ചക്കിനു വച്ചത്
-Written By--Sanil Kannoth
=====================
കഥാപാത്രങ്ങൾ
1 .ജാനകി -അമ്മ
2 .സുമേഷ് -ജാനകിയുടെ മൂത്ത മകൻ
3 .സൂര്യ -ജാനകിയുടെ ഇളയ മകൻ
4 .അനിത ചാക്കോ -സൂര്യയുടെ കാമുകി
1
ജാനകിയുടെ വീട് - വെളുപ്പാൻ കാലം
സാമാന്യം കാണാൻ ഭംഗിയുള്ള ഒരു വീട് .ജാനകി അടുക്കളയിൽ ധിറുതിയിൽ പണികൾ ചെയ്യുന്ന സീനുകൾ .പാത്രങ്ങൾ കഴുകുന്നു . കറികൾക്ക് അരിയുന്നു .അപ്പം ചുടുന്നു .മിക്സി വർക്ക് ചെയ്യിക്കുന്നു .
(ജാനകി നൈറ്റി ധരിച്ചിരിക്കുന്നു .കാണാൻ ഭംഗിയുള്ള 45 നും 50 നും ഇടയ്ക്കു പ്രായമുള്ള ഒരു സ്ത്രീ )
2
സൂര്യയുടെ മുറി
മുറിയിൽ ഉറങ്ങി കിടക്കുന്ന സൂര്യ .അലാറം അടിക്കുമ്പോൾ കിടന്നുകൊണ്ട് അലാറം ഓഫ് ചെയ്യുന്ന സൂര്യ .
മൊബൈൽ മെസ്സേജ് വരുന്ന സൗണ്ട് .
കിടന്നു കൊണ്ട് തന്നെ മൊബൈൽ എടുക്കുന്ന സൂര്യ
മൊബൈൽ സ്‌ക്രീനിൽ ഒരു പെൺകുട്ടിയുടെ ചിത്രം തെളിയുന്നു .
പെൺകുട്ടിയുടെ പേര് അനിത ചാക്കോ എന്നാണെന്ന് മൊബൈൽ സ്‌ക്രീനിൽ കൂടി പ്രേക്ഷകർ മനസിലാക്കുന്നു .
അനിത ചാക്കോയും സൂര്യയും തമ്മിലുള്ള romantic ആയ കുറച്ചു ഫോൺ സംഭാഷണങ്ങൾ (30 സെക്കൻഡിൽ കൂടരുത് )
ഫോൺ സംഭാഷണങ്ങളിൽ നിന്നും അനിതയും സൂര്യയും തമ്മിലുള്ള സ്നേഹത്തിന്റെ തീവ്രത പ്രേക്ഷകർ മനസിലാക്കുന്നു .
2 (a)
സൂര്യയുടെ മുറിയുടെ വാതിൽ
വാതിൽ തള്ളി തുറന്നു അകത്തു വരുന്ന ജാനകി .
(ഓഫീസിൽ പോകാൻ ഒരുങ്ങിയ വേഷം .സാരി ധരിച്ചിരിക്കുന്നു )
2 തുടർച്ച
അമ്മ അകത്തു വരുമ്പോൾ പതറുന്ന സൂര്യ
പെട്ടെന്ന് ഫോൺ സംഭാഷണം വെത്യാസപ്പെടുത്തുന്ന സൂര്യ .
ജാനകി :(നീരസത്തിൽ ) രാത്രി ഒൻപതു മണിക്ക് തുടങ്ങിയ ഫോൺ വിളി ആണല്ലോ ,ഇതുവരെ നിർത്താറായില്ലേ ?
സൂര്യ :(ഫോണിൽ )വർക്ക് monday കമ്പ്ലീറ്റ് ആക്കി അയക്കാം സർ
സൂര്യ ഫോൺ കട്ട് ചെയ്തു അമ്മയോടായി
സൂര്യ :ഇതിപ്പോ രാവിലെ ബോസ് വിളിച്ചതാ .
സംശയത്തിൽ മകനെ നോക്കി മൂളുന്ന ജാനകി .
ജാനകി :നിനക്കും സുമേഷിനും കഴിക്കാനുള്ള ബ്രേക്ക് ഫാസ്റ്റ് ടേബിളിൽ അടച്ചു വെച്ചിട്ടുണ്ട് .മട്ടൻ സ്‌റ്റൂ രണ്ടു പാത്രത്തിൽ ആയി അടച്ചു വെച്ചിട്ടുണ്ട് .രണ്ടും നീ എടുത്തു കഴിച്ചേക്കരുത്
മട്ടൻ എന്ന് കേൾക്കുമ്പോൾ കൊതി വരുന്ന സൂര്യയുടെ മുഖം .
ജാനകി :അവൻ രണ്ടു ദിവസമായി ഭക്ഷണം ഒന്നും കഴിക്കുന്നില്ലടാ, ഓഫീസിൽ എന്തെങ്കിലും വിഷയം കാണുമോ ?
സൂര്യ : ആ ...,ചേട്ടൻ കഴിച്ചില്ലെങ്കിൽ ഞാൻ എടുത്തു കഴിക്കും .പിന്നെ വഴക്കിനു വന്നേക്കരുത്
ജാനകി :അവനു വേണ്ട എന്നു പറഞ്ഞാലേ നീ എടുത്തു കഴിക്കാവൂ .
സൂര്യ : ഈ പെരും പാമ്പ് തീറ്റി എടുത്താൽ ഒരാഴ്ച കഴിഞ്ഞേ പിന്നെ തീറ്റി എടുക്കൂ . ചേട്ടൻ വേറെ എവിടുന്നോ കഴിക്കുന്നുണ്ട് അതാ വീട്ടിൽ നിന്നും തീറ്റി എടുക്കാത്തത് .
ചിരിക്കുന്ന ജാനകി
ജാനകി:നീ ഉള്ളതുകൊണ്ട് ഫുഡ് ഒന്നും മിച്ചം വരില്ല, അല്ലെങ്കിൽ ഞാൻ പെട്ട് പോയേനേ, അവൻ വരുന്നത് വരെ നിന്നാൽ ഞാൻ ലേറ്റ് ആകും .ഇന്ന് ഓഫീസിൽ ഓഡിറ്റർ വരുന്ന ദിവസാ..
സൂര്യ :അമ്മ പൊക്കോ ,ചേട്ടൻ കഴിച്ചില്ലെങ്കിൽ ഞാൻ എടുത്തു കഴിക്കും.
3
ഡൈനിങ് റൂം - ജാനകിയുടെ വീട് . പകൽ
ടേബിളിൽ ഇരുന്ന ബ്രേക്ക് ഫാസ്റ്റ് എടുത്തു കഴിക്കുന്ന സൂര്യ.
കഴിച്ചുകൊണ്ട് തന്നെ ഫോൺ എടുത്തു അനിതയെ വിളിക്കുന്ന സൂര്യ .
സൂര്യ :ഇവിടെ ഞാൻ മാത്രമേ ഉള്ളു , നീ വരുന്നോ ?
അനിത :ഇവിടേം ഞാൻ മാത്രമേ ഉള്ളു.
സന്തോഷിക്കുന്ന സൂര്യ
സൂര്യ :ഞാൻ അങ്ങോട്ട് വരട്ടെ ?
നാണത്തിൽ മൂളുന്ന അനിത .
സൂര്യ :നിങ്ങളുടെ വീടിന്റെ പുറകുവശത്തുള്ള പാടത്തു മുഴുവനും കരിമ്പ് വളർന്നു നിക്കുവല്ലേ .ഞാൻ പുറകുവശത്തുകൂടി വരാം .അപ്പോൾ ആരും കാണില്ല .നീ പുറകുവശത്തെ ഗേറ്റ് തുറന്നിട്ടാൽ മതി .
അനിത :കരിമ്പിൽ പാടത്തു നിറയെ മൂർഖൻ കുഞ്ഞുങ്ങൾ ഉണ്ട് .നീ ശ്രദ്ധിക്കണം .വരുമ്പോൾ ഷൂ ഇട്ടു വന്നാൽ മതി .
സുര്യ :സുമേഷേട്ടൻ വന്നാൽ ഉടൻ ഞാൻ വരും .
അനിത :എടാ സുമേഷേട്ടനും രാജിയും തമ്മിൽ തെറ്റി .അടുത്താഴ്ച രാജിയുടെ engagement ആണ് .
ആശ്ചര്യപെടുന്ന സൂര്യ
സൂര്യ :നിന്നോടാരാ പറഞ്ഞത് ?
അനിത :എന്നോട് രാജിയുടെ കൂട്ടുകാരി പറഞ്ഞതാ
സൂര്യ :അതാ പുള്ളിക്കാരൻ അണ്ടി പോയ അണ്ണാനെ പോലെ നടക്കുന്നേ.
അനിത :എന്നാലേ പുള്ളിക്കാരനെ പെട്ടെന്ന് കല്യാണം കഴിപ്പിക്കാൻ നോക്ക്, അല്ലങ്കിൽ നമ്മുടെ കാര്യം നീണ്ടുപോകും .
സൂര്യ :ഞാൻ കരിമ്പിൽ പാടവും കടന്നു മതിലും ചാടി വരില്ലേ !പിന്നെ എന്തിനാ കല്യാണം .
നാണത്തിൽ ഫോണും പിടിച്ചു നിക്കുന്ന അനിത.
3 (a)
മുൻവശത്തെ വാതിൽ തുറന്നു സുമേഷ് അകത്തേയ്ക്കു വരുന്നു .(ഉറങ്ങാതെ കണ്ണും മുഖവും വീർത്തു കെട്ടി ഇരിക്കുന്നു .മുടി ചീകാതെ ഷേവ് ചെയ്യാതെ കുറ്റി രോമങ്ങൾ വളർന്നു ആകെ പ്രാകൃതമായ വേഷത്തിൽ നടന്നു സൂര്യയുടെ അടുത്തേയ്ക്കു വരുന്ന സുമേഷ് )
ദയനീയമായി സുമേഷിനെ നോക്കുന്ന സൂര്യ
സൂര്യ :ചേട്ടാ ..അമ്മ ഓഡിറ്റിംഗ് ഉള്ളതുകൊണ്ട് നേരത്തെ ഓഫീസിൽ പോയി .ചേട്ടന് കഴിക്കാനുള്ളത് ടേബിളിൽ അടച്ചു വച്ചിട്ടുണ്ട് .
മൂളുന്ന സുമേഷ്
സൂര്യ സംശയിച്ചു കൊണ്ട്
സൂര്യ :ചേട്ടൻ കഴിക്കുന്നില്ലങ്കിൽ ഞാൻ കഴിച്ചോളാം
വേറെ എന്തോ ആലോചിച്ചു സൂര്യയെ നോക്കി നിക്കുന്ന സുമേഷ്
സുമേഷ് :ഞാൻ കഴിച്ചോളാം .
പിറു പിറുത്തു കൊണ്ട് എഴുന്നേറ്റ് വാഷ് റൂമിലേയ്ക്ക് നടക്കുന്ന സൂര്യ
സൂര്യ :തിന്നുകേം ഇല്ല തിന്നുന്നവരെ കൊണ്ട് തീറ്റിപ്പിക്കുകേം ഇല്ല .അനിതയുടെ വീട്ടിൽ പോയാൽ വൈകിട്ടേ പോരാൻ പറ്റൂ .വിശന്നു പൊരിയും .
സ്റ്റെപ് കയറി മുകളിലേയ്ക്കു പോകുന്ന സുമേഷ് .
4
സുമേഷിന്റെ മുറി -പകൽ
ബാഗ് കട്ടിലിൽ വെച്ച ശേഷം ഇരിക്കുന്ന സുമേഷ് .
കരഞ്ഞു കലങ്ങിയ കണ്ണുകൾ .എല്ലാം തകർന്ന ഭാവം .
പെട്ടെന്ന് സുമേഷ് ബാഗ് എടുത്തു തുറക്കുന്നു .
ഒരു ഹാഫ് ബോട്ടിൽ മദ്യവും പിന്നെ ഒരു പൊതിയും ബാഗിൽ നിന്നും പുറത്തെടുക്കുന്ന സുമേഷ് .
പൊതി തുറക്കുന്ന സുമേഷ് .
എക്കാലക്സ് -എന്ന കീടനാശിനിയുടെ ബോട്ടിൽ സുമേഷിന്റെ കൈയിൽ ഇരിക്കുന്നതിന്റെ ക്ലോസപ്പ് ഷോട്ട് .
ഡ്രസ്സ് മാറി ബാത്‌റൂമിൽ പോകുന്ന സുമേഷ് .
4 (a )- ഡൈനിങ് റൂം
പൊതിയുമായി ഡൈനിങ് റൂമിലേയ്ക്ക് വരുന്ന സുമേഷ് .
സൂര്യ അവിടെയെങ്ങും ഇല്ല എന്ന് മനസിലാക്കുന്ന സുമേഷ് .
ടേബിളിൽ ഇരിക്കുന്ന പാത്രങ്ങൾ പരിശോധിക്കുന്ന സുമേഷ് .
അപ്പവും മട്ടൻ സ്റ്റൂവും കാണുന്ന സുമേഷ് .
എക്കാലക്സ് ബോട്ടിൽ പൊട്ടിച്ചു മട്ടൻ സ്ടൂവിൽ ഒഴിക്കുന്ന സുമേഷ് .
രൂക്ഷ ഗന്ധം കാരണം കൂടുതൽ ഒഴിക്കാതെ ബോട്ടിൽ അടച്ചു വയ്ക്കുന്ന സുമേഷ് .
മദ്യക്കുപ്പി പൊട്ടിച്ചു മട്ടൻ സ്ടൂവിൽ ഒഴിക്കുന്ന സുമേഷ് .
സ്‌പൂൺ ഉപയോഗിച്ച് മട്ടൺ സ്റ്റൂ നല്ലവണ്ണം ഇളക്കുന്ന സുമേഷ് .
മണത്തു നോക്കുന്ന സുമേഷ് .(മുഖത്തെ ഭാവത്തിൽ നിന്നും കീടനാശിനിയുടെ മണം പോയതായി പ്രേക്ഷകർ മനസിലാക്കുന്നു )
ബാക്കി വന്ന കീടനാശിനിയും മദ്യവും പുറത്തെ വേസ്റ്റ് ബാസ്കറ്റിൽ കൊണ്ടുപോയി ഇടുന്ന സുമേഷ് .
തിരിച്ചുവന്നു കഴിക്കാൻ ഇരിക്കുന്ന സുമേഷ് .
അപ്പം പാത്രത്തിൽ എടുത്ത് വിഷം ചേർത്ത മട്ടൻ സ്റ്റൂ കലക്കി പാത്രത്തിൽ ഒഴിക്കുന്ന സുമേഷ് .
എന്തോ ആലോചിച്ചിരിക്കുന്ന സുമേഷ് .
ക്ലോസപ്പ് ഷോട്ട് .സുമേഷിന്റെ കണ്ണുകളിലേയ്ക്ക് സൂം ചെയ്തു വരുന്ന ക്യാമറ .(ഒരു ഫ്ലാഷ് ബാക്ക് ഇവിടെ ആരംഭിക്കുന്നു )
4 (b )-ഫ്ലാഷ് ബാക്ക്
(സുമേഷിന്റെ ഡ്രെസ്സും കോസ്ട്യുമും ചേഞ്ച് ആകുന്നു .വളരെ സുമുഖനായ ഒരു ചെറുപ്പകാരനാകുന്നു സുമേഷ് )
പകൽ - സുമേഷും രാജിയും തമ്മിലുള്ള ഒരു romantic സീൻ .
സുമേഷിന്റെ മടിയിൽ തല വച്ച് കിടക്കുന്ന രാജി .
രാജിയുടെ മുടിയിൽ തലോടുന്ന സുമേഷ് .
രാജി : എന്തു നല്ല മണാ പിയേഴ്സ് സോപ്പിന് ,ഇനി നമുക്ക് എന്നും പിയേഴ്സ് മതി കുളിക്കാൻ .
സുമേഷ് :നീ പിയേഴ്സ് ഇടാൻ ഞാൻ സമ്മതിക്കില്ല ,എനിക്ക് നിന്റെ മണം മതി
പരിഭവിക്കുന്ന രാജി .
രാജി : എന്നാൽ നമുക്ക് നമ്മുടെ മുറിയിലും കാറിലും അലമാരയിലും എല്ലായിടത്തും പിയേഴ്സ് വയ്ക്കണം .
ഫ്ലാഷ് ബാക് ഓവർ
4 (a )-തുടർച്ച
ആലോചിച്ചു തന്നെ ഇരിക്കുന്ന സുമേഷ് .
സുമേഷിന്റെ ആലോചന സംഭാഷണ രൂപത്തിൽ പ്രേക്ഷകർ കേൾക്കുന്നു .
"മരിച്ചു കിടക്കുന്ന എന്നെ കാണാൻ നീ വരുമ്പോൾ പിയേഴ്സ് സോപ്പിന്റെ മണം നിന്റെ മൂക്കിൽ അടിച്ചു കയറണം .പിന്നെ എപ്പോൾ പിയേഴ്സ് സോപ്പിന്റെ മണം കേൾക്കുമ്പോളും നീ എന്നെ ഓർക്കും "
ഇരുന്നിടത്തു നിന്നും എണീക്കുന്ന സുമേഷ് .
മുകളിലേയ്ക്കു കയറി പോകുന്ന സുമേഷ് .
സുമേഷ് കഴിക്കാൻ എടുത്തുവെച്ച കീടനാശിനി കലർന്ന മട്ടൻ സ്റ്റൂവും അപ്പവും ടേബിളിൽ തുറന്നിരിക്കുന്നതിന്റെ ക്ലോസപ്പ് ഷോട്ട് .
5
സുമേഷിന്റെ മുറി -പകൽ
തോർത്ത് അരയിൽ ചുറ്റി ബാത്‌റൂമിൽ കയറുന്ന സുമേഷ് .
ബാത്‌റൂമിൽ ഇരിക്കുന്ന പിയേഴ്സ് സോപ്പിന്റെ ക്ലോസപ്പ് ഷോട്ട് .
ഷവർ ഓൺ ചെയ്തു ദേഷ്യത്തിൽ ശരീരത്തിൽ പിയേഴ്സ് സോപ്പ് തേക്കുന്ന സുമേഷ് .
6
ഡൈനിങ് ഹാൾ
അനിത ചാക്കോയെ കാണാൻ പോകുന്ന സന്തോഷത്തിൽ ഡ്രസ്സ് ചേഞ്ച് ചെയ്ത് ഡൈനിങ് ഹാളിലേക്ക് വരുന്ന സൂര്യ .
"l love you anitha " എന്ന് പല പല ഈണത്തിൽ പാടി നോക്കുന്ന സൂര്യ .
പെട്ടെന്ന് ടേബിളിൽ തുറന്നു വെച്ചിരിക്കുന്ന അപ്പവും മട്ടൻ സ്റ്റൂവും കാണുന്ന സൂര്യ .
മനസ്സിൽ ലഡ്ഡു പൊട്ടുന്ന സൂര്യ .
കീടനാശിനി കലക്കി തുറന്നു വച്ചിരിക്കുന്ന അപ്പവും സ്റ്റൂവും കഴിക്കുന്ന സൂര്യ .
ഫോൺ റിങ് ചെയ്യുന്ന ശബ്ദം .
കഴിച്ചുകൊണ്ട് ഫോൺ എടുക്കുന്ന സൂര്യ .
ഫോൺ സംഭാഷണം
അനിത :നീ ഇതുവരെ ഇറങ്ങിയില്ലേ ?
സൂര്യ :ഇറങ്ങാൻ നേരത്താ ചേട്ടൻ കഴിക്കാതെ വച്ചിട്ടു പോയ അപ്പവും മട്ടൻ സ്റ്റൂവും കണ്ണിൽ പെട്ടത് .കഴിച്ചിട്ട് ഇപ്പോൾ വന്നേക്കാം .
അനിത :ദുഷ്ടടാ ! നീ അങ്ങനെ ഒറ്റയ്ക്ക് തിന്നണ്ട ,വേഗം പായ്ക്ക് ചെയ്ത് ഇങ്ങോട്ടു വാ, നമ്മുക്ക് ഒരുമിച്ചു കഴിക്കാം .
സൂര്യ :ശരി
ഫോൺ കട്ട് ചെയ്യുന്ന സൂര്യ .
പാത്രത്തിൽ ഇരുന്നത് തീർത്തു കഴിച്ചിട്ട് വാഷ് ബൈസണിൽ പാത്രം ഇടുന്ന സുമേഷ് .
കീടനാശിനി കലർന്ന മട്ടൻ സ്റ്റൂവും അപ്പവും അടച്ചു ഒരു കിറ്റിൽ ഭദ്രമായി വയ്ക്കുന്ന സൂര്യ .
6 (a ) വീട്ടുമുറ്റം
ഭദ്രമായി അടച്ച കിറ്റുമായി പുറത്തേയ്ക്കു വരുന്ന സൂര്യ .
ബൈക്കിൽ കിറ്റിലുള്ള പാത്രം മറിഞ്ഞു പോകാതെ ശ്രദ്ധിച്ചു വയ്ക്കുന്ന സൂര്യ .
ബൈക്ക് ഓടിച്ചു പുറത്തേയ്ക്കു പോകുന്ന സൂര്യ .
7
സുമേഷിന്റെ മുറി -പകൽ
കുളിച്ചിറങ്ങി പുതിയ ഡ്രസ്സ് ധരിക്കുന്ന സുമേഷ് .
7 (a )
ഡൈനിങ് ഹാൾ -പകൽ
പുതിയ ഡ്രസ്സ് ധരിച്ചു ഡൈനിങ് ഹാളിലേക്ക് വരുന്ന സുമേഷ് .
ഡൈനിങ് ടേബിളിൽ കീടനാശിനി കലർന്ന ഭക്ഷണം കാണാതാകുമ്പോൾ പരിഭ്രമിക്കുന്ന സുമേഷ് .
സൂര്യയെ എല്ലായിടത്തും നോക്കുന്ന സുമേഷ് .
സൂര്യയുടെ പേര് വിളിച്ചു നടക്കുന്ന സുമേഷ് .
8
റോഡ് -പകൽ
അധികം തിരക്കില്ലാത്ത ടാറിട്ട ഒരു റോഡിലൂടെ ബൈക്ക് ഓടിക്കുന്ന സൂര്യ .
കീടനാശിനി കലർന്ന ഭക്ഷണം അടങ്ങിയ കിറ്റ് ഭദ്രമായി ബൈക്കിൽ വച്ചിട്ടുണ്ട് .
ഫോൺ ബെൽ അടിക്കുമ്പോൾ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു നോക്കുന്ന സൂര്യ.
സുമേഷിന്റെ ഫോൺ ആണെന്നു കാണുമ്പോൾ ഫോൺ എടുക്കാതെ തിരിച്ചു പോക്കറ്റിൽ തന്നെ ഇടുന്ന സൂര്യ .
8(a)
ഫോൺ എടുക്കാതിരിക്കുമ്പോൾ പരിഭ്രമിക്കുന്ന സുമേഷ് .
വീണ്ടും സൂര്യയെ വിളിക്കുന്ന സുമേഷ് .
8 -തുടർച്ച
അനിത ചാക്കോയുടെ വീട്ടിലേയ്ക്ക് തിരിയുന്ന കരിമ്പിൻ പാടത്തിനരികിൽ ബൈക്ക് ഒതുക്കുന്ന സൂര്യ .
കരിമ്പിൻ പാടത്തേയ്ക്കിറങ്ങി അനിതയുടെ വീട് ലക്ഷ്യമാക്കി നടക്കുന്ന സൂര്യ .
തുറന്നിട്ട അടുക്കള വാതിൽ കാണുന്ന സൂര്യ .
സൂര്യയുടെ ഫോൺ'അടിക്കുന്നു
ഫോൺ എടുക്കുന്ന സൂര്യ .
ഫോൺ സംഭാഷണം
സൂര്യ : ഹലോ ചേട്ടാ ..
സുമേഷ് :എടാ നീ ഞാൻ കഴിക്കാൻ വെച്ചിരുന്ന അപ്പവും മട്ടൻ സ്റ്റൂവും എടുത്തായിരുന്നോ ?
പതറുന്ന സൂര്യ ,എന്ത് പറയണം എന്നാലോചിക്കുന്നു.
സൂര്യ : ങ്ങ..എടുത്തു ,ചേട്ടന് വേണ്ടാന്നോർത്ത് ഞാൻ അത് പട്ടിക്കൂട്ടിലിട്ടു .
8 (a )
സുമേഷ് പട്ടിക്കൂട് ലക്ഷ്യമാക്കി ഓടുന്നു .
8 (b )
പട്ടിക്കൂട്
ഒരു labrador retriever പട്ടികൂടിൽ കിടക്കുന്നു .
സുമേഷ് ഓടി പട്ടിക്കൂടിനടുത്തു വരുമ്പോൾ എണീക്കുന്ന പട്ടി .
സുമേഷിനെ കണ്ടു വാലാട്ടി നിക്കുന്ന പട്ടി .
8 - തുടർച്ച
അനിതയുടെ വീടിനകത്തു കയറി വാതിൽ അടയ്ക്കുന്ന സൂര്യ
സൂര്യയുടെ ഫോൺ അടിക്കുന്ന ശബ്ദം
സൂര്യയെ കാണുന്ന അനിത
ഓടി വന്നു സൂര്യയെ കെട്ടിപിടിക്കുന്ന അനിത
അനിതയെ കെട്ടിപിടിച്ചു ഫോൺ എടുക്കുന്ന സൂര്യ .
ഫോൺ സംഭാഷണം:
സൂര്യ : ഹലോ
സുമേഷ് :എടാ മട്ടൺ സ്ടൂ പട്ടി മുഴുവനും കഴിച്ചാരുന്നോ ?
പതറുന്ന സൂര്യ
സൂര്യ :കഴിച്ചു, എന്താ ഏട്ടാ ?
സുമേഷ് :എടാ എന്നിട്ടു പട്ടി ചത്തില്ലലോ ?
ഞെട്ടുന്ന സൂര്യ
സൂര്യ :എന്താ ചേട്ടാ ഈ പറയുന്നേ ?മട്ടൻ സ്ടൂ കഴിച്ചാൽ പട്ടി ചാകുവോ ?
സുമേഷ് :എടാ അത് (വാക്കുകൾക്കായി പരതുന്ന സുമേഷ് ) എടാ ഞാൻ മട്ടൻ സ്ടൂവിൽ കീടനാശിനി കലക്കി വച്ചിരിക്കുവായിരുന്നു .സൂയിസൈഡ് ചെയ്യാൻ..അതാ നീ പട്ടിക്ക് കൊടുത്തേ
സൂര്യയുടെ കൈയിൽ നിന്നും ഫോൺ താഴെ പോകുന്നു .
സൂര്യയുടെ ഭാവമാറ്റം കണ്ടു പേടിക്കുന്ന അനിത .
ശ്വാസം വിടാൻ പാട് പെടുന്ന സൂര്യ.
എത്ര ചോദിച്ചിട്ടും സൂര്യ മിണ്ടാതെ നിക്കുമ്പോൾ അനിതയ്‌ക്കും ദേഷ്യം വരുന്നു .
അനിത : എന്തെങ്കിലും ഒന്ന് പറയടാ ?
സൂര്യ :എനിക്ക് ഹോസ്പിറ്റലിൽ പോണം.അല്ലങ്കിൽ ഞാൻ ചത്തുപോകും .
ഒന്നും മനസിലാകാതെ സൂര്യയെ നോക്കി നിക്കുന്ന അനിത .
സൂര്യ :നോക്കി നിക്കാതെ നീ എന്തെങ്കിലും ചെയ്യ് .
അനിത : നീ പറയുന്നത് എനിക്ക് മനസിലാകുന്നില്ല.
സൂര്യ ദേഷ്യത്തിൽ
സൂര്യ :ഏട്ടൻ മട്ടൺ സ്ടൂവിൽ വിഷം കലക്കി വച്ചിരിക്കുവായിരുന്നു .സൂയിസൈഡ് ചെയ്യാൻ .അതാ അറിയാതെ ഞാൻ എടുത്തു കഴിച്ചത് .
ഞെട്ടുന്ന അനിതയുടെ മുഖം .
സൂര്യ : എനിക്ക് കൈയും കാലും ഒക്കെ തളരുന്ന പോലെ
അനിത സൂര്യയെ താങ്ങി സെറ്റിയിൽ ഇരുത്തുന്നു.
അനിത :നീ വിഷം ചേർന്ന ഫുഡ് കഴിച്ചിട്ട് എത്ര ടൈം ആയിക്കാണും ?
സൂര്യ : 10 മിനിറ്റ് .
അനിത പെട്ടെന്ന് തന്നെ സൂര്യയുടെ ഫോണിൽ നിന്നും ജാനകിയെ വിളിക്കുന്നു .
8 (c)
ഒരു സർക്കാർ ഓഫീസ് മുറി -പകൽ
മുറിയിൽ ഇരുന്നു കമ്പ്യൂട്ടറിൽ തിരക്കിട്ടു എന്തൊക്കെയോ ചെയ്യുന്ന ജാനകി
(രാവിലത്തെ സാരി തന്നെ ജാനകി ധരിച്ചിരിക്കുന്നു .ഒരു ദിവസം നടക്കുന്ന സംഭവങ്ങൾ ആണ് കഥയിൽ )
ഫോൺ റിങ് ചെയ്യുമ്പോൾ കംപ്യൂട്ടറിൽ നോക്കികൊണ്ട് തന്നെ ഫോൺ എടുക്കുന്ന ജാനകി
ഫോൺ സംഭാഷണം
ജാനകി : എന്താ സൂര്യ, രണ്ടുപേരും കൂടി വഴക്കയോ ?
അനിത : ആന്റീ..ഞാൻ അനിത .സൂര്യയുടെ ഫ്രണ്ട് ആണ്.
സംശയത്തിൽ ഇരിക്കുന്ന ജാനകിയുടെ മുഖഭാവം
അനിത :സുമേഷേട്ടൻ സൂയിസൈഡ് ചെയ്യാൻ മട്ടൺ സ്ടൂവിൽ വിഷം കലക്കി വച്ചിരുന്നു . അത് സൂര്യ അറിയാതെ എടുത്തു കഴിച്ചു .ഞാൻ സൂര്യയെ ഹോസ്പിറ്റലിൽ കൊണ്ടുപോകുവാ. ആന്റി പെട്ടെന്ന് വരണം.
ജാനകിയുടെ മുഖഭാവം
ജാനകി :മോളെ അവനു വല്ലതും (കരയുന്നു )
അനിത :ഇതുവരെ കുഴപ്പം ഇല്ല ,താമസിച്ചാൽ അപകടം ആണ് , ആന്റി പെട്ടെന്ന് വാ ,മാതാ ഹോസ്പിറ്റൽ .
ഫോൺ കട്ട് ചെയ്യുന്ന അനിത.
8 (d )
അനിതയുടെ വീട്- മുൻവശം
സൂര്യയെ താങ്ങി വീടിനു മുന്നിൽ കിടക്കുന്ന കാറിൽ കയറ്റി ഇരുത്തുന്ന അനിത .
ഓടി പോയി ഗേറ്റ് തുറന്നിട്ട് ഓടി വന്നു കാറിൽ കയറുന്ന അനിത .
കാർ സ്പീഡിൽ പുറത്തേയ്ക്കു ഓടിച്ചുകൊണ്ടു പോകുന്ന അനിത.
9
ഹോസ്പിറ്റൽ - അത്യാഹിതം
ഒരു പ്രൈവറ്റ് ഹോസ്പിറ്റലിന്റെ അത്യാഹിതത്തിനു മുന്നിൽ കാർ നിർത്തുന്ന അനിത .
വീൽ ചെയർ ഉന്തി കാറിനടുത്തേയ്ക്ക് വരുന്ന സെക്യൂരിറ്റി.
അത്യാഹിതത്തിനുള്ളിലേയ്ക്ക് വീൽ ചെയറിൽ ഇരുന്നു പോകുന്ന സൂര്യ.
കൂടി അനിതയും.
അത്യാഹിതത്തിനു വെളിയിൽ വരുന്ന അനിത.
കാർ പാർക്ക് ചെയ്തിട്ടു അത്യാഹിതത്തിനു മുന്നിലെ ചെയറിൽ വന്നിരിക്കുന്ന അനിത.
9 (a )
ഓട്ടോയിൽ അത്യാഹിതത്തിനു മുൻപിൽ വന്നിറങ്ങുന്ന ജാനകി .
9 -തുടർച്ച
ജാനകിയെ കാണുമ്പോൾ എണീക്കുന്ന അനിത.
അനിത : ആന്റി ഞാൻ അനിത .
ജാനകി :സൂര്യക്ക് എങ്ങനുണ്ട് മോളെ ?
അനിത :നാലു പ്രാവശ്യം വയർ ഇളകി .ഇനി പേടിക്കാനൊന്നും ഇല്ലാന്നാ ഡോക്ടർ പറഞ്ഞത് .ഞാൻ ഡോക്ടറെ കയറി കണ്ടു.
ജാനകി :സുമേഷ് അറിഞ്ഞോ നിങ്ങൾ ഹോസ്പിറ്റലിൽ ആയ കാര്യം ?
അനിത :ഇല്ല
ജാനകി ഫോൺ എടുത്തു സുമേഷിനെ വിളിക്കുന്നു .
ജാനകി : നീ എവിടെയാ ?
സുമേഷ് : ഞാൻ വീട്ടിലുണ്ട് ,അമ്മ ഇറങ്ങാറായോ ?
ജാനകി ; ഞാൻ ഇപ്പോ മാതാ ഹോസ്പിറ്റലിൽ ഉണ്ട് .നീ കലക്കി വെച്ച വിഷം ബാക്കി ഉണ്ടെങ്കിൽ എടുത്തോണ്ട് വാ.എനിക്ക് കഴിക്കാനാ!
സുമേഷ് :അമ്മ സൂര്യയെ വിളിച്ചോ ?
ജാനകി : അവൻ നീ കലക്കി വെച്ച വിഷം കഴിച്ചു അത്യാഹിതത്തിൽ കിടപ്പുണ്ട് .
ഫോൺ കട്ട് ചെയ്യുന്ന ജാനകി .
9 (b )
അത്യാഹിത വാർഡിൽ നിന്നും വീൽ ചെയറിൽ പുറത്തേയ്ക്കു വരുന്ന സൂര്യയും നഴ്‌സും
നഴ്സിനടുത്തയക്കു ചെല്ലുന്ന അനിതയും ജാനകിയും
നേഴ്സ് :നാളെ ഡിസ്ചാർജ് ചെയ്യാമെന്നാ ഡോക്ടർ പറഞ്ഞത്.ഇപ്പൊ റൂമിലോട്ടു മാറ്റുവാ.
ജാനകി: നിങ്ങൾ റൂമിലോട്ടു പൊക്കോ, ഞാൻ ഡോക്ടറെ കണ്ടിട്ട് വരാം.
അത്യാഹിത വാർഡിലേക്ക് കയറിപ്പോകുന്ന ജാനകി.
അകന്നു പോകുന്ന വീൽ ചെയർ,അനിത ,നേഴ്സ് .
10
ആശുപത്രി മുറി - വൈകുന്നേരം
മുറിയിലെ രോഗികൾക്കുള്ള കട്ടിലിൽ കിടക്കുന്ന സൂര്യ
നേഴ്സ് ട്രിപ്പ് ശരിയാക്കി ഇട്ട ശേഷം പുറത്തേയ്ക്കു പോകുന്നു.
ചെയറിൽ ഇരുന്നു മൊബൈൽ നോക്കുന്ന അനിത.
സൂര്യ കിടക്കുന്ന മുറിയിലേയ്ക്കു കടന്നുവരുന്ന സുമേഷും ജാനകിയും.
ദേഷ്യത്തിൽ സുമേഷിനെ നോക്കുന്ന സൂര്യ.
പല്ലു കടിച്ചു മുഖം തിരിച്ചു കളയുന്ന സൂര്യ.
സുമേഷ് : നീ എന്തിനാ ഞാൻ കഴിക്കാൻ വെച്ചത് എടുത്തു കഴിച്ചേ?
ജാനകി ദേഷ്യത്തിൽ
ജാനകി :അവൻ അത് കഴിച്ചതു കൊണ്ട് ഇത്രേ സംഭവിച്ചൊള്ളു,അല്ലങ്കിൽ നിന്റെ ശവമടക്ക് കഴിഞ്ഞു ഞങ്ങൾ ഭക്ഷണം കഴിച്ചു വീട്ടിൽ ഇരിക്കണ്ട സമയമാ ഇപ്പോൾ
സുമേഷ് :അമ്മാ ....അങ്ങനെയൊന്നും പറയല്ലേ, ഞാൻ ഇനി അങ്ങനെ ഒന്നും ചെയ്യില്ല. അമ്മ പറയുന്ന ഏതു പെണ്ണിനെ വേണേലും ഞാൻ കെട്ടികോളം.
സത്യം.
ജാനകിയുടെ തലയിൽ തൊട്ടു സത്യം ചെയ്യാൻ ശ്രമിക്കുന്ന സുമേഷ്.
ഒഴിഞ്ഞു മാറുന്ന ജാനകി.
ജാനകി :അയ്യോ..വേണ്ടേ..
സൂര്യ :(ദേഷ്യത്തിൽ )ചേട്ടൻ ഫോൺ ചെയ്യാൻ ഒരു മിനിറ്റ് താമസിച്ചിരുന്നെങ്കിൽ ഞാനും അനിതയും കൂടി ആ വിഷം മുഴുവൻ കഴിച്ചേനേ അറിയുവോ?
സൂര്യ എന്തോ ഓർത്തിട്ട്
സൂര്യ :അയ്യോ..
ജാനകി :എന്താടാ
സൂര്യ അനിതയെ നോക്കി
സൂര്യ :ആ വിഷം ചേർന്ന ഫുഡ് നിന്റെ വീട്ടിൽ അടുക്കളയിൽ ഇരിപ്പുണ്ട്.
ഞെട്ടുന്ന അനിത
അനിത :ആന്റി ഞാൻ ഇറങ്ങുവാ,വാതിലും ഗേറ്റും തുറന്നിട്ടിരിക്കുവാ,സൂര്യയെ രക്ഷിക്കാനുള്ള തിരക്കിൽ എല്ലാം മറന്നു.
ജാനകി സംശയത്തിൽ
ജാനകി :അപ്പോൾ വീട്ടിൽ വേറെ ആരും ഇല്ലായിരുന്നോ?
പതറുന്ന അനിത ജാനകിക്കു മുഖം കൊടുക്കാതെ പെട്ടെന്ന് റൂമിൽ നിന്നും പുറത്തേയ്ക്കു പോകുന്നു.
ജാനകി പെട്ടെന്ന് സൂര്യയെ നോക്കുന്നു.
സൂര്യ :മരുന്നിന്റെ ആയിരിക്കും ഭയങ്കര ക്ഷീണം ഞാൻ ഒന്ന് ഉറങ്ങട്ടെ.
കോട്ടുവാ ഇട്ടു തിരിഞ്ഞു കിടക്കുന്ന സൂര്യ.
ജാനകി :ആ പെങ്കോച്ചുണ്ടായിരുന്നതു കൊണ്ട് രണ്ടുപേരും രക്ഷപെട്ടു.അല്ലങ്കിൽ ഏതെങ്കിലും ഒരണ്ണം വടി ആയേനേ!
സുമേഷ്: അമ്മാ..അങ്ങനൊന്നും പറയല്ലേ!
ദേഷ്യത്തിൽ സുമേഷിനെ തല്ലാൻ കൈ ഓങ്ങുന്ന ജാനകി.
ജാനകി:പോടാ...നീ ഇവന് കൂട്ടിരുന്നോ, എനിക്ക് നാളെ ജോലിക്കു പോകണ്ടതാ.
പോകാൻ എണീക്കുന്ന ജാനകി
ഉറങ്ങാൻ കിടന്ന സൂര്യ എന്തോ ഓർത്തിട്ട്
സൂര്യ: അയ്യോ എന്റെ ബൈക്ക് കരിമ്പിൻ പാടത്തിനിടയ്‌ക്കു ഇരിക്കുവാ.
ചേട്ടൻ ബൈക്ക് വീട്ടിൽ എടുത്തു വെച്ചിട്ടു വാ.
സുമേഷ്:ഏതു കരിമ്പിൻ പാടം?
സൂര്യ:അനിതയുടെ വീടിന്റെ പുറകിലെ..
ദേഷ്യത്തിൽ സൂര്യയെ നോക്കുന്ന ജാനകി
സൂര്യ:ഞാൻ ഇച്ചിരി ഉറങ്ങട്ടെ,അമ്മ പൊയ്ക്കോ നാളെ ജോലിക്കു പോകേണ്ടതല്ലേ.
തിരിഞ്ഞു കിടക്കുന്ന സൂര്യ
ഡോർ ഹാൻഡിൽ തിരിച്ചു പുറത്തേയ്ക്ക് ഇറങ്ങുന്നതിനുമുമ്പ് ഒന്നുകൂടി ദേഷ്യത്തിൽ സൂര്യയെ നോക്കുന്ന ജാനകി .
നോക്കി കൊണ്ടുത്തന്നെ ജാനകി ഹാൻഡിൽ തിരിക്കുന്നു.
ഡോർ ഹാൻഡിൽ പ്രവർത്തിക്കുമ്പോൾ ഉള്ള ശബ്ദം..
രണ്ടു സെക്കൻഡ് നിശബ്ദത.
ജാനകി പോയി എന്ന് കരുതി ആശ്വാസത്തിൽ നേരെ കിടന്നു ഫോൺ എടുക്കാൻ ശ്രമിക്കുന്ന സൂര്യ .
അമ്മ പോയിട്ടില്ല എന്നു മനസിലാക്കുന്ന സൂര്യ.
അമ്മയെ ഒളിക്കാൻ പാടുപെടുന്ന സൂര്യ .
സൂര്യയുടെ വെപ്രാളം കാണുമ്പോൾ ജാനകിയുടെ ദേഷ്യം ചിരിയായി മാറുന്നു.
ആ ചിരി മക്കൾ കാണാതിരിക്കാൻ ഡോർ തുറന്നു പുറത്തിറങ്ങുന്ന ജാനകി .
10 (a)
ചിരി അടക്കി ഡോർ അടച്ചു കോറിഡോറിലൂടെ നടന്നുപോകുന്ന ജാനകി.
T H E E N D
--------------------
============================================
No part of this script content,idea and characters may

reproduced without written permission of the Author.
For information regarding permission, write to
Sanil kannoth
Kannothveli House, Mararikulam North PO
Alappuzha-688523.Kerala, India.
email: sanilkannoth@gmail.com, eskayscript@gmail.com
phone: +91 9496281020
This is a work of fiction.Names,Characters,Places and incidents are either the product of the Author's imagination or are used fictitiously,and any resemblance to actual persons,living or dead,or to actual events or locales is entirely coincidental.
===============================================
Sanil kannoth
Kannothveli House, Mararikulam North PO
This is a work of fiction.Names,Characters,Places and incidents are either the product of the Author's imagination or are used fictitiously,and any resemblance to actual persons,living or dead,or to actual events or locales is entirely coincidental.
===============================================
.
.
No comments:
Post a Comment