജുവിന്റെ വീട് -പകൽ 
----------------------------------------

രാഹുലും ഗണപതിയും  സീൻ  35 ൽ  ഇട്ടിരുന്ന ഡ്രസ്സ് തന്നെ ഇട്ടിരിക്കുന്നു .

ബൈക്കിൽ രാജുവിന്റെ വീട്ടിലേയ്ക്കു വരുന്ന രാഹുലും ഗണപതിയും .
വിസിറ്റിംഗ് റൂമിൽ രാജുവിന്റെ അച്ഛനും അളിയനും ഇരിക്കുന്നു . വിസിറ്റിംഗ് റൂമിലേയ്ക്ക് കയറിച്ചെല്ലുന്ന രാഹുലും ഗണപതിയും .

ഗണപതി  : സ്കൂളിൽ ലൈബ്രറിയുടെ പണി നടക്കുന്നിടത്തു നിക്കുമ്പോഴാ നീ വിളിക്കുന്നെ ..നേരെ ഇങ്ങു പൊന്നു .

സെറ്റിയിൽ വന്നിരിക്കുന്ന രാഹുലും ഗണപതിയും 

രാഹുൽ : എന്താ അച്ഛാ വിശേഷം ?

അച്ഛൻ : മേനോൻ സർ  ഈ ആഴ്ച തന്നെ പൈസ കൊടുക്കാനാ പറഞ്ഞെ , നാളെ തന്നെ കൊടുക്കാന്ന് തീരുമാനിച്ചു .

ഗണപതി : പൈസ മുഴുവൻ റെഡിയായോ ?

അളിയൻ : രാജിയുടെ രണ്ടു കൂട്ടുകാരികൾ കുറച്ചു പൈസ അറേഞ്ച് ചെയ്തുതന്നു . പിന്നെ എന്റെ കുറച്ചു സുഹൃത്തുക്കൾ സഹായിച്ചു .

അച്ഛൻ : പൈസ കൊടുക്കുന്നതിനു എന്തെങ്കിലും തെളിവ് കൂടി ഉണ്ടാക്കണം ,എല്ലാത്തിനും നിങ്ങൾ രണ്ടാളും കാണണം . അതിനാ അത്യാവശ്യമായി വരാൻ പറഞ്ഞേ !

രാഹുൽ  : spy  ക്യാമറയും mike ഉം  ഞാൻ റെഡിയാക്കി വച്ചിട്ടുണ്ട് .ഒരു ക്യാമറ പൈസ കൊണ്ടുപോകുന്ന ബാഗിലും ഉറപ്പിക്കാം . ഇന്നു രാത്രി തന്നെ ബാഗിൽ ക്യാമറ വച്ച് ടെസ്റ്റ് നടത്താം .

അകത്തെ മുറിയിൽ നിന്നും ഇറങ്ങി വരുന്ന രാജു . 

അളിയൻ : എല്ലാം കറക്റ്റ് ആയിരിക്കണം .നമ്മുടെ ഭാഗത്തുനിന്നും പാളിച്ച ഒന്നും ഉണ്ടാകരുത് 

രാഹുൽ : ക്യാമറയുടെ കാര്യം എനിക്ക് വിട്ടേക്ക് .അത് ഞാൻ ഭംഗിയായി ചെയ്‌തോളാം !

37 

രാഹുലിന്റെ വീട് -വിസിറ്റിംഗ് റൂം  -സന്ധ്യാസമയം 
-----------------------------------------------------------------------------------

രാഹുലിന്റെ വീടിൻറെ വിസിറ്റിംഗ് റൂം . ഭിത്തിയിൽ രാഹുലും രാജുവും ഗണപതിയും ശിവനും സുമനും ഒരുമിച്ചുനിക്കുന്ന ഫോട്ടോ . അതിനടുത്തു തന്നെ ശിവൻറെ  ഫോട്ടോ മാലയിട്ടു സൂക്ഷിച്ചിരിക്കുന്നു . ഭിത്തിയുടെ മറുവശം  RSS  നേതാക്കളുടെയും  നരേന്ദ്രമോഡിയുടെയും ചിത്രം വച്ചിരിക്കുന്നു .

(മൂന്ന് കൂട്ടുകാരും മൂന്നു രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്നു എന്ന് പ്രേക്ഷകർക്ക് മനസിലാകുന്ന വിധം കാണിക്കുക )

രാഹുലും മോളും കൂടി വിസിറ്റിംഗ് റൂമിൽ സെറ്റിയിൽ 
ഇരുന്നു മൊബൈൽ ഗെയിം കളിക്കുന്നു . വിസിറ്റിംഗ് റൂമിലേയ്ക്ക് കയറി വരുന്ന രാജുവും ഗണപതിയും  രണ്ടുപേരും സെറ്റിയിൽ ഇരിക്കുന്നു .
ഗണപതിയെ കാണുമ്പോൾ രാഹുലിന്റെ  മോൾ ഓടിവന്നു ഗണപതിയുടെ മടിയിൽ ഇരിക്കുന്നു .

മോൾ  ഗണപതിയോടായി 

മോൾ : ഗണപതി അങ്കിൾ മോളെ  sea യുടെ  ഉള്ളിലേയ്ക്ക് ബോട്ടിൽ കൊണ്ടുപോകാമെന്നു  പറഞ്ഞു പറ്റിച്ചില്ലേ .  

ഗണപതി : മോൾക്ക് ഇടാനുള്ള ലൈഫ് ജാക്കറ്റ്  കിട്ടിയില്ല . ലൈഫ് ജാക്കറ്റ്‌  കിട്ടിക്കഴിയുമ്പോൾ  പാറുകുട്ടിയെ  അങ്കിൾ വന്നു കൊണ്ടുപോകില്ലേ !
എന്നിട്ട്  പാറുകുട്ടിയും അങ്കിളും കൂടി ചെറിയ ഒരു ബോട്ടിൽ തുഴഞ്ഞു തുഴഞ്ഞു  സീയുടെ(sea ) ഉള്ളിലോട്ടു പോകും .  അപ്പൊ  കടലമ്മ വന്നു പാറുകുട്ടിയോടെ സംസാരിക്കും .എന്നിട്ട്  കുറെ സമ്മാനങ്ങളൊക്കെ തരും .

ആകാംക്ഷയോടെ  ഗണപതി പറയുന്നത് ശ്രദ്ധിക്കുന്ന  രാഹുലിന്റെ മോൾ 

ക്യാമറ ബാഗ് എടുക്കാനായി എണീക്കുന്ന രാഹുൽ 

രാഹുൽ ഗണപതിയോടായി 

രാഹുൽ : നീ ആവശ്യമില്ലാത്തതൊക്കെ മോളോട് പറയും . പിന്നെ എനിക്കാ  പാട് ..   ..നീ തന്നെ  കൊണ്ടുപൊക്കോണം  കടലിൽ  

മോൾ  : അച്ഛനു  വെള്ളം കാണുന്നതേ പേടിയാ .എനിക്കൊരു പേടിയും ഇല്ല 
അന്ന റോസിനും ആരതിക്കും ഒക്കെ കടൽ പേടിയാ .

ഗണപതി : എന്തിനാ പേടിക്കുന്നെ ..കടലമ്മ പാവല്ലേ !

മോൾ  : നമ്മൾ കടലിൽ പോകുമ്പോൾ എന്നേം കടലമ്മേം  നിർത്തി അങ്കിൾ ഒരു ഫോട്ടോ എടുത്തുതരണേ  !

വെട്ടിലായതുപോലെ  ഇരിക്കുന്ന ഗണപതി ,ചിരിക്കുന്ന രാജു 

അകത്തുപോയി ക്യാമറയും ആയി വരുന്ന രാഹുൽ .പല തരത്തിലുള്ള ചെറിയ spy camera  സുഹൃത്തുക്കളുടെ ശരീരത്തിൽ ഫിറ്റ് ചെയ്തു റിഹേഴ്സൽ നടത്തി നോക്കുന്ന രാഹുൽ .

38 

പകൽ -ചലിച്ചുകൊണ്ടിരിക്കുന്ന കാർ -  ഉൾഭാഗം 
------------------------------------------------------------------------------

രാഹുലും രാജുവും ഗണപതിയും കാറിൽ ഇരിക്കുന്നു . മന്ത്രവാദി വണ്ടി ഓടിക്കുന്നു .രാഹുൽ പൈസ ഇരിക്കുന്ന പെട്ടി  തുറന്ന് പെട്ടിക്കുള്ളിൽ ഒളിപ്പിച്ചുവെച്ച ചെറിയ ക്യാമറ  ഓൺ ആക്കി വയ്ക്കുന്നു .

രാഹുൽ : മേനോൻ സർ അകത്തുകൊണ്ടുപോയി ആണ് പൈസ എണ്ണുന്നതെങ്കിൽ suitcase നുള്ളിൽ വച്ചിരിക്കുന്ന ക്യാമറയിൽ റെക്കോർഡ് ആയിക്കൊള്ളും .

രാജു : മേനോൻ സർ പൈസ എടുത്തിട്ട് suitcase  അടച്ചാലോ ?

രാഹുൽ : ലോകത്തിൽ  70 % ആൾക്കാരും suitcase  തുറന്നുവെച്ചേ  പൈസ എണ്ണൂ
ഇനി പുള്ളിക്കാരൻ അടച്ചു വെച്ചാലും കുഴപ്പമില്ല suitcase നു പുറത്തും ഞാൻ ചെറിയ ഒരു ക്യാമറയും മൈക്കും കൂടി വച്ചിട്ടുണ്ട് .

മന്ത്രവാദി കാർ  ഓടിക്കുന്നതിനിടയിൽ സുഹൃത്തുക്കൾ പറയുന്ന സംഭാഷണം ശ്രദ്ധിക്കുന്നുണ്ട് . മന്ത്രവാദിക്കു കാര്യം എന്താണെന്നു പിടികിട്ടുന്നില്ല .

മന്ത്രവാദി  :  മൂന്നിന്റേയും  ശരീരം മുഴുവൻ ക്യാമറ ഫിറ്റ് ചെയ്തു ഇപ്പൊ ദേ പെട്ടിയിലും ക്യാമറ . വല്ല കള്ളക്കടത്തും ആണോ അണ്ണാ !

ഗണപതി  : നീ നേരെ നോക്കി വണ്ടി ഓടിച്ചേ !

വണ്ടി  മേനോൻ സാറിന്റെ  വലിയ ഗേറ്റ് കടന്ന് അകത്തേയ്ക്കു പോകുന്നു

38 (a )

പകൽ -മേനോൻറെ വീട് -മുൻവശം 
---------------------------------------------------------

കാറിൽ നിന്നും ഇറങ്ങുന്ന രാഹുലും രാജുവും ഗണപതിയും . രാജു suitcase  പിടിച്ചിരിക്കുന്നു . മന്ത്രവാദി കാറിൽ നിന്നും ഇറങ്ങുമ്പോൾ  രാഹുൽ

രാഹുൽ : നീ  കാറിനടുത്തു നിന്നാൽ മതി .ഞങ്ങൾ പോയിട്ട് വരാം !

മന്ത്രവാദി  : എന്തെങ്കിലും പ്രശ്‍നം ഉണ്ടെങ്കിൽ സിഗ്‌നൽ തരണം . ഞാൻ വണ്ടി തിരിച്ചിട്ട് സ്റ്റാർട്ടാക്കി  നിർത്താം .

ഗണപതി : കരിനാക്കെടുത്തു  വളയ്ക്കാതെടാ  മന്ത്രവാദി .

38 (b )

മേനോൻ സാറിന്റെ വീട് - ഉൾഭാഗം -പകൽ
--------------------------------------------------------------------

[ അകത്തു നടക്കുന്ന കാര്യങ്ങൾ മന്ത്രവാദിയുടെ കണ്ണുകളിൽ കൂടി പ്രേക്ഷകരെ കാണിക്കുക . അതായത്  മന്ത്രവാദി കാറിൽ ചാരി നിക്കുന്നു , പുറത്തുനിക്കുന്ന മന്ത്രവാദിക്കു അകത്തുനിക്കുന്ന മേനോനെയും കൂട്ടുകാരേയും ജന്നലിൽ കൂടി കാണാം .മന്ത്രവാദി കാറിൽ ചാരി നിക്കുന്നതിന്റെ പുറകിൽ ക്യാമറ വച്ച് മന്ത്രവാദിയും അകത്തുനിക്കുന്നവരും ഫ്രെമിൽ വരുന്ന വിധം ക്യാമറ ആംഗിൾ സെറ്റ് ചെയ്യുക ]

അകത്തുനടക്കുന്ന സംഭാഷണം വ്യക്തമല്ല . രാജു പൈസ അടങ്ങിയ suitcase  മേനോന് കൈമാറുന്നു 

പൈസ അടങ്ങിയ suitcase മായി അകത്തെ മുറിയിലേയ്ക്കു പോകുന്ന മേനോൻ .

38 (എ)

തുടർച്ച - മേനോൻ വീട് -മുൻവശം 
-----------------------------------------------------

മന്ത്രവാദി കാറിൽ ചാരിനിക്കുന്നു . മേനോൻ അകത്തു പോകുമ്പോൾ അകത്തു നിക്കുന്ന രാഹുലും ഗണപതിയും രാജുവും സെറ്റിയിൽ ഇരിക്കുന്നു . സുഹൃത്തുക്കൾ ഇരിക്കുന്നതുകൊണ്ട്  മന്ത്രവാദിക്കു പുറത്തുനിന്ന് അവരെ കാണാൻ സാധിക്കുന്നില്ല . മന്ത്രവാദി മേനോൻറെ  വീടിന്റെ പരിസരം വീക്ഷിക്കുന്നു .കുറച്ചുമാറി പുതിയൊരു ഫോറിൻ കാർ കിടക്കുന്നതുകണ്ടു മന്ത്രവാദി കാറിനടുത്തേക്ക് പോകുന്നു .മന്ത്രവാദി കാറിനടുത്തു ചെന്നിട്ട്‌ !

മന്ത്രവാദി : " KERALA STATE " ബോർഡ് ഉണ്ടല്ലോ ! ഏതു മന്ത്രിയാ  ഇത്രേം വില കൂടിയ കാറിൽ , വല്ല തെഹൽക ഇടപാടിനും ആയിരിക്കുമോ മൂന്നും കൂടി പോയിരിക്കുന്നത് . - ചിന്തയിൽ മുഴുകുന്ന മന്ത്രവാദി -

38 (സി)

മേനോന്റെ  വീടിൻറെ  വിസിറ്റിംഗ് റൂം - പകൽ 
---------------------------------------------------------------------------

പൈസ അകത്തു വെച്ച ശേഷം ഒഴിഞ്ഞ suitcase മായി വരുന്ന മേനോൻ . മേനോനെ കണ്ടു എഴുന്നേൽക്കുന്ന രാജുവും സുഹൃത്തുക്കളും .

മേനോൻ  : പൈസ കൃത്യം ഉണ്ട് .

കാലിയായ suitcase  തിരിച്ചു രാജുവിനെ ഏൽപ്പിക്കുന്ന മേനോൻ ,രാജുവിനെ നോക്കി 

മേനോൻ : അടുത്ത മാസം ജോലിക്കു കോളേജിൽ കയറാൻ തയാറായിക്കോ !

മേനോൻ എല്ലാവരോടും കൂടി 

മേനോൻ : എനിക്കല്പം തിരക്കുണ്ട് . M L A   മാത്തച്ചനും മിനിസ്റ്ററും  കൂടി വന്നിട്ടുണ്ട് . അവർ വെയിറ്റ് ചെയ്തിരിക്കുവാ !

രാഹുൽ : എന്നാൽ ഞങ്ങൾ  ഇറങ്ങുവാ ! ജോലിക്കാര്യം എത്രയും പെട്ടെന്ന് റെഡിയാക്കണേ സർ ..

മേനോൻ : അതൊക്കെ ഞാൻ ഏറ്റില്ലേ  ! നിങ്ങൾ ധൈര്യമായി പോകൂ !

39

പകൽ - ഇംഗ്ലീഷ് അക്കാഡമി 
---------------------------------------------

മന്ത്രവാദി ക്ലാസ് മുറിയിൽ. മുറിയിൽ അത്യാവശ്യം students ,പല പ്രായത്തിലുള്ളവർ .ഇംഗ്ലീഷ് പഠിപ്പിക്കുമ്പോൾ ഉണ്ടാകുന്ന നർമ്മ മുഹൂർത്തങ്ങൾ .ക്ലാസ് എടുക്കുന്ന അധ്യാപകനും തമാശ രൂപേണ ക്ലാസ് എടുക്കുന്നു .
[സന്ദർഭത്തിനുള്ള സീനുകൾ ക്ലാസ്സിൽ ഇരിക്കുന്ന കുട്ടികളെ  കൂടി പങ്കെടുപ്പിച്ചു കൊണ്ടുള്ള ചർച്ചയിലൂടെ വികസിപ്പിക്കുക ]

അടുത്ത ക്ലാസ്സിൽ നിന്നു കൊണ്ട് മന്ത്രവാദിയെ ശ്രദ്ധിക്കുന്ന ധന്യ . ഗണപതിയെ കാണാത്തതിനാൽ ധന്യ അസ്വസ്ഥയാകുന്നു . ക്ലാസ് കഴിഞ്ഞു മന്ത്രവാദിയോട് ഗണപതിയെ അന്വേഷിക്കുന്ന ധന്യ

ധന്യ : ഗണപതിയേട്ടൻ  എന്താ വരാതിരുന്നത് ?

മന്ത്രവാദി : ഞാൻ കുറെ നേരം ജംക്ഷനിൽ കാത്തുനിന്നു .ഫോണിൽ വിളിച്ചിട്ടും എടുത്തില്ല .പിന്നെ ഞാൻ ഇങ്ങു പോന്നു ! ചിലപ്പോ കടലിൽ പോയി ചൂണ്ട ഇട്ടിട്ടു വള്ളത്തിൽ കിടന്നുറങ്ങും ഗണപതിഅണ്ണൻ  അതാകും .

40 

റിഹേഴ്സൽ ക്യാമ്പ് -പകൽ 
-------------------------------------------

ചെല്ലപ്പൻ തെങ്ങുചെത്തുചിറ  നേതൃതം കൊടുക്കുന്ന മെഗാ സ്റ്റേജ് ഷോയുടെ റിഹേഴ്സൽ ക്യാമ്പ് . കരാക്കെ ഗാനമേള ,സിനിമാറ്റിക് ഡാൻസ് ,നാടകം എല്ലാം കൂടി മിക്സ് ചെയ്തിട്ടുള്ള അവിയൽ മാതിരി ഒരു സംഭവം ആണ് ചെല്ലപ്പൻ ചെത്തുകാരൻ ചെയ്യാൻ പോകുന്നത് .

കലാരൂപത്തെ പറ്റി ആർട്ടിസ്റ്റുകൾക്കു ചെറിയ വിവരണം കൊടുക്കുന്ന ചെല്ലപ്പൻ ചെത്തുകാരൻ .

ചെല്ലപ്പൻ : നാടകം തുടങ്ങുമ്പോൾ ഓഡിയൻസിന്റെ (audience )ഇടയിൽ നിന്നൊക്കെ ബഹളം വെച്ച് നടൻമാർ വേദിയിലേക്ക് വരുന്നുണ്ട് . അതിനെ പറ്റിയൊക്കെ തുടക്കത്തിലേ ജനങ്ങൾക്കു മുന്നറിയിപ്പ് കൊടുക്കണം .അല്ലെങ്കിൽ നാടകം കുളമാക്കാൻ വന്നവർ ആണെന്നു കരുതി എൻറെ ആരാധകർ കേറി ചിലപ്പോൾ കൈ വയ്ക്കും .

ചെല്ലപ്പൻ ചെത്തുകാരൻറെ സ്വയം പുകഴ്ത്തൽ കേട്ട് ചിരിപൊട്ടുന്ന മന്ത്രവാദി .
മന്ത്രവാദി : പിന്നേ പിന്നേ ...ഷാപ്പിൽ കുറേ ആരാധകർ ഉള്ളതാ ! ചേട്ടൻ ചെത്തുന്ന മധുരക്കള്ളു കുടിക്കുന്ന കുടിയന്മാർ . അവർ ചിലപ്പോൾ കേറി തല്ലും ,അതുകൊണ്ടു നേരത്തെ മുന്നറിയിപ്പ് കൊടുക്കണം .

ദേഷ്യത്തിൽ മന്ത്രവാദിയെ നോക്കുന്ന ചെല്ലപ്പൻ ചെത്തുകാരൻ !

ഗണപതി : ചേട്ടാ ...ഞാൻ ഇറങ്ങുവാ !വീട്ടിലോട്ടു കുറച്ചു സാധനം വാങ്ങണം .

ചെല്ലപ്പൻ : നീ പൊയ്ക്കോ ! മന്ത്രവാദി ഇവിടെ നിക്കട്ടെ .(അടക്കത്തിൽ ) നിന്നെ ഞാൻ റിഹേഴ്സൽ ചെയ്യിച്ചു കൊല്ലും .

മന്ത്രവാദി : ആശാനേ ..ഞാനും പൊയ്ക്കോട്ടേ !

ചെല്ലപ്പൻ : പറ്റില്ല !

41 

ഗണപതിയുടെ വീട് - വൈകുന്നേരം 
-------------------------------------------------------

[സീൻ 40 ,41  same day . ഗണപതി സീൻ  40 ൽ ധരിച്ച ഡ്രസ്സ് തന്നെ സീൻ 41 ലും]

ഗണപതിയുടെ വീട് ലക്ഷ്യമാക്കി സ്കൂട്ടർ ഓടിച്ചു വരുന്ന ധന്യ .സ്കൂട്ടറിന്റെ ശബ്ദം ശ്രദ്ധിച്ചു അടുക്കളയിൽ നിന്നും മുറ്റത്തേയ്ക്ക് ഇറങ്ങി നോക്കുന്ന വത്സല. ധന്യയെ കാണുമ്പോൾ മുഖത്തു സന്തോഷം നിറയുന്നു .

വത്സല : ഇത്രേം ദൂരം മോള് സ്കൂട്ടർ ഓടിച്ചു പൊന്നോ ?

ധന്യ : ബസ്സ് നോക്കി നിന്നാൽ സമയം ഒരുപാടു പോകും അമ്മേ ,വീട്ടിന്നു ഇവിടെ വരെ 45  കിലോമീറ്ററേ ഉള്ളൂ !

സ്നേഹത്തോടെ ധന്യയുടെ കൈ പിടിച്ചു അകത്തേക്ക് പോകുന്ന വത്സല

ധന്യ : ഗണപതിയെട്ടനെ രണ്ടു ദിവസമായി ക്ലാസ്സിൽ കണ്ടില്ല ,അതാ തിരക്കി വന്നേ !

വത്സല : അടുക്കളയിലേക്കുള്ള സാധനം വാങ്ങി വരാന്നും പറഞ്ഞു ഊണു കഴിഞ്ഞു ഇറങ്ങിയതാ ... ഫോൺ ചെയ്തു ചോദിച്ചാൽ  പോരായിരുന്നോ 
എന്തിനാ ഇവിടം വരെ വന്നേ !

ധന്യ പരിഭവത്തിൽ 

ധന്യ : വന്നത് ഇഷ്ട്ടം ആയില്ലെങ്കിൽ ഞാൻ പോയേക്കാം !

വത്സല : മോളോട് എനിക്ക് ഇഷ്ടക്കേടോ ? (കണ്ണു നിറയുന്നു )ആരുമില്ല എനിക്കും ഗണപതിക്കും ബന്ധുക്കളായി ഇവിടെ വരാൻ ,അവൻറെ  കൂട്ടുകാരാ ആകെക്കൂടി ഇടയ്ക്കു വരുന്നത് .മോളെ കണ്ടപ്പോൾ എനിക്കെന്തു സന്തോഷം ആയെന്നറിയാവോ !

ധന്യ : എനിക്കും പപ്പാ മാത്രമേയുള്ളു ! പാപ്പായ്ക്ക് എന്തേലും പറ്റിയാൽ ഞാൻ ഒറ്റയ്ക്കാകുവോ എന്നോർത്താ ഇപ്പൊ പപ്പയുടെ ടെൻഷൻ മുഴുവൻ

വത്സല : മോളുടെ മമ്മിക്ക് എങ്ങനുണ്ട് ?

ധന്യ : ഇപ്പൊ സുഖായി ..പപ്പാ next month ഷില്ലോങ്ങ് ചെല്ലാന്ന് പറഞ്ഞു ,അപ്പോഴാ മമ്മിയുടെ പിണക്കം മാറിയേ !

ധന്യ : ഷില്ലോങ്ങ്  പോകുമ്പോൾ പപ്പ എന്നെ ഗണപതിയേട്ടന്റെ അമ്മയെ ഏല്പിച്ചിട്ടു പോകാമെന്നാ പറഞ്ഞത് ! എന്നെ അന്യയായിട്ടു കാണരുത് !

സന്തോഷം കൊണ്ട് കരച്ചിൽ വരുന്ന വത്സല ധന്യയെ ചേർത്തുപിടിക്കുന്നു .

വത്സല : എനിക്ക് പിറക്കാതെ പോയ മകളാണു നീ !

പെട്ടെന്നുള്ള വികാരവിക്ഷോഭത്താൽ വത്സലയെ കെട്ടിപിടിക്കുന്ന ധന്യ . വത്സലയും ധന്യയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നു .

ഈ സമയം ഗണപതി കയറിവരുന്നത് ധന്യയും വത്സലയും കാണുന്നില്ല . രണ്ടുപേരും കെട്ടിപിടിച്ചു നിക്കുന്നത്  ആശ്ചര്യപൂർവ്വം നോക്കുന്ന ഗണപതി .അമ്മയുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് കാണുന്ന ഗണപതി .

ഗണപതി : എന്തുപറ്റി ? ജോയിച്ചായന്റെ കാര്യം വല്ലതും സംസാരിച്ചോ ?

ദേഷ്യം അഭിനയിച്ചുകൊണ്ട്  വത്സല

വത്സല : നീ പോടാ ..എൻറെ മോളോടാ ഞാൻ സംസാരിച്ചേ  !

ഗണപതി : അതു ശരി  !  ഇപ്പോ അങ്ങനെയായോ  ?

ഗണപതി : എനിക്ക് വിശന്നിട്ട് പാടില്ല ! കഴിക്കാൻ എന്തെങ്കിലും താ ..അമ്മച്ചി

വത്സല : രണ്ടുപേരും പോയി കൈ കഴുകി വാ ..മുളകുപൊട്ടിച്ചതും കപ്പ പുഴുങ്ങിയതും ഞാൻ എടുത്തുവയ്ക്കാം .

കൈ കഴുകാനായി പുറത്തേയ്ക്കിറങ്ങുന്ന ധന്യയും ഗണപതിയും

41 (a )

ഗണപതിയുടെ വീടിന്റെ മുൻവശം 
-------------------------------------------------------

പാത്രത്തിൽ നിന്നും മഗ്ഗിൽ വെള്ളം എടുത്തു കൈ കഴുകുന്ന ഗണപതിയും ധന്യയും . ഗണപതി ധന്യയുടെ കൈയിലേക്ക് വെള്ളം ഒഴിച്ചുകൊടുക്കുന്നു 

ധന്യ : ഗണപതിയേട്ടൻ  രണ്ടുദിവസമായി എന്താ ക്ലാസ്സിൽ വരാതിരുന്നേ ?

ഗണപതി : സ്കൂളിൽ ശിവൻറെ പേരിൽ ഞങ്ങൾ ഒരു ലൈബ്രറി തുടങ്ങുന്നുണ്ട് അതിൻറെ പണി നടക്കുവാ ..രണ്ടുമൂന്നു ദിവസമായി ഞാനും രാജുവും രാഹുലും സ്കൂളിൽ തന്നെയാ 

41 

തുടർച്ച -ഗണപതിയുടെ വീട്  
--------------------------------------------

ഉമ്മറത്തെ ഡെസ്കിൽ കപ്പയും മുളകുപൊട്ടിച്ചതും കൊണ്ടുവന്നു വയ്ക്കുന്ന വത്സല ജോയി .കസേരയിൽ വന്നിരിക്കുന്ന ഗണപതിയും ധന്യയും 

ധന്യ : ശിവൻ എങ്ങനെയാ മരിച്ചത് ?

ഗണപതി : തീവ്രവാദികളെ  അമർച്ച ചെയ്യാനുള്ള ഓപ്പറേഷനിൽ പങ്കെടുക്കുമ്പോൾ , അന്നത്തെ ന്യൂസ്പേപ്പറിലൊക്കെ അതു വലിയ വാർത്തയായിരുന്നു .

ശിവൻറെ ഫോട്ടോയിൽ നോക്കുന്ന ധന്യ 

42 

ഗണപതിയുടെ വീടിൻറെ മുൻവശം -വൈകുന്നേരം 
-------------------------------------------------------------------------------

സൂര്യൻ കടലിൽ മറഞ്ഞുകൊണ്ടിരിക്കുന്ന വിദൂര ദൃശ്യത്തിൽ നിന്നും ക്യാമറ rotate  ചെയ്യപ്പെടുന്നു , ധന്യ സ്കൂട്ടറിൽ കയറി സ്റ്റാർട്ട് ചെയ്യാൻ തയാറെടുക്കുന്ന ആംഗിൾ വരുമ്പോൾ ക്യാമറ സ്റ്റഡിയാകുന്നു . ഗണപതിയും വത്സലജോയിയും സമീപം നിക്കുന്നു .

ധന്യ : ഞാൻ പോയിട്ടുവരാം അമ്മേ !

വത്സല : പോകാൻ ഒരിക്കലും ഞാൻ മോളോട് പറയില്ല , പോകുമ്പോൾ പറഞ്ഞറിയിക്കാൻ പാടില്ലാത്ത സങ്കടാ ..എനിക്ക് !

കുറച്ചു നേരം ഒന്നും മിണ്ടാതെ നിക്കുന്ന ധന്യ ,ഗണപതിയെ ഒളികണ്ണിട്ടു നോക്കുന്നു .

ധന്യ : ഞാൻ പോകാതിരിക്കാൻ  അമ്മ ഒരുകാര്യം ചെയ്താൽ മതി !

സംശയത്തിൽ ധന്യയെ നോക്കുന്ന വത്സല 

ധന്യ :ഗണപതിയെട്ടനെ കൊണ്ട് എന്നെ കെട്ടിച്ചാൽ മതി .

ഗണപതിയെ നോക്കി കണ്ണിറുക്കി സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു പോകുന്ന ധന്യ . സന്തോഷത്തിൽ കൈകൾ മുകളിലേയ്ക്കുയർത്തി പ്രാർത്ഥിക്കുന്ന വത്സലജോയി 

വത്സല : എൻറെ ദേവി ...ആ കുഞ്ഞിനെ തന്നെ എനിക്ക് നീ മരുമോളായിട്ട് തന്നേക്കണേ !

ഗണപതി ദേഷ്യത്തിൽ അമ്മയോടായി 

ഗണപതി :  അമ്മ എന്തറിഞ്ഞിട്ടാ ! പ്രതാപൻസാറെങ്ങാനും  അറിഞ്ഞാൽ !

വത്സല : അറിഞ്ഞാൽ എന്തു പറ്റാനാ ..നിൻറെ മൊരടു സ്വാഭാവമൊന്നും ഇനി ധന്യകുഞ്ഞിനോടു കാണിക്കരുത് .

ഗണപതി : പ്രതാപൻസാറിനു ഇഷ്ടമില്ലാത്തതൊന്നും ഞാൻ ചെയ്യുകേല !

ദേഷ്യത്തിൽ എന്തുപറയണം എന്നറിയാതെ വത്സല 

വത്സല : നിൻറെ സ്ഥാനത്തു എൻറെ ജോയിച്ചായൻ ആയിരുന്നിരിക്കണം .
നിനക്ക് എൻറെ ആങ്ങളയുടെ സ്വാഭാവാ കിട്ടിയേക്കുന്നേ !

ഗണപതിക്കും ദേഷ്യം വരുന്നു 

ഗണപതി : ജോയിച്ചായന് ആ സ്വാഭാവം ആയതുകൊണ്ടാ അമ്മ ഇപ്പോ കിടന്നു കഷ്ടപ്പെടുന്നത് ,അല്ലങ്കിൽ ഏതു രീതിയിൽ ജീവിക്കണ്ടതാ അമ്മയും ഞാനും .

ഗണപതി പറയുന്നതു കേട്ട് സ്തബ്ധയായി നിക്കുന്ന വത്സലജോയ് .വത്സലയുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകുന്നു .അമ്മ കരയുന്നതുകാണുമ്പോൾ ഗണപതിക്കും വിഷമം ആകുന്നു .

ഗണപതി : അമ്മ എന്നോടു ക്ഷമിക്കണം . ജോയിച്ചായൻ പ്രത്യകം പറഞ്ഞിട്ടാ പോയത് അമ്മയുടെ കണ്ണ് നനയ്ക്കരുതെന്ന്..അമ്മ കണ്ണ് തുടച്ചേ !

വത്സലജോയി സങ്കടം സഹിക്കാൻ പറ്റാതെ പൊട്ടി പൊട്ടി കരയുന്നു . എങ്ങനെ അമ്മയെ ആശ്വസിപ്പിക്കും എന്നോർത്തു വിഷമിച്ചു നിക്കുന്ന ഗണപതി 

ഗണപതി പെട്ടെന്ന് ജോയിച്ചായന്റെ ശബ്ദം അനുകരിക്കുന്നു . ഒരുപാടു സന്തോഷം വരുമ്പോൾ ജോയി വത്സലയെ വലേ ... വലകുഞ്ഞേ എന്നൊക്കെ വിളിക്കും .  ഗണപതി അതുപൊലെ  വത്സലയെ ജോയിച്ചായന്റെ ശബ്ദത്തിൽ വിളിക്കുന്നു . 

ഗണപതി : എടീ ..വലകുഞ്ഞേ ....ഇച്ചിരി കഞ്ഞിവെള്ളം ഇങ്ങെടുത്തേ !

വത്സല പെട്ടെന്ന് കരച്ചിൽനിർത്തി ചുറ്റുപാടും നോക്കുന്നു 

പൊട്ടിച്ചിരിക്കുന്ന ഗണപതി ,വത്സല ഓടി വന്നു ഗണപതിയുടെ കൈയിൽ പതുക്കെ തല്ലുന്നു . അമ്മയെ കെട്ടിപിടിക്കുന്ന ഗണപതി .

ഗണപതി : അമ്മ എന്നോട് ക്ഷമിക്ക് ...

പറയണോ വേണ്ടയോ എന്നോലോചിച്ചു ഗണപതി നിക്കുന്നു 

ഗണപതി : ധന്യക്ക് അറിയാൻ പാടില്ലാത്ത കുറച്ചുകാര്യങ്ങൾ പ്രതാപൻസാർ എന്നോടു പറഞ്ഞിട്ടുണ്ട് .

ആകാംക്ഷയിൽ ഗണപതിയെ നോക്കുന്ന വത്സല 

ഗണപതി : ധന്യയുടെ മമ്മിക്ക് accident പറ്റിയതല്ല ,അതൊരു കൊലപാതകശ്രമം ആയിരുന്നു . ഭാര്യയെയും മോളെയും സുരക്ഷിതമാക്കാൻ പ്രതാപൻസാർ കിടന്ന് ഓടുവാ ..

ഗൗരവത്തിൽ ഗണപതി പറയുന്നത് ശ്രദ്ധിക്കുന്ന വത്സല 

ഗണപതി : സർ എല്ലാ കാര്യങ്ങളും എന്നോട് പറയാറുണ്ട് .എന്തൊക്കെ 
 പ്രശ്നങ്ങൾ ഉണ്ടായാലും ധന്യ ഈ കടപ്പുറത്തു സുരക്ഷിതയായിരിക്കും എന്നു ഞാൻ ഉറപ്പു കൊടിത്തിട്ടുണ്ട് .

വത്സല : എനിക്കിതൊന്നും അറിയില്ലായിരുന്നു . നീ എന്നോടു ക്ഷമിക്ക് !

ഗണപതി അമ്മയുടെ കൈ പിടിക്കുന്നു 

ഗണപതി : അമ്മ എന്നോട് ക്ഷമയൊന്നും പറയല്ലേ !

അമ്മയേയും കെട്ടിപിടിച്ചു വീടിനുള്ളിലേയ്ക്കു കയറുന്ന ഗണപതി .

43 


ക്ഷേത്രമൈതാനം -സന്ധ്യസമയം 
--------------------------------------------------

ഉത്സവത്തിൻറെ പ്രതീതി തോന്നിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ട്ടിക്കുക .
ദീപാരാധന ,വെടിക്കെട്ട് ,ചെണ്ടകൊട്ട് ,വളകച്ചവടക്കാർ ,കളിപ്പാട്ടക്കാർ ,കപ്പലണ്ടിവിൽപ്പനക്കാർ [കപ്പലണ്ടിവില്പനക്കാരൻ ഇരുമ്പുചീനച്ചട്ടിയിൽ ചട്ടുകം വച്ച് പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്നു . ലോട്ടറി വിൽപനക്കാർ എല്ലായിടത്തും നടന്നു ലോട്ടറി വിൽക്കുന്നു .
അന്യസംസ്ഥാന തൊഴിലാളികൾ കൂടുതലായി ഉത്സവം കാണാൻ എത്തിക്കൊണ്ടിരിക്കുന്നു .പലരും കുടുംബസമേതം ഉത്സവം കാണാൻ വന്നിരിക്കുന്നു .

ചെല്ലപ്പൻ ചെത്തുകാരന്റെ announcement  മൈക്കിലൂടെ മുഴങ്ങുന്നു .

"കൃത്യം 9 .30 നു തന്നെ ഗ്രാമവേദി കലാ കൂട്ടായ്മയുടെ മെഗാ സ്റ്റേജ് ഷോ ആരംഭിക്കുന്നതാണ് .കലയുടെ വർണ്ണപ്രപഞ്ചങ്ങൾ വാരിവിതറിയ ഈ പരിപാടിയുടെ രചന ,സംവിധാനം നിർവഹിച്ചിരിക്കുന്നത് - ചെല്ലപ്പൻ ചെത്തുതെങ്ങുച്ചിറ ..അല്ല  ചെല്ലപ്പൻ തെങ്ങുചെത്തുചിറ .

announcement ശ്രദ്ധിച്ചു അമ്പലപ്പറമ്പിലിരിക്കുന്ന രണ്ടു വൃദ്ധന്മാർ

വൃദ്ധൻ 1  : ആരാ ഈ ചെല്ലപ്പൻ ചെത്തുതെങ്ങുച്ചിറ ?

വൃദ്ധൻ 2 :നമ്മുടെ ചെത്തുകാരൻ ചെല്ലപ്പൻ !

വൃദ്ധൻ 1 :അപ്പൊ ആരാ ഈ ചെല്ലപ്പൻ തെങ്ങുചെത്തുചിറ ?

വൃദ്ധൻ 2 :അതും നമ്മുടെ ചെത്തുകാരൻ ചെല്ലപ്പൻ

വൃദ്ധൻ 1 : അപ്പൊ രണ്ടുപേരും ചെത്തുകാരാണോ ?

[തമാശ ഉണ്ടാക്കുന്ന രീതിയിൽ സീൻ ഉണ്ടാക്കുക ]

43  (a )

ക്ഷേത്രമൈതാനം -രാത്രി 
---------------------------------------

ഗണപതിയും രാജുവും രാഹുലും ക്ഷേത്രമൈതാനിയിൽ announcement കേട്ടുനിക്കുന്നു 

ഗണപതി : കഴിഞ്ഞവർഷത്തെ നാടകത്തിൽ മാലാഘ കുഞ്ഞുങ്ങൾ വന്നു എന്നെ സ്വർഗ്ഗത്തിലേക്ക് കൂട്ടികൊണ്ടു പോകുന്ന രംഗം . കയറിൽ ഹുക്കിട്ടു പൊക്കിയ ഞാൻ മുകളിൽ നിക്കുന്നു ...കയർ പൊട്ടി 6 അടി പൊക്കത്തിൽ നിന്നും ഞാൻ നിലത്തുവീണതിന്റെ കേട് ഇപ്പോഴും ഉണ്ട്  .അവസാനം ക്ലൈമാക്സ് മാറ്റിക്കളഞ്ഞകൊണ്ടു രക്ഷപെട്ടു .

രാഹുൽ : ഇതും അതുപോലെ വല്ലതും !

ഗണപതി : നീ കരിനാക്ക് വളച്ചൊന്നും പറയല്ലേ !

രാജുവിൻറെ മൊബൈൽ റിങ് ചെയ്യുന്നു

രാജു : ഹലോ !

opposite സംസാരം പ്രേക്ഷകർ കേൾക്കുന്നില്ല

രാജു : വരാം ..സർ

opposite പറയുന്നത് കേൾക്കുന്ന രാജു

രാജു : സർ എവിടെ കാണും

രാജു : ഓക്കേ !

ഫോൺ കട്ട് ചെയ്യുന്ന രാജു

രാജു :എടാ മേനോൻ സാറാ വിളിച്ചത് ,അത്യാവശ്യമായി പുള്ളിക്കാരന് കാണണമെന്ന് ! ഞാൻ പോയിട്ട് വരാം .

രാഹുൽ : ഞാൻ വരണോ !

രാജു : വേണ്ടടാ ..അളിയനും രാജിയും വീട്ടിലുണ്ട് .ഞാൻ അളിയനേം കൂടി പോയ്കോളാം

ഗണപതി :എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി !

രാജു : നിൻറെ നാടകം തീരുന്നതിനു മുൻപ്  ഞാനെത്താം !

യാത്ര പറഞ്ഞു പോകുന്ന രാജു .

43 (b )

അംബല തെരുവ് -രാത്രി 
--------------------------------------

നേരത്തേ കടപ്പുറത്തുവെച്ചു ഗണപതിയും കൂട്ടുകാരും ആയി വഴക്കുണ്ടാക്കിയ ഗ്യാങ് (ഉപ്പായി സംഘം ) അമ്പലപ്പറമ്പിൽ മാറി നിന്ന് ഗണപതിയെയുംരാഹുലിനെയും watch ചെയ്യുന്നത് മന്ത്രവാദി കാണുന്നു .

സംഘത്തിലെ ഒരുവൻ മൊബൈലിൽ രാഹുലിന്റെയും ഗണപതിയുടെയും ഫോട്ടോ എടുത്തു whatsapp  ൽ "ഉപ്പായി സംഘം " എന്ന ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യന്നു .ഫോട്ടോ എടുക്കുന്നത് കാണുന്ന ഗണപതി രാഹുലിന് അവനെ കാണിച്ചു കൊടുക്കുന്നു .

43 (c )

അമ്പലത്തെരുവ് -രാത്രി 
--------------------------------------
ഒരു പോലീസ് ജീപ്പ് വന്നു അമ്പലത്തെരുവിൽ വന്നു നിക്കുന്ന സീൻ .കുറച്ചു പോലീസുകാർ ഇറങ്ങി അമ്പലപരിസരം വീക്ഷിക്കുന്നു .

43  (b )

അമ്പലത്തെരുവ് -രാത്രി  തുടർച്ച 
--------------------------------------------------

സ്റ്റേജിൽ നിന്നും ഇറങ്ങി ഗണപതിയും രാഹുലും നിക്കുന്നിടത്തേയ്ക്കു വരുന്ന മന്ത്രവാദി 

മന്ത്രവാദി : അണ്ണാ അന്നുകടപ്പുറത്തു വച്ച് ഉടക്കിയ ടീമു വന്നിട്ടുണ്ട് . ഇന്നു കണക്കുതീർക്കന്നാ ...അതിലൊരുത്തൻ പറഞ്ഞത് !

ഗണപതി : അങ്ങനെ വല്ലതും ഉണ്ടായാൽ അവരൊന്നും ഈ കരവിട്ടു പോകാത്തില്ല !

ഗണപതി ഫോണിൽ ആരെയൊക്കെയോ വിളിക്കുന്നു .

ഗണപതി രാഹുലിനോട് 

ഗണപതി : നീ എൻറെ കൺവെട്ടത്ത് തന്നെ കാണണം .സ്റ്റേജിൽ നിന്നാലും എനിക്ക് നിന്നെ കാണണം എന്ന് !

ഉത്സവത്തിന്റെ അന്തരീക്ഷം ജനിപ്പിക്കുന്ന ശബ്ദങ്ങൾ ,announcement മുഴങ്ങുന്നു 

കുട്ടികളുടെ ഡാൻസ് കഴിഞ്ഞാൽ ഉടൻ മെഗാ സ്റ്റേജ് ഷോ ആരംഭിക്കും .

44 

സ്റ്റേജിനുൾവശം -രാത്രി 
-------------------------------------

ചെല്ലപ്പൻ ചെത്തുകാരൻറെ announcement  " ഗ്രാമവേദി കലാ കൂട്ടായ്മ" ഞങ്ങളുടെ സ്വന്തം നാട്ടുകാർക്കായി അഭിമാനപൂർവ്വം കാഴ്ചവയ്ക്കുന്നു 

"മെഗാ സ്റ്റേജ് ഷോ & ഡ്രാമ " രചന ,സംവിധാനം : ചെല്ലപ്പൻ ചെ ...ത്തു 
ചെല്ലപ്പൻ തെങ്ങുചെത്തുചിറ 

പരിപാടിയെ കുറിച്ച് രണ്ടുവാക്ക് - ഇത് വളരെ വത്യസ്തമായ ഒരു കലാരൂപമാണ് .ഇതിലെ കലാകാരൻമാർ ചിലപ്പോൾ നിങ്ങൾക്കിടയിലിരുന്നു നിങ്ങളിൽ ഒരാളായി ഈ പരിപാടി കാണുന്നുണ്ടാകും .

44 (a)

നാടകം കാണുന്ന സദസ്സ് -രാത്രി 
------------------------------------------------
ചെല്ലപ്പൻ ചെത്തുകാരന്റെ announcement കേട്ട് സംശയത്തിൽ പരസ്പരം നോക്കുന്ന കാണികൾ 

44 

തുടർച്ച -സ്റ്റേജിനുൾവശം 
-------------------------------------
ചെല്ലപ്പൻ തെങ്ങുചെത്തുചിറ മൈക്കിനു മുന്നിൽ നിന്ന് announce ചെയ്യുന്നു 

"കണ്ട കാഴ്ചകൾ കണ്ണുകൾ മറക്കുന്നില്ല .കണ്ണുകൾ കാണിച്ച കാഴ്‌ച തലച്ചോറും .ഹൃദയം കൊണ്ടല്ല തലച്ചോറുകൊണ്ട് വേണം ഈ നാടകത്തെ വിലയിരുത്താൻ ,കാലവും വ്യക്തിയും തിരിച്ചുകൊണ്ടു വരാനാകാത്തവിധം കുഴഞ്ഞു കിടപ്പുണ്ട് ഈ നാടകത്തിൽ .

ഇതൊരു ന്യൂ ജനറേഷൻ നാടകമാണ് .ഈ നാടകത്തിൽ ആര് എപ്പോൾ അരങ്ങത്തു നിന്നിറങ്ങി കണികൾക്കിടയിൽ വന്നിരിക്കുമെന്നോ ,കണികൾക്കിടയിൽനിന്നു അരങ്ങത്തേയ്ക്ക് കയറി വരുമെന്നോ പറയാനാവില്ല 

പ്രീയപ്പെട്ട എൻറെ പ്രേക്ഷകരേ ...കരുതിയിരിക്കുക .നിങ്ങൾക്കിടയിലിരിക്കുന്ന പലരും ഈ നാടകത്തിലെ കഥാപാത്രങ്ങളാണ് .
ചിലർ സ്റ്റേജിൽ കയറാതെ പുറത്തു നിന്നാകും ഈ പരിപാടിയെ മുന്നോട്ടുകൊണ്ടുപോകുന്നത് .

ഞങ്ങൾ ആരംഭിക്കുന്നു .ലൈറ്റ് ഓഫ്‌ ,മ്യൂസിക് ഓൺ .

ലൈറ്റ് ഓൺ ആകുമ്പോൾ മന്ത്രവാദിയും ചെല്ലപ്പനും വേദിയിൽ 

മന്ത്രവാദി : ആശാനേ ...ഈ ബംഗാളി സഹോദരങ്ങളെ കൊണ്ടു പൊറുതിമുട്ടി നമ്മുടെ പിള്ളേരൊക്കെ മലയാളം മറന്നുപോകുന്ന ലക്ഷണമാ ,എല്ലാം ബംഗാളി കുട്ടികളുമായിട്ടല്ലേ കൂട്ട് .

ചെല്ലപ്പൻ :മെട്രോയുടെ ജോലി മുഴുവൻ തീർന്നത് ബംഗാളികൾ കാരണമല്ലേ 

പാട്ടുകാരനായ ഒരാൾ സ്റ്റേജിലേക്ക് വരുന്നു 

പാട്ടുകാരൻ : ഇന്നലെ പെരുമ്പാവൂര് ഒരു കാരാകെ ഗാനമേള ഉണ്ടായിരുന്നു മൊത്തം ബംഗാളികൾ. നേരത്തേ ചെന്നതുകൊണ്ടു ഒന്നുരണ്ടു ബംഗാളി ഗാനം പഠിക്കാൻ പറ്റി . ഇപ്പൊ പെരുമ്പാവൂര് ബംഗാളികൾക്കിടയിൽ ഞാൻ ഭയങ്കര  ഫേമസ്സ് ആയി ,ഫേസ്ബുക്കിൽ എൻറെ പേജിന് എത്ര ലൈക് ആണെന്നോ ?

ചെല്ലപ്പൻ : എന്നാടാ ഈ ഫേസ്ബുക്കൊക്കെ ഉണ്ടായത് .അതിനും മുന്നേ നാടകം നടത്തി ലൈക് മേടിച്ചവനാ ഈ ആശാൻ .

പാട്ടുകാരൻ : ആശാനേ  എനിക്ക് ബംഗാളി സഹോദരങ്ങൾക്കു വേണ്ടി ഒരു പാട്ടുപാടണം .എൻറെ അപേക്ഷയാണ് .എന്നെ അനുവദിക്കണം .

മന്ത്രവാദി : .ആശാൻ അപേക്ഷ സ്വീകരിച്ചിരിക്കുന്നു .നീ പാടിക്കോ പാട്ടുകാരാ 

ആശാൻ : അതിനു ഞാൻ അപേക്ഷ സ്വീകരിച്ചില്ല !

മന്ത്രവാദി : ആശാൻ ഇപ്പോൾ സ്വീകരിച്ചില്ലങ്കിൽ ബംഗാളി സഹോദരങ്ങൾ ആജ്ഞാപിക്കും അത് വേണോ  ആശാനേ !

ആശാൻ : അവൻറെ അവസാനത്തെ ആഗ്രഹം ,അല്ല ആദ്യമായിട്ട് ഒരാഗ്രഹം പറഞ്ഞതല്ലേ ! പാടിയിട്ടു പെട്ടെന്ന് മാറണം .

ലൈറ്റ് ഓഫ് ,ലൈറ്റ് വരുമ്പോൾ പാട്ടുകാരൻ മാത്രമാകുന്നു .

[moheener ghoraguli യുടെ (ബംഗാളി റോക്ക് singer) ഗാനം പാടുന്ന പാട്ടുകാരൻ]

44 (എ )

നാടകം കാണുന്ന സദസ്സ് -രാത്രി 
-------------------------------------------------
ഹരം  കയറി സ്റ്റേജിനുപുറത്തു നൃത്തച്ചുവടുകൾ വയ്ക്കുന്ന ബംഗാളി പെൺകുട്ടി . 

ഹരം മൂത്തു നൃത്തം വച്ച് സ്റ്റേജിലേക്ക് ഓടിക്കയറുന്ന ബംഗാളി പെൺകുട്ടി 

44 

സ്റ്റേജ് -രാത്രി 
----------------------

പാട്ടുകാരനെ കെട്ടിപിടിച്ചു ഉമ്മ വയ്ക്കുന്ന ബംഗാളി പെൺകുട്ടി 

44 (എ )

നാടകം കാണുന്ന സദസ്സ് 
-------------------------------------
സ്റ്റേജിനു മുന്നിലിരുന്നു പരിപാടി കാണുന്ന പാട്ടുകാരന്റെ ഭാര്യയും കുട്ടിയും. 
കുട്ടി സ്റ്റേജിലേക്ക് ചൂണ്ടി 

കുട്ടി : അമ്മേ  അച്ഛനെ ചേച്ചി കെട്ടിപിടിച്ചുമ്മ വച്ചു 

അമ്മ ദേഷ്യത്തിൽ കുട്ടിയെ തല്ലുന്നു .

44 -സ്റ്റേജ്  : പാട്ടുകാരൻ സ്റ്റേജിൽ നിന്ന് കുട്ടിയേയും ഭാര്യയെയും ചമ്മലോടെ നോക്കുന്നു .

44 (ബി ) സ്റ്റേജ് അണിയറ : പാട്ടുകാരനെ ഉമ്മ വയ്ക്കുന്നത് കാണുന്ന മന്ത്രവാദി പാട്ടുകാരന്റെ ഭാര്യയെ നോക്കി 

മന്ത്രവാദി : ആശാൻ പറഞ്ഞപോലെ ഇത് അവസാനത്തെ പാട്ടാകുമോ ?

44 (എ )-നാടകം കാണുന്ന സദസ്സ് - ഭാര്യ ദേഷ്യത്തിൽ ഭർത്താവിനെ നോക്കി കൈയിലിരിക്കുന്ന പൊരി പാക്കറ്റ് ഞരിക്കുന്നതിന്റെ സീൻ 

44  സ്റ്റേജ് - പാട്ടുകാരൻ പേടിച്ചു ഭാര്യയെ നോക്കുന്നു .

45 

അമ്പലത്തെരുവ് 
--------------------------

അമ്പലത്തെരുവിൽ കിടന്ന പോലീസ് ജീപ്പ് . രണ്ടു പോലീസ്കാരെ ഡ്യൂട്ടിക്ക് നിർത്തി പോലീസ് ജീപ്പ് പോകുന്നു .

44 

സ്റ്റേജ് - രംഗം മാറുന്നു 
----------------------------------

പടയാളിയുടെ വേഷത്തിൽ ഗണപതി . വേറെ ഒരാൾ കൂടി കുന്തവും പിടിച്ചു സ്റ്റേജിൽ ഉണ്ട് . മന്ത്രവാദി മന്ത്രിയുടെ വേഷത്തിൽ 

ഗണപതി : അലക്സാണ്ടർ  ചക്രവർത്തിയുടെ വിശ്വസ്തനായ പടയാളിയാണു  ഞാൻ . ആ എന്നെയാണ് നീ വിലയ്‌ക്കെടുക്കുന്നത് .

45(എ ) 

സ്റ്റേജിനു പുറത്തെ കാഴ്ച .

സ്റ്റേജിനു അധികം അകലെ അല്ലാതെ ഇരിക്കുന്നവരുടെ സൈഡിൽ നിന്ന് പരിപാടി ആസ്വദിക്കുന്ന രാഹുൽ . രാഹുൽ കപ്പലണ്ടിയും കൊറിച്ചു നാടകം കാണുന്നു . ഡയലോഗ് പറയുന്നതിനിടയ്ക്കു ഗണപതി രാഹുലിനെ കാണുന്നുണ്ട് .

രാഹുലിന്റെ പുറകിൽ കടപ്പുറത്തു വച്ച് വഴക്കിട്ട  ഗ്യാങ്ങു വന്നു നിക്കുന്നത് രാഹുൽ കാണുന്നില്ല .സ്റ്റേജിൽ ഡയലോഗ് പറയുന്ന ഗണപതി കാണുന്നു . രാഹുലിനെ ഉപദ്രവിക്കും എന്നുമനസിലാക്കി  ഗണപതി ഡയലോഗ് തെറ്റിച്ചു മൈക്കിലൂടെ ..

ഗണപതി : അവനെ തൊട്ടാൽ നീയൊന്നും ഈ കര വിട്ടു പോകാത്തില്ല !

അണിയറയിൽ സ്ക്രിപ്റ്റ് നോക്കി ഇരിക്കുന്ന ചെല്ലപ്പൻ തെങ്ങുചെത്തുചിറ 
പെട്ടെന്ന് ഞെട്ടി കസേരയിൽ നിന്നും ചാടി എണീക്കുന്നു . സ്ക്രിപ്റ്റ് താഴെ വീണത് നോക്കാതെ  സ്റ്റേജിൽ നോക്കുന്ന ചെല്ലപ്പൻ തെങ്ങുചെത്തുചിറ .

രാഹുൽ ഇതൊന്നും അറിയാതെ കപ്പലണ്ടിയും കൊറിച്ചു നിൽകുന്നു .

പെട്ടെന്ന് സംഘത്തിലുള്ള ഒരാൾ രാഹുലിനെ ചവിട്ടി താഴെയിടുന്നു . ഇരിക്കുന്ന ആൾക്കാരുടെ ഇടയിൽ വീഴുന്ന രാഹുൽ 

സംഘത്തിലുള്ള ഒരാളുടെ അലർച്ച 

സംഘം 1 : ടൂൾസെടുത്തു അവൻറെ കാലിൽ വെട്ടടാ ...

ആൾക്കാരൊക്കെ ചിതറി ഓടുന്നു .

രംഗം പന്തിയല്ല എന്നു മനസിലാക്കി സ്റ്റേജിൽ നിന്നും കുന്തവുമായി ചാടി ഇറങ്ങുന്ന ഗണപതി 

രാഹുൽ  വീണുകിടക്കുന്നതിനടുത്തിരുന്നവർ  ചിതറി ഓടുന്നു .

അണിയറയിൽ നാടകം കുളമാകുന്നതു നോക്കി എല്ലാം തകർന്നവനെ പോലെ ഇരിക്കുന്ന ചെല്ലപ്പൻ തെങ്ങുചെത്തുചിറ . മുണ്ടു മടക്കിക്കുത്തി ഓടാൻ തയ്യാറായി നിക്കുന്നു .

സ്റ്റേജിൽ നിക്കുന്ന മന്ത്രവാദി , നാടകം കുളമാകും എന്നു മനസിലാക്കിയ മന്ത്രവാദിയുടെ announcement 

മന്ത്രവാദി : ആരും ഓടരുത് ,ഇതൊക്കെ നാടകത്തിൽ ഉള്ളതാണ് , അഭിനയമാണ്‌ ..അഭിനയം . ദയവു ചെയ്ത് ആരും ഓടരുത് .

അണിയറയിൽ എല്ലാം തകർന്നവനെ പോലെ നിക്കുന്ന ചെല്ലപ്പൻ ചെത്തുകാരനെ കാണുന്ന മന്ത്രവാദി .

രംഗം പന്തിയല്ല എന്നു മനസ്സിലാക്കി പടയാളിയുടെ കൈയിലിരുന്ന കുന്തം പിടിച്ചു വാങ്ങുന്ന മന്ത്രവാദി 

സ്റ്റേജിൽ മന്ത്രവാദി വീണ്ടും ഡയലോഗ് പറയുന്നു 

മന്ത്രവാദി : അലക്സാണ്ടർ  ചക്രവർത്തിയെ കൊല്ലാൻ വന്ന ചാരന്മാരാണവർ 
വിടരുതവരെ !

സ്റ്റേജിൽ നിന്നും കുന്തവുമായി ചാടിയിറങ്ങുന്ന മന്ത്രവാദി 

മന്ത്രവാദി വീണ്ടും ഡയലോഗ് തെറ്റിച്ചു സ്റ്റേജിൽനിന്നും ചാടി ഇറങ്ങുന്നത് കണ്ട  ചെല്ലപ്പൻ തെങ്ങു ചെത്തുചിറ നാടകം കുളമായ വിഷമത്തിൽ ഇറങ്ങി ഓടാൻ  അണിയറയുടെ വാതിലിനടുത്തേയ്ക്കു ചെല്ലുന്നു .

ആ സമയം കമ്മറ്റിക്കാരായ രണ്ടുപേർ അണിയറയിലേയ്ക്ക് വരുന്നു 

കമ്മറ്റിക്കാരെ കണ്ട ചെല്ലപ്പൻ ചെത്തുകാരൻ 

ചെല്ലപ്പൻ : ഇവിടുത്തെ കക്കൂസ് എവിടെയാ .. എനിക്ക് ഭയങ്കര വയിറ്റിൽവേദന 

കമ്മറ്റിക്കാരൻ : (ദേഷ്യത്തിൽ)  താൻ നാടകം തീർന്നിട്ടു തൂറിയൽ മതി 

45  തുടർച്ച
-----------------

വീണുകിടക്കുന്ന രാഹുലിനെ വെട്ടാൻ വരുന്ന സംഘകാരനെ  കുന്തത്തിനു കാലിൽ കുത്തുന്ന ഗണപതി .  ഗണപതി വീണുകിടക്കുന്ന രാഹുലിനെ പിടിച്ചെഴുന്നേല്പിക്കുന്നു . മന്ത്രവാദി കുന്തവുമായി വന്നു വേറെ ഒരു സംഘകാരനെ കുത്തുന്നു .

നാടകം കാണാൻ വന്നവർ ഇടിയൊക്കെ നാടകത്തിൽ ഉള്ളതാണെന്നു കരുതി ഇടി  അടുത്തുനിന്ന് ആസ്വദിച്ചു കാണുന്നു . പോലീസ്കാരും  ഇടി  നാടകത്തിലെ സീൻ ആണെന്നു കരുതി കണ്ടാസ്വദിക്കുന്നു .

പൊരിഞ്ഞ അടി നടക്കുന്നു .  ഗണപതിയുടെയും കൂട്ടുകാരുടെയും മുൻപിൽ അടിച്ചുനിക്കാൻ പറ്റാതെ സംഘം ഓടി രക്ഷപെടുന്നു .

45 തുടർച്ച 
-----------------
ഇടി കഴിഞ്ഞുള്ള നിശബ്ദത , വീണ്ടും നാടകം അലമ്പാകാതിരിക്കാനുള്ള മന്ത്രവാദിയുടെ ശ്രമം .

മന്ത്രവാദി : മഹാനായ അലക്‌സാണ്ടർ ചക്രവർത്തിയെ രക്ഷിച്ച കുന്തക്കാരൻ നീണാൾ വാഴട്ടെ !

അടക്കത്തിൽ ഗണപതിയുടെ അടുത്ത് വന്നു മന്ത്രവാദി 

മന്ത്രവാദി : അണ്ണാ ..സ്റ്റേജ് ..സ്റ്റേജ് 

ഗണപതി : ങേ ..

മന്ത്രവാദി  : കണ്ണുകൊണ്ട് , സ്റ്റേജ്   ..സ്റ്റേജ്!

കാലിയായ സ്റ്റേജ് കാണുന്ന ഗണപതി ,മന്ത്രവാദി ഗണപതിയുടെ കൈ പിടിച്ചു സ്റ്റേജിലേക്ക് നടക്കുന്നു

മന്ത്രവാദി : കുന്തക്കാരൻ നീണാൾ വാഴട്ടെ ! ചക്രവർത്തിയെ രക്ഷിച്ച കുന്തക്കാരൻ ജയ് !

സ്റ്റേജിൽ കയറുന്ന ഗണപതിയും മന്ത്രവാദിയും , നാടകം കറക്റ്റ് ട്രാക്കിലേയ്ക്ക് കൊണ്ടുവരുന്ന മന്ത്രവാദി .

45 (എ)

സ്റ്റേജിനു പുറത്തെ കാഴ്ച 
-----------------------------------------

ഇടി വെച്ചതിനാൽ മണ്ണും അഴുക്കും ആയി നിക്കുന്ന രാഹുൽ . താഴെ വീണുപോയ മൊബൈൽ എടുക്കുന്നു .

രാഹുലിനെ നോക്കി നാടകം കാണാൻ വന്ന രണ്ടു വൃദ്ധന്മാർ 

വൃദ്ധൻ 1 : ഇവനാണോ  അലക്‌സാണ്ടർ ചക്രവർത്തി!

വൃദ്ധൻ 2 : ചക്രവർത്തിയുടെ വേഷം ഒന്നും അല്ല !

വൃദ്ധൻ 1 : അലക്‌സാണ്ടർ ചക്രവർത്തി കറുമ്പനാണോ ?

വൃദ്ധൻ 1 : ചിലപ്പോൾ ന്യൂ ജനറേഷൻ ചക്രവർത്തിയാകും !

വൃദ്ധൻ 2 : ചെല്ലപ്പൻ ചെത്തുകാരൻ അസാമാന്യ പ്രതിഭ തന്നെ ! സിനിമയിൽ കാണുന്നതിനേക്കാൾ ഒർജിനൽ ഇടിയല്ലേ നാടകത്തിൽ നടത്തിയേ !

മൊബൈലിൽ രാജുവിനെ വിളിക്കാൻ ശ്രമിക്കുന്ന രാഹുൽ 

രാഹുൽ : നീ  എവിടെയാ 

രാജു : ഞാനും അളിയനും കൂടി വീട്ടിലോട്ടു വരുവാ 

രാഹുൽ : ഞാനിപ്പോൾ അങ്ങോട്ടുവരാം ,ഒരു കാര്യം ഉണ്ടായി 

ഫോൺ കട്ട് ആക്കുന്ന രാഹുൽ 

46 

രാജുവിന്റെ വീട് -രാത്രി 
----------------------------------------

രാജുവും അളിയനും കൂടി മേനോൻ സാറിനെ കാണാൻ പോയതുകൊണ്ട് വീട്ടുകാരാരും ഉറങ്ങിയിട്ടില്ല . ഗേറ്റ് തുറന്നു കിടക്കുന്നു .രാജുവും അളിയനും കൂടി കാറിൽ ഗേറ്റ് കടന്നു വരുന്നു .ഈ സമയം ബൈക്കിൽ രാഹുലും എത്തുന്നു . ബൈക്ക് സ്റ്റാൻഡിൽ വച്ച് ഇറങ്ങുന്ന രാഹുൽ .രാഹുലിന്റെ ദേഹത്തും വസ്ത്രത്തിലും പറ്റിയ അഴുക്കു കണ്ട് വിവരം തിരക്കുന്ന രാജു 

രാജു : എന്ത് പറ്റി  ? 

രാഹുൽ : ആദ്യം എനിക്കൊന്നു കുളിക്കണം . നിന്റെ മുണ്ടും ടി ഷർട്ടും എടുത്തു പുറത്തു വെച്ചേക്ക് , ഞാൻ പുറത്തെ ബാത്ത് റൂമിൽ കുളിച്ചിട്ടു വരാം .

ബാത്ത് റൂമിലേക്ക്‌ പോകുന്ന രാഹുൽ 

47 

രാജുവിൻറെ വീട് -രാത്രി  വിസിറ്റിംഗ് റൂം 
-------------------------------------------------------------------

ഡ്രസ്സ് മാറി വരുന്ന രാഹുൽ . മുടിയിലും ദേഹത്തും കുളിച്ചതിന്റെ നനവുണ്ട് .
രാജുവും അളിയനും ഇരിക്കുന്നതിനടുത്തായി രാഹുൽ ഇരിക്കുന്നു .

രാഹുൽ : എന്തിനാ മേനോൻ സർ വിളിപ്പിച്ചേ ?

അളിയൻ : ജോലിക്കാര്യം ഉടനെ നടക്കില്ല എന്ന് പറയാൻ !

കാര്യം അറിയാതെ രാജുവിനെ നോക്കുന്ന രാഹുൽ 

രാജു : റാങ്ക് ലിസ്റ്റിൽ ഉള്ള ആരോ കേസ് കൊടുത്തു .  നേരത്തേ ഡയറക്ടർ ബോർഡ് നടത്തിയ നിയമനം അവർ കോടതി ഉത്തരവിലൂടെ  മരവിപ്പിച്ചു .
അതുകൊണ്ട് ഒരു വർഷത്തേയ്ക്ക് നിയമനം ഒന്നും നടക്കില്ല !

പകച്ചു രാജുവിനെയും അളിയനെയും നോക്കുന്ന രാഹുൽ 

രാഹുൽ : നമുക്ക് നാലു മാസത്തിൽ കൂടുതൽ പിടിച്ചുനിക്കാൻ പറ്റില്ല ,
നീ ജോലിക്കു കയറിയില്ലങ്കിൽ പൈസ തന്നവരൊക്കെ തിരിച്ചു ചോദിക്കും .

രാജുവിന്റെ അളിയൻ : ഞാൻ മേനോനോട് പറഞ്ഞു പൈസ തിരിച്ചു തന്നേക്കാൻ ,അങ്ങേരു ഒരു വർഷത്തെ സമയം ചോദിച്ചു .

രാഹുൽ : അയ്യോ ..ഒരു വർഷം നമ്മളെങ്ങനെ പിടിച്ചുനിക്കും 

രാജു : എനിക്കൊന്നും തീരുമാനിക്കാൻ പറ്റുന്നില്ല .

അളിയൻ : എങ്ങനേലും പൈസ തിരിച്ചു വാങ്ങിക്കാൻ നോക്ക് . എന്തെങ്കിലും സഹായം വേണേൽ പറഞ്ഞാൽ മതി . (എണീറ്റുകൊണ്ട് ) നിങ്ങൾ ഇരിക്ക് , എനിക്ക് നാളെ ഡ്യൂട്ടി ഉള്ളതാ ..ഇച്ചിരി നേരം കിടക്കട്ടെ !

രാഹുൽ : നീ വാ ..അമ്പലത്തിലോട്ടു പോകാം ,ഇന്നിനി ഉറങ്ങാൻ പറ്റില്ല 

രാഹുൽ അടക്കത്തിൽ 

രാഹുൽ : എടാ ഒരണ്ണം അടിക്കാൻ വല്ലതും ഇരുപ്പുണ്ടോ ? ഇടി കൊണ്ടിട്ട് ശരീരത്തിന് നല്ല വേദന .

രാജു : ഇവിടെ മദ്യം കയറ്റത്തില്ലന്ന് നിനക്കറിയില്ലേ !

രാഹുൽ : അറിയാം അളിയൻ ഉള്ള കൊണ്ട് ചോദിച്ചതാ ..

രാജു : അളിയൻ ഇവിടെ വരുമ്പോൾ കഴിക്കാറില്ല !

ദേഷ്യപ്പെട്ട് എന്തൊക്കെയോ പിറുപിറുക്കുന്ന രാഹുൽ 

രാഹുലും രാജുവും അമ്പലത്തിൽ പോകാനായി ഇറങ്ങുന്നു .രാജു പഴയ ഡ്രസ്സ് തന്നെ ഇട്ടിരിക്കുന്നു .രാഹുൽ രാജുവിന്റെ ടീഷർട്ടും മുണ്ടും 

47 

അമ്പലപ്പറമ്പ് -രാത്രി 
---------------------------------

രാജുവും രാഹുലും ക്ഷേത്രമൈതാനത്തേയ്‌ക്ക്‌ എത്തുമ്പോൾ നിറഞ്ഞ കരഘോഷം .

മൈക്ക് announcement 

"ഇത്രയും നല്ല കലാരൂപം അവതരിപ്പിച്ച ചെല്ലപ്പൻ തെങ്ങുചെത്തുചിറയ്‌ക്കു ദേവസ്വം കമ്മറ്റിയുടെ അകമഴിഞ്ഞ നന്ദി !"

47 (a )

സ്റ്റേജിനുൾവശം -രാത്രി 
-------------------------------------
രാഹുലും രാജുവും കൂടി സ്റ്റേജിലേക്ക് ചെല്ലുന്നു .

ചെല്ലപ്പൻ ചെത്തുകാരനെ  പൊതിഞ്ഞു നിക്കുന്ന ആരാധകവൃന്ദം , നാടകം ബുക്ക് ചെയ്യാൻ വന്നവരുടെ തിരക്ക് . എല്ലാരും കൂടി ചെല്ലപ്പൻ ചെത്തുകാരനെ പൊതിഞ്ഞു നിക്കുന്നു .

സന്തോഷം സാഹിക്കാഞ്ഞു കരഞ്ഞുപോകുന്ന ചെല്ലപ്പൻ ചെത്തുകാരൻ .

ചെല്ലപ്പൻ : ആദ്യായിട്ടാ  ഇത്രേം ആരാധകരുടെ ഇടയിൽ നിക്കുന്നത് . ഇതിനുമുൻപ് നാടകം കഴിഞ്ഞാൽ കാലി സ്റ്റേജും കൂക്കുവിളിയും ആയിരുന്നു .

ചെല്ലപ്പൻ : എല്ലാർക്കും  നന്ദി ! ( പെട്ടെന്ന്  ശബ്ദം ബാസ്സിൽ ആക്കുന്നു ) 

എല്ലാവർക്കും നന്ദി  ! ചെല്ലപ്പൻ തെങ്ങുചെത്തുചിറയുടെ നന്ദി !

48 


പകൽ -spoken ഇംഗ്ലീഷ് ക്ലാസ് റൂം 
-----------------------------------------------------

ധന്യ ക്ലാസ്സെടുക്കുന്നു . ക്ലാസ് തുടങ്ങിയതിനാൽ ധൃതിയിൽ ക്ലാസ്സിലേയ്ക്ക് വരുന്ന മന്ത്രവാദി മച്ചാൻ . ക്ലാസ്സിൽ പല പ്രായക്കാരായ students ഇരിക്കുന്നുണ്ട് .

മന്ത്രവാദി : teacher , may  I  come in ?

ധന്യ : yes don 't  repeat it !

മന്ത്രവാദി : അതു ഗണപതിയണ്ണൻ  ....

ഗണപതിയുടെ പേരു പറയുമ്പോൾ ധന്യയ്ക്ക് ആകാംക്ഷ , അപ്പോൾ ക്ലാസ്സിൽ ഇരിക്കുന്ന ഒരു പ്രായം കൂടിയ student

student 1  : don 't  speak malayalam ,speak in English !

മന്ത്രവാദി : ok   .അത് ...(ആലോചിക്കുന്ന മന്ത്രവാദി ) in temple festival we play
drama, in night we playing drama some people come to the play ground and
..and... attacking rahul

student 2 : play ground ? which play ground ?

മന്ത്രവാദി  : അമ്പലപ്പറമ്പ്  ..ഒന്നു പോടാ !

student 3 : yeh, don't use dirty words in class room

മന്ത്രവാദി : അതിനു "അമ്പലപ്പറമ്പ് " ചീത്ത വേർഡ് ആണോ ടീച്ചർ .

ധന്യ : ok , go to your seat

student 3 : you use the word "poda"

മന്ത്രവാദി  ക്ലാസ്സിലെ കുട്ടികളെ കടന്നു സീറ്റിലേക്ക് പോകുമ്പോൾ ഭയങ്കര മീൻ മണം വരുന്നു . students എല്ലാം മൂക്കു പൊത്തുന്നു .

student 3: your dress is not clean a bad smell produced on your body

മന്ത്രവാദി  ഇരിക്കുന്ന സീറ്റിനടുത്തു പോയി നിന്നിട്ട്

മന്ത്രവാദി : in early morning we finish our dram and ganapathi and me came to the beach and ..and
...ഇംഗ്ലീഷിൽ പറയാൻ പാടുപെടുന്ന മന്ത്രവാദി  ,എത്ര ശ്രമിച്ചിട്ടും മന്ത്രവാദിക്കു  സംഭവിച്ച കാര്യങ്ങൾ ഇംഗ്ലീഷിൽ പറയാൻ പറ്റുന്നില്ല .

മന്ത്രവാദി  : ഈശ്വരാ ...ഞാൻ അമേരിക്കയിൽ ചെന്നാൽ എങ്ങനെ പിടിച്ചുനിക്കും .

അവസാനം സഹികെട്ട് മന്ത്രവാദി  മലയാളത്തിൽ തന്നെ പറയുന്നു

മന്ത്രവാദി  : നാടകത്തിനിടയ്‌ക്കു ഗണപതിഅണ്ണൻ അമ്പലത്തിൽ വച്ച് തല്ലുണ്ടാക്കി . എന്റെ  അശ്രാന്തപരിശ്രമത്താൽ ഞാൻ നാടകം വിജയിപ്പിച്ചു . വെളുപ്പിനു 3  മണിയായി ഞാനും അണ്ണനും വീട്ടിൽ എത്തുമ്പോൾ . അണ്ണൻ നേരെ വള്ളവും എടുത്തു കടലിലേയ്ക്ക് പോയി , ഞാൻ പിന്നെ കടപ്പുറത്തു കിടന്നു ഒറ്റ ഉറക്കം .

മന്ത്രവാദി  പറയുന്നത് കേൾക്കുന്ന ധന്യയുടെ expression

മന്ത്രവാദി : അണ്ണൻ കടലിൽ നിന്നും തിരിച്ചു വരുമ്പോൾ നല്ല പനിയായി .
നല്ലോണം ഇടി കൊണ്ടതല്ലേ ! പാവം .

വീണ്ടും ധന്യയുടെ expression

മന്ത്രവാദി : പിന്നെ ഞാനും ഗണപതിഅണ്ണനും കൂടി വല കുടഞ്ഞു മീൻ എടുക്കുമ്പോൾ അണ്ണൻ തലകറങ്ങി താഴെ വീണു .

വീണ്ടും ധന്യയുടെ expression

മന്ത്രവാദി : പിന്നെ ഞാൻ ഗണപതിയണ്ണനെ കൊണ്ടുപോയി വീട്ടിൽ കിടത്തി തിരിച്ചുവന്നു മീൻ വലയിൽ നിന്നും എടുത്തു പെട്ടിയിലാക്കി ചെറുകിട കച്ചവടക്കാർക്ക് കൊടുത്തിട്ടാ വരുന്നത് . വീട്ടിൽ വന്നപ്പോൾ കുളിക്കാൻ സമയം കിട്ടിയില്ല , ഡ്രസ്സ് മാറി നേരേ ഇങ്ങുപോന്നു ,അതിനാണ് എല്ലാരും മൂക്കും പൊത്തി ഇരിക്കുന്നത് .

മന്ത്രവാദി  എല്ലാരേയും നോക്കുന്നു

മന്ത്രവാദി : ദയവായി പഠിക്കാനുള്ള എന്റെ ആവേശത്തെ തല്ലി കെടുത്തരുത്

മന്ത്രവാദി സീറ്റിൽ ഇരിക്കുമ്പോൾ അടുത്തിരിക്കുന്ന കുട്ടി മൂക്കു പൊത്തുന്നു .

ഗണപതിക്ക്‌ പനിയാണെന്നറിഞ്ഞു അസ്വസ്ഥയാവുന്ന ധന്യ

49 

വൈകുന്നേരം -നഗരം 
--------------------------------
ടൗണിലെ ജോലി കഴിഞ്ഞു വീട്ടിൽ എത്താനുള്ളവരുടെ തിരക്ക് . ഇംഗ്ലീഷ് അക്കാഡമിയിൽ നിന്നിറങ്ങി സ്കൂട്ടർ പാർക്ക് ചെയ്തിരിക്കുന്നിടത്തേയ്ക്കു നടക്കുന്ന ധന്യ . മൊബൈലിൽ പപ്പയെ വിളിക്കുന്ന ധന്യ .

ധന്യ : പപ്പാ !

പ്രതാപൻ : മോള് വീട്ടിൽ എത്തിയോ !

ധന്യ : ഇല്ല പാപ്പ ,ഗണപതിയേട്ടന് എന്തോ accident പറ്റിയെന്നു മന്ത്രവാദി പറഞ്ഞു , ഞാനൊന്നു അവിടെ വരെ പോയിട്ട് വരാം !

പ്രതാപൻ : വരുമ്പോൾ ഇരുട്ടില്ലേ മോളേ ?

ധന്യ : ഒരുപാടു ഇരുട്ടിയാൽ ഞാൻ രാവിലയേ പോരൂ ,വത്സലമ്മ ഉണ്ടല്ലോ അവിടെ !

പ്രതാപൻ :സൂക്ഷിച്ചു പോണം ,ഞാൻ ഗണപതിയെ വിളിച്ചു തിരക്കാം  

ധന്യ : ശരി പപ്പ !

50 

സന്ധ്യ -ഗണപതിയുടെ വീട് 
-----------------------------------------
ഗണപതിയുടെ വീട് ലക്ഷ്യമാക്കി സ്കൂട്ടറിൽ വരുന്ന ധന്യ ( സീൻ 49 ൽ ഉപയോഗിച്ച ഡ്രസ്സ് തന്നെ സീൻ 50 ലും )

നിലവിളക്കു കൊളുത്തുന്ന വത്സലജോയി . സ്കൂട്ടർ സ്റ്റാൻഡിൽ വച്ച് ഹെൽമെറ്റ് ഊരുന്ന ധന്യ . ധന്യയെ കാണുമ്പോൾ മുറ്റത്തേയ്ക്ക് ഇറങ്ങി വരുന്ന വത്സല .

വത്സല : അവനെ വിളിച്ചു കാര്യം തിരക്കിയാൽ പോരായിരുന്നോ ?

ധന്യ പരിഭവത്തിൽ 

ധന്യ : ഞാൻ രാവിലെ വിളിച്ചിട്ടും വയ്യാണ്ടിരിക്കുന്ന കാര്യം ഗണപതിയെട്ടൻ പറഞ്ഞില്ലമ്മേ !

വത്സല ധന്യയുടെ കൈയിൽ ഇരുന്ന ബാഗ് വാങ്ങി 

വത്സല: അവന്റെ സ്വഭാവം അങ്ങനാ , മോള് പപ്പയെ വിളിച്ചിട്ട് ഇവിടെ എത്തിയെന്നു പറഞ്ഞേക്ക് 

വീടിനകത്തേക്ക് കയറുന്ന കൂട്ടത്തിൽ ഉറക്കെ ഗണപതി കേൾക്കാൻ സംസാരിക്കുന്ന വത്സല 

വത്സല : ഞാൻ ലാസറിൻറെ  കടയിൽ പോയി പലചരക്ക് എന്തെങ്കിലും വാങ്ങി വരാം . രാവിലെ ധന്യ കുഞ്ഞിന് ഉച്ചയ്ക്കുള്ള ചോറും കൂടി കൊടുത്തുവേണം വിടാൻ .

അകത്തുനിന്നും ഗണപതിയുടെ ഉറക്കെയുള്ള ശബ്ദം 

ഗണപതി : അമ്മ പോകണ്ട ,ഞാൻ രാജുവിനെ വിളിച്ചു പറഞ്ഞിട്ടുണ്ട് .അവൻ വരുമ്പോൾ വാങ്ങിച്ചോണ്ട് വരും .

വത്സല : പിന്നെ ,വലിയ വീട്ടിലെ കൊച്ചിനെയാ ഇവിടുത്തെ സാധനം വാങ്ങിക്കാൻ വിടുന്നത് , ഞാൻ പോയി വാങ്ങിച്ചോളാം .

ഗണപതി : അത് അമ്മ വലിയ വീട്ടിലെ ആയതുകൊണ്ട് തോന്നുന്നതാ രാജുവിന് അങ്ങനെയുള്ള തോന്നലൊന്നും ഇല്ല !

സഞ്ചിയുമായി പുറത്തേയ്ക്കു വരുന്ന വത്സല  ധന്യയോടായി

വത്സല : മോള് അകത്തേയ്ക്കു ചെല്ലൂ , ഞാൻ ഓടി വരാം !

ഗണപതി കിടക്കുന്ന മുറിയിലേയ്ക്കു കയറി ചെല്ലുന്ന ധന്യ

ധന്യ പരിഭവിച്ചു കസേരയിൽ ഇരിക്കുന്നു

ധന്യ : എൻറെ പപ്പയും വലിയ ഒരു നായർ തറവാട്ടിലെയാ ...

പരിഭവിച്ചു ഒന്നും മിണ്ടാതെ ഗണപതിയെ നോക്കി

ധന്യ : ഇവിടെ അയിത്തം മനസ്സിൽ വെച്ചേക്കുന്നതു വേറെയുള്ളവരാ

ഗണപതി പുറത്തേയ്ക്കു നോക്കി കിടക്കുന്നു

ധന്യ എണീറ്റ് ഗണപതി കിടക്കുന്ന കട്ടിലിൽ ഇരിക്കുന്നു

ധന്യ ഇരിക്കുമ്പോൾ ഗണപതിയുടെ തുടയും ധന്യയുടെ ചന്തിയും തമ്മിൽ മുട്ടി ഇരിക്കുന്നു .  ഗണപതി പെട്ടെന്ന് ധന്യയെ നോക്കുന്നു .

ഗണപതി ധന്യയെ മുട്ടാതിരിക്കാൻ അല്പം നീങ്ങി കിടക്കുന്നു

ധന്യ : ഇതാ പറഞ്ഞത് ഇവിടുള്ളവർക്ക് അയിത്തം ഉണ്ടെന്ന് .

ഗണപതിയുടെ നെറ്റിയിലെ മുറിവ് കാണുന്ന ധന്യ

ധന്യ കട്ടിലിൽ ഇരുന്നുകൊണ്ട് തന്നെ ഗണപതിയുടെ നെറ്റിയിലെ മുറിവ് പരിശോധിക്കുന്നു .  ധന്യയുടെ ഈ പ്രവർത്തി മൂലം ഗണപതിയുടെയും ധന്യയുടെയും ശരീരങ്ങൾ തമ്മിൽ കൂടുതൽ സമ്പർക്കം ഉണ്ടാകുന്നു .

ഇഷ്ടപുരുഷൻറെ   സാമീപ്യം ധന്യയെ വികാരാവതിയാക്കുന്നു

ധന്യ പെട്ടെന്ന് ഗണപതിയുടെ നെഞ്ചിലേയ്ക്ക് ചായുന്നു .

ഗണപതി ധന്യയെ നെഞ്ചിൽ  നിന്നും മാറ്റി

ഗണപതി : ഇന്നലെ കടപ്പുറത്തു നിന്നും വന്നു കിടന്നകിടപ്പാ , ദേഹം മുഴുവനും വൃത്തികേടാ ...

ധന്യ : അപ്പോ  എന്നെ  ഇഷ്ടമാണല്ലേ ?

ഗണപതി : എന്തു  ?

ധന്യ : അല്ല ..ഇഷ്ടം ഇല്ലായിരുനെങ്കിൽ  എന്നെ തള്ളി മാറ്റിയേനേ

ഗണപതി : ഞാൻ  തള്ളി മാറ്റിയല്ലോ !

ധന്യ : ആ  തള്ളലിനേ ...ശക്തി പോരായിരുന്നു , ഇഷ്ടം ഇല്ലെങ്കിൽ ഇനി തള്ളിക്കോ  ഞാൻ സമ്മതിക്കാം .

ധന്യ പെട്ടെന്ന് ഗണപതിയെ ഉമ്മ വയ്ക്കുന്നു . ഗണപതിക്ക്‌ എന്തെങ്കിലും പ്രതികരിക്കാൻ കഴിയുന്നതിനും മുൻപ് ധന്യ ഗണപതിയെ തീവ്രമായി ഉമ്മ വയ്ക്കുന്നു .

ഗണപതിയുടെ കൈ ധന്യയെ ആലിംഗനം ചെയ്യുന്നു .

(പ്രേക്ഷകർക്ക് അരോചകം തോന്നാത്ത വിധത്തിൽ സെക്സും ലൗവും ചിത്രീകരിക്കുക )

ഗണപതിയും ധന്യയും തമ്മിലുള്ള ബന്ധം കൂടുതൽ തീവ്രമാകുന്നു .

[ഗാനരംഗം വേണമെങ്കിൽ കൊടുക്കാം ]

51 

രാജുവിൻറെ വീട് -പകൽ 
----------------------------------------

ലാൻഡ്ഫോൺ റിങ് ചെയ്യുന്ന ശബ്ദം .പാർവതി ചെന്ന് ഫോൺ എടുക്കുന്നു .
ഓപ്പോസിറ്റ് ഉള്ള ഫോൺ സംഭാഷണം പ്രേക്ഷകർ കേൾക്കുന്നില്ല .

പാർവതി : ഹലോ !

ഓപ്പോസിറ്റ്  പറയുന്നത് കേൾക്കുന്ന പാർവതി 

പാർവതി : രാജുവേട്ടൻ പുറത്തു പോയിരിക്കുവാ ,ഞാൻ വൈഫാ ,

ഓപ്പോസിറ്റ്  പറയുന്നത് കേൾക്കുന്ന പാർവതി

പാർവതി : പറയാം സർ !

പാർവതി : ശരി  സർ .

അസ്വസ്ഥതയോടു കൂടി ഫോൺ വയ്ക്കുന്ന പാർവതി . അമ്മ  അകത്തിനിന്നും പാർവതിയുടെ അടുത്തേയ്ക്കു വരുന്നു .

അമ്മ : ആരാ മോളേ വിളിച്ചേ 

പാർവതി : ബാങ്കിൽ നിന്നാ അമ്മേ ,ഗോൾഡ് പണയം പുതുക്കി വയ്ക്കാൻ ,

അമ്മ : ഈ ആഴ്ച നാലാമത്തെ ബാങ്കുകാരാ വിളിക്കുന്നത് .

പാർവതി : ഇതുപോലെ ബാങ്കിൽ നിന്നും രാഹുലിൻറെ വീട്ടിലേക്കും ജയേട്ടൻറെ (രാജുവിന്റെ അളിയൻ )വീട്ടിലേക്കും ഒക്കെ വിളിക്കും .എല്ലാ പണയവും ഈ ഒരു മാസത്തിലാപുതുക്കേണ്ടേ ! . പുതുക്കി വയ്ക്കാൻ തന്നെ നല്ലൊരു തുകയാകും .

അമ്മ : കൊടുത്ത പൈസ എങ്ങനേലും തിരിച്ചു മേടിക്കാൻ നോക്ക് ,അല്ലങ്കിൽ പലിശ കേറി ഒരുപാടു സാമ്പത്തിക ബാധ്യതയാകും .

പാർവതി : രാജുവേട്ടൻ വരട്ടമ്മേ ..എന്തെങ്കിലും തീരുമാനം ഉണ്ടാക്കാം .

52 

കടൽത്തീരം -പ്രഭാതം 
---------------------------------

രാഹുലും രാജുവും കടപ്പുറത്തുകൂടിയുള്ള രാവിലത്തെ ജോഗിങ് കഴിഞ്ഞു 
കടലിലേയ്ക്ക് നോക്കി ഇരിക്കുന്നു . പ്രഭാതസവാരിക്കിറങ്ങിയ ടൂറിസ്റ്റുകൾ അവരെ കടന്ന് തെക്കോട്ടും വടക്കോട്ടും പോകുന്നുണ്ട് .

രാജു : എത്ര സന്തോഷം നിറഞ്ഞതായിരുന്നു നമ്മുടെ പ്രഭാതങ്ങൾ , ഞാൻ കാരണം അതൊക്കെ ഇല്ലാതായി ..അല്ലേടാ !

രാഹുൽ : നമ്മൾ ഒരുമിച്ചല്ലേ എല്ലാം തീരുമാനിച്ചേ ! അപ്പോൾ ഉത്തരവാദിത്വവും എല്ലാർക്കും ഉണ്ട് . ഈ പ്രശ്‍നം നമ്മൾ സോൾവ് ചെയ്യുക തന്നെ ചെയ്യും .

52 (a)

കടൽ -പ്രഭാതം 
-------------------------
ദൂരെ കടലിൽ നിന്നും കരയിലേയ്ക്ക് വള്ളം തുഴഞ്ഞു വരുന്ന ഗണപതിയുടെ ലോങ്‌ഷോട്ട് . കൂട്ടുകാരെ കാണുമ്പോൾ പങ്കായം ഉയർത്തി അഭിവാദ്യം ചെയ്യുന്ന ഗണപതി . മുഖത്തു സന്തോഷം ഇല്ല . വള്ളം ഒറ്റയ്ക്ക് തള്ളി കരയിൽ കയറ്റുന്ന ഗണപതി .

52 

കടൽത്തീരം -പ്രഭാതം -തുടർച്ച 
-----------------------------------------------
വലകുടഞ്ഞു മീനെടുക്കുന്ന ഗണപതി,
ഗണപതിയുടെ അടുത്തേക്കു ചെല്ലുന്ന രാജുവും രാഹുലും .
രാഹുലും രാജുവും കൂടി വലയിൽ നിന്നും മീൻ കുടയുവാൻ സഹായിക്കുന്നു .
ആരും പരസ്പരം ഒന്നും സംസാരിക്കുന്നില്ല .

ഒരു ചെറുകിട കച്ചവടക്കാരൻ വന്നു മീനിന് വിലപറയുന്നു . ഗണപതി വില പേശാതെ കച്ചവടം ഉറപ്പിക്കുന്നു .

53 

ഗണപതിയുടെ വീട് - പകൽ
-------------------------------------------

രാഹുലും രാജുവും കൂടി ഗണപതിയുടെ വീട്ടിലേയ്ക്കു വരുന്നു . ഉമ്മറത്തെ ഡെസ്കിൽ സൊസൈറ്റിയിൽ നിന്നും വന്ന ലെറ്റർ കിടക്കുന്നതു രാജുവിൻറെ ശ്രദ്ധയിൽ പെടുന്നു.

letter -ക്ലോസപ്പ് ഷോട്ട്

രാജു ലെറ്റർ എടുത്തു വായിക്കുന്നു . [കുടിശ്ശിക വരുത്തിയത് തീർത്തില്ലങ്കിൽ ജപ്തി നടപടി സ്വീകരിക്കും എന്നതായിരുന്നു ഉള്ളടക്കം ]

കത്ത് വായിച്ചു അസ്വസ്ഥതയോടു കൂടി പുറത്തിറങ്ങുന്ന രാജു

ഗണപതി കുളിച്ചു തല തോർത്തി കൊണ്ടു അകത്തേക്ക് വരുന്നു

ഗണപതി രാഹുലിനോട്

ഗണപതി : മേനോൻ എന്ന് പൈസ തരും

രാഹുൽ : ഉടനെയൊന്നും തരില്ല ,പക്ഷെ നമ്മൾ എത്രയും പെട്ടെന്ന് പൈസ വാങ്ങിക്കും .ഞാൻ ഒരു ഐഡിയാ പ്ലാൻ ചെയ്യുന്നുണ്ട്.രാജുവിനെ തല്ക്കാലം അതിൽ കൂട്ടണ്ട ,നീ കൂടെ നിന്നാൽ മതി .

ഗണപതി :എന്താ ചെയ്യേണ്ടതെന്ന് പറ ?

രാഹുൽ : അടുത്ത 20 ന്  സ്കൂൾ ലൈബ്രറിയുടെ ഉദ്‌ഘാടനം വച്ചിരിക്കുന്നത്

ഗണപതി : തിരക്കിനിടയ്ക്ക് അവന്റെ കാര്യം നമ്മൾ മറന്നുപോയി അല്ലേടാ !

രാഹുൽ : ലൈബ്രറിയുടെ ഉദ്‌ഘാടനത്തിനു  M L A  മാത്തച്ചനേം മിനിസ്റ്ററെയും കൂടി ക്ഷണിക്കാൻ ഞാൻ ശ്രീദേവി ടീച്ചറോട് പറഞ്ഞിട്ടുണ്ട് . പത്താം ക്ലാസ്സിൽ നമ്മുടെ കൂടെ പഠിച്ച മനോജ് മിനിസ്റ്ററുടെ  P A ആണ് . അവൻ മിനിസ്റ്ററെ കൊണ്ടുവരാം എന്നേറ്റിട്ടുണ്ട് .

ഗണപതി : എന്നിട്ട് ?

രാഹുൽ :ഉദ്‌ഘാടനം കഴിഞ്ഞു മിനിസ്റ്റർ പോകുമ്പോൾ ഏതെങ്കിലും വഴിയിൽ ഞാനും മിനിസ്റ്ററുടെ കാറിൽ കയറും ,എന്നിട്ടു നമ്മൾ spy camera  വച്ചു ഷൂട്ട് ചെയ്ത വീഡിയോ മിനിസ്റ്ററെ കാണിക്കും .

രാഹുൽ പറയുന്നത് ശ്രദ്ധിക്കുന്ന ഗണപതി .

രാഹുൽ : മിനിസ്റ്ററും  കൂടി വിഡിയോയിൽ വന്നതു കൊണ്ടാ നമ്മൾ ഇതു ചാനൽകാർക്ക്  കൊടുക്കാത്തതെന്നു  പറയും . മേനോനോട് പൈസ തിരിച്ചു മേടിച്ചുതരാൻ മിനിസ്റ്ററിനോടു  പറയും

ഗണപതി : എടാ അതിനു മിനിസ്റ്ററെ എന്തിനാ ഇതിൽ വലിച്ചിഴയ്ക്കുന്നേ , വീഡിയോ മേനോനെ കാണിച്ചിട്ടു പൈസ തരാൻ  പറഞ്ഞാൽ പോരേ !

രാഹുൽ : അവിടെയാ നിനക്കു തെറ്റിയേ ,പലരെയും വെട്ടിനിരത്തിയും കുതികാൽ വെട്ടിയും ഒക്കെയാ മാത്തച്ചനും മേനോനും ഇത്രേം വളർന്നു വന്നത്.
നമ്മൾ ഈ വീഡിയോ മേനോനെ കാണിച്ചാൽ ഈ വീഡിയോ വച്ചിട്ട് അവർ മിനിസ്റ്ററെ ബ്ലാക്‌മെയ്ൽ ചെയ്യും .അതാ ജാതികൾ .

ഗണപതി :മാത്തച്ചന്റെ കാര്യം അമ്മ ഇപ്പോഴും പറയും ,അച്ചായൻ ഉണ്ടായിരുന്നപ്പോൾ വീട്ടീന്ന് മാറാതെ നടന്നതാ .

രാഹുൽ : പിണക്കാതേം ഭീഷിണീപെടുത്താതെയും വളരെ തന്ത്രപൂർവ്വം നമ്മൾ  പൈസ വാങ്ങണം.

കാര്യങ്ങൾ രാഹുൽ ഗണപതിക്ക്‌ പറഞ്ഞുകൊടുക്കുന്നത് പ്രേക്ഷകർ കേൾക്കുന്നില്ല

54 

രാജുവിന്റെ വീട് -ഉച്ച  സമയം 
---------------------------------------------------
ഡൈനിങ്ങ് റൂമിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന രാജുവും കുടുംബാംഗങ്ങളും
കുട്ടികൾ (രാജിയുടെയും രാജുവിന്റെയും )മൊബൈലിൽ ഗെയിം കളിക്കുന്നു

അളിയൻ : മേനോൻ സർ വല്ല തീരുമാനവും പറഞ്ഞോ ?

രാജു : വൈകിട്ട് ഗണപതിയും രാജുവും വരും,മേനോൻ സാറിനെ കാണാൻ

അളിയൻ : അനിയണ്ണൻ കോട്ടയത്തെ സ്ഥലം വിറ്റ പൈസയാ 6 മാസത്തേക്ക് തന്നത് .ഈ മാസം അവർക്കു എറണാകുളത്തെ സ്ഥലം രജിസ്റ്റർ ചെയ്യണം .ഈ മാസം തന്നെ അവർക്ക് പൈസ കൊടുക്കണം

ഒന്നും മിണ്ടാതെ ഇരിക്കുന്ന രാജു , അളിയൻ അല്പം നീരസത്തിൽ

അളിയൻ : മേനോനോട് എങ്ങനേലും പൈസ വാങ്ങിക്കാൻ നോക്ക്

അച്ഛൻ : ഇന്ന് തീയതി 2 അല്ലേ ആയുള്ളൂ , ഈ മാസം തന്നെ അനിയോട് വാങ്ങിയ പൈസ നമുക്ക് കൊടുക്കാം , ജയൻ അവരോടു വിളിച്ചു വാക്കു പറഞ്ഞോ !

അമ്മ :(നീരസത്തിൽ ): നിങ്ങൾ എവിടുന്ന് എടുത്തിട്ട് കൊടുക്കുമെന്നാ ഈ പറയുന്നത് . ഞാൻ അറിയാത്ത വല്ല സമ്പാദ്യവും നിങ്ങൾക്കുണ്ടോ ?

ഒന്നും മിണ്ടാതെ ഇരിക്കുന്ന രാജുവും അച്ഛനും

അളിയൻ കഴിച്ചിട്ട് കൈ കഴുകാനായി എഴുന്നേൽക്കുന്നു . കൈ തുടച്ചുകൊണ്ടു രാജിയോടായി

അളിയൻ : നീ പെട്ടെന്ന് കഴിച്ചു റെഡിയാക് , എനിക്ക് വൈകിട്ട് പോലീസ് ക്ലബ്ബിൽ ഒരു മീറ്റിംഗ് ഉണ്ട് , നിങ്ങളെ വീട്ടിൽ ആക്കിട്ടു വേണം എനിക്ക് പോകാൻ .

അമ്മ രാജിയോടായി

അമ്മ : ഞാനും നിങ്ങളുടെ കൂടെ വരുവാ , അവിടെ അമ്പലത്തിൽ രണ്ടു ദിവസം ഭജനയിരിക്കണം . വയസുകാലത്തു ഉള്ള മനഃസമാധാനം പോയികിട്ടി

ഡൈനിങ്ങ് റൂമിൽ ഇപ്പോൾ അച്ഛനും പാർവതിയും രാജുവും മാത്രമാകുന്നു

രാജു ഒന്നും മിണ്ടാതെ പാത്രത്തിൽ തന്നെ നോക്കി ഏതൊക്കെയോ ആലോചിച്ചിരിക്കുന്നു . രാജുവിനെ ശ്രദ്ധിക്കുന്ന അച്ഛൻ

അച്ഛൻ : പ്രതിസന്ധികളെ ജീവിതത്തിൽ നിന്നും ഒരിക്കലും ഒഴിച്ചുമാറ്റാൻ കഴിയില്ല , അതിനെ തരണം ചെയ്തു  മുന്നേറണം . അതിനുവേണ്ടിയാ ദൈവം നമുക്ക് ബുദ്ധിയും ശക്തിയും തന്നിരിക്കുന്നത് . നീ പഠിച്ചിട്ടില്ലേ "  Survival of The Fittest ". അർഹതയുള്ളതിനോടെ  പ്രകൃതിയും കരുണ കാണിക്കൂ . . എന്തിനും നിൻറെ കൂടെ നിക്കുന്ന ജീവൻ തരാൻ പോലും മടിയില്ലാത്ത കൂട്ടുകാർ ഉള്ളപ്പോൾ നീ എന്തിനാ വിഷമിച്ചിരിക്കുന്നേ , പോയി മേനോനോട് പൈസ ചോദിക്ക് ,എന്നിട്ടു ബാക്കി തീരുമാനിക്കാം .

അച്ഛൻ എണീറ്റ് ഇടതു കൈ കൊണ്ട് രാജുവിൻറെ തലയിൽ തലോടുന്നു .

അച്ഛൻ : കഴിച്ചു മതിയായെങ്കിൽ പോയി കൈ കഴുകെടാ !

54 (എ )

രാത്രി -രാജുവിൻറെ  വീട് 
--------------------------------------
രാജുവിൻറെ അമ്മ രാജിയുടെ വീട്ടിലേയ്ക്കു പോയതിനാൽ അച്ഛനും പാർവതിയും കുഞ്ഞും മാത്രമേ വീട്ടിൽ ഉള്ളൂ . രാജു മേനോനെ കാണാൻ പോയിട്ട് വന്നിട്ടില്ല 

പാർവതി : രാജുവേട്ടൻ ഇതുവരെ വിളിച്ചതുപോലും ഇല്ലല്ലോ അച്ഛാ ?

അച്ഛൻ : മോള് വിഷമിക്കാതെ അവൻ ഇങ്ങു വരും .

മോള് : അമ്മേ എനിക്ക് വിശക്കുന്നു .

പാർവതി : അമ്മ മോൾക്ക് ചോറ് തരാം 

മോൾക്ക് ചോറ് കൊടുക്കാനായി എണീക്കുന്ന പാർവതി 

മേനോനെ കാണാൻ പോയ രാജു അകത്തേയ്ക്കു കയറിവരുന്നു .

സെറ്റിയിൽ അച്ഛനടുത്തായി ഇരിക്കുന്ന രാജു 

രാജു : ഒരു വർഷം കഴിയാതെ മേനോന് പൈസ തരാൻ സാധിക്കില്ലന്നാ പറയുന്നത് . ഞങ്ങൾ മാക്സിമം പറഞ്ഞുനോക്കി അച്ഛാ !

രാജു : ഇനി എന്തു ചെയ്യണമെന്ന് എനിക്കറിയില്ലച്ഛാ ! ഒരു വഴിയും കാണുന്നില്ല !

അച്ഛൻ പെട്ടെന്ന് അകത്തേയ്ക്കുപോകുന്നു . ഒരു ആധാരവുമായി തിരിച്ചു വരുന്നു .

അച്ഛൻ : തറവാടു ഭാഗം വെച്ചപ്പോൾ  എനിക്ക് കിട്ടിയത് ടൗണിൽ ഒരു വീടും 15 cent സ്ഥലവും പിന്നെ 10 ഏക്കർ തെങ്ങിൻ പുരയിടവുമായിരുന്നു . അന്ന് നീയും രാജിയും കുഞ്ഞാ , 10 ഏക്കർ പുരയിടം വിറ്റു കിട്ടിയ പൈസ കൊണ്ടാ ഈ വീട് വെച്ചത് ബാക്കി പൈസ ഞാൻ രാജിയുടെ പേരിൽ fixed deposit ആക്കി .ആ പൈസ കൊണ്ടാ അവളുടെ കല്യാണം നടത്തിയേ !. ടൗണിലെ വീടും സ്ഥലവും എൻറെ കാലശേഷം ഞാൻ നിൻറെ പേരിലാ വിൽ പത്രം രജിസ്റ്റർ ചെയ്തിരിക്കുന്നേ .

അൽപനേരം ഒന്നും മിണ്ടാതിരിക്കുന്ന അച്ഛൻ

അച്ഛൻ : കഴിഞ്ഞവർഷം വാടകച്ചീട് പുതുക്കാൻ വന്നപ്പോൾ ഇപ്പോ താമസിക്കുന്നവർ ആ വീടും സ്ഥലവും കൂടി വിലയ്ക്കു ചോദിച്ചിരുന്നു. 90 ലക്ഷം അന്നു തരാമെന്നു പറഞ്ഞതാ  ,ഞാൻ സമ്മതിച്ചില്ല .

അച്ഛൻ പറയുന്നതു ശ്രദ്ധിച്ചിരിക്കുന്ന രാഹുൽ

അച്ഛൻ : ഇപ്പോ നമ്മൾക്ക് ഇങ്ങനെയൊരു ആവശ്യം ഉണ്ട് , ആ വീടും സ്ഥലവും വിൽക്കാൻ തയ്യാറാണെന്ന് ഞാൻ പറഞ്ഞു . അവർ ഇപ്പൊ 60 ലക്ഷം രൂപയാ പറയുന്നത്

പെട്ടെന്നു കരച്ചിലിന്റെ വക്കിൽ എത്തുന്ന രാജു

രാജു : അച്ഛന് ആ വീട്  വാടകയ്ക്ക് കൊടുക്കുമ്പോൾ കിട്ടുന്ന  വരുമാനം അല്ലേയുള്ളൂ , അതും കൂടി പോയാൽ അച്ഛൻ പിന്നെ വേറേ ആരുടെയെങ്കിലും മുൻപിൽ കൈ നീട്ടണ്ടേ !

അച്ഛൻ : അങ്ങനെ നീട്ടേണ്ട ഗതികേടു വന്നാൽ ഞാൻ നിന്റെ  മുന്നിലേ വരൂ. ഒരിക്കലും നിന്റെ അമ്മയുടെ അടുത്തോ രാജിയുടെ അടുത്തോ ഞാൻ പോകില്ല !

പെട്ടെന്ന് രാജു നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞുകൊണ്ട്‌ അച്ഛനെ കെട്ടിപ്പിടിക്കുന്നു .

അച്ഛൻ : നീ ആരുടെ മുന്നിലും നാണം കേട്ടു തലകുനിക്കുന്നതു കാണാൻ എനിക്ക് വയ്യ , രാഹുലും ഗണപതിയും ഒഴിച്ച് ബാക്കി എല്ലാരും ഇനി പൈസയുടെ കാര്യവും പറഞ്ഞു വഴക്കിടും . ആ ഒരു സാഹചര്യം നമ്മൾ തന്നെ ഒഴിവാക്കുന്നതാടാ നല്ലത് .

രാജു വീണ്ടും അച്ഛനെ കെട്ടിപിടിച്ചു കരയുന്നു .

അച്ഛൻ : എല്ലാ ജോലിക്കും മാന്യതയുണ്ട്‌ , നമ്മുടെ ഈഗോയും കോംപ്ലെക്സും ഒക്കെയാ  ആ ജോലി കൊള്ളില്ല എന്ന് നമ്മളെകൊണ്ട് തോന്നിപ്പിക്കുന്നത് .

രാഹുൽ അച്ഛനെ വിട്ടിട്ടു കണ്ണു തുടയ്ക്കുന്നു

അച്ഛൻ : നേരത്തേ എന്തു സന്തോഷം നിറഞ്ഞതായിരുന്നു നിങ്ങളുടെ ജീവിതം .
ഇടയ്ക്കു പുള്ളുവൻ പാട്ടു പാടാൻ പോകും ,ഇടയ്ക്കു രാഹുലിനെ സ്റ്റുഡിയോയിൽ സഹായിക്കും , ഇടയ്ക്കു ഗണപതിയുടെ കൂടി കടലിൽ പോകും , പിന്നെ  ട്യൂഷൻ, ശിവൻ ഉണ്ടായിരുന്നപ്പോൾ അവനും ആയി നീ മരപ്പണിക്കും പോയിട്ടുണ്ട് .(ചിരിക്കുന്നു ) നീയും ശിവനും കൂടിയാ ഈ വീട് പണിതപ്പോൾ വാതിലിനൊക്കെ ചിന്തേര് വെച്ചത് .

അച്ഛൻ : സത്യം പറഞ്ഞാൽ എനിക്ക് നിന്നോട് അസൂയയായിരുന്നു , ഈ ജീവിതം നീ ഒട്ടും ബോറടിക്കാതെ ജീവിച്ചു കൊണ്ടിരുന്നപ്പോൾ .ആ പഴയ ജീവിതത്തിലേയ്ക്ക് നീ മടങ്ങി പോകണം . വീടും സ്ഥലവും ഒക്കെ നമുക്ക് ഇനിയും ഉണ്ടാക്കാം മനഃസമാധാനം ഉണ്ടാക്കാൻ പറ്റില്ല .

രാജുവിന്റെ കൈ പിടിച്ചു ആധാരം ഏല്പിക്കുന്ന അച്ഛൻ

55 

സ്കൂൾ അങ്കണം -പകൽ 
----------------------------------------
ശിവൻറെ  പേരിൽ കൂട്ടുകാർ ചേർന്നു നിർമിച്ച ലൈബ്രറിയുടെ ഉദ്‌ഘാടനചടങ്ങ് .ചടങ്ങിൽ പങ്കെടുക്കാൻ വരുന്ന പൂർവ്വ വിദ്യാർഥികൾ
വർഷങ്ങൾക്കു ശേഷം കാണുമ്പോഴുള്ള സന്തോഷപ്രകടനങ്ങൾ . മിക്കവരും കുടുംബസമേതം വന്നിരിക്കുന്നു . എല്ലാവരും പരസ്പരം പരിചയപ്പെടാനുള്ള തിരക്ക് .

മൈക്കിൽ കൂടി  N S S (National Service Scheme) ൻറെ  അവതരണ ഗാനം മുഴങ്ങുന്നു

"മനസ്സു നന്നാവട്ടെ , മതമേതെങ്കിലും ആവട്ടെ
മാനവഹൃത്തിൻ ചില്ലയിലെങ്ങും നാമ്പുകൾ വിടരട്ടെ "

ഇടയ്ക്കു പഴയസുഹൃത്തുക്കൾ കാണുമ്പോഴുള്ള സംഭാഷണങ്ങൾ പാട്ടിനിടയ്ക്കു മിക്സ് ചെയ്തുവരുന്ന വിധം സീനുകൾ എഡിറ്റ് ചെയ്യുക .

"സൗഹൃദ സിദ്ധികൾ പൂത്താൽ
 സൗവർണ്ണാഭ പറന്നാൽ ..."

പാട്ടും സംഭാഷണങ്ങളും മിക്സ് ചെയ്യുമ്പോൾ  മുകളിലുള്ള വരികൾ നിലനിർത്താൻ ശ്രമിക്കുക .

ശ്രീദേവി ടീച്ചർ എല്ലാ കാര്യങ്ങളും ഓടി നടന്നു ചെയ്യുന്നു . ഇടയ്ക്കു മൈക്ക് ഓൺ ചെയ്യിച്ചു മുഖ്യാതിഥി (minister )വരുമ്പോൾ പാലിക്കേണ്ട നിർദ്ദേശ്ശങ്ങൾ വിദ്യാർത്ഥികളോട് പറയുന്നു .

രാഹുലും രാജുവും ഗണപതിയും ഓരോ കാര്യങ്ങൾക്കായി ഓടി നടക്കുന്നു .
രാജുവിന്റെ മുഖം ശാന്തമാണ് ,എന്നാലും മനസ്സിന്റെ വിങ്ങൽ മുഖത്തുകാണാം .

രാഹുലിന്റെ സ്റ്റുഡിയോയിലെ ആദർശ് എല്ലാം ക്യാമറയിൽ പകർത്തുന്നു.
ആദർശ് കൂടെ നിക്കുന്ന ക്യാമറമാനു വേണ്ട നിർദേശങ്ങൾ കൊടുക്കുന്നു .

ലൈബ്രറി കാണുന്ന പൂർവ്വ വിദ്യാർത്ഥികളും ക്ഷണിക്കപ്പെട്ട വെക്തികളും

ശിവന്റെ ഫോട്ടോയുടെ താഴെ എഴുതിയ വാചകങ്ങൾ വായിക്കുന്ന സുഹൃത്തുക്കൾ .

ശ്രീദേവി ടീച്ചർ ഫോണിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ

[ഇത്രയും രംഗങ്ങൾ "മനസ്സ് നന്നാവട്ടെ .."എന്ന പാട്ടിനിടയ്ക്കു കാണിക്കണം]

55 (എ ) -(55  തുടർച്ച )


ലൈബ്രറിയുടെ അടുത്ത് നിർമിച്ച താത്കാലിക വേദി 
-----------------------------------------------------------------------------------
ലൈബ്രറിയുടെ അടുത്തു നിർമിച്ച താത്കാലിക വേദിയിലേക്ക് പ്രവേശിക്കുന്ന ശ്രീദേവി ടീച്ചർ .മൈക്ക് കൈയിലെടുത്ത്‌ സംസാരിക്കുന്ന ടീച്ചർ .

ശ്രീദേവി ടീച്ചർ : നമ്മുടെ മുഖ്യാതിഥി വരുവാൻ അല്പം താമസം ഉള്ളതിനാൽ നമ്മൾ പരിപാടി ആരംഭിക്കുകയാണ് . ഇത് കഴിഞ്ഞു ക്ലാസുകൾ നടക്കാനുള്ളതാണ് ,അതുകൊണ്ടു എല്ലാവരും ഈ സ്റ്റേജിനു മുന്നിലുള്ള കസേരകളിൽ വന്നിരിക്കണം എന്നപേക്ഷിക്കുന്നു .

PTA പ്രസിഡന്റ്റും മറ്റു വിശിഷ്ട വെക്തികളും വേദിയിൽ ഇട്ടിരിക്കുന്ന കസേരയിൽ ഇരിക്കുന്നു . സ്റ്റേജും സദസ്സും ഇപ്പോൾ ആൾക്കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു . ആ ഒരു  ഫീലിങ്ങു വരുത്തുക .

അധ്യക്ഷൻ ഈശ്വര പ്രാത്ഥനയ്ക്കു വിദ്യാർത്ഥികളെ ക്ഷണിക്കുന്നു . രണ്ടു പെൺകുട്ടികൾ വന്നു ഈശ്വരപ്രാത്ഥന ചൊല്ലുന്നു .

സദസ്സ് നിശംബ്ദമാകുന്നു .

അധ്യക്ഷൻ ശ്രീദേവി ടീച്ചറെ പ്രസംഗിക്കാൻ ക്ഷണിക്കുന്നു . ശ്രീദേവി ടീച്ചർ മൈക്കിനടുത്തേയ്ക്കു വരുന്നു .സദസ്സിനെ നോക്കി കൈ കൂപ്പുന്ന ശ്രീദേവി ടീച്ചർ 

ശ്രീദേവി ടീച്ചറുടെ പ്രസംഗം

മൈക്കിനടുത്തു വന്നു നിക്കുന്ന ശ്രീദേവി ടീച്ചർ .

പ്രീയപ്പെട്ട എന്റെ  കുട്ടികളേ , വേദിയിലും സദസ്സിലും ഇരിക്കുന്ന മറ്റു വിശിഷ്ട വ്യക്തികളെ ...

ഞാൻ ആദ്യം ടീച്ചറായി ജോലിക്കു കയറുന്നതു 1991 ലാണ് . അന്നു ഞാൻ ക്ലാസ്സ്‌ടീച്ചർ ആയിരുന്ന " 10 -B " യിലെ ഏറ്റവും മിടുക്കനായ കുട്ടിയായിരുന്നു ശിവൻ . സ്കൂളിൻറെ പടിയിറങ്ങി പലരും  പലവഴിക്കു പിരിഞ്ഞുപ്പോയെങ്കിലും  ശിവൻ മാത്രം എന്നെ കാണാൻ ഇടയ്ക്കു വരുമായിരുന്നു . സ്നേഹം കൊണ്ട് എല്ലാവരുടെയും മനസ്സു കീഴടക്കാൻ വല്ലാത്ത ഒരു കഴിവായിരുന്നു അവന്‌ ..., , (അൽപനേരം മൗനമായിരിക്കുന്ന ടീച്ചർ) .  കല്യാണം കഴിഞ്ഞ നാളുകളിൽ എൻറെ ജീവിതത്തിൽ സംഭവിച്ച പ്രതിസന്ധികളെ  തരണം ചെയ്യാൻ എനിക്ക് കഴിഞ്ഞത് ശിവന്റെ ഇടപെടൽ മൂലമായിരുന്നു.  സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവൻ കളയാൻ തയ്യാറായി നിക്കുന്ന ശിവനെയാണ് അന്നെനിക്ക് കാണാൻ കഴിഞ്ഞത് .പിന്നെ പിന്നെ  ..അവനു ഞാൻ ടീച്ചറമ്മയായി ..(തേങ്ങുന്നു)

ഞങ്ങൾ ഒരു വീട് വയ്ക്കാൻ തീരുമാനിച്ചപ്പോൾ തടിയുടെ പണി മുഴുവൻ ശിവന്റെ അച്ഛനെയാ ഏല്പിച്ചത്. അച്ഛന്റെ കൂടെ ഇടയ്ക്കു ശിവനും വരും മരപ്പണിക്ക്. ശിവൻ ഉണ്ടെങ്കിൽ അവൻറെ നാലു കൂട്ടുകാരും കാണും
എപ്പോഴും.  ഈ അഞ്ചു കൂട്ടുകാരെയും ഞാൻ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ടിട്ടില്ല .
എവിടെ പോയാലും ഒരുമിച്ചു പോയി , എല്ലാ പ്രശ്നത്തിലും ഒരുമിച്ചു ഇടപെട്ടു കൊണ്ടുള്ള ഒരു ജീവിതം . ഈ അഞ്ചു പേരും കൂടി ചെയ്യാത്ത പണികളൊന്നും ഇല്ല . പുള്ളുവൻപാട്ടിനു പോകും , മരപ്പണിക്ക് പോകും , പറമ്പിലും പാടത്തും കൃഷി ചെയ്യാൻ പോകും , കടലിൽ മീൻ പിടിക്കാൻ പോകും. ഇടയ്ക്കു എല്ലാരും കൂടി ക്യാമറയും കൊണ്ട് കാടുകയറാൻ പോയാൽ  പിന്നെ ഒന്നുരണ്ടാഴ്ച ഒരു വിവരവും കാണില്ല .

ശിവനെ കുറിച്ച് എന്നേക്കാൾ കൂടുതൽ എന്തെങ്കിലും പറയാൻ അർഹതയുണ്ടെങ്കിൽ അത് അവന്റെ കൂട്ടുകാർക്കാണ് .  രാഹുലിനെയോ ഗണപതിയെയോ രാജുവിനെയോ ഞാൻ ഈ വേദിയിലേക്ക് ക്ഷണിക്കുകയാണ്  . ഈ ലൈബ്രറി ഒരുക്കുന്നതിൽ ഏറ്റവും കൂടുതൽ കഷ്ടപെട്ടതും ഈ മൂന്നുപേരും ആണ് . അതുകൊണ്ട് മൂന്നുപേരിൽ ആരെങ്കിലും ഒരാൾ വേദിയിലേക്ക് കടന്നുവരിക .

സ്റ്റേജിനരികിൽ നിന്ന് ടീച്ചറുടെ പ്രസംഗം ശ്രവിക്കുന്ന രാഹുലും രാജുവും ഗണപതിയും .

ടീച്ചർ പറയുന്നത് കേൾക്കുമ്പോൾ ഗണപതി രാഹുലിനെ മുന്നിലേയ്ക്ക് തള്ളി വിടുന്നു . രാഹുൽ പെട്ടെന്ന് രാജുവിനെ നോക്കി

രാഹുൽ : എടാ എനിക്കിപ്പോഴും മൈക്കിനടുത്തു നിന്നാൽ കൈയും കാലും വിറയ്ക്കും . നീ തന്നെ ചെല്ലണം [രാജുവിനെ തള്ളി സ്റ്റേജിലേക്ക് വിടുന്നു ]

രാഹുൽ : അതു മാത്രമല്ലടാ .റാണി വന്നിട്ടുണ്ട് , ഞാൻ മൈക്കിൽ കൂടി വല്ല പൊട്ടത്തരവും പറഞ്ഞാൽ മുഴുവൻ ഇമേജും പോകും . ചെല്ല് ..ചെല്ല്...വേഗം ചെല്ല് !

റാണിയുടെ കാര്യം പറയുമ്പോൾ രാജു രൂക്ഷമായി രാഹുലിനെ നോക്കുന്നു

രാജു : എൻറെ മൂട്ടിൽ ഒരു പഞ്ഞി വച്ചാൽ നിനക്കതു കത്തിച്ചെടുക്കാം , അപ്പോഴാ അവന്റെ  റാണി !

രാജു സ്റ്റേജിലേക്ക് കയറുന്നു . മൈക്കിനടുത്തേയ്ക്കു നടന്നു ചെല്ലുന്ന രാജു .

രാജുവിന്റെ പ്രസംഗം

എൻറെ മുന്നിലിരിക്കുന്ന കുഞ്ഞനിയന്മാരെ ,അനിയത്തിമാരേ
എൻറെ പ്രിയ ഗുരുക്കന്മാരേ .., ഈ മഹത് കർമം നിങ്ങളുടെ മഹനീയ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമാക്കിയ എൻറെ സ്കൂൾ കാലഘട്ടത്തിലെ സുഹൃത്തുക്കളേ ..എല്ലാവർക്കും നമസ്കാരം .

ശിവൻ എന്ന ഞങ്ങളുടെ കൂട്ടുകാരന്റെ വലിയ ഒരാഗ്രഹം ആയിരുന്നു പഠിച്ചിരുന്ന കലാലയത്തിലെ കുട്ടികൾക്കായി എന്തെങ്കിലും ചെയ്യണം എന്നുള്ളത് . ഞങ്ങളുടെ പ്രിയകൂട്ടുകാരന്റെ സ്വപ്നങ്ങളാണ് ഞങ്ങൾ ഈ ലൈബ്രറിയിലൂടെ യാഥാർഥ്യമാക്കിയിരിക്കുന്നത് .ഏകദേശം 5000 ത്തോളം പുസ്തകങ്ങൾ ഞങ്ങൾ ഇതിനായി വാങ്ങിയിട്ടുണ്ട് . ഈ ബുക്കുകളിൽ ശിവൻ വായിക്കാത്ത ഒരു പുസ്‌തകം പോലും ഞങ്ങൾ വാങ്ങിയില്ല . വാങ്ങിയതെല്ലാം അവനു പ്രീയപ്പെട്ട എഴുത്തുകാരുടെ ബുക്കുകൾ ആയിരുന്നു . ലൈബ്രറിയിൽ ഇനിയും കുറെ ഷെൽഫുകൾ ഞങ്ങൾ ഒഴിച്ചിട്ടിട്ടുണ്ട്‌ . അതൊക്കെ ഇനിയും ആ ഷെൽഫുകളിൽ ബുക്കുകൾ നിറയ്ക്കാൻ വേണ്ടി തന്നെയാണ് .

[സദസ്സിൽ നിന്നും നിറഞ്ഞ കൈയടി ]

ഒരുപാടു സാമ്പത്തിക ബാധ്യതകളിൽ നിന്നുകൊണ്ടാണ് ഞങ്ങൾ ഈ ലൈബ്രറി ഒരുക്കിയത് . ഇതിൽ ഏറ്റവും രസമുള്ള സംഗതി ഈ ബാധ്യതകളൊക്കെ ഉണ്ടാക്കിയത് ഞാൻ ആണ് എന്നുള്ളതാണ് . ഞാൻ കാരണം എന്റെ കൂട്ടുകാർക്കും ഒരുപാടു സാമ്പത്തിക ബാധ്യതയുണ്ടായി . ഞാൻ അവരുടെ കൂട്ടുകാരൻ ആയതുകൊണ്ടാണ് അവരെന്നെ ഇപ്പോഴും കുറ്റപ്പെടുത്താത്തത് .
അതുകൊണ്ടു എന്റെ കുഞ്ഞനിയന്മാരോട് എനിക്ക് പറയാനുള്ളത്  നിങ്ങൾ ഈ സ്കൂൾ ജീവിതത്തിൽ തന്നെ നല്ല നല്ല കൂട്ടുകാരെ ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ് .അവരാകും നിങ്ങളുടെ പിന്നീടുള്ള ജീവിതത്തിൽ സഹായത്തിനുണ്ടാവുക .

മകനെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരച്ഛന്റെ മകനാണുഞാൻ . ഞാൻ എന്ന മകൻ ഉണ്ടാക്കിവെച്ച എല്ലാ സാമ്പത്തിക ബാധ്യതകളും സ്വയം ഏറ്റെടുക്കാൻ തയ്യാറായ സമ്പന്നനല്ലാത്ത ഒരച്ചന്റെ മകൻ .

[കണ്ണുകൾ നിറഞ്ഞൊഴുകുന്നു ]

രാഹുലും ഗണപതിയും പരസ്പരം മനസിലാകാതെ നോക്കുന്നു

കോളേജ് അധ്യാപകൻ അകാൻ വേണ്ടി  M phil ലും SET റ്റും  പാസ്സായി Phd  എടുത്ത് Last Grade Servant  ആയി ജോലി നോക്കുന്ന ഒരുവനാണ് ഞാൻ . ജോലിയോടുള്ള എന്റെ അപകർഷതാബോധം ആയിരുന്നു എല്ലാ പ്രശ്നങ്ങൾക്കും കാരണം. ശിവൻ ഉണ്ടായിരുന്നങ്കിൽ ഞങ്ങൾ ഒരിക്കലും ഇങ്ങനെയൊരു പ്രശ്നത്തിൽ പോയി ചാടില്ലായിരുന്നു .

എല്ലാ പ്രശ്നങ്ങളും തീർത്തു ഞങ്ങൾ ഞങ്ങളുടെ പഴയ ജീവിതത്തിലേയ്ക്ക് മടങ്ങി വരും . പുള്ളുവൻപാട്ടു പാടുന്ന ..ക്യാമറാമാൻ ആകുന്ന ...അച്ഛനോടു   കൂടി പാടത്തും പറമ്പിലും പണിയെടുക്കുന്ന നല്ലൊരു കർഷകൻ ആകുന്ന ...നല്ലൊരു ട്യൂഷൻ ടീച്ചർ ആകുന്ന ..ഇടയ്ക്കു എന്റെ ഗണപതിയുടെ കൂടെ കടലിൽ മീൻ പിടിക്കാൻ പോകുന്ന ...ഒരു പ്യൂൺ ആയി ജോലി ചെയ്യുന്ന ആ പഴയ രാജുവായാൽ മതിയെനിക്ക് ..

[രാജുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു ,ഗണപതിയും രാഹുലും കണ്ണ് തുടയ്ക്കുന്നു ]

ശിവൻ ഇനി എപ്പോഴെങ്കിലും  ഞങ്ങളെ തിരിച്ചറിയുമോ ? എന്നൊന്നും എനിക്കറിയില്ല . പക്ഷെ ഒരുകാര്യം എനിക്കുറപ്പിച്ചു പറയാം .
ശിവന്റെ ആത്മാവ് ഇവിടെ എവിടെയെങ്കിലും ഉണ്ടെങ്കിൽ അത് തീർച്ചയായും ആ ലൈബ്രറിയിൽ ആയിരിക്കും (ലൈബ്രറിയുടെ നേരെ കൈ ചൂണ്ടി )

അതുകൊണ്ടു എന്റെ കുഞ്ഞനിയന്മാരോടും അനിയത്തിമാരോടും എനിക്കൊന്നേ പറയാനുള്ളു , ഈ ലൈബ്രറി നിങ്ങൾ നല്ലവണ്ണം ഉപയോഗിക്കുക . വായിക്കുക ..വായിക്കുക ..വായിച്ചുകൊണ്ടേ ഇരിക്കുക .എന്നിട്ടു നല്ല നല്ല സ്വപ്നങ്ങൾ കാണുക !

ആരോ പറഞ്ഞതുപോലെ സ്വപ്നം കാണുകയാണെന്നു നമ്മൾ സ്വപ്നം കാണുക , അപ്പോൾ നമ്മളിൽ ഉണർവ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും

ആത്മാവിൽ നിങ്ങൾ വിശ്വസിക്കുന്നു എങ്കിൽ ഞങ്ങളുടെ ശിവൻ ഇവിടെയൊക്കെ ഉണ്ട് . നിങ്ങളെ നേർവഴി നടത്താൻ ..കാരണം അവൻറെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു നാട്ടിലുള്ള കുട്ടികൾക്കു വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യണം എന്നുള്ളത് .  തത്കാലം നിർത്തുന്നു
നന്ദി ..നമസ്കാരം !

നീണ്ട കരഘോഷം നടക്കുന്ന സമയം മന്ത്രിയുടെ കൊടി വെച്ച കാർ സ്കൂളിൻറെ ഗേറ്റ് കടന്നു വരുന്നു .

56 

സ്കൂൾ കവാടം -പകൽ 
------------------------------------

മന്ത്രിയുടെ കാർ സ്കൂൾ കവാടം കടന്നു വരുമ്പോൾ ശ്രീദേവി ടീച്ചറും രാഹുലും ഗണപതിയും മന്ത്രിയുടെ കാറിനടുത്തേയ്ക്കു ചെല്ലുന്നു . 
ആദർശ് ഓടി നടന്നു ഫോട്ടോ എടുക്കുന്നു .മന്ത്രി കാറിൽ നിന്നും ഇറങ്ങുമ്പോൾ രാഹുൽ ഒരു ബൊക്ക മന്ത്രിക്കുകൊടുത്തുകൊണ്ട് സ്റ്റേജിലേയ്ക്ക് സ്വീകരിച്ചു കൊണ്ടുവരുന്നു .മന്ത്രി സ്റ്റേജിൽ ഇരിക്കുന്നു . 

ശ്രീദേവി ടീച്ചർ സംസാരിക്കുന്നു 

ശ്രീദേവി ടീച്ചർ : ഒരുപാടു തിരക്കുകൾ ഉണ്ടായിട്ടും അതിനിടയ്ക്ക് നമ്മൾക്കായി കുറച്ചു സമയം അനുവദിച്ചുകൊണ്ട് ഇവിടെ എത്തിച്ചേർന്ന നമ്മുടെ പ്രിയങ്കരനായ വനം വകുപ്പ് മന്ത്രിക്ക് ഈ സ്കൂളിലെ എല്ലാ കുട്ടികളുടെയും പേരിൽ ഞാൻ സ്വാഗതം ആശംസിച്ചുകൊള്ളുന്നു . ബഹുമാനപെട്ട മന്ത്രിക്കു ഒരുപാടു തിരക്കുള്ളതിനാൽ ഈ ലൈബ്രറിയിയുടെ ഉൽഘാടനത്തിനായി ഞാൻ ലൈബ്രറിയിലേക്കു ക്ഷണിക്കുകയാണ് .

മന്ത്രി പെട്ടെന്ന് എണീറ്റ് മൈക്കിനടുത്തേയ്ക്കു വരുന്നു . സംസാരിക്കുന്ന മന്ത്രി 

മന്ത്രി : പ്രിയപ്പെട്ട കുട്ടികളേ , ബഹുമാന്യരായ അധ്യാപകരേ ,മറ്റു സഹപ്രവർത്തകരേ ..അപ്രതീക്ഷിതമായി ഒന്നുരണ്ടു കാര്യങ്ങൾ വന്നതുകൊണ്ടാണ് ഞാൻ വരാൻ അല്പം താമസിച്ചത് ,അതിനു എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു.

മന്ത്രി : പിന്നെ ഉച്ചയ്ക്കുമുമ്പ് തിരുവന്തപുരത്തു എത്താനുള്ളതിനാൽ അധിക സമയം നിങ്ങളോടു കൂടി ചിലവഴിക്കാൻ എനിക്ക് സാധിക്കില്ല . ഈ ലൈബ്രറി ഈ സ്കൂളിനായി സമർപ്പിച്ച എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും ഞാൻ അഭിനന്ദിക്കുന്നു . അധികം ദീർഘിപ്പിക്കുന്നില്ല . എല്ലാവരുടെയും അനുവാദത്തോടുകൂടി ഞാൻ ഈ ലൈബ്രറി ഉൽഘാടനം ചെയ്യുകയാണ് .

57 

ലൈബ്രറിയുടെ വാതിൽ -പകൽ 
--------------------------------------------------
ലൈബ്രറിയുടെ വാതിലിനു മുൻപിൽ കെട്ടിയ നാട മുറിച്ചു ഉൽഘാടന കർമ്മം നിർവഹിക്കുന്ന മന്ത്രി . 

ലൈബ്രറി ചുറ്റി കാണുന്ന മന്ത്രി  സംതൃപ്തനായായി ശ്രീദേവി ടീച്ചറിനോട് 

മന്ത്രി : എല്ലാം ഭംഗിയായിട്ടുണ്ട് !

ശ്രീദേവി ടീച്ചർ അടുത്തുനിന്ന രാഹുലിനെ ചൂണ്ടി 

ശ്രീദേവി ടീച്ചർ: ഇവർ മൂന്നുപേരാ എല്ലാ കാര്യത്തിനും മുൻകൈ എടുത്തത് .
ഇത് രാഹുൽ 

മന്ത്രി രാഹുലിനെ തോളിൽ തട്ടി അഭിനന്ദിക്കുന്നു .

വീണുകിട്ടിയ അവസരം മുതലാക്കുന്ന രാഹുൽ 

രാഹുൽ മന്ത്രിയോട് 

രാഹുൽ :സർ എനിക്ക് സാറിനോട് പേഴ്സണൽ ആയി കുറച്ചുകാര്യങ്ങൾ സംസാരിക്കാനുണ്ട് . സർ പോകുമ്പോൾ ഞാനും കാറിൽ കയറിക്കോട്ടെ ,

സംശയത്തിൽ രാഹുലിനെ നോക്കുന്ന മന്ത്രി 

രാഹുൽ : ഞാൻ സംസാരിച്ചു കഴിഞ്ഞു ഇടയ്ക്കു ഇറങ്ങിക്കോളാം സർ , മനോജിനോടും ഞാൻ ഈ കാര്യം പറഞ്ഞിരുന്നു , മനോജ് സാറിനോട് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു .

മന്ത്രി : ഓക്കേ ..ഓക്കേ  , അപ്പോൾ പോന്നോളൂ 

രാഹുൽ : താങ്ക്യൂ  സർ .



58

സ്കൂൾ അങ്കണം -പകൽ 
--------------------------------------
തിരക്കുള്ളതിനാൽ മന്ത്രി പരിപാടി തീരുന്നതിനു മുൻപ് പോകാനായി ഇറങ്ങി കാറിനടുത്തേയ്ക്കു വരുന്നു . മൈക്കിലൂടെ വേറെ ആരുടെയോ പ്രസംഗം കേൾക്കാം . മന്ത്രിയുടെ കാറിനടുത്തു രാഹുൽ നിക്കുന്നത് ശ്രദ്ധിക്കുന്ന മന്ത്രി.
മന്ത്രി കാറിനടുത്തു ചെന്നു കൈകൂപ്പി എല്ലാവരോടും പോകാനായി അനുമതി ചോദിക്കുന്നു . മന്ത്രി കാറിൽ കയറുന്ന കൂട്ടത്തിൽ രാഹുലിനോടായി 

മന്ത്രി : താനും കൂടി കേറിക്കോ  !

രാഹുൽ പെട്ടെന്ന് തന്നെ മന്ത്രിയുടെ കൂടെ പുറകിൽ കയറുന്നു 

കാറിൽ മന്ത്രിയും രാഹുലും ഡ്രൈവറും മാത്രം .

ഒന്നും മനസിലാകാതെ കാറിലിരിക്കുന്ന രാഹുലിനെ നോക്കുന്ന രാജു . കാര്യങ്ങൾ ഉദ്ദേശിച്ച രീതിയിൽ പോകുന്നതുകണ്ട്‌ മന്ദഹസിക്കുന്ന ഗണപതി .

മന്ത്രിയുടെ കാർ നീങ്ങുന്നത് കണ്ടു ഗണപതി രാജുവിനോട് 

ഗണപതി : നീ ഇവിടുത്തെ കാര്യങ്ങൾ ഒന്നു മാനേജ് ചെയ്തേക്കു ,ഞാനും രാഹുലും ഇപ്പോൾ തന്നെ വരാം .

ബൈക്ക് വച്ചിരിക്കുന്നിടത്തേയ്ക്കു ഓടുന്ന ഗണപതി 

രാജു ഉറക്കെ !

രാജു : എടാ കാര്യം പറഞ്ഞിട്ട് പോ !

കാറ്ററിംഗ്കാരുടെ  പിക്കപ്പ് വാൻ സ്കൂൾകവാടം കടന്നു വരുന്നതുകണ്ടു ഗണപതി .

ഗണപതി : നീ ഭക്ഷണത്തിനുള്ള ഏർപ്പാടൊക്കെ നടത്തൂ ..അപ്പോഴേയ്ക്കും ഞങ്ങൾ എത്തും .

ബൈക്ക് പറത്തുന്ന ഗണപതി 

59 

മിനിസ്റ്ററുടെ കാറിൻറെ ഉൾഭാഗം 
---------------------------------------------------
പുറകുവശത്തെ സീറ്റിൽ ഇരിക്കുന്ന രാഹുലും മന്ത്രിയും .

രാഹുൽ ഫോണിൽ പെൻഡ്രൈവ് കുത്തി മേനോൻറെ വീട്ടിൽ പൈസ കൊടുക്കാൻ പോയപ്പോൾ hidden camera വച്ച് പകർത്തിയ ദൃശ്യങ്ങൾ മന്ത്രിയെ കാണിക്കുന്നു .

ദൃശ്യങ്ങൾ കണ്ടു പേടിക്കുന്ന മന്ത്രി 

മന്ത്രി : എന്താ നിൻറെ ഉദ്ദേശ്യം ?

രാഹുൽ : ജോലിക്കാര്യത്തിനു വേണ്ടിയാ മേനോൻസാറിന്റെ കൈയിൽ 60 ലക്ഷം കൊടുത്തത് ,ഇപ്പൊ മേനോൻ സർ പറയുന്നത് ജോലി ഉടനെയൊന്നും ശരിയാകില്ല എന്ന് . പൈസ തിരിച്ചുചോദിച്ചപ്പോൾ നീണ്ട അവധിയാ പുള്ളിക്കാരൻ പറഞ്ഞേ .  ഞങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്നമാണു സർ ,ആ പൈസ ഞങ്ങൾക്കു പെട്ടെന്ന് തിരിച്ചുകിട്ടണം .

രാഹുൽ പറയുന്നത് ശ്രദ്ധിച്ചു കേൾക്കുന്ന മന്ത്രി 

രാഹുൽ : ഈ വീഡിയോ മേനോൻ സാറിനെ കാണിച്ചു പൈസ തിരിച്ചു വാങ്ങിക്കാം എന്നാ ആദ്യം കരുതിയത് ,പിന്നെ കരുതി ഈ വീഡിയോ മേനോൻ സാറിനു കിട്ടിയാൽ പിന്നീടെപ്പോഴെങ്കിലും ഈ വീഡിയോ വച്ച് മേനോൻ സർ സാറിനെ ബ്ലാക്‌മെയിൽ ചെയ്താലോ എന്ന് . അതാ സാറിനെ കാണിക്കാം എന്ന് വെച്ചത് .

രാഹുൽ പറയുന്നത് ശ്രദ്ധിക്കുന്ന മന്ത്രി 

രാഹുൽ : സർ ഇതിൽ നിരപരാധിയാണെന്നു ഞങ്ങൾക്കറിയാം . പൈസ കിട്ടിയില്ലെങ്കിൽ ഞങ്ങൾ ഈ വീഡിയോ മീഡിയകൾക്കു കൊടുക്കും.സാറും 
M L A മാത്തച്ചനും ഈ വിഡിയോയിൽ ഉള്ളതുകൊണ്ട് മീഡിയ പലതും പറയും  . 

പേടിക്കുന്ന മന്ത്രി 

രാഹുൽ : അപേക്ഷയാണ് സർ ,സർ മുൻകൈ എടുത്തു  65 ലക്ഷം രൂപ മേനോൻ സാറിനോട് വാങ്ങിത്തരണം . 5 ലക്ഷം ബ്ലേഡ് കാർക്ക് കൊടുക്കാനുള്ള പലിശയാ 

മന്ത്രി :ഞാൻ മേനോനോട് പറയാം, ഈ വീഡിയോ വേറെ ആരും കാണരുത് .

രാഹുൽ : ചത്താലും കാണില്ല സർ , ഇത് ഞങ്ങളുടെ ഉറപ്പാ !

59 (a )

മന്ത്രിയുടെ കാർ റോഡ് സൈഡിൽ നിർത്തുന്നു .രാഹുൽ ഇറങ്ങുന്നു .കാര് നീങ്ങുന്നു . ഗണപതി രാഹുൽ നിക്കുന്നിടത്തു ബൈക്ക് നിർത്തുന്നു . യൂ ടേൺ എടുത്തു ബൈക്ക് തിരിച്ചു വിടുന്ന ഗണപതി .

60 

ഗണപതിയുടെ വീട് -രാത്രി 
-----------------------------------------
അത്താഴം കഴിക്കാനിരിക്കുന്ന വത്സലയും ഗണപതിയും ,ഫോൺ റിങ് ചെയ്യുന്ന ശബ്ദം .

ഗണപതി :അമ്മയുടെ ഫോണാ അടിക്കുന്നേ !

ഫോൺ എടുക്കുന്ന വത്സലജോയി 

വത്സല : ഹലോ !

ഫോൺ : ഞാൻ പ്രതാപനാ ,ധന്യയുടെ പപ്പ 

വത്സല : എന്താ പപ്പ  വിശേഷം 

പ്രതാപൻ : നാളെ രാത്രി ഫ്ലൈറ്റിനു ഞാൻ ഷില്ലോങ് പോകുവാ ,മോള് ഒറ്റയ്ക്കായതുകൊണ്ടു അവളെ വത്സലാമ്മയുടെ അടുത്ത് നിർത്തീട്ടു പോകാനാ വിചാരിക്കുന്നേ !

വത്സല : എനിക്ക് തന്നേക്കൂ സർ ,എൻറെ മോളായിട്ടു തന്നെ ഞാൻ നോക്കിക്കോളാം !

പ്രതാപൻ : (ചിരിക്കുന്നു ) നാളെ രാവിലെ ധന്യയുമായി ഞാൻ അങ്ങോട്ട് വരാം , അവിടെ വന്നു ഗണപതിയേയും കൂട്ടി  വേണം എയർപോർട്ടിൽ പോകാൻ .

വത്സല : ശരി 

61 

ഗണപതിയുടെ വീട് -പകൽ 
-------------------------------------------

ഗണപതിയുടെ വീട്ടിലേയ്ക്കു നടന്നുവരുന്ന പ്രതാപനും ധന്യയും.
 പ്രതാപനെയും  ധന്യയേയും  കാണുന്ന ഗണപതിയും വത്സലയും .

വത്സല : ഞങ്ങൾ കാത്തിരിക്കുകയായിരുന്നു ,കയറിവാ !

പ്രതാപൻ : ലഗേജൊക്കെ അടുക്കി വീടും പൂട്ടി ഇറങ്ങിയപ്പോൾ സമയം പോയി .

വീടിനുള്ളിൽ നിന്നും ഇറങ്ങി വരുന്ന ഗണപതി 

പ്രതാപൻ ധന്യയുടെ കൈ പിടിച്ചു വത്സലമ്മയുടെ കൈയിൽ കൊടുക്കുന്നു 

പ്രതാപൻ :  മോളെ ഞാൻ വത്സലാമ്മയെ ഏല്പിക്കുവാ !

വത്സല : എൻറെ ഗണപതിയെ പോലെ ഞാൻ നോക്കിക്കോളാം സർ
(ധന്യയെ ചേർത്ത് നിർത്തുന്ന വത്സല ജോയി )

പ്രതാപൻ ഗണപതിയെ നോക്കി

പ്രതാപൻ : ഗണപതി എൻറെ കൂടെ എയർപോർട്ട് വരെ വരണം .കുറച്ചു കാര്യങ്ങൾ ഗണപതിയെ പറഞ്ഞു ഏല്പിക്കാനുണ്ട് .സംസാരിച്ചു നിന്നാൽ സമയം പോകും .

ഗണപതി : ഒരു മിനിറ്റ് സർ ,ഞാൻ ഡ്രസ്സ് ഒന്ന് മാറിക്കോട്ടെ

പ്രതാപൻ ധന്യയെ നോക്കി

പ്രതാപൻ : മോള് വത്സലാമ്മയുടെ കൂടെ അകത്തേയ്ക്കു ചെല്ല് .

ലഗേജുമായി വീട്ടിലേയ്ക്കു കയറുന്ന ധന്യ ,ഒരു ബാഗ് ധന്യയുടെ കൈയിൽ നിന്നും വത്സല വാങ്ങുന്നു .

62 

ഓടുന്ന കാർ -പകൽ 
-------------------------------
ഓടുന്ന ടാക്സി കാറിൽ ഇരിക്കുന്ന പ്രതാപനും ഗണപതിയും .എയർപോർട്ട് ലക്ഷ്യമാക്കി പായുന്ന കാർ .

പ്രതാപൻ  : ധന്യയുടെ മമ്മിയുടെ നേർക്ക് വീണ്ടും മാവോയിസ്റ് ആക്രമണം ഉണ്ടായി .ഇനിയും ഞാൻ പോയില്ലെങ്കിൽ എനിക്കവളെ ചിലപ്പോൾ ജീവനോടെ കാണാൻ പറ്റാതെ വരും .

ഗണപതി :അങ്ങനൊന്നും ഉണ്ടാകില്ല ,സർ പോയി മമ്മിയെ കൂട്ടികൊണ്ടു ഇങ്ങോട്ടു വാ, ഇതൊക്കെ അറിയുമ്പോൾ മമ്മി വരാതിരിക്കില്ല .

പ്രതാപൻ ഗണപതിയുടെ കൈപിടിച്ചു കൊണ്ട് 

പ്രതാപൻ : എനിക്കെന്തെങ്കിലും പറ്റിപ്പോയാൽ ധന്യയെ ഒറ്റയ്ക്കാകരുത് .

ഗണപതി : എന്താ സർ ഇങ്ങനൊക്കെ ,ഒന്നും പറ്റില്ല സർ ധൈര്യമായി ഇരിക്ക് 

പ്രതാപൻ : എന്താണെന്നറിയില്ല ഗണപതി ,ഇപ്പൊ പണ്ടത്തെ പോലെ ധൈര്യമില്ല ,പ്രായം ആയി വരുവല്ലേ !

63 

രാജുവിന്റെ വീട് -പകൽ 
----------------------------------------

രാജു വിസിറ്റിംഗ് റൂമിൽ സെറ്റിയിൽ ഇരുന്നു രാഹുലിനെ ഫോണിൽ വിളിക്കുന്നു.(രാജു സെറ്റിയിൽ ഇരിക്കുന്ന ഫ്രെയിമിൽ ഭിത്തിയിൽ വച്ചിരിക്കുന്ന കോൺഗ്രസ്സ് നേതാക്കളുടെയും ഗാന്ധിജിയുടെയും ചിത്രങ്ങൾ കൂടി വരത്തക്ക രീതിയിൽ ക്യാമറ ആംഗിൾ സെറ്റ് ചെയ്യുക )

രാജു രാഹുലിനെ വിളിച്ചുകൊണ്ടിരിക്കുന്നു 

63 (a )

രാഹുലിന്റെ വീട് -പകൽ 
-----------------------------------------

രാഹുലും വിസിറ്റിംഗ് റൂമിൽ സെറ്റിയിൽ ഇരുന്നു രാജുവിന്റെ കാൾ എടുക്കുന്നു.(രാഹുൽ സെറ്റിയിൽ ഇരുന്നു ഫോൺ എടുക്കുന്ന ഫ്രെമിൽ ഭിത്തിയിൽ വച്ചിരിക്കുന്ന R S S നേതാക്കളുടെയും നരേന്ദ്രമോദിയുടെയും ചിത്രങ്ങൾ കൂടി വരത്തക്കവിധത്തിൽ ക്യാമറ ആംഗിൾ സെറ്റ് ചെയ്യുക).

രാഹുലും രാജുവും തമ്മിലുള്ള ഫോൺ സംഭാഷണം 

രാഹുൽ : പറയടാ 

രാജു : എടാ മേനോൻ സർ വിളിച്ചു പൈസ റെഡിയായിട്ടുണ്ടെന്നു പറഞ്ഞു .
വൈക്കത്തുള്ള ഒരാളുടെ അഡ്രസ്സും ഫോൺനമ്പറും തന്നിട്ടുണ്ട് .ഇന്നുതന്നെ പോയി വാങ്ങാനാ പറഞ്ഞത്. അളിയൻ ഇപ്പൊ ഡ്യൂട്ടിയിലാ .

രാഹുൽ : നീ ഒറ്റയ്ക്ക് പോകണ്ടാ ,ഞാൻ ഗണപതിയെ കൂട്ടി അങ്ങോട്ടു വരാം 

രാജു :ശരി 

64 

ഗണപതിയുടെ വീട് 
------------------------------

വീടിനു മുൻവശത്തുള്ള ഉമ്മറത്തെ അരപ്രൈസിൽ ഇരുന്നു ദേശാഭിമാനി പത്രം വായിച്ചു പുഞ്ചിരിക്കുന്ന ഗണപതി (ഗണപതി പത്രം വായിക്കുന്ന ഫ്രെമിൽ ഭിത്തിയിൽ വച്ചിരിക്കുന്ന E M S സും മറ്റു കമ്മ്യൂണിസ്റ്റ് നേതാക്കളും കൂടി വരണം)

രാഹുൽ ഫോണിൽ വിളിക്കുമ്പോൾ ഗണപതി ഫോൺ എടുക്കുന്നു 

രാഹുൽ : എടാ മേനോൻ വിളിച്ചു പൈസ റെഡിയായിട്ടുണ്ടെന്നു പറഞ്ഞു .വൈക്കത്തെ ഒരു വീട്ടിൽനിന്നു ഇന്നുതന്നെ വാങ്ങാനാ പറഞ്ഞിരിക്കുന്നെ .

ഗണപതി : അവനെ ഒറ്റയ്ക്ക് വിടേണ്ട ,ഞാൻ റെഡിയായി അങ്ങോട്ടു വരാം 

രാഹുൽ : മന്ത്രവാദിയെ വിളിച്ചു നിൻറെ ബൈക്കിൽ നമ്മുടെ കാറിനെ follow ചെയ്തു വരാൻ കൂടി പറഞ്ഞേക്ക് .

ഗണപതി :ശരി .

65 

റോഡ് -ഓടുന്ന കാർ 
--------------------------------

രാഹുലിന്റെ കാറിൽ പൈസ തിരിച്ചു വാങ്ങിക്കാൻ വൈക്കത്തേയ്ക്കു പോകുന്ന രാഹുലും ഗണപതിയും രാജുവും .രാഹുൽ കാർ ഓടിക്കുന്നു .

രാഹുൽ :വൈക്കത്തു ചെന്നിട്ടു എങ്ങോട്ടാ പോകേണ്ടത് 

രാജു :വഴിയൊക്കെ മേനോൻ സർ തന്ന നമ്പറിൽ വിളിച്ചു ഞാൻ മനസിലാക്കിയിട്ടുണ്ട് .

വലിയൊരു വീടിന്റെ ഗേറ്റിനു മുൻപിൽ കാർ നിക്കുന്നു .രാജു ഇറങ്ങി ഗേറ്റിനടുത്തേയ്ക്കു ചെല്ലുമ്പോൾ സെക്യൂരിറ്റിക്കാരൻ ഗേറ്റിനടുത്തേയ്ക്കു വരുന്നു .

രാജു സെക്യൂരിറ്റികാരനുമായി സംസാരിക്കുന്നതു കാറിനകത്തു ഇരുന്നു വീക്ഷിക്കുന്ന രാഹുലും ഗണപതിയും . സെക്യൂരിറ്റിക്കാരൻ ഗേറ്റ് തുറക്കുന്നു .കാർ തുറന്ന ഗേറ്റിലൂടെ അകത്തേയ്ക്ക് .

മദ്ധ്യവയസ്കനായ ഒരു വ്യക്തി വീടിന്റെ ഉമ്മറത്ത് നിക്കുന്നു 

രാജു കാറിൽ നിന്നും ഇറങ്ങി അയാളുടെ അടുത്തേയ്ക്കു ചെല്ലുന്നു .

മദ്ധ്യ വയസ്കൻ : രാജുവാണോ ?

രാജു :അതെ സർ 

മദ്ധ്യ : അകത്തേയ്ക്കിരിക്ക് ,ഞാൻ ഇപ്പൊ വരാം .

അകത്തേയ്ക്കു കയറുന്ന രാജു .രാഹുലും ഗണപതിയും കാറിൽ തന്നെ ഇരിക്കുന്നു .

മദ്ധ്യവയസ്കൻ വീട്ടിൽ കയറാതെ വീടിന്റെ പുറകുവശത്തേയ്ക്കു പോകുന്നു 

65 (എ )

മധ്യവയസ്കന്റെ വീടിൻറെ വിസിറ്റിംഗ് റൂം -പകൽ
----------------------------------------------------------------------------------

അകത്തെ മുറിയിൽ നിന്നും പെട്ടിയുമായി വരുന്ന മദ്ധ്യവയസ്കൻ .പെട്ടി രാജുവിനെ ഏല്പിക്കുന്നു .

മദ്ധ്യവയസ്കൻ : പറഞ്ഞ തുക മുഴുവനുണ്ട് ,എണ്ണി നോക്കാം !

രാജു പെട്ടി തുറന്നു നോട്ടുകെട്ടുകൾ പരിശോധിക്കുന്നു .നോട്ടുകെട്ടുകൾ മാത്രം എണ്ണി നോക്കുന്ന രാജു .

രാജു പെട്ടി അടയ്ക്കുന്നു 

മദ്ധ്യവയസ്കൻ : സൂക്ഷിച്ചു പോണം ,പൈസ കൂടുതൽ ഉണ്ട് .

രാജു :ശരി സർ 

കൈ കൊടുത്തു ഇറങ്ങുന്ന രാജു 

65 (b )

മധ്യവയസ്കന്റെ വീടിനു മുൻവശം -പകൽ 
------------------------------------------------------

കാറിനടുത്തയക്കു നടക്കുന്ന രാജു 

കാറിൽ കയറുന്ന രാജു ,കാർ നീങ്ങുന്നു .ഗേറ്റ് കടന്നു റോഡിലേയ്ക്ക് .

65 (c )

മദ്ധ്യവയസ്കന്റെ വീടിനു മുൻവശം -പകൽ 
---------------------------------------------------------------------

ആരെയോ ഫോണിൽ വിളിക്കുന്ന മദ്ധ്യവയസ്കൻ 

മദ്ധ്യവയസ്കൻ : ചെറുക്കൻ പെട്ടിയുമായി ഇറങ്ങിയിട്ടുണ്ട് .

? ? ? : -----------------------------?

മദ്ധ്യ : സർ പറഞ്ഞ പോലെ ചെയ്‌തിട്ടുണ്ട്‌ .

66 

റോഡ് -ഓടിക്കൊണ്ടിരിക്കുന്ന കാറിനുൾഭാഗം -പകൽ 
------------------------------------------------------------------------

ഓടിക്കൊണ്ടിരിക്കുന്ന കാറിൽ ഇരിക്കുന്ന രാജുവും ഗണപതിയും രാഹുൽ കാർ ഓടിക്കുന്നു .

രാഹുൽ : നീ  ബാഗ് തുറന്നു നോക്കിയാ ,പൈസ മുഴുവനും ഉണ്ടല്ലാ ?

രാജു : കെട്ടു മാത്രം ഓടിച്ചു എണ്ണി നോക്കി 

ആശ്വാസത്തിൽ കാറിന്റെ പുറകുവശത്തെ സീറ്റിൽ നീണ്ടു നിവർന്നു ഇരിക്കുന്ന രാജു 

രാജു : വീട്ടിലെത്തി ഇതൊന്നു വീതിച്ചു എല്ലാവർക്കും കൊടുത്താൽ മനഃസമാധാനമായി കിടന്നുറങ്ങാം !

രാഹുൽ : രാജുവേ !

രാജു : എന്തോ !

രാഹുൽ : ഇപ്പോ നിൻറെ കൂതിയിൽ പഞ്ഞി വെച്ചാൽ കത്തുമോ ?

രാജു : പോടാ ! ഇപ്പൊ ഒരു കൂൾ സോഡാ കുടിച്ച ഫീലിങ്ങാ എന്റെ മൂട്ടിൽ .

ചിരിക്കുന്ന ഗണപതിയും രാഹുലും 

രാഹുലിൻറെ ഫോണിലേക്ക്‌ മന്ത്രവാദി വിളിക്കുന്നു 

ഫോൺ എടുക്കുന്ന രാഹുൽ 

രാഹുൽ : പറയടാ 

മന്ത്രവാദി : അണ്ണാ ഞാൻ നിങ്ങളുടെ പുറകിലൊണ്ട് 

രാഹുൽ :ഓക്കേ ഡാ !

രാഹുൽ : എടാ ..നമ്മൾ എല്ലാർക്കും പൈസ തിരിച്ചു കൊടുത്തുകഴിയുമ്പോൾ ബാക്കി ഒരു 90000 രൂപ മിച്ചം കാണും . അതു നമ്മൾക്ക് ഗീർ forest ലേയ്ക്ക് ട്രിപ്പ് പോകാൻ മാറ്റി ഇട്ടേക്കണം . എനിക്ക് സിംഹത്തിൻറെ കുറേ ഫോട്ടോ എടുക്കാനുള്ളതാ .

ഗണപതി : എന്നിട്ടു വേണം വല്ല സിംഹത്തിൻറേം കടി കൊണ്ട് ചാകാൻ ,ഞാനില്ല .

രാജു : (അല്പം സങ്കടത്തിൽ ): ഇതൊക്കെ കഴിഞ്ഞിട്ട് വേണം അച്ചനും ആയി ഹിമാലയത്തിൽ പോകാൻ . അച്ഛൻ എപ്പോഴും പറയുവാടാ ഗംഗയിൽ കുളിച്ചു പുണ്യം നേടണം എന്നൊക്കെ , അതുടനെ നടത്തികൊടുക്കണം അതുകഴിഞ്ഞേ ഞാൻ എവിടേയ്ക്കും ഉള്ളൂ .

രാഹുൽ : എന്നാൽ നമ്മൾ എല്ലാരും കൂടി ഹിമാലയത്തിലേയ്ക്ക് അല്ലേടാ ഗണപതി .

ചിരിക്കുന്ന ഗണപതി .

രാജുവിന്റെ ഫോണിലേയ്ക്ക് അളിയൻ വിളിക്കുന്നു .ഫോൺ എടുക്കുന്ന രാജു .

രാജു : അളിയാ ,പൈസ കിട്ടി .ഞങ്ങൾ വീട്ടിലോട്ടു വരുവാ

അളിയൻ : എടാ  K L 32 F - 4431  രാഹുലിന്റെ വണ്ടി നമ്പർ അല്ലേ ?

രാജു : അതെ ,എന്താ അളിയാ ?

അളിയൻ :എടാ ഇപ്പൊ വയർലെസ്സിൽ ഒരു മെസ്സേജ് വന്നു .K L 32 F - 4431എന്ന വണ്ടിയിൽ കള്ളപ്പണം കടത്തുന്നു എന്നും പറഞ്ഞു .- നീ പെട്ടെന്ന് പൈസ വണ്ടിയിൽ നിന്നും മാറ്റ് .

രാജു മൊബൈൽ സ്‌പീക്കറിൽ ഇടുന്നു

അളിയൻ :വണ്ടി ഇപ്പൊ വൈക്കം -തലയോലപ്പറമ്പ് റൂട്ടിലാണെന്നും മെസ്സേജ് വന്നു .

രാജു : അയ്യോ ഇനി എന്ത് ചെയ്യും അളിയാ

അളിയൻ :വണ്ടി ഏതെങ്കിലും പോക്കറ്റ് റോഡിലേയ്ക്ക് മാറ്റി ഒതുക്ക്

രാഹുൽ പെട്ടെന്ന് തന്നെ അടുത്തുകണ്ട പോക്കറ്റ് റോഡിലേയ്ക്ക് വണ്ടി തിരിക്കുന്നു . ഒരു ഒഴിഞ്ഞ  കുറ്റിക്കാടുകൾ വളർന്നു നിക്കുന്ന സ്ഥലത്തു രാഹുൽ വണ്ടി നിർത്തുന്നു .

രാജു : വണ്ടി പോക്കറ്റ് റോഡിലേയ്ക്ക് മാറ്റി നിർത്തി അളിയാ

അളിയൻ :പൈസ വേഗം വേറെ ഒരു ബാഗിൽ ആക്കിട്ടു അവർ പൈസ തന്നുവിട്ട ബാഗ് അവിടെ എവിടെയെങ്കിലും ഉപേക്ഷിക്കൂ , ആ ബാഗിൽ ചിലപ്പോൾ G P S  ട്രാക്കർ ഘടിപ്പിച്ചിട്ടുണ്ടാകും അതാ ലൊക്കേഷൻ ട്രേസ് ചെയ്യാൻ പറ്റുന്നത് .

രാഹുൽ :കാറിന്റെ ഡിക്കിയിൽ ക്യാമറ ബാഗുണ്ട്  . നീ കാമറ പുറത്തു വെച്ച് ക്യാഷ്‌ പെട്ടെന്ന് തന്നെ കാമറ ബാഗിലോട്ടു മാറ്റു .

ഫ്രണ്ട് സീറ്റിൽ നിന്നും ചാടി ബാക് സീറ്റിൽ വരുന്ന ഗണപതി .ബാക്ക് സീറ്റിൽ ഇരുന്നു എത്തിവലിഞ്ഞു ക്യാമറ ബാഗ് എടുക്കുന്നു . ബാഗ് തുറന്നു ക്യാമറ പുറത്തെടുക്കുന്ന ഗണപതി .

പൈസ അടങ്ങിയ ബാഗ് തുറന്നു പൈസ പുറത്തെടുക്കുന്ന രാജു

രണ്ടുപേരും കൂടി ക്യാമറ ബാഗിലോട്ടു പൈസ മാറ്റുന്നു .

ഈ സമയം മന്ത്രവാദി ബൈക്കിൽ കാറിനടുത്തേയ്ക്കു വരുന്നു .

ഗണപതി പൈസ അടങ്ങിയ ക്യാമറ ബാഗുമായി കാറിൽ നിന്നും പുറത്തിറങ്ങി ബൈക്കിൽ കയറുന്നു

ബൈക്കിൽ ഇരുന്നു കൊണ്ട് ഗണപതി

ഗണപതി :അന്ധകാരനഴി ഒരു കൂട്ടുകാരനുണ്ട് ,ദാസപ്പൻ .ഞാൻ അവന്റടുത്തു കാണും . എടാ  പ്രളയം വന്നപ്പോൾ നമ്മൾ ചെങ്ങന്നൂര് രക്ഷാപ്രവർത്തനത്തിനു പോയത് ദാസപ്പൻറെ വള്ളത്തിലാ ,

രാഹുൽ : ഓക്കേ ഡാ , നിങ്ങൾ വിട്ടോ ,സൂക്ഷിക്കണം .

ഗണപതിയും മന്ത്രവാദിയും ബൈക്ക് യു ടേൺ എടുത്തു പാഞ്ഞു പോകുന്നു .

രാഹുലും രാജുവും പൈസ തന്ന ബാഗ് അടുത്തുള്ള കുറ്റികാട്ടിൽ ഉപേക്ഷിക്കുന്നു .

67 

കാറിനുൾഭാഗം -പകൽ 
-------------------------------------

വൈക്കം -തണ്ണീർമുക്കം റോഡിലൂടെ രാഹുലും രാജുവും കാറിൽ സഞ്ചരിക്കുന്നു .

രാഹുൽ : നീ പുറത്തിരിക്കുന്ന ക്യാമറ വേഗം ലൈറ്റൊക്കെ വച്ചിരിക്കുന്ന ബാഗിലാക്കി വയ്ക്ക് . ലൈറ്റ് വച്ചിരിക്കുന്ന ബാഗ് ഡിക്കിയിലുണ്ട് .

രാഹുലിന്റെ കാർ ഹാച്ച്ബാക്ക് ആയതുകൊണ്ട് കാറിന്റെ ബാക് സീറ്റിൽ ഇരുന്നുകൊണ്ട് തന്നെ ഡിക്കിയിൽ ഉള്ള സാധനങ്ങൾ എടുക്കാൻ സാധിക്കും 

രാജു ക്യാമറ, ലൈറ്റ് സൂക്ഷിച്ചിരിക്കുന്ന ബാഗിൽ ഭദ്രമായി വയ്ക്കുന്നു 

ഉല്ലല മാർക്കറ്റ് കഴിയുമ്പോൾ പോലീസ് ചെക്കിങ് നടക്കുന്നു .വണ്ടി പോലീസ് തടയുന്നു .

68 

വൈക്കം -തവണക്കടവ് ജങ്കാർ -പകൽ 
-----------------------------------------------------------

വൈക്കം ഫെറിയിൽ നിന്നുള്ള  തവണക്കടവ് ജങ്കാറിൽ ബൈക്കും ആയി നിക്കുന്ന ഗണപതിയും മന്ത്രവാദിയും .  ജങ്കാറിന്റെ മുകളിൽ നിന്നുള്ള ഷോട്ട് .

തവണക്കടവ് ഫെറിയിൽ ജങ്കാർ അടുക്കുന്നു . ജങ്കാറിൽ നിന്നും ബൈക്ക് സ്റ്റാർട്ട് ചെയ്തു നീങ്ങുന്ന ഗണപതിയും മന്ത്രവാദിയും 

തുറവൂർ സിഗ്നൽ ലൈറ്റ്-പകൽ 
-------------------------------------------------

ഹൈവേ ക്രോസ്സ് ചെയ്യാൻ സിഗ്നൽ കാത്തു നിക്കുന്ന ഗണപതിയും മന്ത്രവാദിയും .ഹൈവേ  ക്രോസ്സ് ചെയ്തു തുറവൂർ അമ്പലത്തിന്റെ വടക്കുവശം കൂടി പടിഞ്ഞാറോട്ടുള്ള റോഡിൽ കൂടി ബൈക്കിൽ പോകുന്ന ഗണപതിയും മന്ത്രവാദിയും 

അന്ധകാരനഴി ദാസപ്പൻറെ വീട്ടിൽ എത്തുന്ന ഗണപതിയും മന്ത്രവാദിയും 

ആകാശം ഇരുണ്ടു വരുന്നു -മഴയുടെ പ്രതീതി 

69 

ദാസപ്പൻറെ വീട് -പകൽ (മൂടി കെട്ടിയ അന്തരീക്ഷം )
-------------------------------------------------------------------------------

ദാസപ്പന്റെ വീടിനു മുൻവശം . ഭിത്തിയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം .
ഭിത്തിയുടെ ഒരു സൈഡിൽ ഗണപതിയും ദാസപ്പനും ദാസപ്പന്റെ പെങ്ങളും കൂടി നിക്കുന്ന ചിത്രം ഫ്രെയിം ചെയ്തു സൂക്ഷിച്ചിരിക്കുന്നു .ദാസപ്പന്റേം ഗണപതിയുടെയും നടുക്കായി പെങ്ങൾ നിക്കുന്ന ചിരിച്ചുകൊണ്ട് നിക്കുന്ന ഒരു പഴയ ചിത്രം .[അടുത്ത കഥയിൽ ദാസപ്പൻ ഒരു പ്രധാന കഥാപാത്രം ആണ് ,അതുകൊണ്ടു ആ പഴയ ചിത്രത്തിന് വലിയ പ്രാധാന്യം ഉണ്ട് ]

ബൈക്കിന്റെ ഒച്ച കേട്ട് വീട്ടിൽ നിന്നും ഇറങ്ങി വരുന്ന ദാസപ്പൻ . ഗണപതിയെയും മന്ത്രവാദിയെയും കാണുന്ന ദാസപ്പൻ 

ഗണപതി :ദാസപ്പാ എനിക്ക് നിൻറെ വള്ളം വേണം ,കൂടുതൽ ഒന്നും ഇപ്പൊ ചോദിക്കരുത് .എന്റെ കൂട്ടുകാരുടെ ജീവിതം വച്ചുള്ള കളിയാ ,നീ സഹായിക്കണം .

പ്രശ്‍നം ഗുരുതരം ആണെന്നു മനസിലാക്കുന്ന ദാസപ്പൻ 

ദാസപ്പൻ : കടപ്പുറത്തേക്ക് പോകാം , എൻജിൻ വേണോടാ ?

ഗണപതി : എൻജിനും എടുത്തോ ,ചിലപ്പോൾ ആവശ്യം വരും .

ഗണപതി തിരിഞ്ഞു മന്ത്രവാദിയോടായി 

ഗണപതി : നീ വീട്ടിൽ എത്തുമ്പോൾ എന്നെ വിളിക്കണം ,അമ്മയോട് എന്തെങ്കിലും കള്ളം പറഞ്ഞാൽ മതി .

എൻജിനും ആയി കടപ്പുറത്തേയ്‌ക്ക്‌ പോകാൻ തയ്യാറായിവന്ന ദാസപ്പൻ മന്ത്രവാദിയോടായി 

ദാസപ്പൻ : മച്ചു കൂടി വാ ,വള്ളം ഉന്തി കടലിൽ ഇറക്കണം 

70 

കടപ്പുറം -പകൽ-മൂടിക്കെട്ടിയ അന്തരീക്ഷം 
-----------------------------------------------------------------

മന്ത്രവാദിയും ഗണപതിയും ദാസപ്പനും കൂടി യമഹ ഘടിപ്പിച്ച അധികം വലിപ്പം ഇല്ലാത്ത ഒരു വള്ളം ഉന്തി കടലിൽ ഇറക്കുന്നു . പൈസ അടങ്ങിയ ബാഗ് ഗണപതി പുറകിൽ തൂക്കിയിട്ടുണ്ട് .
വള്ളത്തിൽ കയറി എൻജിൻ സ്റ്റാർട്ട് ആക്കുന്ന ഗണപതി 

ദാസപ്പൻ : ഗണപതി ,നല്ല മഴക്കോളുണ്ടടാ !

ഗണപതി : കടലമ്മ കാത്തോളും ദാസപ്പാ , നിനക്ക് നോക്കിയാൽ കാണാവുന്ന ദൂരത്തു ഞാൻ കാണും 

വള്ളം കടലിലേയ്ക്ക് പായിക്കുന്ന ഗണപതി 

71 

വൈക്കം -തണ്ണീർമുക്കം റോഡ് -പകൽ -മൂടിക്കെട്ടിയ അന്തരീക്ഷം 
----------------------------------------------------------------------------------------------------

പോലീസ് ചെക്കിങ് കഴിഞ്ഞു പോകാൻ അനുവദിച്ച കാറിൽ യാത്ര തുടരുന്ന രാഹുലും രാജുവും . ഓടി കൊണ്ടിരിക്കുന്ന കാറിൽ ഇരുന്നു ഗണപതിയെ വിളിക്കുന്ന രാജു .

ഫോൺ എടുക്കുന്ന ഗണപതി [ഗണപതി പൈസ അടങ്ങിയ ബാഗ് പുറത്തു ഇട്ടുകൊണ്ട് കടലിൽ വള്ളത്തിൽ ഇരിക്കുന്ന സീൻ വേണമെങ്കിൽ കാണിക്കാം ]

ഗണപതി : എടാ ഞാൻ സേഫ് ആയി അന്ധകാരനഴി ബീച്ചിൽ ഉണ്ട് 

രാജു :ഞങ്ങൾ എന്തു ചെയ്യണം ?

ഗണപതി : നിങ്ങൾ വീട്ടിൽ വിളിച്ചു പാർവതിയോടും ശ്രീജയോടും എന്റെ വീട്ടിലോട്ടു വരാൻ പറയണം . പൈസ കൊടുക്കാനുള്ളവരുടെ ലിസ്റ്റും കുറച്ചു പ്ലാസ്റ്റിക് കവറും കൂടി എടുത്തോളാൻ പർവതിയോടു പറഞ്ഞേക്കു . അവിടെ ധന്യയുണ്ട് .ഞങ്ങൾ പൈസ കൊടുക്കാനുള്ളവർക്ക് എല്ലാം കൊടുക്കാം 

ഗണപതി പറയുന്നത് കേൾക്കുന്ന രാഹുലും രാജുവും 

പോലീസ് നിങ്ങളെ ഇപ്പോഴും വാച്ച് ചെയ്യുന്നുണ്ടാകും ,അതുകൊണ്ടു പോലീസിനെ കബളിപ്പിക്കുന്ന രീതിയിൽ നിങ്ങൾ കാറിൽ സഞ്ചരിക്കൂ . പൈസ കൊടുത്തുകഴിയുമ്പോൾ ഞാൻ വിളിക്കാം .അപ്പോൾ വന്നാൽ മതി .

ഗണപതി പറയുന്ന കേട്ട് ഫോൺ കട്ട് ചെയ്യുന്ന രാഹുലും രാജുവും 

ഗണപതി നേരെ കടൽ മാർഗം മാരാരി ബീച്ചിലേക്ക് പോകുന്നു 

72 

മാരാരി ബീച്ച് -പകൽ -മൂടിക്കെട്ടിയ അന്തരീക്ഷം 
----------------------------------------------------------------------------
അന്ധകാരനഴി ബീച്ചിൽ നിന്നും കടൽ മാർഗ്ഗം മാരാരി ബീച്ചിൽ എത്തുന്ന ഗണപതി .ഗണപതി മാരാരി ബീച്ചിൽ വള്ളം അടുപ്പിക്കുന്നു . ഗണപതിയെ കാത്തു കരയിൽ മന്ത്രവാദിയും ധന്യയും പാർവ്വതിയും ശ്രീജയും നിക്കുന്നു .

വള്ളം കരയോട് ഏകദേശം അടുക്കുമ്പോൾ മന്ത്രവാദി കടലിലേയ്ക്കിറങ്ങി വള്ളത്തിനടുത്തു ചെല്ലുന്നു .

ഗണപതി : നീ പാർവതിയുടെകൈയിൽ നിന്നും പൈസ കൊടുക്കാനുള്ളവരുടെ ലിസ്റ്റ് വാങ്ങി ധന്യയെ കൂട്ടി വള്ളത്തിനടുത്തേയ്ക്കു വാ

മന്ത്രവാദി :ശരിയണ്ണാ !

കരയിലേയ്ക്ക് നടക്കുന്ന മന്ത്രവാദി  പാർവതിയുടെ കൈയിൽനിന്നും ലിസ്റ്റ് വാങ്ങി ധന്യയേയും കൂട്ടി വള്ളത്തിനടുത്തേയ്ക്കു വരുന്നു .

ധന്യ വള്ളത്തിനടുത്തു വരുമ്പോൾ ഗണപതി

ഗണപതി : ധന്യ ടീച്ചർ വേഗം വള്ളത്തിലോട്ടു കയറിക്കോ !

ധന്യ സന്തോഷത്തിൽ

ധന്യ : എന്നെ പുറം കടലിൽ കൊണ്ടുപോകുവോ ?

ഗണപതി : ആദ്യം ബാഗിൽ ഇരിക്കുന്ന പൈസ പാർവതി തന്ന ലിസ്റ്റ് നോക്കി ഓരോ കവറിലാക്കി മന്ത്രവാദിയുടെ  കൈയിൽ കൊടുക്ക്

വള്ളത്തിലേയ്ക്ക് കയറാൻ ധന്യയെ ഗണപതി സഹായിക്കുന്നു

വള്ളത്തിൽ കയറിയ ധന്യ പാർവ്വതി കൊടുത്ത ലിസ്റ്റ് നോക്കി ഓരോ കവറിലാക്കി തിരിച്ചു വയ്ക്കുന്നു .

നാലഞ്ചു കവറിൽ ധന്യ പൈസ പൊതിഞ്ഞു കഴിയുമ്പോൾ ഗണപതി മന്ത്രവാദിയോടായി

ഗണപതി : നീ ഈ പൈസ പാർവതി പറയുന്നവരുടെ വീട്ടിൽ കൊണ്ടുപോയി കൊടുക്കണം

മന്ത്രവാദി :ശരിയണ്ണാ

കരയിലേക്ക് നടക്കുന്ന മന്ത്രവാദി .

മന്ത്രവാദി കൊടുത്ത പൈസയും കൊണ്ട് പാർവതിയും ശ്രീജയും മന്ത്രവാദിയും റോഡിലേയ്ക്ക് നടക്കുന്നു

ധന്യ വീണ്ടും ലിസ്റ്റ് നോക്കി പൈസ എണ്ണി കവറിൽ ആക്കുന്നു

ഈ സമയം ഗണപതിയുടെ ഫോൺ റിങ് ചെയ്യുന്നു

ഗണപതി ഫോണിൽ നോക്കി

ഗണപതി :പ്രതാപൻ സർ ആണല്ലോ ? എന്താകും കാര്യം ?

പപ്പയുടെ കാര്യം പറയുമ്പോൾ ധന്യയും ശ്രദ്ധിക്കുന്നു

ഗണപതി : എന്താ സർ ?

ഫോൺ : ഞാൻ പ്രതാപന്റെ ഫ്രണ്ടാ സംസാരിക്കുന്നേ , പ്രതാപനു ചെറിയ ആക്സിഡന്റ് പറ്റി . കാലിനു ഒടിവുള്ളതു കൊണ്ട് സർജറി ചെയ്യാൻ കയറ്റിയിരിക്കുവാ .

ഗണപതി : അയ്യോ

ഫോൺ : കുഴപ്പം ഒന്നും ഇല്ല ഗണപതി , തീയേറ്ററിൽ കയറ്റും മുൻപ് പ്രതാപൻ തന്നെ ഗണപതിയെ കുറെ ട്രൈ ചെയ്തു , കിട്ടാതെ വന്നപ്പോൾ എന്നെ കാര്യം പറയാൻ ചുമത്തപ്പെടുത്തിയതാ

ഗണപതി : ഞാൻ എങ്ങനെയെങ്കിലും ഷില്ലോങ്ങിലേയ്ക്ക് വരാം  സർ .അതുവരെ പ്രതാപൻ സർ അവിടെ സേഫ് ആയിരിക്കണം.

ധന്യ : പപ്പയ്ക്ക് എന്താ പറ്റിയത്

ഗണപതി : കാലിനു ഒടിവുപറ്റി ,സർജറി ചെയ്യാൻ കേറ്റിരിക്കുവാ ,

പേടിക്കുന്ന ധന്യ , ധന്യ പെട്ടെന്ന് തന്നെ ഫോണിൽ പപ്പയെ ബന്ധപ്പെടാൻ ശ്രമിക്കുന്നു , കിട്ടുന്നില്ല

ഗണപതി : ഞാൻ ഷില്ലോങ്ങ് പോകാമെന്നു വെച്ചു ,സാറിന് സർജറി കഴിഞ്ഞതുകൊണ്ടു ഒരാളുടെ സഹായം ഇല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല

ധന്യ : ഞാനും കൂടി വരും [കരഞ്ഞുകൊണ്ട് ] ഗണപതിയെട്ടനും കൂടി പോയാൽ പിന്നെ എനിക്കിവിടെ ആരാ !

ദൂരെ നിന്നും മന്ത്രവാദിയും പാർവതിയും ശ്രീജയും നടന്നു വരുന്നതിന്റെ ലോങ്ങ് ഷോട്ട്

കടലിൽ കിടക്കുന്ന വള്ളത്തിനടുത്തേയ്ക്കു നടന്നു വരുന്ന മന്ത്രവാദി

വള്ളത്തിനടുത്തു വന്ന മന്ത്രവാദി ധന്യ കരഞ്ഞിരിക്കുന്നതുകണ്ട്‌

മന്ത്രവാദി :എന്തു പറ്റി രണ്ടുപേരും കൂടി വഴക്കിട്ടാ

ഗണപതി  പൈസ നിറച്ച കുറച്ചുകവറുകൾ മന്ത്രവാദിയുടെ കയ്യിൽകൊടുത്തിട്ടു

ഗണപതി :ഇതും കൂടി കൊടുത്തു തീർക്ക് ,ബാക്കി പൈസ ഗോൾഡ് പണയം എടുക്കാനും സൊസൈറ്റിയിലെ കടം തീർക്കാനും ഉള്ളതാ

ഗണപതി വള്ളത്തിൽ ഇരുന്നു തന്നെ രാഹുലിനെ വിളിക്കുന്നു

ഗണപതിയുടെ കാൾ എടുക്കുന്ന രാഹുൽ

ഗണപതി :എടാ എല്ലാം സേഫ് ആയി , നിങ്ങൾ വീട്ടിലോട്ടു വേഗം വാ

രാഹുൽ :വള്ളം ദാസപ്പനു കൊടുക്കണ്ടേ

ഗണപതി :അതു തൽക്കാലം ഇവിടെ കരയ്ക്കു കയറ്റി വയ്ക്കാം .

ഗണപതി :എടാ പ്രതാപൻ സാറിനു ആക്സിഡന്റ് പറ്റി ഓപ്പറേഷൻ തീയേറ്ററിലാ ,എന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു . നീ എനിക്ക് പെട്ടെന്ന് തന്നെ ഒരു ഫ്‌ളൈറ്റ് ടിക്കറ്റ് റെഡിയാക്കി താ ..ഷില്ലോങ്ങ് പോകാൻ .

ധന്യ പെട്ടെന്ന് ഗണപതിയുടെ കൈയിൽ നിന്നും ഫോൺ വാങ്ങി

ധന്യ :[കരഞ്ഞുകൊണ്ട് ]: രാഹുലേട്ടാ രണ്ടു ടിക്കറ്റ് വേണം ,എനിക്കും പപ്പയുടെ അടുത്തേയ്ക്കു പോണം

രാഹുൽ :ഞാൻ ഇപ്പൊ തന്നെ ട്രാവൽ ഏജൻസി വിളിച്ചു തിരക്കാം

ഫോൺ കട്ട് ചെയ്യുന്ന ധന്യ

73 

ഗണപതിയുടെ വീട് -പകൽ 
------------------------------------------
രാഹുലും രാജുവും പാർവതിയും ശ്രീജയും മന്ത്രവാദിയും ഗണപതിയുടെ വീട്ടിലുണ്ട് . ഷില്ലോങ്ങിലേയ്ക്ക് പോകാനായി തയ്യാറെടുക്കുന്ന ഗണപതിയും ധന്യയും . ഗണപതിയുടെ കൈയിൽ  ട്രോളി ബാഗും തോളിൽ ഒരു ചെറിയ ബാഗും ഉണ്ട് .ഗണപതിയുടെ പുറകെ ധന്യയും വത്സല ജോയിയും ഇറങ്ങിവരുന്നു .

ഗണപതി രാഹുലിനോട്

ഗണപതി :എടാ ഞാൻ വരുന്ന വരെ അമ്മയുടെ കാര്യം ഒന്നുനോക്കിക്കോണം

രാഹുൽ :അത് നീ പറഞ്ഞിട്ടുവേണോ ഞങ്ങൾക്ക് ചെയ്യാൻ , വത്സലാമ്മയെ ഞാൻ വീട്ടിലോട്ടു കൊണ്ടുപോകുവാ ,പകൽ സമയം വന്നു ഇവിടെ നിക്കട്ടെ

രാജു :അതാ നല്ലത്

മന്ത്രവാദി : അണ്ണാ എന്തു പ്രശ്നം  ഉണ്ടങ്കിലും എന്നെ വിളിക്കണം .ഞാൻ പറന്നെത്തിക്കോളാം , രാഹുലണ്ണൻ എനിക്ക് ഫ്‌ളൈറ്റ് ടിക്കറ്റ് എടുത്തുതരും അല്ലേ അണ്ണാ !

രാഹുൽ :പിന്നല്ലാതെ !

ശ്രീജ : പിന്നല്ലാതെ ..രാഹുലണ്ണൻറെ എല്ലാ കുരുത്തക്കേടിനും കൂട്ടു നിക്കുന്ന ആളല്ലേ !

മന്ത്രവാദി : അങ്ങനൊന്നും പറയല്ലേ ചേച്ചി ,ദൈവത്തിനു നിരക്കാത്തത് ഞാൻ ചെയ്യില്ല .

രാജു :എടാ ഹിമാലയം ട്രിപ്പ് തൽക്കാലം മാറ്റിവച്ചു .ഞങ്ങൾ എല്ലാരും കൂടി വരാടാ ഷില്ലോംങ്ങിലേയ്ക്ക്

രാജുവിനെ കെട്ടിപിടിക്കുന്ന ഗണപതി

ധന്യ പെട്ടെന്നു വത്സലമ്മയെ കെട്ടിപിടിച്ചു കരയുന്നു

വത്സല : പപ്പയ്ക്ക് ഒന്നും പറ്റിയിട്ടുണ്ടാവില്ല ,മോളും ഗണപതിയും കൂടി പോയി പപ്പയെയും മമ്മിയെയും ഇങ്ങോട്ടു വിളിച്ചോണ്ട് വാ .

ധന്യയുടെ നെറ്റിയിൽ ഉമ്മ വയ്ക്കുന്ന ധന്യ

വത്സല : എയർപോർട്ടിൽ ഞാൻ വരുന്നില്ല ,നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് അമ്മ  ഇവിടിരുന്നോളാം

തലയാട്ടുന്ന ധന്യ

74 

എയർ പോർട്ട് -ഡൊമസ്റ്റിക് ടെർമിനൽ -പകൽ 
------------------------------------------------------------

എയർ പോർട്ടിന്റെ ഡൊമസ്റ്റിക് ടെർമിനലിൽ വന്നു നിക്കുന്ന ഇന്നോവ കാറിൽ നിന്നും ഇറങ്ങുന്ന മന്ത്രവാദിയും രാഹുലും രാജുവും ഗണപതിയും ധന്യയും .

ഗണപതി എല്ലാവരെയും കെട്ടിപിടിച്ചു യാത്ര ചോദിക്കുന്നു 

രാഹുൽ : എന്ത് കാര്യം ഉണ്ടെങ്കിലും വിളിക്കണം , പിറ്റേ ദിവസം ഞങ്ങൾ അവിടെ കാണും .

തലയാട്ടുന്ന ഗണപതി , ധന്യ എല്ലാരോടും മൗനമായി യാത്ര ചോദിക്കുന്നു 

രാജുവിനോടും മന്ത്രവാദിയോടും തോളിൽ പിടിച്ചു യാത്ര ചോദിക്കുന്ന ഗണപതി 

check  in  കൗണ്ടറിലേയ്ക്ക് നടക്കുന്ന ഗണപതിയും ധന്യയും 

75 

എയർ പോർട്ടിന്റെ  domestic terminal - ലോങ്ങ് ഷോട്ട് -പകൽ 
-------------------------------------------------------------------------------------------

ഒരു വിമാനം പറന്നു പൊങ്ങുന്ന സീൻ 

ഇപ്പോൾ സ്‌ക്രീനിൽ വരേണ്ട ടൈറ്റിൽ 


ഷില്ലോങ്ങിലെ ഖാസി കുന്നുകളുടെ താഴ്വരയിൽ പതിയിരിക്കുന്ന ചതിക്കുഴികൾ അറിയാതെ ധന്യയും,എല്ലാം അറിഞ്ഞുകൊണ്ട് ഗണപതിയും ഷില്ലോങ്ങിലേയ്ക്ക് - പുതിയ കഥ ഇവിടെ തുടങ്ങുന്നു .

 T H E    E N D 


==================================

കഥാപാത്രങ്ങളുടെ വസ്ത്രധാരണ രീതിയെ പറ്റി :

---------------------------------------------------------------------------

ഗണപതി വീട്ടിൽ നിക്കുമ്പോഴും കടലിൽ പോകുമ്പോഴും കൈലിയും ബനിയനും ആണ് സാധാരണ ഉപയോഗിക്കുന്നത് .ഗണപതിയുടെ കഴുത്തിൽ ചരടിൽ കോർത്തിട്ടിരിക്കുന്ന ഒരു ചെറിയ compass (വടക്കുനോക്കി യന്ത്രം ) ഉണ്ട് .സുമൻ അമേരിക്കയിൽ നിന്ന് വന്നപ്പോൾ ഗണപതിക്ക്‌ സമ്മാനിച്ച ഈ കോമ്പസ്സിന് ഒരുപാടു പ്രത്യേകതകൾ ഉണ്ട് .എത്രനാൾ കടൽ വെള്ളത്തിൽ കിടന്നാലും നശിക്കാത്ത ,GPS ട്രാക്കർ ഉള്ള ,മൈക്രോ ചിപ്പ് ,മൈക്രോ ക്യാമറ അങ്ങനെ ഒരുപാടു പ്രത്യേകതകൾ ഉള്ള ഒരു കോമ്പസ്സ് ആണ് ഗണപതി ചരടിൽ കോർത്ത് കഴുത്തിൽ ഇട്ടിരിക്കുന്നത് . ഗണപതി ഒറ്റയ്ക്ക് ഉൾക്കടലിൽ പോകുന്നതിനു ഗണപതിയുടെ രക്ഷയ്ക്കായി സുമൻ സമ്മാനിച്ച വടക്കുനോക്കി യന്ത്രം ഗണപതിക്ക്‌ രക്ഷയാവുന്നത്‌ ഷില്ലോംങ്ങിൽ ചെന്നുകഴിഞ്ഞാണ് .

ഗണപതിയേയും ധന്യയേയും മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോകുമ്പോൾ
സൈന്യത്തിന് ഇവരുടെ ലൊക്കേഷൻ കണ്ടെത്താൻ സഹായിക്കുന്നത് ഗണപതി കഴുത്തിൽ ധരിച്ചിരിക്കുന്ന GPS ട്രാക്കർ ഉള്ള കോമ്പസ്സ് ആണ് [അതിനെപ്പറ്റി കൂടുതലായി രണ്ടാംഭാഗത്തിൽ പറയാം ]

വത്സലജോയി എപ്പോഴും സെറ്റുമുണ്ടും നേരിയതും ധരിച്ചിരിക്കുന്നു .

മന്ത്രവാദി കഴുത്തിൽ രുദ്രാക്ഷവും കൈയിൽ ജപിച്ച ചരടും സിന്ദൂരവും ചന്ദനക്കുറിയും തൊട്ടുനടക്കുന്നു .

രാഹുൽ branded  വസ്ത്രങ്ങൾ മാത്രം ധരിക്കുന്നു . ഫുഡ് കണ്ട്രോൾ ഇല്ലാതെ കഴിക്കുന്നത്കൊണ്ട് അല്പം തടിച്ച പ്രകൃതം , ശ്രീജയും മോഡേൺ ആണ്

രാജു സാദാ പാൻറ്സും ഷർട്ടും , ഒരുപാടു വിലകൂടിയ ഡ്രസ്സ് രാജു ധരിക്കാറില്ല , പാർവതി എപ്പോഴും സാരി

---------------------------------------------------------------

എന്നെ പറ്റി അല്പം :-
===================

സിനിമയേയും ഫോട്ടോഗ്രാഫിയേയും പറ്റി പഠിക്കാൻ ഒരുപാടു സമയം കളഞ്ഞ ഒരു വ്യക്തിയാണ് ഞാൻ . ഇതൊക്കെ ഒരു പാഷൻ ആയി കൊണ്ടുനടന്നതു കൊണ്ട് ഇതുവരെ ബോറടി തോന്നിയിട്ടില്ല . ഇപ്പോൾ ചെയ്‌തുകൊണ്ടിരിക്കുന്ന ജോലികളുടെ  കൂടെ ഇപ്പോൾ എഴുത്തും കയറികൂടിയിരിക്കുന്നു . വായനയ്ക്കായി കുറച്ചു സമയം മാറ്റിവയ്ക്കാൻ പറ്റുന്നില്ല എന്നൊരു വിഷമം ഉണ്ട് .

ഞാൻ എഴുതുന്നത് നിങ്ങൾ ഇഷ്ടപെടുന്നുണ്ടോ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല . ഒരു സാഹിത്യകാരന്റെ ഭാഷയിൽ എഴുതാൻ ഒരിക്കലും എനിക്ക് കഴിയില്ല . സിനിമയ്ക്ക് പറ്റുന്ന രീതിയിൽ ഫ്രെയിമുകൾ എഴുതിയുണ്ടാകുന്ന ഒരു കഥപറച്ചിലുകാരനായി എന്നെ നിങ്ങൾക്ക്
കാണാൻ കഴിഞ്ഞാൽ ഞാനും ധന്യനായി ..

.

ALL RIGHTS OF THIS SCRIPT AND CONTENT ARE RESERVED
UNDER  INDIAN COPY RIGHT ACT TO THE  AUTHOR..

No part of this script content,idea and characters may
reproduced without written permission of the Author.
For information regarding permission, write to
Sanil kannoth , Kannothveli House, Mararikulam North PO
Alappuzha-688523.
email: sanilkannoth@gmail.com, eskayscript@gmail.com
phone:  +91 9496281020










No comments:

Post a Comment