തിരക്കഥ
----------------
പാചകക്കാരനോട് അയാൾ പറഞ്ഞു
"എൻ്റെ ശരീരം നിന്നെ ഏല്പിക്കുന്നു ,നീ അതിനെ കേടുവരുത്താതെ നോക്കുക"
ഇവിടെ ഞാൻ നിങ്ങളോടു പറയുന്നു
"beware of the taste - ചില രുചികൂട്ടുകളെ സൂക്ഷിക്കുക"
മീൻചാർ ഇവിടെ തുടങ്ങുന്നു .

മീൻ ചാർ
A product of an enchanter
====================
written by sanil kannoth
====================
1
വൈകുന്നേരം -ഒരു കുട്ടനാടൻ ഗ്രാമച്ചന്ത
പലപല ശബ്ദങ്ങൾ, അതിൽ നെല്ലുകുത്തു മില്ലിൽ നിന്നും വരുന്ന ശബ്ദമാണ് മുന്നിട്ടു നിക്കുന്നത്. ഒരു കുട്ടനാടൻ ഗ്രാമച്ചന്തയാണ് ദൃശ്യത്തിൽ.
ക്യാമറ ഇടത്തുനിന്നും വലത്തോട്ട് നീങ്ങുമ്പോൾ ചന്തയുടെ പരിസരം പ്രേക്ഷകർക്ക് വ്യക്തമാകുന്നു.
റോഡിനിരുവശവുമുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന പലതരം സാധനങ്ങൾ വിൽക്കുന്ന കടകൾ.
കടകൾക്കു മുന്നിൽ സാധനങ്ങൾ വാങ്ങാൻ നിക്കുന്ന ഗ്രാമീണ സ്ത്രീകൾ.
പിള്ളേച്ചൻ്റെ പലചരക്കു കടയ്ക്കുമുന്നിൽ ബൈക്ക് നിർത്തി റോഡിൽ നിന്ന് സംസാരിക്കുന്ന രണ്ടുമൂന്നു ഫ്രീക്കൻ പയ്യന്മാർ.
സ്കൂൾ ബെൽ അടിക്കുന്ന ശബ്ദം.
ക്യാമറ സ്കൂൾ ഗേറ്റിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന വലിയ ഗേറ്റിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ തിരിച്ചുവിടുന്നു.
"വേലു മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ "എന്ന് ആർച്ചിൽ എഴുതിയിരിക്കുന്നത് പ്രേക്ഷകർക്ക് വായിക്കാൻ പറ്റുന്നുണ്ട് .
ഇപ്പോൾ നെല്ലുകുത്തു മില്ലിൽ നിന്നും വരുന്ന ശബ്ദത്തോടൊപ്പം സ്കൂളിൽ നിന്നും വരുന്ന ദേശീയ ഗാനവും പ്രേക്ഷകർ കേൾക്കുന്നുണ്ട്.
ടൈറ്റിൽ ഇവിടെ തുടങ്ങുന്നു.
ക്യാമറ വീണ്ടും ഫ്രീക്കൻമാരിൽ കേന്ദ്രീകരിക്കുന്നു.
സ്കൂളിൽ നിന്നും പെൺകുട്ടികൾ ഇറങ്ങി വരുന്നത് നോക്കി നിക്കുന്ന ഫ്രീക്കൻമാർ.
നെല്ലുകുത്തുമില്ലിൽ നിന്നും കുറച്ചുമാറി റോഡ്സൈഡിലായി മൂന്നോ നാലോ മീൻ കച്ചവടക്കാർ ഇരുന്നു മീൻ വിൽക്കുന്നുണ്ട്.
അതിലൊരാൾ മമ്മാലിയാണ്. 40 - 45 വയസ്സുള്ള ആരോഗ്യവാനായ
മദ്ധ്യവയസ്ക്കൻ .
ഇപ്പോൾ റോഡിൽ സ്കൂളിൽ നിന്നും ഇറങ്ങി വരുന്ന വിദ്യാർത്ഥികളുടെ തിരക്കാണ്.
ആൺകുട്ടികളും പെൺകുട്ടികളും ഓരോരോ ഗ്രൂപ്പുകളായി തമാശകൾ പറഞ്ഞു കളിച്ചു ചിരിച്ചു പോകുന്ന ദൃശ്യം.
പെൺകുട്ടികളുടെ ഒരു ഗ്രൂപ്പ് ഫ്രീക്കന്മാരുടെ അടുത്തെത്തുമ്പോൾ ശൃംഗാര ഭാവത്തിൽ എന്തോ പറയുന്ന ഫ്രീക്കൻ.
നാണിച്ചു ഫ്രീക്കനോട് സംസാരിക്കുന്ന പെൺകുട്ടിയുടെ മീഡിയം ഷോട്ട്(സംസാരം വ്യക്തമല്ല).
സ്കൂൾ ഗേറ്റ് കടന്ന് ഫ്രീക്കന്മാർ നിക്കുന്ന സൈഡിൽ കൂടി ഒറ്റയ്ക്ക് നടന്നു വരുന്ന പെൺകുട്ടി.
പ്ലസ് ടു യൂണിഫോം ധരിച്ചിരിക്കുന്ന സുന്ദരിയായ ആ പെൺകുട്ടി പൊന്നു ശാന്തകുമാർ എന്ന പൊന്നൂട്ടിയാണ്. ശാന്തയുടെ മകൾ.
പൊന്നൂട്ടി ഫ്രീക്കന്മാരുടെ അടുത്തെത്തുമ്പോൾ കമൻറ്റിടുന്ന ഫ്രീക്കന്മാരിൽ ഒരാൾ.
ഫ്രീക്കൻ: വെളിയനാടിൻ്റെ പൊന്നോമനപുത്രി, യൂട്യൂബിലെ ലേഡി സൂപ്പർസ്റ്റാർ പൊന്നു ശാന്തകുമാർ ഇതാ കടന്നുവരുന്നു. സ്വാഗതം സ്വാഗതം .
പൊന്നൂട്ടി: പതപ്പിച്ചു പതപ്പിച്ചു ആ പത ഊതി മുകളിലോട്ടു പറപ്പിക്കല്ലേ.
ഫ്രീക്കൻ: (ചിരിച്ചുകൊണ്ട്) പുതിയ വീഡിയോ ഒന്നും കണ്ടില്ലല്ലോ?
പൊന്നൂട്ടി : പരീക്ഷ നടക്കുവല്ലേ. ഇനി എക്സാം കഴിഞ്ഞേയുള്ളൂ, കഴിഞ്ഞ വീഡിയോയിൽ ഞാൻ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു.
ഫ്രീക്കൻ : ശരിയാ ശരിയാ ബേബിച്ചമായിട്ടു ഷാപ്പിൽ വച്ച് ചെയ്ത വീഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു.
പൊന്നൂട്ടി : (സന്തോഷം) അതെ
ഫ്രീക്കൻ : പൊന്നൂട്ടിയുടെ വീഡിയോ കണ്ടിട്ട് ബേബിച്ചൻ വയ്ക്കുന്ന മീൻകറി കഴിക്കാൻ ടൗണിൽ നിന്നും വന്നവരാ ഇവരൊക്കെ.
പൊന്നൂട്ടി : ആണോ , എന്നാൽ വേഗം ചെല്ല് , ഷാപ്പിൽ നല്ല തിരക്കുണ്ടാന്നാ തോന്നുന്നേ ,താമസിച്ചാൽ മീൻകറി തീർന്നുപോകും.
പൊന്നൂട്ടി ഫ്രീക്കൻമാരുമായി സംസാരിക്കുന്നതു ദൂരെ ഇരുന്നു ശ്രദ്ധിക്കുന്ന മമ്മാലി.
ക്യാമറ പൊന്നൂട്ടിയും ഫ്രീക്കന്മാരും നിക്കുന്ന ആംഗിളിൽ നിന്നും മൂവ് ആകുന്നു. (പൊന്നൂട്ടിയും ഫ്രീക്കന്മാരും സംഭാഷണം തുടരുന്നു)
തലയിൽ താറാമുട്ടയുമായി വരുന്ന ജാനുവേടത്തിയുടെ ഒരു മീഡിയം ലോങ്ങ് ഷോട്ട് .
ജാനുവിനെ തലയിൽ നിന്നും മുട്ട താഴെ വയ്ക്കാൻ സഹായിക്കുന്ന മമ്മാലി.
മമ്മാലിയുടെ മീൻതട്ടിന് സമീപം മുട്ട നാട്ടുകാർക്കു കാണാൻ പാകത്തിന് വയ്ക്കുന്ന ജാനു. സഹായിക്കുന്ന മമ്മാലി.
പിള്ളേച്ചൻ്റെ പലചരക്കുകടയുടെ മുന്നിലേയ്ക്ക് ജാനുവിൻ്റെ നോട്ടം ചെല്ലുന്നു.
കടയുടെ മുന്നിൽ നിക്കുന്ന ഫ്രീക്കന്മാരെയും പൊന്നൂട്ടിയേയും ശ്രദ്ധിക്കുന്ന ജാനു.
ജാനു മുട്ട വിൽക്കാൻ ഇരിക്കുന്ന സ്ഥലത്തുനിന്നും പിള്ളേച്ചൻ്റെ കടയുടെ മുന്നിലേയ്ക്ക് ഒരു ലോംങ് ഷോട്ട് .
ഫ്രെയിമിൽ ജാനുവിനെയും മമ്മാലിയെയും കൂടി ഉൾപെടുത്തുക. ദൂരെ പിള്ളേച്ചൻ്റെ കടയുടെ മുന്നിൽ നിന്ന് സെൽഫി എടുക്കുന്ന ഫ്രീക്കന്മാരും പൊന്നൂട്ടിയും.
നോക്കികൊണ്ടിരിക്കുന്ന ജാനുവും മമ്മാലിയും.
ജാനു : അതു ശാന്തയുടെ മോളല്ലേ ? .
മമ്മാലി : അതെ ,അവളിപ്പോൾ ഏതോ ഒരു ട്യൂബിൽ സിനിമ ചെയ്യുവാ , ഭയങ്കര ആരാധകരാണെന്നാ മകൻ പറഞ്ഞത്.
ജാനു : (അസൂയയിൽ) അമ്മ ആറു ചാടിയാൽ മകൾ കണ്ടം ചാടും.
മമ്മാലി : അയ്യോ അങ്ങനല്ല അമ്മ വേലി ചാടിയാൽ മകൾ കണ്ടം ചാടും .
രണ്ടുപേരും പരസ്‌പരം നോക്കി ആലോചിച്ചിരിക്കുമ്പോൾ റേഡിയോ ശശി സൈക്കിളും തള്ളി വരുന്നു.
ജാനുവും മമ്മാലിയും തമ്മിലുള്ള സംഭാഷണം കേട്ട് റേഡിയോ ശശി .
റേഡിയോ ശശി : അമ്മ വേലി ചാടിയാൽ മകൾ ആറു ചാടും .
മമ്മാലി : അത് കറക്റ്റ് .
റേഡിയോ ശശി : എന്താ ജാനുവേടത്തി വേലി ചാടാൻ വല്ല പദ്ധതിയും ഇട്ടോ?
ജാനു : ഓ നമ്മളിനി ചാടാൻ നോക്കിയാലും വല്ല പത്തലും കുത്തികീറി ചുണ്ടു പൊട്ടും. ഇത് നമ്മുടെ ശാന്തയുടെ മോളുടെ കാര്യാ,
റേഡിയോ ശശി : അവളിപ്പോൾ വെളിയനാടിൻ്റെ പൊന്നുമോളല്ലേ , പൊന്നു ശാന്തകുമാർ എന്നുപറഞ്ഞാൽ അറിയാത്ത ആരും ഈ കേരളത്തിലില്ല !
ഫ്രീക്കന്മാരുമായി സെൽഫി എടുത്തശേഷം നടന്നുവരുന്ന പൊന്നൂട്ടിയുടെ ലോങ്‌ഷോട്ട് .
റേഡിയോ ശശിയുടെ അടുത്തെത്തുന്ന പൊന്നൂട്ടി .
റേഡിയോ ശശി : കഴിഞ്ഞ ആഴ്ച വീഡിയോ ഒന്നും കണ്ടില്ലല്ലോ
പൊന്നൂട്ടിയേ..,
പൊന്നൂട്ടി : പരീക്ഷ നടക്കുവാ ശശിയേട്ടാ ,ഈ ആഴ്ച എന്തായാലും ഇടും .
റേഡിയോ ശശി : ആ ബേബിച്ചൻ്റെ മീൻകറി കൂട്ടിൻ്റെ രഹസ്യം കൂടി തട്ടിയെടുക്കാൻ നോക്ക് ,
പൊന്നൂട്ടി : ആ രഹസ്യം ബേബിച്ചായൻ എനിക്ക് മാത്രേ പറഞ്ഞുതരൂ, പിന്നെ ഞാൻ അതെന്തിനാ തട്ടിയെടുക്കാൻ പോകുന്നേ ?
റേഡിയോ ശശി : ഞാൻ ചുമ്മാ തമാശ പറഞ്ഞതല്ലേ ,
പൊന്നൂട്ടി : അടുത്ത വീഡിയോയ്ക്കും നല്ല റീച്ച് ഉണ്ടാക്കി തരണേ ,
റേഡിയോ ശശി : അതു പിന്നെ പറയണോ , എൻ്റെ ഫേസ് ബുക്കിലും ഇൻസ്റ്റാഗ്രാമിലും വാട്ട്സ്ആപ്പിലും പൊന്നൂട്ടിയുടെ വീഡിയോ മാത്രേ ഞാൻ ഷെയർ ചെയ്യൂ .
ചിരിച്ചു നടന്നു നീങ്ങുന്ന പൊന്നൂട്ടി .
ജാനുവിന് അസൂയ സഹിക്കുന്നില്ല .
ജാനു : അവൾക്കു നീ റീച്ച് ഉണ്ടാക്കി കൊടുക്ക് , വേറേ പണിയൊന്നും ഇല്ലല്ലോ , രാവിലെ ഇറങ്ങിക്കോളും വാർത്തകൾ പിടിക്കാൻ .
റേഡിയോ ശശിക്കും ദേഷ്യം വരുന്നു .
റേഡിയോ ശശി : ചുമ്മാതല്ല നിങ്ങളെ കെട്ടിയോൻ എടുത്തു മേയുന്നത് , ഉടുത്തിരിക്കുന്ന മുണ്ടിനും ബ്ലൗസിനും മീൻനാറ്റമില്ല പക്ഷെ ശരീരത്തു മുഴുവൻ മീൻനാറ്റമാ, അല്ല മമ്മാലിക്കാ തന്നെ പറ , സംശയം തോന്നുമോ ഇല്ലയോ ?
നീട്ടി ഒരു ആട്ട് ആട്ടുന്ന ജാനു .
ജാനുവും റേഡിയോ ശശിയും തമ്മിൽ വഴക്ക് മൂക്കുവോ എന്ന് പേടിച്ചു രണ്ടുപേരേയും നോക്കുന്ന മമ്മാലി .
പെട്ടെന്ന് ഒരു വില കൂടിയ കാർ റേഡിയോ ശശിയുടെ അടുത്തുവന്നു നിക്കുന്നു .
കാറിലിരിക്കുന്ന ചെറുപ്പക്കാരിൽ ഒരാൾ .
ചെറുപ്പക്കാരൻ : ചേട്ടാ ബേബിച്ചൻ മീൻകറി വയ്ക്കുന്ന ഷാപ്പിലേയ്ക്കുള്ള വഴി .
റേഡിയോ ശശി : ഇവിടെ തന്നാ (കൈ ചൂണ്ടി ) വണ്ടി അവിടെ ഒതുക്കിക്കൊ , ഇവിടെ കിടക്കുന്ന കാറും ബൈക്കും ബേബിച്ചൻ മീൻകറി വയ്ക്കുന്ന ഷാപ്പിലേയ്ക്ക് പോയിരിക്കുന്നവരുടെയാ ,
മുന്നോട്ടു പോകുന്ന കാറിനെ പിൻതുടരുന്ന ക്യാമറ . ഒരു ചൂണ്ടുപലകയുടെ (sign board) അടുത്തെത്തുമ്പോൾ ക്യാമറ ഫിക്സ് ആകുന്നു .
ചൂണ്ടുപലകയുടെ മീഡിയം ലോങ്ങ് ഷോർട്ട് .ഫ്രെമിൽ കാറും കാറിൽ വന്നവരും ചൂണ്ടുപലകയും കൂടി ഉൾപ്പെടുത്തുക .
ചൂണ്ടുപലകയിൽ എഴുതിയ വാചകങ്ങൾ പ്രേക്ഷകർക്ക് വായിക്കാൻ പറ്റുന്നുണ്ട് . - വാചകങ്ങൾ :- " ബേബിച്ചൻ മീൻകറി വയ്ക്കുന്ന ഷാപ്പിലേക്കുള്ള വഴി "
കാറിൽ നിന്നിറങ്ങിയവർ പുറകിൽ നിന്നും ക്യാമറയുടെ മുന്നിലേയ്ക്ക് നടന്നു കയറുന്നു . ചൂണ്ടുപലകയിൽ ആരോമാർക്ക് കാണിച്ചിരിക്കുന്ന ദിശയിലേയ്ക്ക് നടന്നുപോകുന്ന ചെറുപ്പക്കാർ .
ചെറുപ്പക്കാർ ബേബിച്ചൻ വയ്ക്കുന്ന മീൻകറിയുടെ രുചിയെ പറ്റി സംസാരിച്ചുകൊണ്ടു പോകുന്നത് പ്രേക്ഷകർക്ക് വ്യക്തമായി കേൾക്കാൻ പറ്റുന്നുണ്ട്. ചെറുപ്പക്കാർ ബേബിച്ചൻ മീൻകറി വയ്ക്കുന്ന ഷാപ്പിലേയ്ക്ക് പോകുകയാണ് . മീൻചാർ കൂട്ടി കള്ളുകുടിക്കാൻ .

2
വൈകുന്നേരം -അതേ ദിവസം
തുടർച്ച ...
നാട്ടുചന്തയെ കീറിമുറിച്ചുകൊണ്ട് ഒരു കറുത്ത പാമ്പിനെ പോലെ നീണ്ടു കിടക്കുന്ന റോഡ്. (മുകളിൽ നിന്നുള്ള ദൃശ്യം)
ചന്ത കഴിഞ്ഞാൽ റോഡിനിരുവശവും പാടങ്ങളാണ്. കണ്ണെത്താദൂരത്തോളം പച്ച വിരിച്ചു കിടക്കുന്ന പാടങ്ങൾ.
റോഡിലൂടെ ഒരു ട്രാൻസ്‌പോർട്ട് ബസ്സ് വരുന്ന വിദൂര ദൃശ്യം. - കുട്ടനാടിൻ്റെ ഗ്രാമഭംഗി കുറച്ചൊക്കെ ഈ സീനിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുക -
ജാനു മുട്ട വിൽക്കാൻ ഇരിക്കുന്നതിനു സമീപം വന്നു നിക്കുന്ന ബസ്സ് .
ഒന്നുരണ്ടുപേർ ബസ്സിൽ നിന്നും ഇറങ്ങുന്നു. കൂട്ടത്തിൽ ശാന്തയും ബസ്സിൽ നിന്നും ഇറങ്ങുന്നു.
നോട്ടത്തിലും നടപ്പിലും ഒരു പുരുഷനെ ആകർഷിക്കാൻ പറ്റിയ രൂപമുള്ള 35 വയസ്സ് കഴിഞ്ഞ ഒരു യുവതി.
ബസ്സ് നീങ്ങി കഴിയുമ്പോൾ ശാന്ത മമ്മാലിയുടെ മീൻതട്ടിനടുത്തു വരുന്നു.
പാറി പറന്നു കിടക്കുന്ന മുടിയിഴകൾ , വിയർത്ത കക്ഷവും ചുളിവുകൾ വീണ സാരിയും.
ബസ്സ് ഓടിപ്പോകുന്ന ശബ്ദം ദൂരെ ഇല്ലാതാകുന്നു. ഇപ്പോൾ അച്ചു നായരുടെ മില്ല് പ്രവർത്തിക്കുന്ന ശബ്ദം മാത്രമേ പ്രേക്ഷകർ കേൾക്കുന്നുള്ളു . കാറ്റിൻ്റെ ഗതിക്കനുസരിച്ചു ശബ്ദം കൂടിയും കുറഞ്ഞും വരുന്നുണ്ട്.
ശാന്തയെ അടിമുടി നോക്കുന്ന ജാനു . ജാനുവും ശാന്തയും തമ്മിൽ അത്ര രസത്തിലല്ല കാര്യങ്ങൾ . ശാന്തയെ കാണുമ്പോൾ ജാനുവിന് എന്തെങ്കിലും പറയാതിരിക്കാൻ പറ്റുന്നില്ല.
ജാനു മമ്മാലിയോടായി
ജാനു : മമ്മാലിക്കാ , ബേബിച്ചൻ ഷാപ്പിലാണോ അതോ തുരുത്തിലാണോ ?
മമ്മാലി : ബേബിച്ചൻ കറി വച്ചിട്ട് ഉച്ച കഴിഞ്ഞപ്പോ ഷാപ്പിൽ നിന്നും ഇറങ്ങുന്ന കണ്ടായിരുന്നു .
ജാനു : ചുമ്മാതല്ല ഇത്രേം ഉടഞ്ഞിരിക്കുന്നത് . ബേബിച്ചൻ്റെ കൈയിൽ കിട്ടിയാൽ പിന്നെ പറയണോ ?
ശാന്തയുടെ മുഖം ദേഷ്യത്തിൽ ചുവന്നുവരുന്നത് ശ്രദ്ധിക്കുന്ന മമ്മാലി .
മില്ല് പ്രവർത്തിക്കുന്ന ദിശയിൽ നിന്നും കാറ്റ് മമ്മാലി നിക്കുന്ന ദിശയിലേക്ക് വീശുന്നുണ്ട് . കാറ്റിൻ്റെ ശക്തിക്കനുസരിച്ചു മില്ലിൽ നിന്നുള്ള ശബ്ദം കൂടിയും കുറഞ്ഞും വരുന്നു .ജാനുവും ശാന്തയും തമ്മിലുള്ള വഴക്ക് ഉച്ചസ്ഥായിയിൽ
എത്തുമ്പോൾ മില്ല് പ്രവർത്തിക്കുന്ന ശബ്ദവും ഉച്ചസ്ഥായിയിൽ വരുത്തുക .
ശാന്ത : ചിലര് മുട്ട വിറ്റിട്ടു വീട്ടിൽ ചെല്ലുമ്പോൾ ദേഹത്തിനു മാത്രം മീൻ നാറ്റം , മീൻ തിന്നുന്ന താറാവിട്ട മുട്ടയായിട്ടായിരിക്കും.
ജാനുവിൻ്റെ മുഖഭാവം (ക്ലോസ് ഷോട്ട് ) - മില്ലിൽ നിന്നുള്ള സൗണ്ട് കൂട്ടുക)
ജാനു : എൻ്റെ ശരീരത്തു മീൻനാറ്റം ഉണ്ടെങ്കിൽ ഞാൻ സഹിച്ചു.
ശാന്ത : പക്ഷെ മുട്ട വിൽക്കുന്ന ആളുടെ ശരീരത്തിന് മാത്രമേ മീൻനാറ്റം ഉള്ളൂ , ആ സമയം ശരീരത്തു വസ്ത്രം ഉണ്ടെങ്കിലല്ലേ വസ്ത്രത്തിനു മീൻ നാറ്റം ഉണ്ടാകൂ ,
ശാന്തയെ ഉപദ്രവിക്കാൻ എണീക്കുന്ന ജാനു
പേടിച്ച മമ്മാലിയുടെ മുഖഭാവം , രണ്ടുപേരുടെയും ഇടയ്ക്കു നിസ്സഹായനായി നിക്കുന്ന മമ്മാലി .
മില്ലിൽ നിന്നും വരുന്ന ശബ്ദത്തിൽ ശാന്തയുടെയും ജാനുവിൻ്റെയും വഴക്ക് ഇപ്പോൾ പ്രേക്ഷകർ കേൾക്കുന്നില്ല.
ആ ഗ്രാമച്ചന്തയിൽ വന്ന ആളുകൾ മമ്മാലിയുടെ മീൻ തട്ടിനു സമീപം വന്നു വഴക്കു നോക്കി നിക്കുന്നു.
ബോക്സിങ് റിങ്ങിൽ നിക്കുന്ന റഫറിയെ പോലെ രണ്ടുപേരുടെയും ഇടയ്ക്കു
നിസ്സഹായനായി നിക്കുന്ന മമ്മാലി.
ഇതുവരെ കേൾക്കാത്ത തെറികൾ ശാന്തയുടെയും ജാനുവിൻ്റെയും വായിൽ നിന്നും വരുമ്പോൾ ചെവി രണ്ടും പൊത്തി നിലത്തിരിക്കുന്ന മമ്മാലി.
ഇടയ്ക്കു മില്ലിൽ നിന്നുള്ള ശബ്ദം കുറയുമ്പോൾ ശാന്തയുടെ ഉച്ചത്തിലുള്ള ശബ്ദം.
ശാന്ത : നീ സഹിക്കും നിൻ്റെ കെട്ടിയവൻ സഹിക്കില്ല ,അതുകൊണ്ടാണല്ലോ എന്നും രാത്രി മീൻ നാറ്റം മീൻ നാറ്റം എന്നു പറഞ്ഞു വഴക്കു നടക്കുന്നത് . സ്വന്തം ഭർത്താവിനെ വഞ്ചിക്കുന്ന പതിവ്രത . (അവസാനം ശാന്ത നീട്ടി ഒരാട്ട് കൂടി ആട്ടുന്നു)
പെട്ടെന്ന് മില്ലിലെ മോട്ടർ ഓഫാകുന്നു. നിശബ്ദത
ഇത് വരെ കേൾക്കാത്ത തെറി മുഴുവൻ കേട്ടു തല പെരുത്ത മമ്മാലിയുടെ ഒരു ഞരക്കം മാത്രം പ്രേക്ഷകർ കേൾക്കുന്നു.
ജാനുവും ശാന്തയും തമ്മിലുള്ള വഴക്ക് കയ്യാംകളിയിലേക്ക് മാറുന്നു .
എന്തിനും തയാറായി നിക്കുന്ന ശാന്ത
ദേഷ്യത്തിൽ ശാന്തയെ തല്ലാൻ ഓടി അടുക്കുന്ന ജാനു .
കാര്യം കൈവിട്ടു പോകും എന്നുകണ്ട് മമ്മാലി ജാനുവിനെ വട്ടം പിടിക്കുന്നു.
മമ്മാലിയുടെ കരവലയത്തിൽ കിടന്നു കുതറുന്ന ജാനു.
ആൾകൂട്ടത്തിനിടയ്ക്കു നിന്ന് വഴക്കു മൊബൈലിൽ ഷൂട്ട് ചെയ്യുന്ന റേഡിയോ ശശി.
റേഡിയോ ശശിയുടെ മുഖഭാവം.
ശാന്തയെ കടിച്ചു കീറാനുള്ള ദേഷ്യമുണ്ട് ജാനുവിന്. മമ്മാലിയുടെ കരവലയത്തിൽ കിടന്നു കുതറുന്ന ജാനു.
ജാനുവിനെ തൻ്റെ കരവലയത്തിൽ ഒതുക്കി ജാനുവിൻ്റെ കാതിൽ എന്തോ രഹസ്യം പറയുന്ന മമ്മാലി .
മൊബൈലിൽ ലൈവ് ഷൂട്ടിംഗ് നടത്തുന്ന റേഡിയോ ശശിയുടെ മുഖഭാവം.
മമ്മാലിയുടെ അടക്കം പറച്ചിലിൽ ജാനുവിൻ്റെ ദേഷ്യം പെട്ടെന്ന്
തണുക്കുന്നു. ദേഷ്യം അണപ്പലായി മാറുന്ന ജാനുവിനെ താങ്ങി മീൻതട്ടിനു സമീപമുള്ള കസേരയിൽ ഇരുത്തുന്ന മമ്മാലി.
ഷൂട്ട് ചെയ്തുകൊണ്ടിരുന്ന റേഡിയോ ശശിയുടെ മുഖഭാവം.
റേഡിയോ ശശി : നശിപ്പിച്ചു , നല്ല ഒന്നാംതരം ക്ലൈമാക്സ് നശിപ്പിച്ചു. മമ്മാലിക്ക ജാനുവേടത്തിയെ വിട്ടുകൊടുത്തേ, ആരു ജയിക്കും എന്നു നമുക്ക് നോക്കാം.
ശാന്ത : ഇങ്ങോട്ടു വിട് മമ്മാലിക്ക നമുക്ക് നോക്കാം ആരു ജയിക്കുമെന്ന്.
ആവേശം കൊള്ളുന്ന റേഡിയോ ശശി.
റേഡിയോ ശശി : വിട് മമ്മാലിക്ക , വന്നടിക്ക് ജാനുവേടത്തി .
നീട്ടി ഒരാട്ട് ആട്ടുന്ന ജാനു
ജാനു : ഫ..പട്ടി തെണ്ടി ക....മോനെ, നിൻ്റെ അമ്മ കുളിക്കാൻ പോകുമ്പോഴും നീ മൊബൈലിൽ ഷൂട്ടിംഗ് നടത്തും അല്ലേടാ ----മോനേ ,
റേഡിയോ ശശിയുടെ മുഖഭാവം
ജാനു : ഇതെങ്ങാനും നീ ട്യൂബിൽ ഇട്ടു നാട്ടുകാരെ കാണിച്ചാൽ അക്കരെ തേവാരണേ താറാവിൻ്റെ കഴുത്തുകണ്ടിക്കും പോലെ നിൻ്റെ കഴുത്തും കണ്ടിച്ചു ഞാൻ തൊട്ടിലിടും പറഞ്ഞേക്കാം.
റേഡിയോ ശശിയുടെ മുഖഭാവം
മില്ലിലെ മോട്ടോർ ഓൺ ആകുന്ന ശബ്ദം
ശാന്ത : ശശി വഴക്ക് മുഴുവൻ നീ നാട്ടാരെ കാണിക്കണം. ഏതു ട്യൂബിൽ വേണേലും നീ ഇട്ടോ , പതിവ്രതയുടെ കെട്ടിയവനും കാണട്ടെ.
പേടിക്കുന്ന മമ്മാലി.
തട്ടിൽ നിന്നും മീൻ എടുത്തു കിറ്റിലിട്ട് ശാന്തയുടെ കൈയിൽ കൊടുക്കുന്ന മമ്മാലി.
ഒരു പ്രത്യേക രീതിയിൽ ശാന്തയെ തൊഴുന്ന മമ്മാലി. ( ദയവായി ഒന്ന് പോയി തരൂ എന്ന അപേക്ഷ ആ തൊഴലിൽ ഉണ്ട്)
മമ്മാലി കൊടുത്ത മീൻ കിറ്റ് ദേഷ്യത്തിൽ തട്ടിലേയ്ക്ക് എറിഞ്ഞിട്ടു നടന്നു പോകുന്ന ശാന്ത.
"ബേബിച്ചൻ മീൻ കറി വയ്ക്കുന്ന ഷാപ്പിലേയ്ക്കുള്ള വഴി " എന്ന ബോർഡ് വച്ചിരിക്കുന്ന സ്ഥലത്തുനിന്നും ഷാപ്പിലേയ്ക്ക് കിടക്കുന്ന വഴിയിലേക്ക് തിരിയുന്ന ശാന്ത .
മുകളിൽ നിന്നുള്ള ഷോട്ടിൽ റോഡും വാഹനങ്ങളും ഷാപ്പിലേയ്ക്ക് നടന്നു വരുന്നവരും പോകുന്നവരും. അവർക്കിടയിൽ കൂടി ശാന്ത നടന്നുപോകുന്നത് പ്രേക്ഷകർക്ക് വ്യക്തമായി കാണാം.
മുകളിൽ നിന്നുള്ള ഷോട്ടിൽ ഒരാൾ പാടവരമ്പത്തുകൂടി സൈക്കിൾ ചവിട്ടി വരുന്ന ദൃശ്യം.
സൈക്കിൾ ചവിട്ടി വരുന്നയാൾ ബേബിച്ചാണ് .
ബേബിച്ചൻ്റെ introduction സീൻ (സംവിധായകൻ്റെ ഭാവനയ്ക്കനുസരിച്ചു ഇൻട്രോ സോങ് വേണമെങ്കിൽ കൊടുക്കാം)
ബേബിച്ചൻ ഉപയോഗിക്കുന്ന സൈക്കിൾ പ്രത്യേകരീതിയിൽ ഡിസൈൻ ചെയ്തതാണ്. ഹാൻഡിൽ ബാറിനോട് ചേർന്ന് മീൻ വെള്ളത്തിൽ നിന്നും തെറ്റി എടുക്കുന്ന തെറ്റാലി വയ്ക്കാനുള്ള സ്റ്റാൻഡ് പിടിപ്പിച്ചിട്ടുണ്ട്. ചൂണ്ട സേഫ് ആയി വയ്ക്കാനുള്ള ഹുക്ക് സൈക്കിളിൽ പിടിപ്പിച്ചിട്ടുണ്ട്. പശുവിനു പുല്ലു കെട്ടികൊണ്ടുവരുവാനുള്ള വലിയ ക്യാരിയർ പുറകിൽ ഫിറ്റ് ചെയ്തിരിക്കുന്നു . മീൻ ഇടാനുള്ള ചെറിയ കുട്ട , ബാറ്ററിയിൽ പ്രവർത്തിക്കുന്ന പവർ ഉള്ള ഒരു ഹെഡ് ലൈറ്റ്. ഇത്രയും കാര്യങ്ങൾ ബേബിച്ചൻ്റെ സൈക്കിളിൽ ഉണ്ട് .
തീരെ ഇടുങ്ങിയ പാടവരമ്പിൽ കൂടി സൈക്കിൾ ചവിട്ടി പോകാനുള്ള ബാലൻസ് ആ ഗ്രാമത്തിൽ ബേബിച്ചന് മാത്രേയുള്ളു.
സൈക്കിൾ ചവിട്ടി വരുന്ന ബേബിച്ചൻ ശാന്തയെ കാണുന്നു.
ശാന്തയുടെ അടുത്തു സൈക്കിൾ നിർത്തുന്ന ബേബിച്ചൻ .
ശാന്തയുടെ മുഖം വല്ലാതിരിക്കുന്നതു കണ്ട് ആഗ്യഭാഷയിൽ കാര്യം തിരക്കുന്ന ബേബിച്ചൻ.
ബേബിച്ചൻ : എന്തുപറ്റി ?
ശാന്ത : ------(മിണ്ടുന്നില്ല)
ബേബിച്ചൻ : പൊന്നൂട്ടി ആയിട്ടു വഴക്കിട്ടോ ?
ശാന്ത : ഇല്ല
ബേബിച്ചൻ : പിന്നെ എന്താ ?
ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചു നിക്കുന്ന ശാന്ത .
ഷാപ്പിലേയ്ക്ക് പോകുന്നവർ ബേബിച്ചനോട് എന്തൊക്കെയോ കുശലം പറയുന്നുണ്ട് .
ബേബിച്ചൻ അല്പം റൊമാൻറ്റിക്കായി ശാന്തയുടെ ചെവിയോട് ചേർത്തു മുഖം വച്ചുകൊണ്ട് .
ബേബിച്ചൻ : എന്തു പറ്റി എൻ്റെ കറുമ്പി പശുവിന് ?
ഇരുണ്ടിരുന്ന ശാന്തയുടെ മുഖം ഒന്നുകൂടി കറുക്കുന്നു.
ശാന്ത : ഞാൻ ഇപ്പൊ കറുമ്പി ആയെങ്കിൽ എന്നെ കാണാൻ വരുന്നതെന്തിനാ, ഇനി എന്നെ കാണാൻ വരണ്ട , വേറെ നല്ല വെളുത്ത പശുവിനെ നോക്കിക്കോ .
പിണങ്ങി ബേബിച്ചനെ കടന്നു പോകാൻ നോക്കുന്ന ശാന്ത .
ശാന്തയുടെ കൈയിൽ പിടിച്ചുനിർത്തുന്ന ബേബിച്ചൻ .
ബേബിച്ചൻ : ശൃംഗാരത്തിൻ്റെ രസം കറുപ്പാണെന്ന് ഭരതമുനി പറഞ്ഞിട്ടുണ്ട്.
ഭാരതീയരായ നമ്മളെ സംബന്ധിച്ച് കറുപ്പ് ദുഃഖത്തിൻ്റെ ചിഹ്നമല്ല, കറുപ്പ് അഗാധതയുടെയും ഗഹനതയുടെയും മുദ്രയാണ്. ഞാൻ പറഞ്ഞതല്ല മഹാൻമാർ പറഞ്ഞിട്ടുള്ളതാ . അതാ നീ വെളുത്തു മദാമ്മയെ പോലിരുന്നിട്ടും ഞാൻ കറുമ്പി പശു എന്ന് വിളിച്ചത് . (അടക്കത്തിൽ ശൃംഗാരം കലർത്തി) - എൻ്റെ വെളുത്ത കറുമ്പി പശു -
ശാന്തയുടെ മുഖം പതുക്കെ തെളിയുന്നു .
ശാന്ത : (പരിഭവത്തിൽ) ആ ജാനു ചന്തയിൽ വെച്ച് എന്നെയും ബേബിച്ചനെയും പറ്റി വേണ്ടാത്തതൊക്കെ പറഞ്ഞു . ഞങ്ങൾ തമ്മിൽ വഴക്കായി . ആകെ നാണം കേട്ടു .
ബേബിച്ചൻ : എന്ത് വേണ്ടാത്തത് പറഞ്ഞു ?
ശാന്ത : ഞാൻ ബേബിച്ചൻ്റെ കൂടെ കിടന്നിട്ടു വന്നതുകൊണ്ടാ ഇത്രേം ഉടഞ്ഞിരിക്കുന്നതെന്ന് .
ബേബിച്ചൻ : (ചിരിച്ചുകൊണ്ട് ) അത്രേയുള്ളൂ ,അത് ഇടയ്ക്കൊക്കെ സംഭവിക്കുന്നതല്ല പിന്നെന്താ ?
ശാന്ത : എന്നാലും ഒരു വിഷമം , ഞാനും ഒരു പെണ്ണല്ലേ !
ബേബിച്ചൻ : എന്നാലേ എൻ്റെ കറുമ്പി പശു ഇനി അതൊന്നും ഓർത്തു വിഷമിക്കരുത് . എൻ്റെ കറിക്കൂട്ടുകളുടെ രഹസ്യങ്ങൾ അടുത്ത തലമുറയിലേക്ക് പകരാൻ ഒരു അനന്തരാവകാശിയെ തരേണ്ടവളാ നീ . ബേബിച്ചൻ്റെ പെണ്ണ് .
പെട്ടെന്ന് ശാന്തയുടെ കണ്ണുകൾ നിറയുന്നു കണ്ണ് തുടച്ചിട്ട്
ശാന്ത : ഞാൻ പിഴച്ചവളാ..എന്നെ ...
പെട്ടെന്ന് ശാന്തയുടെ വാ പൊത്തുന്ന ബേബിച്ചൻ
ബേബിച്ചൻ : പിഴച്ചിട്ട് നന്നാവാൻ ഒരുവൾ തീരുമാനിച്ചാൽ പിന്നെയവൾ ഒരിക്കലും പിഴയ്ക്കില്ല . ബേബിച്ചൻ അറിഞ്ഞിട്ടുള്ള ഒരേയൊരു പെണ്ണ് നീ മാത്രമാ, ഈ ജീവിതത്തിൽ എൻ്റെ പെണ്ണ് നീ മാത്രം .
ബേബിച്ചൻ്റെ കൈയിൽ അമർത്തി പിടിച്ചു ഒന്നുകൂടി ചേർന്നു നിക്കുന്ന ശാന്ത .
ബേബിച്ചൻ സൈക്കിളിൻ്റെ കുട്ടയിൽ നിന്നും ഈർക്കിലിയിൽ കോർത്തിട്ടിരുന്ന രണ്ടു കരിമീൻ എടുത്തു ശാന്തയ്ക്കു കൊടുക്കുന്നു.
ബേബിച്ചൻ : ഇപ്പൊ തെറ്റി എടുത്തതാ , മുളകിൽ അരച്ച് പൊള്ളിച്ചു അമ്മയ്ക്ക് കൊടുക്ക് നല്ല രുചി കിട്ടും .
ശാന്ത : (പരിഭവം ) ഞാൻ എങ്ങനെയൊക്കെ മീൻ കറി വെച്ചാലും ബേബിച്ചൻ വയ്ക്കുന്ന രുചി കിട്ടില്ല , എത്ര നാളായി പറയുന്നു ആ മീൻകറി കൂട്ടിൻ്റെ
രഹസ്യം എനിക്കും കൂടി പറഞ്ഞുതരാൻ .
ബേബിച്ചൻ : അതു ഞാൻ ഒരാളെ മാത്രമേ പഠിപ്പിക്കു ,നമുക്ക് ജനിക്കാൻ പോകുന്ന മോൻകുട്ടനെ .
ശാന്ത : ജനിക്കുന്നത് പെൺകുട്ടി ആണെങ്കിലോ ?
ബേബിച്ചൻ : നീ വീണ്ടും ഗർഭിണിയാകും ബേബിച്ചൻ ആകും അതിനുത്തരവാദി .
ശാന്ത : അതും പെൺകുട്ടി ആണെങ്കിൽ ?
ബേബിച്ചൻ : നീ വീണ്ടും ഗർഭിണി .
ശാന്ത : അതും മോളാണെങ്കിൽ ?
ബേബിച്ചൻ : (ആഗ്യത്തിൽ) വീണ്ടും ഗർഭിണി
ശാന്ത : അതും മോളാണെങ്കിലോ ?
ദേഷ്യം വന്നു ബേബിച്ചൻ എന്തോ ശാന്തയുടെ കാതിൽ പറയുന്നു . പ്രേക്ഷകർ അത് കേൾക്കുന്നില്ല .
ബേബിച്ചൻ്റെ മുഖം തട്ടി മാറ്റി ചിരിച്ചുകൊണ്ട് ഓടി പോകുന്ന ശാന്ത
ഭാരതീയക്കൻ്റെ കാലമായപ്പോൾ അമ്പലപ്പുഴ -കുട്ടനാട് റേഞ്ച് മുഴുവൻ
ഭാരതീയക്കൻ്റെ കൈയിലായി. ആ കച്ചവടം കുടുംബത്ത് ഒരുപാടു സമ്പത്തുണ്ടാക്കി അതുപോലെ തന്നെ ഒരുപാടു ശത്രൂക്കളേയും ഷാപ്പ് കച്ചവടം സമ്മാനിച്ചു. ഗ്രാമചന്തയിൽ സ്ഥിതി ചെയ്യുന്ന സ്കൂളും കെട്ടിടങ്ങളും എല്ലാം ഭാരതീയക്കൻ്റെയാണ്]
ആ വീടിൻ്റെ വിശാലമായ ഗേറ്റ് ലക്ഷ്യമാക്കി ലൂണയിൽ വരുന്ന ചെത്തുകാരൻ ഭാസി.
ഗേറ്റ് തുറന്നു അകത്തു പ്രവേശിക്കുന്ന ഭാസി.
ചെത്തുപകരണങ്ങൾ കൂടാതെ ഒരു ബിഗ്‌ഷോപ്പർ കൂടി ഭാസിയുടെ കൈയിലുണ്ട് .
വീട്ടിൽ നിക്കുന്ന ഭാരതിയക്കൻ്റെ മകൻ റിട്ട :കേണൽ രാമഭദ്രൻ .
രാമഭദ്രനെ കാണുന്ന ഭാസി
വാച്ചിൽ നോക്കുന്ന രാമഭദ്രൻ .
രാമഭദ്രൻ : ഇരുപതുമിനിറ്റ് ലേറ്റ് ആണല്ലോ ഭാസി ?
ഭാസി : പട്ടാള ചിട്ട ഞങ്ങൾ ചെത്തുകാർക്കു പറ്റുമോ ഭദ്രേട്ടാ , ബേബിച്ചൻ്റെ
തുരുത്തിലെ തെങ്ങിന് ചെല്ലികേടുണ്ടായിരുന്നു . ചെല്ലിയെ കുത്തിയെടുത്തു പിന്നെ ഭദ്രേട്ടൻ ബേബിച്ചനു കൊടുത്ത കുപ്പീന്ന് രണ്ടെണ്ണം അടിച്ചിട്ടാ ഞാൻ വരുന്നത്.
രാമഭദ്രൻ സ്നേഹം നിറഞ്ഞ ശാസനയിൽ
രാമഭദ്രൻ : നിന്നോട് പലവട്ടം ഞാൻ പറഞ്ഞിട്ടുണ്ട് കുടിച്ചിട്ട് തെങ്ങിൽ കയറരുതെന്ന്
ഭാസി : എൻ്റെ ജോലി കഴിഞ്ഞു ഞാൻ ചെന്നാൽ ബേബിച്ചൻ തരില്ല , അതുകൊണ്ടു തന്നപ്പോൾ വാങ്ങി കുടിച്ചു . (പരിഭവം) ഭദ്രേട്ടനു കിട്ടുന്ന കുപ്പിയെല്ലാം ബേബിച്ചനല്ലേ കുടിച്ചു തീർക്കുന്നേ, എനിക്ക് രണ്ടെണ്ണം കഴിക്കണമെന്നു തോന്നിയാൽ ഞാൻ ബേബിച്ചൻ്റെ കൈയ്യും കാലും പിടിക്കണം. (കരയുന്നു)
ഭാസിയും രാമഭദ്രനും നിക്കുന്നിടത്തേയ്ക്ക് നടന്നുവരുന്ന ഭാരതിയക്കൻ
(കൂലീനത്വമുള്ള ഒരു അമ്മ സ്ത്രീ രൂപം)
ഭാസി : (കരഞ്ഞുകൊണ്ട്) ഭദ്രേട്ടനു കഴിക്കാനുള്ള കള്ള് ഞാനല്ലേ ചെത്തി തരുന്നത് , അതും ഒറ്റ തെങ്ങിൽ നിന്നും ചെത്തിയിറക്കുന്ന കള്ള് .
മൂക്കു പിഴിഞ്ഞ് ബിഗ് ഷോപ്പറിൽ നിന്നും ഒരു കുപ്പി കള്ളെടുത്തു രാമഭദ്രനു നീട്ടുന്ന ഭാസി .
ഭാരതിയക്കൻ : എന്താടാ ഭാസി , എന്തു പറ്റി ?
ഒന്നും മിണ്ടാതെ ഒരു കിറ്റ് ഭാരതിയക്കനു നീട്ടുന്ന ഭാസി
ഭാസി : മീൻ , ബേബിച്ചൻ തന്നുവിട്ടതാ
ഭാരതിയക്കൻ : അവൻ കറി കൂട്ടു തന്നില്ലേ ?
ഭാസി : (മൂക്കു പിഴിഞ്ഞ് ) വണ്ടിയിൽ ഇരുപ്പുണ്ട് , ചെത്തി ഇറങ്ങുമ്പോൾ എടുത്തുതരാം .
ചെത്താനുള്ള തെങ്ങിനടുത്തേയ്ക്ക് നടക്കുന്ന ഭാസി
രാമഭദ്രനോട് ഭാരതിയക്കൻ ആംഗ്യഭാഷയിൽ സംസാരിക്കുന്നതു ശ്രദ്ധിക്കാതെ ചെത്തുതെങ്ങിൽ കയറുന്ന ഭാസി .
രാമഭദ്രൻ : അവനു കുപ്പി കൊടുക്കാത്തതിൻ്റെ സങ്കടാ , ബേബിച്ചന് കൊടുത്തത് അവനറിഞ്ഞു .
ഭാരതിയക്കൻ : നീ അവനൊരെണ്ണം കൊടുത്തേക്ക് , നീയോ കുടിക്കില്ല , നിനക്ക് ബേബിച്ചൻ്റെ മീൻചാറും കള്ളുമല്ലേ ഇഷ്ട്ടം .
തെങ്ങിൽ കയറുമ്പോൾ ഇത് കേൾക്കുന്ന ഭാസിയുടെ മുഖഭാവം .
ഭാസി : അങ്ങനെ പറഞ്ഞു കൊടുക്ക് ഭാരതിയക്ക, ഒറ്റത്തെങ്ങിൽ നിന്നും ചെത്തിയിറക്കുന്ന കള്ളാ ഞാൻ ദിവസവും കൊണ്ടുവന്നു കൊടുക്കുന്നത് , പിന്നെ ബേബിച്ചൻ്റെ മീൻ കറിയും .
ഭാരതിയക്കൻ : (അടക്കത്തിൽ ) പാവത്താനാടാ , ഞാൻ എന്തു പറഞ്ഞാലും ചെയ്തു തരും .
നടന്നു നീങ്ങുന്ന ഭാരതി
രാമഭദ്രൻ : ഭാസി , നീ പണി കഴിഞ്ഞു പോകുമ്പോൾ എന്നെ കണ്ടിട്ടേ പോകാവൂ , പിന്നെ നിനക്ക് കുപ്പി തരുന്ന കാര്യം ബേബിച്ചൻ അറിയണ്ട , അവൻ പിണങ്ങും .
ഭാസിയുടെ മുഖഭാവം
ഭാസി : ഈ കള്ളിൽ കുടമാണേ സത്യം ഞാൻ ബേബിച്ചനോടു പറയില്ല.
പൊന്നൂട്ടി ഉപയോഗിക്കുന്നത് 75,000 /- രൂപയ്ക്കു മുകളിൽ വിലയുള്ള ഐഫോണാണ് , പിന്നെ കൂടിയ സ്റ്റിക്കും സ്റ്റാൻഡും. (selfie stick & selfie stand)
പൊന്നൂട്ടി മൊബൈൽ ക്യാമറയിൽ നോക്കി
പൊന്നൂട്ടി : നമസ്കാരം , എല്ലാവർക്കും "നാട്ടിടവഴി" എന്ന എൻ്റെ യൂട്യൂബ് ചാനലിലേയ്ക്ക് സ്വാഗതം .ഇനിയും സബ്സ്ക്രൈബ് ചെയ്യാത്തവരുണ്ടെങ്കിൽ ദയവായി എൻ്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഞാനിപ്പോൾ നിക്കുന്നത് ഒരു തുരുത്തിലാണ്. ആലപ്പുഴ -ചങ്ങനാശേരി റൂട്ടിൽ യാത്ര ചെയ്യൂമ്പോൾ റോഡിൽ നിന്നുനോക്കിയാൽ ഒരു പൊട്ടു പോലെ നിങ്ങൾക്കീ തുരുത്തു കാണാം. കണ്ണെത്താദൂരത്തോളം ഉള്ള പാടങ്ങൾക്ക് നടുവിൽ കൂടി രണ്ടു കിലോമീറ്ററോളം നടന്നുവേണം ഈ തുരുത്തിലെത്താൻ. ഈ തുരുത്തിലാണ് ബേബിച്ചൻ താമസിക്കുന്നത്.
ബേബിച്ചൻ മീൻ കറി വയ്ക്കുന്ന ഷാപ്പിൽ ഇനിയും നിങ്ങൾ പോയിട്ടില്ലങ്കിൽ തീർച്ചയായും പോകണം. ആ മാന്ത്രീക കറിയുടെ രുചി അറിയണം.
ഈ തുരുത്തിൽ ബേബിച്ചൻ ഒറ്റയ്ക്കാണോ താമസിക്കുന്നത് എന്നു ചോദിച്ചാൽ തീർച്ചയായും അല്ല , മുയലും ആടും പശുവും പട്ടിയും പൂച്ചയും താറാവും കോഴിയും ഈ തുരുത്തിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നു. കൂടാതെ രണ്ടു മരപ്പട്ടിയും രണ്ടു അണ്ണാറകണ്ണന്മാരും രണ്ടു കീരികളും നാലഞ്ച് എലികളും ഇവരുടെ കൂട്ടത്തിലുണ്ട്. ഇതിൽ എലികളെ മാത്രമേ ബേബിച്ചൻ കൂട്ടിലിട്ടു വളർത്തുന്നുള്ളൂ , അതിൻ്റെ രഹസ്യം ഞാൻ പല തവണ ബേബിച്ചനോട് ചോദിച്ചു. എന്തായാലും എലികൾക്കു സ്വാതന്ത്യ്രം കൊടുക്കാത്തതിൻ്റെ രഹസ്യം നമുക്ക് ബേബിച്ചനോട് നേരിട്ട് ചോദിച്ചറിയാം.
ഇപ്പോൾ പുള്ളിക്കാരൻ ഷാപ്പിലേയ്ക്കുള്ള മീൻകറി കൂട്ടുകൾ ഉണ്ടാക്കുന്ന തിരക്കിലാണ് . ഈ കുടുംബം തലമുറകളായി ഭാരതിയക്കൻ്റെ ഷാപ്പിലെ കറി വെപ്പുകരായിരുന്നു. ഈ കറിക്കൂട്ടിൻ്റെ രഹസ്യം ബേബിച്ചന് അപ്പനിൽ നിന്നും കിട്ടിയതാണ്. കറിക്കൂട്ടിൻ്റെ രഹസ്യം ആരും മനസ്സിലാക്കാതിരിക്കാൻ വേണ്ടിയാണ് ബേബിച്ചൻ വീട്ടിൽ വെച്ച് കറിക്കൂട്ടുകൾ ഉണ്ടാക്കി ഷാപ്പിലേയ്ക്ക് കൊണ്ടു പോകുന്നത്.
പെട്ടെന്ന് അകത്തെ മുറി തുറന്നു പുറത്തേയ്ക്കു വരുന്ന ബേബിച്ചൻ .
സെൽഫി സ്റ്റിക്കും പിടിച്ചു മൊബൈലിൽ നോക്കി സംസാരിക്കുന്ന പൊന്നുട്ടിയെ കാണുന്ന ബേബിച്ചൻ.
ബേബിച്ചൻ : പൊന്നു ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് , എന്നെയോ ഞാൻ താമസിക്കുന്ന സ്ഥലമോ ഒന്നും യുട്യൂബിൽ കാണിക്കരുതെന്ന്
പെട്ടെന്ന് ക്യാമറ ഓഫ് ആക്കുന്ന പൊന്നൂട്ടി
പൊന്നൂട്ടി : ബേബിച്ചൻ എന്തു പണിയ കാണിച്ചേ , ഇനി ഞാൻ എഡിറ്റ് ചെയ്തുവേണം അപ്‌ലോഡ് ചെയ്യാൻ .
ബേബിച്ചൻ : എന്നെ പറ്റി ഇനി വീഡിയോ ഒന്നും ചെയ്യണ്ട
പൊന്നൂട്ടി : (സഹതാപം) എൻ്റെ അച്ഛൻ ആരാണെന്നു പോലും ഞാൻ അമ്മയോട് തിരക്കിയിട്ടില്ല , ഇപ്പൊ അച്ഛൻ്റെ സ്ഥാനത്തു ഞാൻ ബേബിച്ചനെയാ കാണുന്നേ, ഒരു മകളുടെ സ്ഥാനം എനിക്ക് തരില്ലേ ?
ബേബിച്ചൻ : എനിക്ക് പിറക്കാതെ പോയ മോളു തന്നെയാ നീ ,
പൊന്നൂട്ടി : അപ്പൊ പിന്നെ എനിക്കെൻ്റെ അച്ഛൻ്റെ വീടും പരിസരവും ഷൂട്ട് ചെയ്യാൻ അവകാശം ഉണ്ട്. ബേബിച്ചനും ബേബിച്ചൻ്റെ മീൻകറിയുമാ ഇപ്പോഴത്തെ താരം , അതു മറക്കരുത് .
ബേബിച്ചൻ : എനിക്ക് താരമാകണ്ട , ഈ കുട്ടനാട്ടിലെ ഒരു ഷാപ്പിലെ പാചകക്കാരനായി ഞാൻ ഒതുങ്ങി ജീവിച്ചോളാം , എൻ്റെ അപ്പനെ പോലെ.
പൊന്നൂട്ടി : പ്രശസ്തി ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ ? പ്രശസ്തിയിലേക്ക് പറന്നുയരാനുള്ള മനുഷ്യൻ്റെ നിഗൂഢമായ ആഗ്രഹചിന്തകളാണ് പലരെയും കലാപ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നത്.
അതുകൊണ്ടു ഞാനും പ്രശസ്തി ആഗ്രഹിക്കുന്നുണ്ട്, എൻ്റെ ആഗ്രഹം ബേബിച്ചൻ സാധിച്ചു തരണം.
അസ്വസ്ഥനാകുന്ന ബേബിച്ചൻ
ദൂരെ നിന്നും ശാന്ത നടന്നു വരുന്നത് കാണുന്ന ബേബിച്ചനും പൊന്നൂട്ടിയും .
പൊന്നൂട്ടി : അമ്മ വരുന്നുണ്ട് , ദേ..,ഞാനിവിടുണ്ടെന്ന ചിന്ത വേണം രണ്ടുപേർക്കും. പരസ്‌പരം കണ്ടാ പിന്നെ ആക്രാന്തമാ രണ്ടിനും ,
പൊന്നൂട്ടിയെ തല്ലാൻ കൈ ഓങ്ങുന്ന ബേബിച്ചൻ
ഒഴിഞ്ഞു മാറുന്ന പൊന്നൂട്ടി
ബേബിച്ചൻ : കള്ള കാന്താരി .
ഓടി മാറി വീഡിയോ ഷൂട്ട് ചെയ്യാൻ തയ്യാറെടുക്കുന്ന പൊന്നൂട്ടി .
പുതിയ സാരി ആകർഷകമായി ധരിച്ചു നടന്നുവരുന്ന ശാന്ത .
ബേബിച്ചൻ്റെ അടുത്തു വരുന്ന ശാന്ത .
വികാരവിവശയായി ബേബിച്ചൻ്റെ അടുത്ത് നിക്കുന്ന ശാന്ത .
ശാന്ത : പൊന്നൂട്ടി ഇവിടുള്ള കാര്യം എനിക്കറിയില്ലായിരുന്നു .
ബേബിച്ചൻ : അവൾ ഈ തുരുത്തു മുഴുവൻ യൂട്യൂബിലൂടെ നാട്ടാരെ മുഴുവൻ കാണിക്കും .
ശാന്ത : കഴിഞ്ഞമാസം അൻപതിനായിരം രൂപയാ യൂട്യൂബിൽ നിന്നും കിട്ടിയേ , ബേബിച്ചൻ്റെ വീഡിയോ ഇടാൻ തുടങ്ങിയതിൽ പിന്നെയാ ചാനലിന് റേറ്റിംഗ് കൂടിയത്.
ബേബിച്ചൻ : മാസം അത്രേം രൂപ കിട്ടുമോ ?
ശാന്ത : ഞാനും ആദ്യം വിശ്വസിച്ചില്ല ,ഞാനിട്ടിരിക്കുന്ന മാലയും വളയും പിന്നെ സാരിയും പൊന്നൂട്ടി വാങ്ങി തന്നതാ .
മാലയും വളയും പിടിച്ചുനോക്കുന്ന ബേബിച്ചൻ
ബേബിച്ചൻ : ഞാനുണ്ടാക്കുന്ന കറികൂട്ടിൻ്റെ രഹസ്യം പറഞ്ഞുകൊടുക്കണം എന്നു പറഞ്ഞാ വന്നേക്കുന്നേ .
ശാന്ത : (കുശുമ്പ്) അത് ബേബിച്ചൻ എനിക്കു മാത്രം പറഞ്ഞുതന്നാൽ മതി.
ബേബിച്ചൻ : നമുക്ക് ജനിക്കുന്ന മോൻകുട്ടനോട് മാത്രമേ ഞാനത് പറയൂ !
ശാന്ത : എന്നാൽ എനിക്ക് എത്രയും വേഗം പ്രസവിക്കണം
ബേബിച്ചനോട് ചേർന്നു നിക്കുന്ന ശാന്ത
ബേബിച്ചൻ : എടി പൊന്നൂട്ടി പോയിട്ടില്ല നീ എൻ്റെ കണ്ട്രോൾ കളയല്ലേ !
ശാന്ത : (നീരസം) അവൾ എപ്പോൾ പോകുമെന്ന് വല്ലതും പറഞ്ഞോ ?
ബേബിച്ചൻ : ആ ...
ബേബിച്ചനും ശാന്തയും നിക്കുന്നിടത്തേയ്ക്കു വരുന്ന പൊന്നൂട്ടി .
പൊന്നൂട്ടി : ഇവിടെ മൊബൈൽ റേഞ്ച് കുറവാ , എനിക്ക് ഇന്നുതന്നെ വീഡിയോ അപ്‌ലോഡ് ചെയ്യണം ,ഞാൻ വീട്ടിലോട്ടു പോകുവാ .
ബേബിച്ചൻ : എന്നെ വിറ്റു കുറച്ചു പൈസ ഉണ്ടാകുന്നുണ്ടല്ലേ ?
പൊന്നൂട്ടി : ബേബിച്ചനെ വിറ്റു പൈസ ഉണ്ടാക്കാൻ ഇതെന്താ ആൺ വാണിഭം വല്ലതുമാണോ ?
ബേബിച്ചൻ : ഈ കണക്കിന് പോയാൽ ഇവിടെ ആൺ വാണിഭം നടക്കും .
പൊന്നൂട്ടി : നോക്കിക്കോ ഒരുദിവസം ഞാൻ ആ കറികൂട്ടിൻ്റെ രഹസ്യം തട്ടിയെടുക്കും .
നടന്നുനീങ്ങുന്ന പൊന്നൂട്ടി .
ക്ഷമ നശിച്ചു ബേബിച്ചനെ വലിച്ചുകൊണ്ട് അകത്തുകയറി കതകടയ്ക്കുന്ന ശാന്ത .
ALL RIGHTS OF THIS SCRIPT AND CONTENT ARE RESERVED
No part of this script content,idea and characters may
reproduced without written permission of the Author.
For information regarding permission, write to
email: sanilkannoth@gmail.com, eskayscript@gmail.com
This is a work of fiction.Names,characters,places and incidents are
either the product of the author's imagination or are used
fictitiously,and to actual events or locate is entirely coincidental.

3
അതെ സമയം -ചന്ത റോഡ്
വൈകുന്നേരം സൂര്യൻ അസ്തമിച്ചു വരുന്ന സീൻ കിട്ടുമെങ്കിൽ അതുപയോഗിക്കുക .
നടന്നുപോകുന്ന ശാന്തയുടെ പുറകിൽ നിന്നുള്ള ദൃശ്യം.

ഗാനരംഗം
ഗാനത്തിന് റിഥം കംപോസ് ചെയ്യുമ്പോൾ ചെത്തുകാർ തെങ്ങു ചെത്തുമ്പോൾ തെങ്ങിൽ പൂക്കുലയിൽ അടിക്കുമ്പോൾ ഉണ്ടാക്കുന്ന സൗണ്ട് കൊണ്ടുവരാൻ ശ്രമിക്കുക . അതായത് ഒരുപാടു ചെത്തുകാർ തെങ്ങിൽ കയറി ഇരുന്നുകൊണ്ട് തെങ്ങിൽ പൂക്കുലയിൽ അടിക്കുന്ന സൗണ്ട് .
ഒരു ഫാസ്റ്റ് നമ്പർ സോങ്
ഗാനരംഗത്തിൽ ഇടയ്ക്കു വേണ്ട വരികൾ
-----------------------------------------------------------
ബേബിച്ചാ ..ബേബിച്ചാ ...
മീൻകറി വയ്ക്കണ ബേബിച്ചാ
ഷാപ്പിലെ ഓമന ബേബിച്ചാ
മീൻകറി വയ്ക്കണ ബേബിച്ചാ
വെളിയൻ നാടിനെ മയക്കിയെടുക്കും
മീൻ കറി വയ്ക്കണ ബേബിച്ചാ .
അക്കരെക്കാരെ മയക്കിയെടുക്കും
മീൻകറി വയ്ക്കണ ബേബിച്ചാ
സൈക്കിൾ ജാലം കാട്ടിനടക്കും
ഷാപ്പിലെയോമന ബേബിച്ചാ
ജാലക്കാര ബേബിച്ചാ ,സെക്സി ലൂക്കാ ബേബിച്ചാ
ഷാപ്പിന്നോമന ബേബിച്ചാ
നാടിന്നോമന ബേബിച്ചാ
ശാന്തചേച്ചി തേടിനടക്കും
സെക്സി ലൂക്കാ ബേബിച്ചാ , നാടിന്നോമന ബേബിച്ച .
ബേബിച്ചൻ്റെ വീടും പരിസരവും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന സീനുകൾ ഗാനരംഗത്തിൽ സൃഷ്ഠിക്കുക. ബേബിച്ചൻ്റെ സ്വഭാവവും.
വാളൻപുളികളും ലൂബിക്ക മരവും പേരയും ചാമ്പയും തെങ്ങും പ്ലാവും ഇടതിങ്ങി നിൽക്കുന്ന ഒരു തുരുത്തിലാണ് ബേബിച്ചൻ്റെ വീട് . ചുറ്റും കണ്ണെത്താ ദൂരത്തോളം പാടങ്ങളാണ് . രണ്ടു കിലോമീറ്ററോളം പാടവരമ്പിൽ കൂടി സൈക്കിൾ ചവിട്ടിയാണ് ബേബിച്ചൻ റോഡിൽ എത്തുന്നത്. ശാന്ത കൂടെയുള്ളപ്പോൾ ചിലപ്പോൾ നടന്നും.
ബേബിച്ചന് പക്ഷികളും മൃഗങ്ങളും ജീവനാണ്. കോഴി, താറാവ്, ആട്,
പശു എല്ലാത്തിനെയും ബേബിച്ചൻ വീട്ടിൽ വളർത്തുന്നുണ്ട് . കൂട്ടത്തിൽ രണ്ടു പട്ടിയും രണ്ടു കീരിയും രണ്ടു മരപ്പട്ടിയും രണ്ടു അണ്ണനും പിന്നെ നാലഞ്ച് എലികളും. ഇതിൽ എലികളെ മാത്രമേ ബേബിച്ചൻ കൂട്ടിലിട്ടു വളർത്തുന്നുള്ളൂ. ബാക്കി എല്ലാ ജീവികളും പൂർണ്ണ സ്വാതന്ത്രത്തിൽ ആ തുരുത്തിൽ ജീവിക്കുന്നു. ബേബിച്ചനറിയാം ഒന്നും ആ തുരുത്തുവിട്ടു പോകത്തില്ലന്ന്. പോയതൊക്കെ വീണ്ടും ആ തുരുത്തിലേയ്ക്ക് തന്നെ തിരിച്ചു വന്നിട്ടുണ്ട്. ആ സ്വാതന്ത്ര്യം വീണ്ടും ആസ്വദിക്കാൻ.
ഇടയ്ക്കു ചില മാസങ്ങളിൽ മൃഗങ്ങൾ ഇണ ചേരുന്നത് കാണുമ്പോൾ
ബേബിച്ചനും ലൈംഗികമോഹങ്ങൾ മനസ്സിൽ ഉയരും. അപ്പോൾ ബേബിച്ചൻ റോഡിനക്കരെയുള്ള പാടത്തിൻ്റെ കരയിൽ താമസിക്കുന്ന ശാന്തയെ വിളിച്ചു തൻ്റെ തുരുത്തിലേയ്ക്ക് വരും. ഒരാഴ്ച കൂടെ താമസിപ്പിക്കും ചിലപ്പോഴൊക്കെ ആ താമസം ഒരു മാസം വരെ നീളും , ശാന്തയ്ക്ക് മാസമുറ ആകുന്നതുവരെ.

4
ഭാരതിയക്കൻ്റെ വീട് - പകൽ
ആലപ്പുഴ - ചങ്ങനാശേരി റോഡിൽ തലയെടുപ്പോടെ നിക്കുന്ന ഒരു വീട് .
note : - [നാട്ടിലും സമുദായഗങ്ങൾക്കിടയിലും നിലയും വിലയുമുള്ള കുടുംബമാണ് ഭാരതിയക്കൻ്റെത്. ബേബിച്ചൻ താമസിക്കുന്ന തുരുത്തിൻ്റെ ചുറ്റുമുള്ള പാടങ്ങളെല്ലാം ഭാരതിയക്കൻ്റെയാണ് . ബേബിച്ചൻ്റെ അപ്പുപ്പനും അച്ഛനും ഭാരതിയ്ക്കൻ്റെ കുടുംബത്തിലെ ആശ്രിതരായിരുന്നു.
ഭാരതിയക്കൻ്റെ അച്ഛൻ ആയിരുന്നു കുട്ടനാട്ടിലെ ആദ്യ ഷാപ്പ് കോൺട്രാക്ടർ.ഭാരതീയക്കൻ്റെ കാലമായപ്പോൾ അമ്പലപ്പുഴ -കുട്ടനാട് റേഞ്ച് മുഴുവൻ
ഭാരതീയക്കൻ്റെ കൈയിലായി. ആ കച്ചവടം കുടുംബത്ത് ഒരുപാടു സമ്പത്തുണ്ടാക്കി അതുപോലെ തന്നെ ഒരുപാടു ശത്രൂക്കളേയും ഷാപ്പ് കച്ചവടം സമ്മാനിച്ചു. ഗ്രാമചന്തയിൽ സ്ഥിതി ചെയ്യുന്ന സ്കൂളും കെട്ടിടങ്ങളും എല്ലാം ഭാരതീയക്കൻ്റെയാണ്]
ആ വീടിൻ്റെ വിശാലമായ ഗേറ്റ് ലക്ഷ്യമാക്കി ലൂണയിൽ വരുന്ന ചെത്തുകാരൻ ഭാസി.
ഗേറ്റ് തുറന്നു അകത്തു പ്രവേശിക്കുന്ന ഭാസി.
ചെത്തുപകരണങ്ങൾ കൂടാതെ ഒരു ബിഗ്‌ഷോപ്പർ കൂടി ഭാസിയുടെ കൈയിലുണ്ട് .
വീട്ടിൽ നിക്കുന്ന ഭാരതിയക്കൻ്റെ മകൻ റിട്ട :കേണൽ രാമഭദ്രൻ .
രാമഭദ്രനെ കാണുന്ന ഭാസി
വാച്ചിൽ നോക്കുന്ന രാമഭദ്രൻ .
രാമഭദ്രൻ : ഇരുപതുമിനിറ്റ് ലേറ്റ് ആണല്ലോ ഭാസി ?
ഭാസി : പട്ടാള ചിട്ട ഞങ്ങൾ ചെത്തുകാർക്കു പറ്റുമോ ഭദ്രേട്ടാ , ബേബിച്ചൻ്റെ
തുരുത്തിലെ തെങ്ങിന് ചെല്ലികേടുണ്ടായിരുന്നു . ചെല്ലിയെ കുത്തിയെടുത്തു പിന്നെ ഭദ്രേട്ടൻ ബേബിച്ചനു കൊടുത്ത കുപ്പീന്ന് രണ്ടെണ്ണം അടിച്ചിട്ടാ ഞാൻ വരുന്നത്.
രാമഭദ്രൻ സ്നേഹം നിറഞ്ഞ ശാസനയിൽ
രാമഭദ്രൻ : നിന്നോട് പലവട്ടം ഞാൻ പറഞ്ഞിട്ടുണ്ട് കുടിച്ചിട്ട് തെങ്ങിൽ കയറരുതെന്ന്
ഭാസി : എൻ്റെ ജോലി കഴിഞ്ഞു ഞാൻ ചെന്നാൽ ബേബിച്ചൻ തരില്ല , അതുകൊണ്ടു തന്നപ്പോൾ വാങ്ങി കുടിച്ചു . (പരിഭവം) ഭദ്രേട്ടനു കിട്ടുന്ന കുപ്പിയെല്ലാം ബേബിച്ചനല്ലേ കുടിച്ചു തീർക്കുന്നേ, എനിക്ക് രണ്ടെണ്ണം കഴിക്കണമെന്നു തോന്നിയാൽ ഞാൻ ബേബിച്ചൻ്റെ കൈയ്യും കാലും പിടിക്കണം. (കരയുന്നു)
ഭാസിയും രാമഭദ്രനും നിക്കുന്നിടത്തേയ്ക്ക് നടന്നുവരുന്ന ഭാരതിയക്കൻ
(കൂലീനത്വമുള്ള ഒരു അമ്മ സ്ത്രീ രൂപം)
ഭാസി : (കരഞ്ഞുകൊണ്ട്) ഭദ്രേട്ടനു കഴിക്കാനുള്ള കള്ള് ഞാനല്ലേ ചെത്തി തരുന്നത് , അതും ഒറ്റ തെങ്ങിൽ നിന്നും ചെത്തിയിറക്കുന്ന കള്ള് .
മൂക്കു പിഴിഞ്ഞ് ബിഗ് ഷോപ്പറിൽ നിന്നും ഒരു കുപ്പി കള്ളെടുത്തു രാമഭദ്രനു നീട്ടുന്ന ഭാസി .
ഭാരതിയക്കൻ : എന്താടാ ഭാസി , എന്തു പറ്റി ?
ഒന്നും മിണ്ടാതെ ഒരു കിറ്റ് ഭാരതിയക്കനു നീട്ടുന്ന ഭാസി
ഭാസി : മീൻ , ബേബിച്ചൻ തന്നുവിട്ടതാ
ഭാരതിയക്കൻ : അവൻ കറി കൂട്ടു തന്നില്ലേ ?
ഭാസി : (മൂക്കു പിഴിഞ്ഞ് ) വണ്ടിയിൽ ഇരുപ്പുണ്ട് , ചെത്തി ഇറങ്ങുമ്പോൾ എടുത്തുതരാം .
ചെത്താനുള്ള തെങ്ങിനടുത്തേയ്ക്ക് നടക്കുന്ന ഭാസി
രാമഭദ്രനോട് ഭാരതിയക്കൻ ആംഗ്യഭാഷയിൽ സംസാരിക്കുന്നതു ശ്രദ്ധിക്കാതെ ചെത്തുതെങ്ങിൽ കയറുന്ന ഭാസി .
രാമഭദ്രൻ : അവനു കുപ്പി കൊടുക്കാത്തതിൻ്റെ സങ്കടാ , ബേബിച്ചന് കൊടുത്തത് അവനറിഞ്ഞു .
ഭാരതിയക്കൻ : നീ അവനൊരെണ്ണം കൊടുത്തേക്ക് , നീയോ കുടിക്കില്ല , നിനക്ക് ബേബിച്ചൻ്റെ മീൻചാറും കള്ളുമല്ലേ ഇഷ്ട്ടം .
തെങ്ങിൽ കയറുമ്പോൾ ഇത് കേൾക്കുന്ന ഭാസിയുടെ മുഖഭാവം .
ഭാസി : അങ്ങനെ പറഞ്ഞു കൊടുക്ക് ഭാരതിയക്ക, ഒറ്റത്തെങ്ങിൽ നിന്നും ചെത്തിയിറക്കുന്ന കള്ളാ ഞാൻ ദിവസവും കൊണ്ടുവന്നു കൊടുക്കുന്നത് , പിന്നെ ബേബിച്ചൻ്റെ മീൻ കറിയും .
ഭാരതിയക്കൻ : (അടക്കത്തിൽ ) പാവത്താനാടാ , ഞാൻ എന്തു പറഞ്ഞാലും ചെയ്തു തരും .
നടന്നു നീങ്ങുന്ന ഭാരതി
രാമഭദ്രൻ : ഭാസി , നീ പണി കഴിഞ്ഞു പോകുമ്പോൾ എന്നെ കണ്ടിട്ടേ പോകാവൂ , പിന്നെ നിനക്ക് കുപ്പി തരുന്ന കാര്യം ബേബിച്ചൻ അറിയണ്ട , അവൻ പിണങ്ങും .
ഭാസിയുടെ മുഖഭാവം
ഭാസി : ഈ കള്ളിൽ കുടമാണേ സത്യം ഞാൻ ബേബിച്ചനോടു പറയില്ല.
5
ബേബിച്ചൻ്റെ തുരുത്ത് -പകൽ
ശാന്തയുടെ മകൾ പൊന്നുട്ടി യു ട്യൂബിൽ പബ്ലിഷ് ചെയ്യാനുള്ള വീഡിയോ ചെയ്യാനുള്ള തിരക്കിലാണ് .
പൊന്നൂട്ടിയുടെ സംഭാഷണത്തിലൂടെ ബേബിച്ചൻ്റെ തുരുത്തിനെ പറ്റി പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുക്കുക .
പൊന്നൂട്ടി ഉപയോഗിക്കുന്നത് 75,000 /- രൂപയ്ക്കു മുകളിൽ വിലയുള്ള ഐഫോണാണ് , പിന്നെ കൂടിയ സ്റ്റിക്കും സ്റ്റാൻഡും. (selfie stick & selfie stand)
പൊന്നൂട്ടി മൊബൈൽ ക്യാമറയിൽ നോക്കി
പൊന്നൂട്ടി : നമസ്കാരം , എല്ലാവർക്കും "നാട്ടിടവഴി" എന്ന എൻ്റെ യൂട്യൂബ് ചാനലിലേയ്ക്ക് സ്വാഗതം .ഇനിയും സബ്സ്ക്രൈബ് ചെയ്യാത്തവരുണ്ടെങ്കിൽ ദയവായി എൻ്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഞാനിപ്പോൾ നിക്കുന്നത് ഒരു തുരുത്തിലാണ്. ആലപ്പുഴ -ചങ്ങനാശേരി റൂട്ടിൽ യാത്ര ചെയ്യൂമ്പോൾ റോഡിൽ നിന്നുനോക്കിയാൽ ഒരു പൊട്ടു പോലെ നിങ്ങൾക്കീ തുരുത്തു കാണാം. കണ്ണെത്താദൂരത്തോളം ഉള്ള പാടങ്ങൾക്ക് നടുവിൽ കൂടി രണ്ടു കിലോമീറ്ററോളം നടന്നുവേണം ഈ തുരുത്തിലെത്താൻ. ഈ തുരുത്തിലാണ് ബേബിച്ചൻ താമസിക്കുന്നത്.
ബേബിച്ചൻ മീൻ കറി വയ്ക്കുന്ന ഷാപ്പിൽ ഇനിയും നിങ്ങൾ പോയിട്ടില്ലങ്കിൽ തീർച്ചയായും പോകണം. ആ മാന്ത്രീക കറിയുടെ രുചി അറിയണം.
ഈ തുരുത്തിൽ ബേബിച്ചൻ ഒറ്റയ്ക്കാണോ താമസിക്കുന്നത് എന്നു ചോദിച്ചാൽ തീർച്ചയായും അല്ല , മുയലും ആടും പശുവും പട്ടിയും പൂച്ചയും താറാവും കോഴിയും ഈ തുരുത്തിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നു. കൂടാതെ രണ്ടു മരപ്പട്ടിയും രണ്ടു അണ്ണാറകണ്ണന്മാരും രണ്ടു കീരികളും നാലഞ്ച് എലികളും ഇവരുടെ കൂട്ടത്തിലുണ്ട്. ഇതിൽ എലികളെ മാത്രമേ ബേബിച്ചൻ കൂട്ടിലിട്ടു വളർത്തുന്നുള്ളൂ , അതിൻ്റെ രഹസ്യം ഞാൻ പല തവണ ബേബിച്ചനോട് ചോദിച്ചു. എന്തായാലും എലികൾക്കു സ്വാതന്ത്യ്രം കൊടുക്കാത്തതിൻ്റെ രഹസ്യം നമുക്ക് ബേബിച്ചനോട് നേരിട്ട് ചോദിച്ചറിയാം.
ഇപ്പോൾ പുള്ളിക്കാരൻ ഷാപ്പിലേയ്ക്കുള്ള മീൻകറി കൂട്ടുകൾ ഉണ്ടാക്കുന്ന തിരക്കിലാണ് . ഈ കുടുംബം തലമുറകളായി ഭാരതിയക്കൻ്റെ ഷാപ്പിലെ കറി വെപ്പുകരായിരുന്നു. ഈ കറിക്കൂട്ടിൻ്റെ രഹസ്യം ബേബിച്ചന് അപ്പനിൽ നിന്നും കിട്ടിയതാണ്. കറിക്കൂട്ടിൻ്റെ രഹസ്യം ആരും മനസ്സിലാക്കാതിരിക്കാൻ വേണ്ടിയാണ് ബേബിച്ചൻ വീട്ടിൽ വെച്ച് കറിക്കൂട്ടുകൾ ഉണ്ടാക്കി ഷാപ്പിലേയ്ക്ക് കൊണ്ടു പോകുന്നത്.
പെട്ടെന്ന് അകത്തെ മുറി തുറന്നു പുറത്തേയ്ക്കു വരുന്ന ബേബിച്ചൻ .
സെൽഫി സ്റ്റിക്കും പിടിച്ചു മൊബൈലിൽ നോക്കി സംസാരിക്കുന്ന പൊന്നുട്ടിയെ കാണുന്ന ബേബിച്ചൻ.
ബേബിച്ചൻ : പൊന്നു ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് , എന്നെയോ ഞാൻ താമസിക്കുന്ന സ്ഥലമോ ഒന്നും യുട്യൂബിൽ കാണിക്കരുതെന്ന്
പെട്ടെന്ന് ക്യാമറ ഓഫ് ആക്കുന്ന പൊന്നൂട്ടി
പൊന്നൂട്ടി : ബേബിച്ചൻ എന്തു പണിയ കാണിച്ചേ , ഇനി ഞാൻ എഡിറ്റ് ചെയ്തുവേണം അപ്‌ലോഡ് ചെയ്യാൻ .
ബേബിച്ചൻ : എന്നെ പറ്റി ഇനി വീഡിയോ ഒന്നും ചെയ്യണ്ട
പൊന്നൂട്ടി : (സഹതാപം) എൻ്റെ അച്ഛൻ ആരാണെന്നു പോലും ഞാൻ അമ്മയോട് തിരക്കിയിട്ടില്ല , ഇപ്പൊ അച്ഛൻ്റെ സ്ഥാനത്തു ഞാൻ ബേബിച്ചനെയാ കാണുന്നേ, ഒരു മകളുടെ സ്ഥാനം എനിക്ക് തരില്ലേ ?
ബേബിച്ചൻ : എനിക്ക് പിറക്കാതെ പോയ മോളു തന്നെയാ നീ ,
പൊന്നൂട്ടി : അപ്പൊ പിന്നെ എനിക്കെൻ്റെ അച്ഛൻ്റെ വീടും പരിസരവും ഷൂട്ട് ചെയ്യാൻ അവകാശം ഉണ്ട്. ബേബിച്ചനും ബേബിച്ചൻ്റെ മീൻകറിയുമാ ഇപ്പോഴത്തെ താരം , അതു മറക്കരുത് .
ബേബിച്ചൻ : എനിക്ക് താരമാകണ്ട , ഈ കുട്ടനാട്ടിലെ ഒരു ഷാപ്പിലെ പാചകക്കാരനായി ഞാൻ ഒതുങ്ങി ജീവിച്ചോളാം , എൻ്റെ അപ്പനെ പോലെ.
പൊന്നൂട്ടി : പ്രശസ്തി ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ ? പ്രശസ്തിയിലേക്ക് പറന്നുയരാനുള്ള മനുഷ്യൻ്റെ നിഗൂഢമായ ആഗ്രഹചിന്തകളാണ് പലരെയും കലാപ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നത്.
അതുകൊണ്ടു ഞാനും പ്രശസ്തി ആഗ്രഹിക്കുന്നുണ്ട്, എൻ്റെ ആഗ്രഹം ബേബിച്ചൻ സാധിച്ചു തരണം.
അസ്വസ്ഥനാകുന്ന ബേബിച്ചൻ
ദൂരെ നിന്നും ശാന്ത നടന്നു വരുന്നത് കാണുന്ന ബേബിച്ചനും പൊന്നൂട്ടിയും .
പൊന്നൂട്ടി : അമ്മ വരുന്നുണ്ട് , ദേ..,ഞാനിവിടുണ്ടെന്ന ചിന്ത വേണം രണ്ടുപേർക്കും. പരസ്‌പരം കണ്ടാ പിന്നെ ആക്രാന്തമാ രണ്ടിനും ,
പൊന്നൂട്ടിയെ തല്ലാൻ കൈ ഓങ്ങുന്ന ബേബിച്ചൻ
ഒഴിഞ്ഞു മാറുന്ന പൊന്നൂട്ടി
ബേബിച്ചൻ : കള്ള കാന്താരി .
ഓടി മാറി വീഡിയോ ഷൂട്ട് ചെയ്യാൻ തയ്യാറെടുക്കുന്ന പൊന്നൂട്ടി .
പുതിയ സാരി ആകർഷകമായി ധരിച്ചു നടന്നുവരുന്ന ശാന്ത .
ബേബിച്ചൻ്റെ അടുത്തു വരുന്ന ശാന്ത .
വികാരവിവശയായി ബേബിച്ചൻ്റെ അടുത്ത് നിക്കുന്ന ശാന്ത .
ശാന്ത : പൊന്നൂട്ടി ഇവിടുള്ള കാര്യം എനിക്കറിയില്ലായിരുന്നു .
ബേബിച്ചൻ : അവൾ ഈ തുരുത്തു മുഴുവൻ യൂട്യൂബിലൂടെ നാട്ടാരെ മുഴുവൻ കാണിക്കും .
ശാന്ത : കഴിഞ്ഞമാസം അൻപതിനായിരം രൂപയാ യൂട്യൂബിൽ നിന്നും കിട്ടിയേ , ബേബിച്ചൻ്റെ വീഡിയോ ഇടാൻ തുടങ്ങിയതിൽ പിന്നെയാ ചാനലിന് റേറ്റിംഗ് കൂടിയത്.
ബേബിച്ചൻ : മാസം അത്രേം രൂപ കിട്ടുമോ ?
ശാന്ത : ഞാനും ആദ്യം വിശ്വസിച്ചില്ല ,ഞാനിട്ടിരിക്കുന്ന മാലയും വളയും പിന്നെ സാരിയും പൊന്നൂട്ടി വാങ്ങി തന്നതാ .
മാലയും വളയും പിടിച്ചുനോക്കുന്ന ബേബിച്ചൻ
ബേബിച്ചൻ : ഞാനുണ്ടാക്കുന്ന കറികൂട്ടിൻ്റെ രഹസ്യം പറഞ്ഞുകൊടുക്കണം എന്നു പറഞ്ഞാ വന്നേക്കുന്നേ .
ശാന്ത : (കുശുമ്പ്) അത് ബേബിച്ചൻ എനിക്കു മാത്രം പറഞ്ഞുതന്നാൽ മതി.
ബേബിച്ചൻ : നമുക്ക് ജനിക്കുന്ന മോൻകുട്ടനോട് മാത്രമേ ഞാനത് പറയൂ !
ശാന്ത : എന്നാൽ എനിക്ക് എത്രയും വേഗം പ്രസവിക്കണം
ബേബിച്ചനോട് ചേർന്നു നിക്കുന്ന ശാന്ത
ബേബിച്ചൻ : എടി പൊന്നൂട്ടി പോയിട്ടില്ല നീ എൻ്റെ കണ്ട്രോൾ കളയല്ലേ !
ശാന്ത : (നീരസം) അവൾ എപ്പോൾ പോകുമെന്ന് വല്ലതും പറഞ്ഞോ ?
ബേബിച്ചൻ : ആ ...
ബേബിച്ചനും ശാന്തയും നിക്കുന്നിടത്തേയ്ക്കു വരുന്ന പൊന്നൂട്ടി .
പൊന്നൂട്ടി : ഇവിടെ മൊബൈൽ റേഞ്ച് കുറവാ , എനിക്ക് ഇന്നുതന്നെ വീഡിയോ അപ്‌ലോഡ് ചെയ്യണം ,ഞാൻ വീട്ടിലോട്ടു പോകുവാ .
ബേബിച്ചൻ : എന്നെ വിറ്റു കുറച്ചു പൈസ ഉണ്ടാകുന്നുണ്ടല്ലേ ?
പൊന്നൂട്ടി : ബേബിച്ചനെ വിറ്റു പൈസ ഉണ്ടാക്കാൻ ഇതെന്താ ആൺ വാണിഭം വല്ലതുമാണോ ?
ബേബിച്ചൻ : ഈ കണക്കിന് പോയാൽ ഇവിടെ ആൺ വാണിഭം നടക്കും .
പൊന്നൂട്ടി : നോക്കിക്കോ ഒരുദിവസം ഞാൻ ആ കറികൂട്ടിൻ്റെ രഹസ്യം തട്ടിയെടുക്കും .
നടന്നുനീങ്ങുന്ന പൊന്നൂട്ടി .
ക്ഷമ നശിച്ചു ബേബിച്ചനെ വലിച്ചുകൊണ്ട് അകത്തുകയറി കതകടയ്ക്കുന്ന ശാന്ത .
6
ഭാരതിയക്കൻ്റെ വീട് - രാത്രി
ഡൈനിങ്ങ് ഹാൾ
ഡൈനിങ്ങ് ഹാളിനു മുകളിൽ ഭാരതിയക്കൻ്റെ ഭർത്താവിൻ്റെയും ഇളയ മകൻ ബലരാമൻ്റെയും ചിത്രം മാലയിട്ടു സൂക്ഷിച്ചിരിക്കുന്നു .
വേലക്കാരി കഴിക്കാനുള്ള ഭക്ഷണം ടേബിളിൽ വയ്ക്കുന്നു.
അല്പം കഴിയുമ്പോൾ ഭാരതിയക്കൻ പൂജാമുറിയിൽ നിന്നും വരുന്നു.
ഭാരതിയക്കൻ വന്നിരിക്കുമ്പോൾ ഭക്ഷണം എല്ലാവർക്കും വിളമ്പുന്ന രാമഭദ്രൻ്റെ ഭാര്യ ശ്രീദേവി.
ഭാരതിയക്കൻ : മങ്കൊമ്പ് ഷാപ്പിലെ ചെല്ലപ്പനും മോളും കൂടി രാവിലെ എന്നെ കാണാൻ വന്നിരുന്നു .
ശ്രദ്ധിക്കുന്ന രാമഭദ്രൻ
ഭാരതിയക്കൻ : അവൻ്റെ മോൾക്ക് നമ്മുടെ സ്കൂളിൽ ഒരു ജോലി കൊടുക്കണമെന്ന് ? നീ അതൊന്നു ആലോചിക്കണം , ടീച്ചറുടെ രണ്ടു വേക്കൻസി വന്നിട്ടില്ലേ ?
അനുപമ : അച്ചമ്മേ പ്ലസ് ടു ടീച്ചറുടെയാ രണ്ടു വേക്കൻസിയും, നമ്മൾ ഒരു കഴിവും ഇല്ലാത്തവരെ ജോലിക്കു കയറ്റിയാൽ കുട്ടികൾ വഴി തെറ്റി പോകും.
ഭാരതി : (നീരസം) ഇതുവരെ സ്കൂളിൽ നിയമനം നടന്നപ്പോൾ നമ്മുടെ ആശ്രിതരുടെ മക്കളെ പരിഗണിച്ച ശേഷമേ മറ്റുള്ളവരെ പരിഗണിച്ചിട്ടുള്ളു. (ആജ്ഞ സ്വരത്തിൽ) ഇതും അങ്ങനെ തന്നെ മതി.
രാമഭദ്രൻ : അമ്മ ആ കുട്ടിയോട് വിളിച്ചുപറഞ്ഞേക്ക് ഈ ആഴ്ച തന്നെ സ്കൂളിൽ ജോയിൻ ചെയ്യാൻ.
അനുപമ : അച്ചമ്മേ ആ കുട്ടിയോട് സെറ്റ് ഈ വർഷം തന്നെ എഴുതിയെടുക്കാൻ പറയണേ ?
ഭാരതി : അതൊക്കെ ആ കുട്ടിക്കുണ്ട് , ഇപ്പോൾ phd ചെയ്യുവാ .
പരസ്പരം നോക്കുന്ന രാമഭദ്രനും അനുപമയും
ഭദ്രൻ : ബേബിച്ചൻ കറി വയ്ക്കുന്ന ഷാപ്പിൽ ഇപ്പോൾ കച്ചവടം കൂടി കൊണ്ടിരിക്കുവാ , അകത്തുഎല്ലാവർക്കും കൂടി ഇരുന്നു കഴിക്കാൻ സ്ഥലമില്ല . പലരും പുറത്തും പാടവരമ്പിലും ഇരുന്നാ ഭക്ഷണം കഴിച്ചിട്ട് പോകുന്നത് .മഴക്കാലത്തിനു മുൻപ് രണ്ടു ഷെഡ് നല്ല രീതിയിൽ ചെയ്യണം.
ഭാരതി : ഞാൻ അറിയുന്നുണ്ട് ,ശാന്തയുടെ മോള് ആ വീഡിയോ ചെയ്തു
യുട്യൂബിൽ ഇട്ടുകഴിഞ്ഞാ ആൾക്കാര് മുഴുവൻ ഷാപ്പിലേയ്ക്ക് ഇടിച്ചുകയറാൻ തുടങ്ങിയത് . ആൾക്കാരുടെ വരവ് കുറയുവോ എന്നുനോക്കി ഷെഡ് കെട്ടാം
അനുപമ : അച്ചമ്മേ , ആൾക്കാര് മുഴുവൻ കള്ളുകുടിക്കാൻ വരുന്നവരല്ല , കപ്പയും മീൻകറിയും കഴിക്കാൻ വരുന്നവരാ, നല്ല രീതിയിൽ ഷാപ്പ് ഫർണിഷ് ചെയ്താൽ ആൾക്കാർ വന്നോണ്ടിരിക്കും .
അനുപമ പറയുന്നത് ശ്രദ്ധിക്കുന്ന ഭാരതി
അനുപമ : പൊന്നൂട്ടി ചെയ്ത വീഡിയോയിൽ ഷാപ്പിലെ വൃത്തിയില്ലായ്മയെ പറ്റി ധാരാളം comment വരുന്നുണ്ട് .
ശ്രീദേവി : അമ്മയാണോ പൊന്നൂട്ടിക്ക് ഫോണും കമ്പ്യൂട്ടറും വാങ്ങി കൊടുത്തത് ?
ഭാരതി : അതെ , പൊന്നു പത്താം ക്ലാസ് നല്ല മാർക്കിൽ പാസ്സായി കഴിഞ്ഞു ഞാൻ വാങ്ങി കൊടുത്തതാ .
ശ്രീദേവി : (രാമഭദ്രനെ നോക്കി) ആപ്പിളിൻ്റെ 75,000 /- രൂപയുടെ ഫോണാ അവളുടെ കൈയിൽ ,പിന്നെ ഏറ്റവും കൂടിയ ലാപ്ടോപ്പും .
അനുപമ : അച്ഛമ്മ സപ്പോർട്ട് ചെയ്യുന്നതിൻ്റെ അഹങ്കാരം പൊന്നൂട്ടി കാണിക്കുന്നുണ്ട് . ആരെയും പേടിയില്ല , ആരെന്തുപറഞ്ഞാലും തിരിഞ്ഞു നിന്ന് മറുപടി പറഞ്ഞിട്ടേ അവൾ പോകൂ .
ഭാരതി : (മയത്തിൽ) അത് ഞാൻ സപ്പോർട്ട് ചെയ്യുന്ന കൊണ്ടല്ല , അവളുടെ അച്ഛൻ്റെ സ്വഭാവം അതുപോലെ അവൾക്കു കിട്ടിയിട്ടുണ്ട്. അതുകൊണ്ടാ,
അന്തിച്ചു പരസ്പരം നോക്കുന്ന ശ്രീദേവിയും അനുപമയും രാമഭദ്രനും .
കഴിച്ചെണീക്കുന്ന ഭാരതിയക്കൻ .

7
പകൽ -സ്കൂൾ അങ്കണം
വേലു മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ - എന്ന സ്കൂളിൻ്റെ വിശാലമായ മുറ്റത്തേയ്ക്ക് കയറുന്ന വില കൂടിയ ഒരു കാർ .
സ്കൂൾ മുറ്റത്തു നിർത്തുന്ന കാറിൻ്റെ ബാക്ക് ഡോർ തുറന്ന് പുറത്തിറങ്ങുന്ന അനുപമ .- അനുപമ ആ സ്കൂളിലെ ടീച്ചറാണ്.
കാർ പുറത്തേയ്ക്കു പോകുമ്പോൾ ബൈക്കിൽ ഒരു ചെറുപ്പക്കാരൻ സ്കൂളിലേയ്ക്ക് വരുന്നു . ജയകൃഷ്ണൻ 30 വയസ്സു കഴിഞ്ഞ അവിവാഹിതനായ ചെറുപ്പക്കാരൻ .
ജയകൃഷ്ണനെ കാണുമ്പോൾ അനുപമയുടെ മുഖത്ത് സന്തോഷം വരുന്നു.
ALL RIGHTS OF THIS SCRIPT AND CONTENT ARE RESERVED
No part of this script content,idea and characters may
reproduced without written permission of the Author.
For information regarding permission, write to
Sanil kannoth
Kannothveli House,Mararikulam North PO,
Alappuzha,Kerala,India-688523.email: sanilkannoth@gmail.com, eskayscript@gmail.com
phone: +91 9496281020
This is a work of fiction.Names,characters,places and incidents are
either the product of the author's imagination or are used
fictitiously,and to actual events or locate is entirely coincidental.
No comments:
Post a Comment