HER LIFE & HER DECISION

 

അവളുടെ ജീവിതം ,അവളുടെ തീരുമാനം 

-------------------------------------------------------------------
A story about  LGBTQA + community. 


വെളുപ്പാൻകാലം - ആനീ ഫിലിപ്പ് ഒരു സ്വപ്നം കാണുന്നു .

"കാലത്തേയും നിമിത്തങ്ങളേയും കുറിച്ചു സൂചന നൽകാൻ കഴിവുള്ള ജീവികൾ ഭൂമിയിലുണ്ട് , നിൻ്റെ അപ്പൂപ്പന് കാലനേമി പക്ഷികൾ ഉണ്ടാക്കുന്ന ശബ്ദങ്ങൾ വ്യാഖ്യാനിക്കാൻ കഴിഞ്ഞിരുന്നു"

അമ്മുമ്മ സ്വപ്നത്തിൽ വന്ന് ഈ ഒരു കാര്യം മാത്രം പറഞ്ഞിട്ട് പോയത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും ആനിക്കു മനസിലായില്ല. ആനി രാവിലത്തെ തിരക്കിലേക്ക് ആഴ്ന്നിറങ്ങി. നിമ്മി മോൾക്കും ഫിലിപ്പിനും നേരത്തേ പോകാനുള്ളതുകൊണ്ട് അവരെ വിളിച്ചുണർത്തി റെഡിയാക്കി വിട്ടു. എല്ലാം കഴിഞ്ഞു ഫ്ലാറ്റ് പൂട്ടി നഗരത്തിലെ തിരക്കിലൂടെ വണ്ടിയോടിച്ചു ഓഫീസിൽ എത്തിയപ്പോൾ 10.30 കഴിഞ്ഞു. ജോലി തിരക്കിനിടയിലും രാവിലെ കണ്ട സ്വപ്നം ആനിയെ അസ്വസ്ഥയാക്കി.

വൈകുന്നേരം ആദ്യം ഫ്ലാറ്റിൽ എത്തുക നിമ്മിയാണ് . നിമ്മി ഇപ്പോൾ ഒൻപതിൽ പഠിക്കുന്നു . ഗോവിന്ദിൻ്റെയും നിമ്മിയുടെയും ഫ്ലാറ്റുകൾ അടുത്തടുത്താണ്. ഒരു ഭിത്തിയുടെ അകലം മാത്രമേ അവരുടെ ഫ്ലാറ്റുകൾ തമ്മിലുള്ളൂ. ആ ഭിത്തിയുടെ അകലം പോലും നിമ്മിയും ഗോവിന്ദും ജീവിതത്തിൽ പാലിച്ചില്ല. നിമ്മിയും ഗോവിന്ദും ഒരേ പ്രായമാണ്. രണ്ടുപേരും ഒരേ സ്കൂളിൽ പഠിക്കുന്നു. L K G തലം മുതലുള്ള അവരുടെ കൂട്ട് വേറൊരു തലത്തിലെത്തി. വൈകുന്നേരം 4.30 മുതൽ 6.00  വരെ അവർ മാത്രമായി ഒരുമിച്ചിരിക്കുന്നതും ശാരീരികമായ ബന്ധങ്ങളിലേയ്ക്ക് അവരെ നയിച്ചു. നിമ്മി വയസ്സറിയിച്ചു കഴിഞ്ഞപ്പോൾ ആനി വിലക്കിയതാണ് - ഇനി ഗോവിന്ദുമായി കൂടുതൽ അടുപ്പത്തിന് പോകരുതെന്ന് - ഗോവിന്ദിൽ നിന്നും കിട്ടിയ ലൈംഗിക സുഖങ്ങൾ നിമ്മിയെ വീണ്ടും ഗോവിന്ദിലേക്ക് അടുപ്പിച്ചു. 

നിമ്മി ഗർഭിണിയായതു നിമ്മിപോലും അറിഞ്ഞില്ല. ഒന്ന് രണ്ടു മാസം മാസമുറ വന്നു എന്ന രീതിയിൽ നിമ്മി ആനിയെ തെറ്റി ധരിപ്പിച്ചു . ആനി കാര്യങ്ങൾ അറിഞ്ഞുവന്നപ്പോഴേയ്ക്കും എല്ലാം കൈവിട്ടു പോയിരുന്നു. ഫിലിപ്പിന് ഒരേയൊരു മകളുടെ അവിഹിത ഗർഭം 11 K V ഷോക്കായിരുന്നു. ദിവസങ്ങളെടുത്തു ഫിലിപ്പിന് ഒരു തീരുമാനത്തിലെത്താൻ . ഫിലിപ്പ് ഗോവിന്ദിനെതിരെ പീഡനത്തിന് കേസ് കൊടുത്തു . കേസ് പോക്സോ കോടതിയിലെത്തി(POCSO COURT) . നഗരത്തിലെ പോക്‌സോ കോടതിയുടെ അടച്ചിട്ട കോടതി മുറിയിൽ കോടതി രണ്ടുപേരുടെയും വാദഗതികൾ കേട്ടു തീർപ്പു കല്പിച്ചു . 

" അബോർഷൻ നടത്തുന്നത് അമ്മയുടെ ജീവന് ഭീഷിണി ആയതുകൊണ്ട് കുട്ടിയെ പ്രസവിക്കാൻ അനുവദിക്കുക. ജനിക്കുന്ന കുട്ടിയെ ശിശു സംരക്ഷണ സമിതി ഏറ്റെടുക്കുക . കുട്ടിയുടെ അച്ഛനും അമ്മയും പ്രായപൂർത്തി ആകുമ്പോൾ അവർ ഒരുമിച്ചു ജീവിക്കാൻ തയ്യാറുണ്ടങ്കിൽ കുട്ടിയെ സ്വന്തം അച്ഛനേയും അമ്മയേയും ഏൽപ്പിക്കുക " 

കോടതി ഉത്തരവ് പ്രകാരം നിമ്മിയെ വനിതാ ശിശു സംരക്ഷണ സമിതി ഏറ്റെടുത്തു. നിമ്മി ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ഒരേയൊരു മകൾ അവിഹിത ഗർഭം ധരിച്ചു പ്രസവിച്ചു എന്ന വാർത്ത കേൾക്കാനുള്ള കരുത്ത് ഫിലിപ്പിനില്ലായിരുന്നു . ടെൻഷൻ താങ്ങാനാകാതെ സ്ട്രോക്ക് വന്ന ഫിലിപ്പ് ആശുപത്രിയിലായി. ഫിലിപ്പിന് ബ്രെയിൻ സർജറി നടക്കുന്ന സമയത്തു വന്ന ഹാർട്ട് അറ്റാക്ക് കൂടിയായപ്പോൾ ഫിലിപ്പിൻ്റെ ഭൂമിയിലെ ജീവിതം പൂർത്തിയായി. ആനി ശരിക്കും ഒറ്റപ്പെട്ടു . താങ്ങില്ലാതെ നിക്കുന്ന ഒരു പയർ വള്ളി പോലെയായി ആനിയുടെ ജീവിതം. ഒരു തീരുമാനം എടുക്കാൻ കഴിവില്ലാതെ ആനിയെന്ന പയർ വള്ളി കാറ്റിൽ ആടിയുലഞ്ഞു .

പ്രസവം കഴിഞ്ഞിരിക്കുന്ന സ്വന്തം മകൾ നിമ്മിയെ ശിശു സംരക്ഷണ സമിതിയിൽ നിന്നും ഏറ്റെടുക്കാൻ ചെന്ന ആനി തൻ്റെ പേരക്കുട്ടിയെ ഒരുനോക്കു കണ്ടു. തൻ്റെ നിറവും ഫിലിപ്പിൻ്റെ സൗന്ദര്യവും കിട്ടിയിരിക്കുന്ന തങ്കകുടം പോലുള്ള ആ കുഞ്ഞിനെ വാരി പുണരാൻ വെമ്പിയ മനസ്സിനെ ആനി കഷ്ടപ്പെട്ട് അടക്കി നിർത്തി . ആനി ആ കുഞ്ഞിനെ തെരേസ എന്ന പേരുവിളിച്ചു . ശിശു സംരക്ഷണ സമിതിയിലെ ആയമാരും പിന്നീട് ആ കുഞ്ഞിനെ തെരേസ എന്നുതന്നെ വിളിച്ചു തുടങ്ങി. അങ്ങനെ നിമ്മി എന്ന പതിനഞ്ചു വയസുകാരി പ്രസവിച്ച അവിഹിത സന്തതി തെരേസ എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങി.

--------------

കാലം ആർക്കു വേണ്ടിയും കാത്തുനിന്നില്ല. തെരേസയ്ക്ക് ഒരു വയസ്സ് തികയുന്ന ദിവസം പിറന്നാൾ സമ്മാനവുമായി ആനി തൻ്റെ പേരക്കുട്ടിയെ കാണാനെത്തി. അതൊരു പുതിയ ആത്മബന്ധത്തിൻ്റെ തുടക്കമായിരുന്നു.

തൻ്റെ ദാമ്പത്യ ബന്ധം തകർത്ത ,തന്നെ വിധവയാക്കിയ സ്വന്തം മകളോടുള്ള വെറുപ്പും മകളുടെ സ്വഭാവ വൈകൃതങ്ങളും ആനിയും നിമ്മിയും തമ്മിലുള്ള മാനസികമായ അകൽച്ചയ്ക് ആഴം കൂട്ടി. ആനിയും നിമ്മിയും ഒരു ഫ്ലാറ്റിൽ താമസിച്ചിരുന്നു എങ്കിലും അവർ തമ്മിൽ മാനസികമായി അകന്നിരുന്നു. ആനി പേരക്കുട്ടിയിൽ പുതിയ ജീവിതം കണ്ടുതുടങ്ങി. തെരേസ ആനിക്ക് പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും നൽകി തുടങ്ങി.

SSLC  കഴിഞ്ഞപ്പോൾ നിമ്മി പ്ലസ് വണ്ണിന് ചേർന്നത് ഹോസ്റ്റൽ സൗകര്യമുള്ള സ്കൂളിലാണ് . ഫ്ളാറ്റിലെ ജീവിതം നിമ്മിയേയും വീർപ്പു മുട്ടിച്ചു തുടങ്ങിയിരുന്നു. നിമ്മിയുടെ ഫ്ളാറ്റിലേക്കുള്ള മടങ്ങി വരവ് ഹോസ്റ്റൽ അടയ്ക്കുമ്പോൾ മാത്രമായി ചുരുങ്ങി. നിമ്മിയുടെ അസാന്നിധ്യം ആനിക്കും ആശ്വാസം പകർന്നു. അവധി ദിവസങ്ങളിൽ ആനി ശിശു സംരക്ഷണ സമിതിയിൽ ചെന്ന് തെരേസയെ കണ്ടു . ഇടയ്ക്കു ആനി തെരേസയെ കൂട്ടി ഫ്ലാറ്റിലെത്തി കുട്ടിക്ക് നല്ല ഭക്ഷണങ്ങൾ ഉണ്ടാക്കി കൊടുത്തു.  അങ്ങനെ തെരേസയും ആനിയും ഫ്ലാറ്റിലുള്ള ഒരു ഞായറാഴ്ചയാണ് ഗോവിന്ദിൻ്റെ അച്ഛനും അമ്മയും കൂടി ആനിയെ കാണാൻ ഫ്ലാറ്റിലെത്തിയത് .

ഗോവിന്ദിൻ്റെ അച്ഛൻ്റെ കുടുംബവീടിനടുത്തു അവർ പുതിയ വീടുവെച്ചു. ഫ്ലാറ്റ് കച്ചവടമാക്കി ഒഴിഞ്ഞു പോകും മുൻപ് യാത്ര പറയാൻ വന്നതാണ്. ആനി തെരേസയെ ഗോവിന്ദിൻ്റെ അച്ഛനും അമ്മയ്ക്കും പരിചയപ്പെടുത്തി . സ്വന്തം മകൻ്റെ ബീജത്തിൽ പിറന്ന കുഞ്ഞിനെ ഒന്ന് ലാളിക്കാനോ ഉമ്മ വയ്ക്കാനോ കഴിയാതെ ആ അച്ഛനും അമ്മയും കണ്ണീരോടെ ഇറങ്ങി പോയി. അവർ എന്നന്നേയ്‌ക്കുമായി ആ നഗരം ഉപേക്ഷിച്ചു യാത്രയായി.

-----------------

നിമ്മി എൻട്രൻസ് എക്സാം എഴുതി . മദ്രാസ് I I T യിൽ കമ്പ്യൂട്ടർ സയൻസിനു ചേർന്നു. ഈ കാലത്തിനിടയ്ക്ക് നിമ്മി സ്വന്തം മകളെ കാണണോ ലാളിക്കാനോ ശ്രമിക്കാതിരുന്നത് ആനിയെ തെല്ലൊന്നുമല്ല അത്ഭുതപെടുത്തിയത്. തെരേസ എന്ന പാഴ്ചെടിയെ നിമ്മി സ്വന്തം ജീവിതത്തിൽ നിന്ന് തന്നെ പിഴുതുകളഞ്ഞിരിക്കുന്നു എന്ന കാര്യം ആനി വേദനയോടെ മനസിലാക്കി.

തെരേസയെ LKG യിൽ ചേർക്കുന്ന സമയത്തു ശിശു ക്ഷേമ സമതിക്കാരോടൊപ്പം ആനിയും സ്കൂളിൽ പോയി. സ്കൂൾ റെക്കോർഡിൽ തെരേസയുടെ പേര്  "തെരേസ ആനി ഫിലിപ്പ് " എന്ന് തന്നെ നിർബന്ധപൂർവ്വം ആനി എഴുതി ചേർപ്പിച്ചു . അങ്ങനെ സ്വന്തം പേരക്കുട്ടിയുടെ ഒഫീഷ്യൽ റെക്കോർഡിൽ സ്വന്തം അമ്മുമ്മയായ ആനി അമ്മയായി മാറി. തെരേസയുടെ ആജീവനന്ത സ്പോൺസറായി ആനി ഫിലിപ്പ് മാറി .

---------------

കാലത്തിന് ആരോടുമില്ലായിരുന്നു കടപ്പാട് . യാതൊരു വികാരങ്ങൾക്കും അടിപെടാതെ കാലം പലതിനേയും പിൻവലിച്ചും  പലതിനെ നിലനിർത്തിയും കടന്നുപോയി . ആനി പറയും പോലെ നിമ്മിക്കും കാലത്തിൻ്റെ സ്വഭാവമായിരുന്നു . കാലത്തിനെ പോലെ പഴയ കാര്യങ്ങളൊന്നും നിമ്മിയും  ഓർത്തില്ല . നിമ്മി മദ്രാസ് I I T യിൽ തന്നെ എംടെക് ചെയ്തു . കോഴ്സ് കഴിഞ്ഞയുടനെ മദ്രാസിൽ തന്നെയുള്ള അമേരിക്കൻ കമ്പനിയിൽ ജോലി കിട്ടി. കാലം അനുവദിച്ച ഈ സമയം മതിയായിരുന്നു നിമ്മിക്ക് തൻ്റെ ജീവിതത്തിൽ നിന്നും തെരേസയെയും ഗോവിന്ദിനെയും പുറംതള്ളാൻ .

ഗോവിന്ദിൻ്റെ അച്ഛനും അമ്മയും ഒന്നുരണ്ടു തവണ വിവാഹാലോചനയുമായി ആനിയെ സമീപിച്ചു . അതുകൂടാതെ ഗോവിന്ദ് നേരിട്ട് നിമ്മിയോടു സംസാരിച്ചു. നിമ്മിക്ക് താല്പര്യമില്ലായിരുന്നു . അങ്ങനെ നിമ്മിയും ഗോവിന്ദും തമ്മിലുള്ള കല്യാണം ആനിയുടെ നടക്കാത്ത സ്വപ്നമായി . നിമ്മിയുടെയും ഗോവിന്ദിൻ്റെയും കല്യാണത്തിലൂടെ തെരേസയെ സുരക്ഷിതയാക്കാൻ പറ്റും എന്ന ആനിയുടെ പ്രതീക്ഷയും അസ്തമിച്ചു . 

-----------------

തെരേസയ്‌ക്കു പതിനാലു വയസ്സായിട്ടും ആർത്തവം ആയില്ല എന്ന കാര്യം ശിശുക്ഷേമ സമിതിയിലെ വാർഡനാണ് ആനിയെ അറിയിച്ചത്. പിറ്റേ ദിവസം തന്നെ ആനി തെരേസയെ കൂട്ടി സുഹൃത്തായ ഗൈനക്കോളജി ഡോക്ടറുടെ വീട്ടിലെത്തി . വിശദമായ സ്കാനിങ്ങിനും ടെസ്റ്റിനും ശേഷം ഡോക്ടർ വിധി പ്രസ്‌താവിച്ചു . " തെരേസ ഒരു പെൺകുട്ടിയല്ല , ഈ കുട്ടിക്ക് ആർത്തവം ഉണ്ടാകില്ല , ജന്മനാ തന്നെ ഗർഭപാത്രം ഇല്ലാതെയാണ് ഈ കുട്ടി ജനിച്ചത് ".

ഞെട്ടലോടെയാണ് ആനി ആ വാർത്ത കേട്ടത് . തൽക്കാലം ഇതാരോടും പറയണ്ട ,തെരേസ ഇപ്പോൾ പഠിക്കട്ടെ , അവൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്‌തയാകുമ്പോൾ അവൾ സ്വയം ഒരു തീരുമാനമെടുക്കും . ഡോക്ടറുടെ വാക്കുകൾ ആനിക്കു ആശ്വാസമായി . തെരേസയെ ഒരു പെൺകുട്ടിയായി തന്നെ വളർത്താൻ ആനി തീരുമാനിച്ചു.

------------------

തെരേസയുടെ 15   മത്തെ പിറന്നാൾ . ആനിയും തെരേസയും ഫ്ലാറ്റിലുണ്ട് . ആ സമയത്താണ് നിമ്മി ഒരു ചെറുപ്പക്കാരനേയും കൂട്ടി ആനിയെ കാണാനെത്തിയത് . നിമ്മി കൂടുതൽ സംസാരിക്കാൻ നിക്കാതെ വന്ന കാര്യം വെട്ടി തുറന്നു പറഞ്ഞു .- " ഇത് ജീവൻ ചാക്കോ , രണ്ടു വർഷമായി ഞങ്ങൾ ഒരുമിച്ചാണ് താമസം . ഇപ്പോൾ കല്യാണം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ് . അമ്മ ഞങ്ങളുടെ കല്യാണം നടത്തിത്തരണം .

ആനി : നീ ഈ ചെറുപ്പക്കാരനുമായി ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയത് എൻ്റെ അനുവാദം ചോദിച്ചിട്ടാണോ ? അല്ലല്ലോ ? . ഇത് നിൻ്റെ ജീവിതമാണ് നിനക്ക് തീരുമാനിക്കാം എങ്ങനെ ജീവിക്കണമെന്ന് !

നിമ്മി : ജീവൻ്റെ പപ്പയ്ക്കും മമ്മിക്കും എൻ്റെ വീട്ടുകാരെ കാണാൻ ആഗ്രഹമുണ്ട് . വീട്ടുകാരുടെ അനുഗ്രഹത്തോടെ ഈ കല്യാണം നടത്താനാ ഞങ്ങളുടെ തീരുമാനം .

ആനി തെരേസയെ തന്നോട് ചേർത്തു നിർത്തുന്നു .- ഇത് തെരേസ , എൻ്റെ പേരകുട്ടിയാ , ഇന്നിവളുടെ പതിനഞ്ചാം പിറന്നാളാ ,അതാഘോഷിക്കാൻ വേണ്ടിയാ ശിശു ക്ഷേമ സമിതിയിൽ നിന്നും ഞാനിവളെ വിളിച്ചുകൊണ്ടു വന്നത് .

ഞെട്ടലോടെ നിമ്മി തെരേസയെ നോക്കുന്നു .

ആനി ജീവന് നേരേ നോക്കുന്നു - ജീവൻ്റെ പപ്പയ്ക്കും മമ്മിയ്ക്കും എപ്പോൾ വേണമെങ്കിലും എന്നെ വന്നുകാണാം .പക്ഷേ നിങ്ങളുടെ കല്യാണത്തിന് ഞാൻ മാത്രമായി വരില്ല (തെരേസയെ ചേർത്ത് പിടിച്ചു കൊണ്ട്) എൻ്റെ പേരക്കുട്ടി കൂടി കാണും . അമ്മയുടെ ആദ്യ വിവാഹത്തിന് സ്വന്തം മകൾ കൂടി പങ്കെടുക്കട്ടെ ! എൻ്റെ പേരക്കുട്ടി ഒരിക്കലും സ്വന്തം അമ്മയെ ശപിക്കില്ല! എൻ്റെ സ്വന്തം മകളേക്കാൾ ഞാൻ എൻ്റെ പേരക്കുട്ടിയെ മനസ്സിലാക്കിയിരിക്കുന്നു !.

ഞെട്ടി തരിച്ചു നിക്കുന്ന ജീവനും നിമ്മിയും , നിമ്മി ജീവൻ്റെ കൈ ബലമായി പിടിച്ചുകൊണ്ട് ഫ്ലാറ്റിൽ നിന്നും ഇറങ്ങി പോകുന്നു.

തെരേസയും ആനിയും മാത്രമാകുന്ന ഫ്ലാറ്റ് . മുറിക്കാൻ ഒരുക്കിവെച്ച വില കൂടിയ ഒരു കേക്ക് . ആനിയുടേയും തെരേസയുടേയും സന്തോഷം പെട്ടെന്നില്ലാതായി.

തെരേസ : അമ്മ എന്തിനാ അത്രയും കടുപ്പിച്ചു പറഞ്ഞത് , നല്ലോണം വിഷമിച്ചാ ഇറങ്ങി പോയത് .

ആനി :  അപ്പൊ നിനക്ക് വിഷമമില്ലേ , സ്വന്തം മോളാണെന്നു പറഞ്ഞിട്ട് പോലും അവൾ നിന്നെ സ്നേഹത്തോടെ ഒന്നു നോക്കുക കൂടി ചെയ്‌തില്ലല്ലോ, അവൾ മനുഷ്യ സ്ത്രീയല്ല ,പ്രോഗ്രാം ചെയ്തു വെച്ചിരിക്കുന്ന ഒരു കമ്പ്യൂട്ടർ മെഷീൻ .

തെരേസ : ഞാൻ വലിഞ്ഞു കേറി വന്നതല്ലേയമ്മേ ! അവർ ഒട്ടും ആഗ്രഹിക്കാത്ത സമയത്ത് , എനിക്ക് പലപ്പോഴും തോന്നിയുട്ടുണ്ട്  ആ സമയത്ത് അവർക്കൊരു കോണ്ടം ഉപയോഗിക്കാൻ തോന്നിയിരുന്നെങ്കിൽ ഞാനെന്ന പാഴ് ജന്മം ഉണ്ടാകില്ലായിരുന്നു .( കരച്ചിൽ വന്നിട്ടും അടക്കി പിടിച്ചു ചിരിക്കുന്ന തെരേസ) - ഞാൻ സർക്കാരിന് കത്തെഴുതാൻ പോകുവാ , സ്കൂളിലും കോളേജിലും ഒരു കോണ്ടം വെൻഡിങ് മെഷീൻ (condom vending machine) കൂടി വയ്‌ക്കാൻ . അല്ലെങ്കിൽ എന്നെ പോലെ ഒരുപാടു ജന്മങ്ങൾ ഇനിയും പിറവിയെടുക്കും .

ആനി പെട്ടെന്ന് വല്ലാണ്ടാകുന്നു . തെരേസയെ കെട്ടിപിടിച്ചു നെറ്റിയിൽ ഉമ്മ വയ്ക്കുന്ന ആനി 

ആനി : നിന്നെ സുരക്ഷിതയാക്കിയിട്ടേ ഞാനീ ഭൂമി ഉപേക്ഷിച്ചു യാത്രയാകൂ, ഇത് ഈ അമ്മുമ്മ പേരകുട്ടിക്കു നൽകുന്ന ഉറപ്പ് !

ആനിയെ കെട്ടിപിടിച്ചു തേങ്ങി കരയുന്ന തെരേസ .

----------

തെരേസ പ്ലസ്‌ടു നല്ല മാർക്കിൽ തന്നെ പാസ്സായി . സയൻസ് എടുത്തു പഠിക്കാൻ തെരേസ ആഗ്രഹിച്ചില്ല . L L B എൻട്രൻസ് നല്ല റാങ്കിൽ പാസ്സായ തെരേസ നഗരത്തിലെ ലോ കോളേജിൽ ചേർന്നു . തെരേസ ശിശു ക്ഷേമ സമിതിയിൽ നിന്നും കോളേജ് ഹോസ്റ്റലിലേക്ക് താമസം മാറ്റി . ശിശു ക്ഷേമ സമിതിയിലെ ഇടുങ്ങിയ മുറിയിൽ നിന്നുള്ള മാറ്റം തെരേസയ്‌ക്കു കൂടുതൽ സ്വാത്രന്ത്യം നൽകി . നിയമപരമായി തെരേസയെ ദത്തു പുത്രിയാക്കാനുള്ള ശ്രമങ്ങൾ ആനി ഇതിനകം തുടങ്ങി കഴിഞ്ഞിരുന്നു .

ഹോസ്റ്റൽ റൂമിൽ തെരേസയുടെ റൂംമേറ്റ് കരോളിനും സാലിയുമായിരുന്നു . സാലിയുമായിട്ടായിരുന്നു തെരേസയ്‌ക്കു കൂടുതൽ അടുപ്പം. കരോളിൻ രാത്രി കാമുകനുമായി സെക്സ് ചാറ്റിലും ബാത്‌റൂമിൽ കയറിയുള്ള വീഡിയോ ചാറ്റിലും മുഴുകിയപ്പോൾ ഇതിലൊന്നും താല്പര്യമില്ലാതിരുന്ന സാലി തെരേസയുടെ മനം കവർന്നു.  കരോളിൻ റൂമിൽ ഇല്ലാത്തപ്പോൾ തെരേസ സാലിയുടെ കൂടെ കിടന്നുറങ്ങി.അതൊരു പുതിയ ബന്ധത്തിൻ്റെ തുടക്കമായിരുന്നു. തെരേസ തന്നെ സ്പർശിക്കുമ്പോൾ തൻ്റെ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ സാലിയും അറിഞ്ഞുതുടങ്ങി. തൻ്റെ ശ്വാസഗതി മാറി മറിയുന്നത്. ഉച്ചസ്ഥായിയിൽ താൻ തെരേസയുടെ തടിച്ചു കൊഴുത്ത മാറിൽ തളർന്നു വീണു കിടന്നുറങ്ങുന്നത് , എല്ലാം സാലിക്ക് പുതിയ അനുഭവങ്ങൾ ആയിരുന്നു.

സാലിയെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത് ആർത്തവ സമയത്തെ വേദനയിൽ തെരേസ സാലിയോട് കാണിച്ച പരിഗണനയാണ്. വേദന കൊണ്ട് പുളഞ്ഞു കിടന്നിരുന്ന സാലിയെ തെരേസ തൻ്റെ മാന്ത്രിക സ്പർശത്താൽ തഴുകി ഉറക്കി കളഞ്ഞു. ആ സമയം സാലിക്ക് തോന്നി തെരേസ ഒരു മാന്ത്രിക കുതിരയാണെന്ന്, കടുത്ത വേദനയിലും തന്നെ സുഖത്തിൻ്റെ പരകോടിയിൽ എത്തിക്കുന്ന ഒരു മാന്ത്രിക കുതിര .

തെരേസ പോലും അറിയാതെ ചില മാറ്റങ്ങൾ തെരേസയിൽ കണ്ടുതുടങ്ങി . തെരേസയുടെ ഉപബോധ മനസ്സ് ഒരാണായി മാറാൻ ശ്രമിച്ചുകൊണ്ടിരുന്നു. തെരേസ ആണുങ്ങൾ നടക്കുന്നപോലെ ജീൻസും ഷർട്ടും ധരിച്ചുതുടങ്ങി . നീണ്ടു വളർന്നു കിടന്ന മുടി വെട്ടിയൊതുക്കി. ആണുങ്ങൾ ഉപയോഗിക്കുന്ന പെർഫ്യൂമുകൾ ഉപയോഗിച്ചുതുടങ്ങി. അടിവസ്ത്രങ്ങളിലൊക്കെ വിലകൂടിയ ആഫ്റ്റർ ഷേവ് ലോഷൻ ഉപയോഗിച്ചു തുടങ്ങി.

----------------

നിമ്മിയും ജീവനും രജിസ്റ്റർ മാര്യേജ് ചെയ്തു. 5 വർഷം കഴിഞ്ഞിട്ടും കുട്ടികൾ ഉണ്ടാകാതെ വന്നപ്പോളാണ് ചെക്കപ്പ് നടത്തിയത്. ജീവന് കുട്ടികൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ് എന്നറിഞ്ഞപ്പോളാണ് ഒരു കുട്ടിയെ ദത്തെടുക്കാം എന്ന തീരുമാനത്തിൽ നിമ്മിയും ജീവനും എത്തി. ജീവനാണ് തെരേസയെ ദത്തെടുത്താൽ മതി എന്നു നിർബന്ധം പിടിച്ചത്. ആ തീരുമാനം ആനിയേയും വളരെയധികം സന്തോഷിപ്പിച്ചു. ദത്തെടുക്കൽ എളുപ്പത്തിൽ പൂർത്തിയായി. അങ്ങനെ അനാഥയായി 21 വർഷം ശിശു ക്ഷേമ സമിതിയിൽ കഴിഞ്ഞ തെരേസ നിലയും വിലയുമുള്ള ഒരു കുടുംബത്തിലെ അംഗമായി മാറി.

---------------

തെരേസ സാലിയെ കുറിച്ച് ആദ്യമായി പറഞ്ഞത് ആനിയോടാണ് . തെരേസയുടെ സ്ത്രീ ശരീരത്തിലെ പുരുഷ മനസ്സിനെ നേരത്തെ തന്നെ അറിഞ്ഞിരുന്ന ആനി എതിർപ്പൊന്നും പറഞ്ഞില്ല. സാലിയുടെ വീട്ടുകാർ എതിർക്കുമോ എന്ന ആശങ്ക മാത്രമേ ആനി പങ്കു വെച്ചുള്ളൂ .- സാലിയുടെ വീട്ടുകാരെ എങ്ങനെ തങ്ങളുടെ ബന്ധം ബോധ്യപ്പെടുത്തും എന്നതായി പിന്നെ തെരേസയുടെ ചിന്ത. അതിനായി തെരേസയും സാലിയും പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തു കൊണ്ടിരുന്നു.

--------------

പക്ഷെ ഈ കാര്യങ്ങൾ അറിഞ്ഞ നിമ്മി  കോപം കൊണ്ടുറഞ്ഞുതുള്ളി . കുടുംബത്തിൻ്റെ നിലയ്ക്കും വിലയ്ക്കും ചേരാത്ത തരത്തിലുള്ള ബന്ധത്തെ ജീവനും എതിർത്തു. ഒരിക്കലും സാലിയേയും തെരേസയെയും ഒരുമിച്ചു ജീവിക്കാൻ അനുവദിക്കില്ല എന്നു നിമ്മി ശപഥം ചെയ്തു. ആനിയുടെ മൗനം നിമ്മിയെ ദുർഗ്ഗയാക്കി മാറ്റി. നിമ്മിയുടെ ഉറഞ്ഞു തുള്ളലിൻ്റയും ശാപ വാക്കുകളുടെയും അവസാനം ആനി ഒരു സന്യാസിനിയുടെ ഭാവത്തിൽ ശാന്തയായി പറഞ്ഞു .

" ഫിലിപ്പിൻ്റെ മരണശേഷം ചരട് പൊട്ടിയ പട്ടം പോലെയായിരുന്നു ഞാൻ . നീ കുടുംബത്തിനുണ്ടാക്കിയ നാണക്കേട് കാരണം ബന്ധുക്കളും സുഹൃത്തുക്കളും അകന്നു. പിന്നെ ഞാൻ അഭയം കണ്ടത് പുസ്തകങ്ങളിലാണ്. വായനയിൽ ഞാൻ എൻ്റെ ദുഃഖങ്ങൾ മറന്നു . തെരേസ കൂടി എൻ്റെ ജീവിതത്തിലേയ്ക്ക് വന്നപ്പോൾ എന്നിൽ പുതിയ പ്രതീക്ഷകൾ മുളപൊട്ടി. പക്ഷെ തെരേസ ഒരു പെണ്ണല്ല എന്നു ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ തകർന്നുപോയി. ഡോക്ടർ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. തെരേസ വളർന്നപ്പോൾ ഒരു തീരുമാനത്തിലെത്തി. തെരേസ എന്ത് തീരുമാനിക്കുന്നുവോ അതിനൊപ്പം ഞാനും നിക്കും".

ഒരുപാടു വായിക്കുന്ന ആളായതുകൊണ്ട് ഒന്നുകൂടി പറയുന്നു. LGBTQ + കമ്മ്യൂണിറ്റി ലോകത്തിൻ്റെ പല ഭാഗങ്ങളിലായി പടർന്നു പന്തലിച്ചു തുടങ്ങിയിരിക്കുന്നു. അടുത്ത നൂറ്റാണ്ടിൻ്റെ അവസാനമാകുമ്പോഴേയ്ക്കും ഈ കമ്മ്യൂണിറ്റിയിൽ ആരാകും ലോകത്തെ നയിക്കുക എന്നതിനെ ചൊല്ലിയാകും തർക്കം . Lesbian , Gay , Bisexual , Transgender or  Queer (Queerphobia).    

ഒരു പക്ഷെ ഇതും കാലത്തിൻ്റെ അനിവാര്യതയാകും. മറ്റു ജീവജാലങ്ങൾക്ക് ആനുപാതികമായി ഭൂമിയിൽ മനുഷ്യൻ്റെ സഖ്യ കുറയ്ക്കാൻ പ്രകൃതി കണ്ടെത്തിയ മാർഗം. മനുഷ്യനെ നിലയ്ക്ക് നിർത്താനുള്ള ഏക വഴി അവനു സ്വാത്രന്ത്യം കൊടുക്കുക എന്നുള്ളതാണ്. മനുഷ്യനെ തോൽപ്പിക്കാൻ വേറെ ഒരുവഴിയും പ്രകൃതിക്കു മുന്നിൽ ഇല്ലായിരുന്നു.

നിമ്മി :  എന്നാലും അമ്മ , നമ്മുടെ കുടുംബം , സ്റ്റാറ്റസ് . ജീവൻ്റെ വീട്ടുകാരോട് ഞാൻ എന്തു സാമാധാനം പറയും. 

ആനി :   14 വയസ്സിൽ നീ കാണിച്ച സ്വാത്രന്ത്യത്തിൻ്റെ ബാക്കി പത്രമാണ് തെരേസ . നീ അവിഹിത ഗർഭം ധരിച്ചപ്പോൾ എൻ്റെയും ഫിലിപ്പിൻ്റെയും സ്റ്റാറ്റസ് എന്താകും എന്നു നീ ചിന്തിച്ചോ ? ഇല്ലല്ലോ ? . നിന്നേക്കാൾ കൂടുതൽ എനിക്ക് തെരേസയെ മനസിലാകും . അവളുടെ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളും. ഇപ്പോൾ അവളെൻ്റെ പേരകുട്ടിയല്ല എൻ്റെ മോള് തന്നെയാ . 21 വയസ്സ് വരെ അവൾ അനാഥത്വത്തിൻ്റെ പടുകുഴിയിൽ ആയിരുന്നു. ഇനിയുള്ള അവളുടെ ജീവിതം അവളുടെ ഇഷ്ടത്തിന് തന്നെ അവൾ ജീവിച്ചു തീർക്കും . ഇത് ഞാൻ അവൾക്കു കൊടുക്കുന്ന സ്വാത്രന്ത്യം.

അവളുടെ സ്വാത്രന്ത്യം അരോചകമായി തോന്നുന്നവർക്ക് ഈ വീട് വിട്ടു പോകാം . ഇനിയിത് തെരേസയുടെ വീടാണ്. ഇനിയുള്ളത് തെരേസയുടെ ജീവിതവും. 

അവൾ തീരുമാനിക്കും അവളുടെ ജീവിതം എങ്ങനെ ജീവിച്ചു തീർക്കണമെന്ന് .

---------------------

സനിൽ കണ്ണോത്ത്. 


NB : കഥയും കഥാപാത്രങ്ങളും കഥാപരിസരവും സങ്കല്പികമാണ് . 

------------------------

ALL RIGHTS OF THIS SCRIPT AND CONTENT ARE RESERVED

No part of this script content,idea and characters may
reproduced without written permission of the Author.
For information regarding permission, write to
Sanil kannoth 
Kannothveli House,Mararikulam North PO,
Alappuzha,Kerala,India-688523.
email: sanilkannoth@gmail.com, eskayscript@gmail.com
phone:  +91 9496281020




No comments:

Post a Comment